മിഡില്‍ ഈസ്റ്റിലേക്കുള്ള ബ്രിക്‌സിന്റെ ക്ഷണങ്ങള്‍ എന്താണ് അര്‍ത്ഥമാക്കുന്നത് ? ഗള്‍ഫിന്റെ സാമ്പത്തിക കുതിപ്പിന് കളമൊരുങ്ങുമോ ? സാമ്പത്തിക വ്യവസ്ഥയയിലെ അമേരിക്കന്‍ ആധിപത്യം ഇറാന്‍ തകര്‍ക്കുമോ ?

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
brics.jpg

ഷാനവാസ് കാരിമറ്റം

ദക്ഷിണാഫ്രിക്ക: ബ്രിക്സ് ഉച്ചകോടി നടക്കുന്ന ഈ സമയത്ത് സൗദി അറേബ്യയും യുഎഇയും കിഴക്കും പടിഞ്ഞാറും തമ്മിലുള്ള ബന്ധം കൂടുതല്‍ സുദൃഢമാക്കാനുള്ള ശ്രമത്തിലാണ്. ഇറാന്‍, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ സാമ്പത്തികമായി നേട്ടമുണ്ടാക്കാന്‍ നോക്കുന്നു.

Advertisment

ബ്രിക്സ് ഉച്ചകോടിയുടെ അവസാന ദിവസം നടന്ന ചൈന-ആഫ്രിക്ക നേതാക്കളുടെ വട്ടമേശ ചര്‍ച്ചയില്‍ ചൈനയുടെ പ്രസിഡന്റ് ഷി ജിന്‍പിങ്ങും ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് സിറില്‍ റമഫോസയും പങ്കെടുത്തു.

ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നിവര്‍ ചേര്‍ന്നതാണ് ബ്രിക്സ് . ഈ സഖ്യത്തെ G7 (കാനഡ, ഫ്രാന്‍സ്, ജര്‍മ്മനി, ഇറ്റലി, ജപ്പാന്‍, യുണൈറ്റഡ് കിംഗ്ഡം, യുണൈറ്റഡ് സ്റ്റേറ്റ്സ്ന്റെ എതിര്‍ ഗ്രൂപ്പായാണ് കാണുന്നത്.

കോവിഡിനു ശേഷമുള്ള പുതിയ സാഹചര്യത്തില്‍ പ്രത്യേക ലോകക്രമം രൂപപ്പെട്ട ഈ കാലഘട്ടത്തില്‍, ബ്രിക്സ് ഗ്രൂപ്പിന്റെ അംഗത്വം വിപുലീകരിക്കാനുള്ള നീക്കം ഇന്ത്യയ്ക്കും പ്രതീക്ഷ നല്‍കുന്നതാണ്. മിഡില്‍ ഈസ്റ്റ്, നോര്‍ത്ത് ആഫ്രിക്ക (മെന) എന്നീ മേഖലകളുടെ ഘടനയില്‍ തന്നെ മാറ്റം വരുമെന്നാണ് നിരീക്ഷകര്‍ കരുതുന്നത്. 

ദക്ഷിണാഫ്രിക്കയില്‍ നടന്ന ബ്രിക്‌സ് ഉച്ചകോടിയുടെ സമാപന വേളയില്‍ സൗദി അറേബ്യ, ഇറാന്‍, ഈജിപ്ത്, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് എന്നിവരെ ബ്രിക്‌സിലേക്ക് ക്ഷണിച്ചത് ജി7 രാജ്യങ്ങള്‍ ഇത്കണ്ഠയോടേയാണ് കാണുന്നത്. സഖ്യ വിപുലീകരണത്തിലൂടെ ആഗോള ശക്തികളെ സമനിലയിലാക്കുന്ന തരത്തിലാണ് കാര്യങ്ങള്‍ നീങ്ങുന്നത്. 

