/sathyam/media/media_files/qObqJV9JGHqblMaFydBL.jpg)
ഷാനവാസ് കാരിമറ്റം
ധാക്ക: മനുഷ്യാവകാശ ലംഘനങ്ങള്‍ ആരോപിക്കപ്പെടുന്ന ബംഗ്ലാദേശ് ക്രൈം വിരുദ്ധ യൂണിറ്റിലെ നിരവധി അംഗങ്ങള്‍ സുരക്ഷാ പരിശീലനം നേടുന്നതിനായി 2022ല്‍ യുകെയിലേക്ക് എത്തിയതായുള്ള അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവന്നു. ഇതോടെ അമേരിക്കയും യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളും ഞെട്ടലിലാണ്.
മനുഷ്യാവകാശ സംഘടനകള്‍ 'ഡെത്ത് സ്‌ക്വാഡ്' എന്ന് വിളിക്കുന്ന ബംഗ്ലാദേശിലെ നിയമ നിര്‍വ്വഹണ വിഭാഗമായ റാപ്പിഡ് ആക്ഷന്‍ ബറ്റാലിയന്‍ (RAB) അംഗങ്ങള്‍ 2022 മെയ്, ഒക്ടോബര്‍ മാസങ്ങളില്‍ സൈബര്‍ സുരക്ഷാ കോഴ്സിനും പൗരന്‍മാരെ നിരീക്ഷിക്കുന്നതിനുള്ള അത്യാധുനിക ഉപകരണങ്ങളുടെ ഉപയോഗത്തെക്കുറിച്ചുള്ള പരിശീലനത്തിനുമായി യുകെയിലെത്തിയതായാണ് റിപ്പോര്‍ട്ടിലുള്ളത്.
നിയമവിരുദ്ധമായ കൊലപാതകങ്ങള്‍, നിര്‍ബന്ധിത തിരോധാനങ്ങള്‍ തുടങ്ങിയ മനുഷ്യാവകാശ ലംഘനങ്ങളില്‍ നേരിട്ട് പങ്കുണ്ടെന്ന് ആരോപിക്കപ്പെടുന്ന RABന് അമേരിക്ക അനുമതി നല്‍കിയിട്ടും ബ്രിട്ടീഷ് നിയമ നിര്‍വ്വഹണ വിദഗ്ധരുടെ ഈ നിര്‍ദ്ദേശം അട്ടിമറിച്ചത് അമേരിക്കയ്ക്ക് പ്രകോപനമായിട്ടുണ്ട്.
RAB-ന്റെ യുകെ പരിശീലനത്തെക്കുറിച്ചും, 2021-ല്‍ പോലീസ് യൂണിറ്റിന്മേല്‍ ഉപരോധം ഏര്‍പ്പെടുത്തുന്നതിന് യുഎസിന്റെ അഭിപ്രായവുമായി ചേരാനുള്ള തീരുമാനം യുകെ മാറ്റിയതായും അല്‍ ജസീറയുടെ ഇന്‍വെസ്‌ററിഗേഷന്‍ യൂണിറ്റാണ് കണ്ടെത്തിയത് .
ഈ തീരുമാനം അംഗീകരിച്ചിരുന്നുവെങ്കില്‍, 2022 ലെ പരിശീലന യാത്രകള്‍ നടക്കില്ലായിരുന്നുവെന്നാണ് കണ്ടെത്തല്‍. എന്നാല്‍ യുഎസ് അങ്ങനെ ചെയ്തിട്ടും യുകെ ഈ തീരുമാനം നടപ്പാക്കിയില്ല.
'ബംഗ്ലാദേശില്‍ കൂടുതല്‍ 'ഫലപ്രദമായ' ശക്തിയാകാന്‍ ആവശ്യമായ തരത്തിലുള്ള പരിശീലനവും ഉപകരണങ്ങളും വിഭവങ്ങളും ലഭിക്കുന്നതിന് യുഎസ് പങ്കാളിത്ത രാജ്യങ്ങളിലേക്ക് RAB അന്വേഷണങ്ങള്‍ നടത്തിയിരുന്നു. ഈ പരിശീലനം ലഭിച്ചതോടെ ബംഗ്ലാദേശിലെ പൗരന്‍മാരെ ഇവര്‍ കൂടുതല്‍ അടിച്ചമര്‍ത്തലില്‍ എത്തിക്കുമെന്നാണ് മനുഷ്യാവകാശ എന്‍ജിഒ ഹ്യൂമന്‍ റൈറ്റ്സ് ഫസ്റ്റിലെ സ്റ്റാഫ് അഭിഭാഷകയായ അമന്‍ഡ സ്ട്രേയര്‍ പറയുന്നു.
