Advertisment

കോടതിയെ തെറ്റിദ്ധരിപ്പിച്ച് ബെവ്‌കോ മാറ്റിച്ചു. പിന്നാലെ ബാർ മുതലാളിമാരെ പിണക്കാതെ ദൂരേക്ക് മാറ്റിയും സ്ഥാപിച്ചു; അറിയണം, മദ്യപാനിക്കും അവകാശമുണ്ട്

author-image
പ്രകാശ് നായര്‍ മേലില
Updated On
New Update
H

മദ്യം ലഭിക്കാത്തതിനാൽ ആളുകൾ അനുഭവിക്കുന്ന കഷ്ടതകൾ വിവരിച്ചുകൊണ്ട് പാലക്കാട് ജില്ലയിലെ എലപ്പുള്ളി പഞ്ചായത്തു നിവാസികൾ നവകേരള സദസ്സിൽ നൽകിയ പരാതിക്കാണ് ഇപ്പോൾ പരിഹാരമുണ്ടായിരിക്കുന്നത്.

Advertisment

മദ്യപാനികൾ സംഘടിതരല്ല എന്ന കാരണത്താൽ ബെവ്കോ ജീവനക്കാരും പോലീസും രാഷ്ട്രീയക്കാരും അവരോട് കാട്ടുന്ന അനീതികൾ പലപ്പോഴും വർത്തയാകുന്നുവെങ്കിലും കൃത്യമായ പരാതി മേലധികാരികൾക്ക് നൽകാത്തതിനാൽ അതിലൊന്നും നടപടികൾ ഉണ്ടാകാറില്ല.

വളരെ വർഷങ്ങളായി കൊട്ടാരക്കര ബസ് സ്റ്റാൻഡിൽ ആർക്കും ഒരുപദ്രവവുമില്ലാതെ, ഒഴിഞ്ഞ സ്ഥലത്ത് പ്രവർത്തിച്ചുകൊണ്ടിരുന്ന ബെവ്കോ ഔട്ട്ലെറ്റ്, സ്ത്രീകൾക്ക് വഴിനടക്കാൻ ബുദ്ധിമുട്ടാകുന്നു എന്ന വാദമുയർത്തി ബഹു.ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിച്ച് ഉത്തരവ് വാങ്ങി, ഏതോ ബാർമുതലാളിമാരുടെ സമ്മർദ്ദ ത്താൽ അവിടെനിന്നും മാറ്റി 4 കിലോമീറ്റർ ദൂരെ ബസ് പോലും നിർത്താത്ത സ്ഥലത്തേക്ക് മാറ്റിസ്ഥാപിച്ചതിനു പിന്നിൽ ഒരു എം പിയുടെ വലിയ ശക്തമായ ഇടപെടലുണ്ടായിരുന്നു എന്നാണ് നാട്ടിൽ പൊതുവെയുള്ള സംസാരം.

അദ്ദേഹം ചെയ്യേണ്ടിയിരുന്നത് ബഹു.ഹൈക്കോടതിയിൽ ഒരു തിരുത്തൽ ഹർജിയോ പുനർവിചാരണാ ഹർജിയോ നൽകുകയും യഥാർത്ഥ വസ്തുതകൾ കോടതിയെ ബോദ്ധ്യപ്പെടുത്തുകയുമായിരുന്നു വേണ്ടിയിരുന്നത്. അങ്ങനെ ചെയ്തിരുന്നുവെങ്കിൽ ആയിരക്കണക്കിനാൾക്കാർക്ക് അത് ഉപകാരപ്രദമാകുമായിരുന്നു. പക്ഷേ ബാർ മുതലാളിമാരെ പിണക്കാൻ നേതാക്കൾക്ക് കഴിയുമോ ??

സ്ത്രീകൾക്ക് വഴിനടക്കാൻ ബുദ്ധുട്ടാണെന്ന് ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിച്ചു വിധി നേടിയപ്പോഴും ഓർക്കേണ്ട വസ്തുത കൊട്ടാരക്കര ബീവറേജ് ഔട്ട്ലെറ്റിൽ ചെറുപ്പക്കാരികളായ 5 യുവതികളാണ് അന്നും ഇന്നും ജോലിചെയ്യുന്നത് എന്ന യാഥാർഥ്യമാണ്‌. ഇന്ന് കൊട്ടാരക്കര ടൗണിൽ ബെവ്കോ ഔട്ട് ലെറ്റ് നിലവിലില്ല എന്നതാണ് സ്ഥിതി.

സാധാരണക്കാരന്റെയും പാവപ്പെട്ടവന്റെയും വോട്ടുനേടി ജനപ്രതിനിധിയാകുന്നവർ എങ്ങനെ സമ്പന്നരുടെ സന്തത സഹചാരിയും ആജ്ഞാനുവർത്തികളുമായി മാറുന്ന എന്നതിനുള്ള പല തെളിവുകളിൽ ഒന്നുമാത്രമാണിത്.

ഇന്ന് ബസ്സിൽ കൊട്ടാരക്കര എത്തുന്ന ഒരു വ്യക്തിക്ക് മദ്യം വാങ്ങണമെങ്കിൽ 300 രൂപ ആട്ടോയ്ക്ക് നൽകി വേണം പുതിയ സ്ഥലത്തു പോകേണ്ടത്. കാരണം അവിടെ ബസ് നിർത്തില്ല. വളരെ കണക്കുകൂട്ടിയാണ് അവിടം തെരഞ്ഞെടുത്തത്. ഇതുമൂലം ആർക്കാണ് ലാഭമുണ്ടായതെന്ന് തിരക്കി പാഴൂർ പടിവരെയൊന്നും ആരും പോകേണ്ടതില്ല.

Advertisment