കൂടുതല്‍ രാജ്യങ്ങളെ ബ്രിക്‌സിലേക്ക് ഉടന്‍ ക്ഷണിക്കുമെന്ന് ബ്രസീല്‍ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡിസില്‍വ പറഞ്ഞിരുന്നു, ഗ്രൂപ്പിന്റെ സ്വാധീനം വര്‍ദ്ധിപ്പിക്കുന്നതിനെ അടിസ്ഥാനമാക്കിയാണ് തിരഞ്ഞെടുപ്പ്. ബ്രിക്‌സ് കൂട്ടുകെട്ടിന്റെ ശക്തിയില്‍ യുഎഇ സാമ്പത്തിക രംഗം ഇതിനകം കുതിച്ചുയര്‍ന്നിട്ടുണ്ട്.

ഇറാനും ഈജിപ്തും ബ്രിക്‌സിന്റെ ക്ഷണം സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്, ഇത് സാമ്പത്തിക താല്‍പ്പര്യങ്ങളാല്‍ പ്രോത്സാഹിപ്പിക്കപ്പെടാന്‍ സാധ്യതയുണ്ടെന്ന് ലോക സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.

സൗദി അറേബ്യ ഈ നിര്‍ദ്ദേശത്തെ ശക്തമായി പിന്തുണയ്ക്കുന്നുണ്ട്. എന്നാല്‍ ചൈനയെപ്പോലെ വളര്‍ന്നു വരുന്ന ശക്തികള്‍ക്കൊപ്പം ചേരുന്നതോടെ അമേരിക്കയ്ക്കു മേല്‍ കൂടുതല്‍ സമ്മര്‍ദ്ദമുണ്ടാകും.

ഇതോടെ ബ്രിക്‌സ് രാജ്യങ്ങളുമായി കൂടുതല്‍ അടുപ്പം പുലര്‍ത്താന്‍ യുഎസ് തയ്യാറാകുമെന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍. ഇവരുടെ അഭിപ്രായത്തില്‍ യുഎസ് നേതൃത്വത്തിലുള്ള മുന്നണിയില്‍ വലിയ ഭിന്നിപ്പ് രൂപപ്പെടുന്നുണ്ട്. ഈ സാഹചര്യത്തെ ബ്രിക്‌സിന് മുതലെടുക്കാനാകുമോയെന്നുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്.

ഇന്റര്‍നാഷണല്‍ ഇന്ററസ്റ്റിന്റെ മാനേജിംഗ് ഡയറക്ടര്‍ സമി ഹംദിയുടെ അഭിപ്രായത്തില്‍ ''റിയാദ് ആദ്യം വാഷിംഗ്ടണിന്റെ പ്രതികരണത്തിന് വലിയ പ്രാധാന്യം നല്‍കിയിരുന്നു. യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ റിയാദിലേക്ക് അയയ്ക്കുന്ന പ്രതിനിധികളില്‍ നിന്നുള്ള ഏതെങ്കിലും ഓഫറുകള്‍ തങ്ങള്‍ക്ക് ഗുണപ്രദമായാല്‍ ക്ഷണം സ്വീകരിച്ച് മുന്നോട്ട് പോകും,''

ഇതിനകം തന്നെ സൗദി അറേബ്യയ്ക്ക് ആഗോളതലത്തില്‍ ഒരു ഹെവിവെയ്റ്റ് ആകാനുള്ള അതിമോഹമുണ്ട്, അതോടൊപ്പം ചൈനയുമായുള്ള ആഴത്തിലുള്ള ബന്ധം ഒരുപോലെ പ്രധാനമാണ്, RAND കോര്‍പ്പറേഷനിലെ മുതിര്‍ന്ന നയ ഗവേഷകനായ മിഷേല്‍ ഗ്രീസ് ഈ ഭിപ്രായക്കാരനാണ്.

മറ്റൊരു യുഎസ് സഖ്യകക്ഷിയായ യുഎഇയും സമാനമായ ചിന്താഗതിക്കാരാണ്. അമേരിക്കയെ വെറുപ്പിക്കാന്‍ ഇവര്‍ ആഗ്രഹിക്കുന്നില്ല. 'ബ്രിക്‌സ് അംഗത്വം സൗദി അറേബ്യയ്ക്കും യുഎഇയ്ക്കും ചൈനയുമായുള്ള സാമ്പത്തിക ബന്ധം ആഴത്തിലുള്ള താല്‍പ്പര്യങ്ങളുമായി അമേരിക്കയുമായുള്ള ബന്ധങ്ങള്‍ സന്തുലിതമാക്കുന്നതിനുള്ള ഒരു പാത വാഗ്ദാനം ചെയ്യുന്നതായി,' മിഷേല്‍ ഗ്രീസ് വ്യക്തമാക്കുന്നു.