മെയ് മാസത്തില്‍, ഐറിഷ് കമ്പനിയായ ഐടി ഗവേണന്‍സില്‍ നിന്ന് സൈബര്‍ ഇന്‍സിഡന്റ് റെസ്പോണ്‍സ് മാനേജ്മെന്റ് ഫൗണ്ടേഷന്‍ ട്രെയിനിംഗ് കോഴ്സും സൈബര്‍ സെക്യൂരിറ്റി പ്രാക്ടീഷണര്‍ ട്രെയിനിംഗ് കോഴ്സും ലഭിക്കുന്നതിന് കുറഞ്ഞത് അഞ്ച് ഓഫീസര്‍മാരെങ്കിലും യുകെയിലേക്ക് പോയതായി രേഖകള്‍ പറയുന്നു .
ദിവസങ്ങള്‍ നീണ്ടു നിന്ന പരിശീലനത്തിന് 15,000 യൂറോയിലധികം ചിലവു വന്നതായി, RABലേക്ക് യുകെയില്‍ നിന്നും അയച്ച ഒരു ഇന്‍വോയ്‌സില്‍ കാണിക്കുന്നു.
'പരിശീലനം ലഭിച്ചവര്‍ പൗരന്‍മാരുടെ ആശയവിനിമയം തടസ്സപ്പെടുത്താന്‍ ശ്രമിക്കുന്നു. അടിസ്ഥാനപരമായി ജനങ്ങളുടെ സംസാര സ്വാതന്ത്ര്യത്തെ നിരോധിക്കുന്നതായി ഹ്യൂമന്‍ റൈറ്റ്സ് വാച്ചിന്റെ സൗത്ത് ഏഷ്യ ഡയറക്ടര്‍ മീനാക്ഷി ഗാംഗുലി പറഞ്ഞു. 'ബംഗ്ലാദേശില്‍ സര്‍ക്കാര്‍ വിരുദ്ധ ഫേസ്ബുക്ക് പോസ്റ്റുകള്‍ ഇട്ടതിന് വരെ ആളുകള്‍ കസ്റ്റഡിയില്‍ മരിച്ചു.'
''ഒരുപക്ഷേ അവര്‍ക്ക് ഇനി യുഎസില്‍ നിന്ന് ഇത് ലഭിക്കില്ലായിരിക്കാം, പക്ഷേ അവര്‍ക്ക് അത് യൂറോപ്യന്‍ യൂണിയനില്‍ നിന്ന് ലഭിക്കും, അവര്‍ക്ക് യുകെയില്‍ നിന്ന് ഇത് നേടാനാകുമെന്ന ആശങ്കയും മീനാക്ഷി ഗാംഗുലി പങ്കു വച്ചു.
2004-ല്‍ സ്ഥാപിതമായ റാപ്പിഡ് ആക്ഷന്‍ ബറ്റാലിയനെ കുറിച്ച് പിന്നീട് മനുഷ്യാവകാശ സംഘടനകള്‍ പുറത്തു വിട്ട നിരവധി റിപ്പോര്‍ട്ടുകളില്‍ വളരെയേറെ പരാമര്‍ശിക്കപ്പെട്ടു. 2018 മുതല്‍ 600-ലധികം നിയമവിരുദ്ധ കൊലപാതകങ്ങളിലും ബറ്റാലിയന്‍ ഉള്‍പ്പെട്ടതായുള്ള തെളിവുകള്‍ ഉദ്ധരിച്ചു കൊണ്ടുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തു വന്നത്.
എന്നാല്‍ ബംഗ്ലാദേശ് സര്‍ക്കാര്‍ ഈ ആരോപണങ്ങളെല്ലാം നിഷേധിച്ചു, RAB ഉദ്യോഗസ്ഥരും ക്രിമിനല്‍ സംഘങ്ങളും തമ്മിലുള്ള വെടിവയ്പിലാണ് ആളുകള്‍ കൊല്ലപ്പെട്ടുവെന്നതാണ് സര്‍ക്കാര്‍ ഭാഷ്യം.
അല്‍ ജസീറയുടെ ഇന്‍വെസ്റ്റിഗേറ്റീവ് യൂണിറ്റ് ചോദിച്ച ചോദ്യങ്ങള്‍ക്കൊന്നും സര്‍ക്കാര്‍ പ്രതിനിധിക്ക് മറുപടി ഉണ്ടായിരുന്നില്ല.