Advertisment

ക്രിസ്തുമസ് വേണ്ട എന്‍. എസ്. ക്യാമ്പ് മതി

കാലങ്ങളായി നടന്നുവരുന്ന ഒരു അനീതി.

New Update
nss camp

കാലങ്ങളായി നടന്നുവരുന്ന ഒരു അനീതി. പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴില്‍ ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍, കേന്ദ്രഫണ്ടോടുകൂടി പ്രവര്‍ത്തിക്കുന്ന എന്‍.എസ്.എസ് (National Service Scheme) ക്യാമ്പുകള്‍ ക്രിസ്തുമസ് അവധിക്കാലത്ത് മാത്രമാണ് നടത്തുക. ആരുടെ അജണ്ടയാണിതെന്നു മനസ്സിലാകുന്നില്ല. സപ്തദിന ക്യാമ്പുകളാണ് സംഘടിപ്പിക്കേണ്ടത്. 

Advertisment

ക്രിസ്തുമസ് ദിനമായ ഡിസംബര്‍ 25 ഒഴിവാക്കിയെങ്കിലും ക്യാമ്പ് നടത്തണമെന്ന കാലങ്ങളായുള്ള ആവശ്യത്തിനു പുല്ലുവിലയാണ് അധികൃതര്‍ കല്പിക്കുന്നത്. ക്രിസ്തുമതവിശ്വാസികളായ വിദ്യാര്‍ത്ഥികളുടെയും, രക്ഷിതാക്കളുടെയും, അധ്യാപകരുടെയും നിരന്തരമായ അഭ്യര്‍ത്ഥനകള്‍ നിഷ്‌കരുണം നിരസിക്കപ്പെടുന്നു.


 2025ലും അതിനു മാറ്റമൊന്നുമില്ല. ക്രിസ്തുമസ് ദിനത്തിലും ക്യാമ്പില്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്ന സര്‍ക്കുലറുകളും മേലധികാരികളുടെ ശബ്ദസന്ദേശങ്ങളും പുറത്തുവന്നതോടെ വിശ്വാസികള്‍ കൂടുതല്‍ അസ്വസ്ഥരാവുകയാണ്. ഈയാവശ്യത്തോട് കാലങ്ങളായി മുഖം തിരിക്കുന്ന അധികാരികള്‍ ആരുടെ അജണ്ടയാണ് നടപ്പിലാക്കുന്നതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. 


ഒന്നുകില്‍ ക്രിസ്തുമസ് ദിനത്തിനു മുമ്പേ പരീക്ഷകള്‍ സമയബന്ധിതമായി തീര്‍ത്താല്‍ ഈ പ്രശ്‌നത്തിനു ശാശ്വതപരിഹാരമുണ്ടാകും. പക്ഷേ അതിനു അധികാരികള്‍ മുതിരില്ല. അവരുടെ ലക്ഷ്യം ക്രിസ്തുമസ് ദിനത്തില്‍ ക്രിസ്ത്യാനികളെ ക്യാമ്പിലെത്തിക്കുക എന്നതാണല്ലോ. 

ക്രൈസ്തവ വിശ്വാസികൾ ഇന്ന് ക്രിസ്മസ് ആഘോഷിക്കുന്നു

മുന്‍കാലങ്ങളില്‍ ക്യാമ്പുകള്‍ ഡിസംബര്‍ 26നു തുടങ്ങി പുതുവര്‍ഷത്തോടെ അവസാനിക്കുന്ന പതിവുണ്ടായിരുന്നു. അത് പിന്തുടരാവുന്ന മാതൃകയാണല്ലോ. ക്രിസ്ത്യന്‍ വിശ്വാസികളായ വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ മൗലികാവകാശമായ വിശ്വാസപരിശീലനവും കുടുംബത്തോടുള്ള ആചാരാനുഷ്ഠാനങ്ങളും മനപ്പൂര്‍വം തടയണമെന്ന ദുഷ്ടലാക്കാണ് ഈ പ്രവൃത്തിക്കു പിന്നില്‍. അധ്യാപകര്‍ക്ക് കുടുംബത്തെയും കുട്ടികളെയും വിട്ട് ക്യാമ്പില്‍ വന്നിരിക്കണം. അതും ക്രിസ്തുമസ് ദിനത്തില്‍, ദേശസേവനത്തിന്. പോരേ പൂരം.


കുട്ടികളുടെ അവകാശങ്ങള്‍ക്കും താത്പര്യങ്ങള്‍ക്കുമായ നിലകൊള്ളുന്ന സംസ്ഥാന ബാലാവകാശ കമ്മീഷന്റെ മൗനവും ചോദ്യം ചെയ്യപ്പെടേണ്ടതാണ്. ക്രിസ്തുമസ് പരീക്ഷയുടെ പിരിമുറുക്കങ്ങള്‍ക്കും ഈ ക്യാമ്പിനും ഇടയിലും ഉള്ളത് വെറും 24 മണിക്കൂറാണ്. 