ഇതിനിടയില്‍, പല പാശ്ചാത്യ രാജ്യങ്ങളുമായും ഇതിനകം മോശം ബന്ധമുള്ള ഇറാന്‍, യുഎസിന്റെ നേതൃത്വത്തിലുള്ള അന്താരാഷ്ട്ര ക്രമം തകരുകയാണെന്ന് വാദിക്കാനാണ് ഈ അവസരം ഉപയോഗിച്ചത്.

ഇറാന്റെ അറബി ഭാഷാ ടെലിവിഷന്‍ നെറ്റ്വര്‍ക്ക് അല്‍ ആലം ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയെ ഉദ്ധരിച്ച് ഇന്നലെ പുറത്തു വിട്ട റിപ്പോര്‍ട്ടില്‍ ''ഏകപക്ഷീയമായ സമീപനം ജീര്‍ണാവസ്ഥയിലാക്കുമെന്നും ബ്രിക്സിന്റെ വിപുലീകരണം സന്തോഷത്തോടെ കാണുന്നുവെന്നും വ്യക്തമാക്കി'

യുഎസ് ഡോളറിനെ ആശ്രയിക്കുന്നതില്‍ നിന്ന് പിന്മാറാനുള്ള ബ്രിക്സിന്റെ ശ്രമങ്ങളെ ഇറാന്‍ പിന്തുണച്ചു. ആഗോള സാമ്പത്തിക വ്യവസ്ഥയുടെ അമേരിക്കന്‍ ആധിപത്യം ഇറാനെ പ്രത്യേകിച്ച് വിഷമിപ്പിക്കുന്നതാണ്, കാരണം അമേരിക്കയുടെ ഉപരോധത്തിന്റെ ഭാരം മൂലം ഇറാന്റെ സമ്പദ്വ്യവസ്ഥ ബുദ്ധിമുട്ടിലാക്കിയിരുന്നു.

അതിനാല്‍, ഇറാന്‍ പാശ്ചാത്യേതര ശക്തികളുമായുള്ള സാമ്പത്തികവും സൈനികവുമായ ബന്ധം ശക്തിപ്പെടുത്താന്‍ ശ്രമിക്കുന്നതിന്റെ വിശാലമായ പ്രവണതയാണ് സംഘത്തിലേക്കുള്ള അതിന്റെ പ്രവേശനം, ഗ്രീസ് പറഞ്ഞു.

''ഇറാന്‍ സാമ്പത്തിക പങ്കാളികളെ കണ്ടെത്താന്‍ കഴിയുന്നിടത്ത് അവരെ തേടുന്നു എന്നതിന്റെ തെളിവ് കൂടിയാണെന്ന് ഞാന്‍ കരുതുന്നു  തുടര്‍ച്ചയായ ഉപരോധങ്ങള്‍ നീക്കേണ്ടത് അനിവാര്യമാണ്,'' അവര്‍ കൂട്ടിച്ചേര്‍ത്തു.

യുഎഇ, സൗദി അറേബ്യ എന്നിവയ്ക്കൊപ്പം ഇറാന്റെ പ്രവേശനം എണ്ണ വ്യാപാരത്തിലും നയത്തിലും വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് ഹംദി പറഞ്ഞു, കാരണം അവരെല്ലാം എണ്ണയുടെ പ്രധാന ഉല്‍പാദകരാണ്.

''ഈ കൂട്ടിച്ചേര്‍ക്കലുകളോടെ, ആഗോള എണ്ണ വിപണിയിലും എണ്ണ വ്യാപാരം നടത്തുന്ന സാമ്പത്തിക സംവിധാനങ്ങളിലും കാര്യമായ സ്വാധീനം ചെലുത്താന്‍ സാധ്യതയുള്ള ഒരു കൂട്ടായ്മയായി BRICS മാറിയിരിക്കുന്നു,'' അദ്ദേഹം പറഞ്ഞു.

'കഴിഞ്ഞ വര്‍ഷം, യുഎഇ ഇറാനുമായുള്ള നയതന്ത്രബന്ധം പുനഃസ്ഥാപിക്കുന്നതും സൗദി അറേബ്യയും ഇറാനും തമ്മിലുള്ള ഒരു അനുരഞ്ജനവും ഞങ്ങള്‍ കണ്ടു - മൂന്ന് രാജ്യങ്ങളും ബ്രിക്സിന്റെ ഭാഗമാകുന്ന ഒരു സാഹചര്യം സങ്കല്‍പ്പിക്കാന്‍ ആ മാറ്റങ്ങള്‍ സാധ്യമാക്കി. ' ഗ്രീസ് പറഞ്ഞു.

ഹംദി പറയുന്നതനുസരിച്ച്, സൗദി അറേബ്യ, യുഎഇയും ഇറാനും ഒപെക്കിലെ അംഗങ്ങള്‍ എന്ന നിലയില്‍ കൂട്ടായ അഭിപ്രായവ്യത്യാസങ്ങള്‍ വളരെക്കാലമായി മാറ്റിവെച്ചിട്ടുണ്ട്, അതിനാല്‍ ബ്രിക്സ് ബ്ലോക്കിലും ഇത് ചെയ്യാന്‍ കഴിയും.''അവരുടെ അഭിപ്രായവ്യത്യാസങ്ങള്‍ സങ്കീര്‍ണ്ണമാണെങ്കിലും, കൂട്ടായ സഖ്യത്തിന്റെ പ്രവര്‍ത്തനങ്ങളെ അത് തടസ്സപ്പെടുത്താന്‍ സാധ്യതയില്ല,'' ഹംദി കൂട്ടിച്ചേര്‍ത്തു.

യുറേഷ്യ ഗ്രൂപ്പിന്റെ മിഡില്‍ ഈസ്റ്റ്, നോര്‍ത്ത് ആഫ്രിക്ക റിസര്‍ച്ച് ടീമിന്റെ തലവനായ അയ്ഹാം കമെല്‍, പ്രാദേശിക വിഷയങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സാധ്യതയില്ലെന്നും മേഖലയ്ക്ക് പ്രയോജനകരമായ ക്രമീകരണത്തില്‍ ഇത് ദോഷകരമാണെന്നും സമ്മതിച്ചു.

'ഒരു നീക്കത്തില്‍, മിഡില്‍ ഈസ്റ്റ്, നോര്‍ത്ത് ആഫ്രിക്ക മേഖലയില്‍ വിപുലീകരണം വഴി ബ്രിക്സ് സംഘടനയില്‍ നാല് അംഗങ്ങളുണ്ടാകും,' കമല്‍ പറഞ്ഞു. 'ഇത് ഘടനാപരമായി അവരുടെ ലിവറേജ് വര്‍ദ്ധിപ്പിക്കും.' ക്വിന്‍സി ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റെസ്പോണ്‍സിബിള്‍ സ്റ്റേറ്റ്ക്രാഫ്റ്റിന്റെ വൈസ് പ്രസിഡന്റ് ട്രൈറ്റ പാര്‍സിയുടെ അഭിപ്രായത്തില്‍, ശക്തമായ ഒരു പ്രദേശം ഒരു മള്‍ട്ടിപോളാര്‍ ലോകത്തിന് വഴിയൊരുക്കും.

''ലോകം ഏകധ്രുവത്തില്‍ നിന്ന് അകന്നുപോകുമ്പോള്‍, യുഎസിന് ഒരു ഗേറ്റ് കീപ്പറായി പ്രവര്‍ത്തിക്കാനുള്ള കഴിവും നഷ്ടപ്പെടും,'' അദ്ദേഹം പറഞ്ഞു. 'രാഷ്ട്രങ്ങളുടെ കമ്മ്യൂണിറ്റിയില്‍ ആരാണ് പരാക്രമിയെന്നു ഒരു പ്രത്യേക രാജ്യത്തിനു ഇനി മുതല്‍ തീരുമാനിക്കാന്‍ ഇതോടെ കഴിയാതെ വരും' .

Advertisment