പരീക്ഷകഴിഞ്ഞാല്‍ നേരെ ക്യാമ്പിലേയ്ക്ക്. അവിടെ വീണ്ടും 7 ദിവസം. കമ്മീഷന് ഇതൊന്നും പ്രശ്നമല്ലേ പോലും. ഈ കാര്യങ്ങള്‍ തുറന്നു പറയാന്‍ അധ്യാപകര്‍ക്കു പേടിയാണെന്നതാണ് വസ്തുത. പ്രതിഷേധിച്ച് ക്യാമ്പ് ബഹിഷ്‌കരിച്ചാലും നടപടി ഉറപ്പാണ്. വകുപ്പുതലത്തില്‍തന്നെ ഉണ്ടാകും നടപടി. മിണ്ടാതെ സഹിക്കുകതന്നെ.

ഈ ക്യാമ്പുകളില്‍ അധികവും നടക്കുന്നതാകട്ടെ ക്രിസ്ത്യന്‍മാനേജ്മെന്റിന്റെ ഉടമസ്ഥതയിലുള്ള സ്‌കൂളുകളഇലും മറ്റ് സ്ഥാപനങ്ങളിലാണ്. അവിടെയുള്ള മാനേജര്‍മാരോ വികാരി അച്ചന്മാരോ ഇക്കാര്യത്തില്‍ ഇടപെടാറില്ല. അന്നത്തെ ദിവസം ക്യാമ്പിന് അവധിനല്കണമെന്ന് എന്തുകൊണ്ട് ഇവര്‍ ആവശ്യപ്പെടുന്നില്ല? ഇതിലേറ്റവും രസകരമായകാര്യം, ക്രൈസ്തവമേലധ്യക്ഷന്‍മാരുടെ മൗനമാണ്. 


പത്രപ്രസ്താവനയിറക്കുന്നതിനപ്പുറത്തേയ്ക്ക് ഒരു കെ.സി.ബി.സിയും ഇവിടെ നിലപാടെടുക്കുന്നില്ല. സമ്മര്‍ദ്ദം ചെലുത്തിയാല്‍മാത്രമേ ചിലകാര്യങ്ങള്‍ നടക്കു. ഷൂ പോളിഷ് ചെയ്തുകൊടുത്താല്‍ നടക്കില്ല. പ്രീണനവും ഏകദിശയിലുള്ള മതേതരത്വവും വിളമ്പിനടന്നാല്‍ ളോഹയില്‍ ചെളിപുരളില്ല. വിശ്വാസികളാണല്ലോ അനുഭവിക്കേണ്ടവര്‍. 


മേടയിലിരുന്ന് പ്രസ്താവനയിറക്കുന്നതിനപ്പുറത്തേയ്ക്ക് തീരുമാനമുണ്ടാക്കണമെന്ന നിലപാട് മതമേലധ്യക്ഷന്മാര്‍ക്കില്ലാത്തത് വിശ്വാസികളോട് ക്രിസ്തുമസ് കാലത്ത് കാണിക്കുന്ന അനീതിയാണ്. ക്രിസ്തീയ സമുദായത്തിന് വേണ്ടി നിലകൊള്ളുന്നതെന്ന് അവകാശപ്പെടുന്ന കത്തോലിക്ക കോണ്‍ഗ്രസ് ഇതുവരെ ഈ വിഷയത്തില്‍ ഇടപെട്ടിട്ടില്ല.


 കത്തോലിക്ക ടീച്ചേഴ്‌സ് ഗില്‍ഡ്, ക്രിസ്ത്യന്‍ വിദ്യാര്‍ത്ഥി സംഘടനകള്‍ കെസിവൈഎം, മിഷന്‍ ലീഗ് തുടങ്ങിയ പ്രസ്ഥാനങ്ങള്‍ ഈ വിഷയം ഗൗരവപൂര്‍വ്വം കണ്ട് പ്രതിഷേധത്തിലേക്ക് ഇറങ്ങണം. ചിലരുടെ സ്ഥാപിത താത്പര്യങ്ങള്‍ക്കുമുമ്പില്‍ കുനിഞ്ഞുകൊടുക്കുന്ന സഭാമേലധ്യക്ഷന്മാര്‍ ഒറ്റുകൊടുക്കുന്നത് ഒരു സമുദായത്തെയാണെന്നത് മറക്കരുത്.



 ചില കീഴ് വഴക്കങ്ങള്‍ പിന്നീട് നിയമമാകും. അങ്ങനെ വഴങ്ങേണ്ടതില്ല. ക്രിസ്തുമസ് ദിനം ഒഴിവാക്കിയുള്ള ദേശസേവന പരിശീലനമൊക്കെ മതി. സമാധാനപ്രിയരുടെ വിശേഷദിവസമെങ്ങാനും ഇങ്ങനെയൊരു നിലപാട് സര്‍ക്കാരില്‍ നിന്നും പ്രതീക്ഷിക്കുന്നുണ്ടോ നിഷ്‌കളങ്കരേ നിങ്ങള്‍...

Advertisment