/sathyam/media/media_files/8D84fIBGslGxuGMyQw50.jpg)
ചേരികളുടെ സ്ഥാനത്ത് അത്യാധുനിക ഫ്ലാറ്റുകൾ ഉയരും... 23000 കോടിയുടെ ഈ പ്രോജക്റ്റ് അദാനി ഗ്രൂപ്പാണ് ഡെവലപ്പ് ചെയ്യുന്നത്...അദാനിയുൾപ്പെടെ 9 ഗ്ലോബൽ കമ്പനികളായിരുന്നു ലേലത്തിൽ പങ്കെടുത്തത്.
ധാരാവിയിലെ 240 ഹെക്ടർ ചേരി പ്രദേശത്ത് 10 ലക്ഷം ആളുകളാണ് അധിവസിക്കുന്നത്..ഇവിടെ 5000 ത്തോളം ബിസിനസ്സ് കേന്ദ്രങ്ങളും 15000 ത്തിൽപ്പരം വീടുകളിലെ ഒറ്റമുറി വ്യവസായ യൂണിറ്റുകളും പ്രവർത്തിക്കുന്നുണ്ട്.
മുംബൈ നഗരത്തിലെ മാലിന്യത്തിന്റെ 60 % വും ധാരാവിയിൽ നിന്നുള്ളവയാണ്. മാലിന്യവും ഇവിടെ ഒരു വ്യവസായമായി മാറ്റപ്പെട്ടിരിക്കുന്നു. ആയിരക്കണക്കിനാൾക്കാരാണ് ഈ രംഗത്തു ജോലിചെയ്യുന്നത്.
ലതർ, പ്ലാസ്റ്റിക്, മെഴുക്,പ്രിന്റിംഗ്, അലൂമിനിയം, ബേക്കറി,മൺപാത്രങ്ങൾ, ഇരുമ്പ് തുടങ്ങിയവയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട യൂണിറ്റുകൾ ഇവിടെ അനവധിയുണ്ട്.
ധാരാവിയിൽ നിർമ്മിക്കുന്ന ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് കയറ്റി അയക്കുകയും ചെയ്യുന്നുണ്ട്. ധാരാവിയിലെ വാർഷിക ടേൺ ഓവർ ഒരു ബില്യൺ ഡോളറിലും അധികമാണ്.
2008 ൽ നിർമ്മിച്ച സ്ലംഡോഗ് മില്യണയർ എന്ന ഹോളിവുഡ് ചിത്രമാണ് ധാരാവിയുടെ പ്രശസ്തി ലോകമെങ്ങും പരത്തിയത്. ചിത്രം നിരവധി ഓസ്‌ക്കാർ അവാർഡുകളും നേടിയിരുന്നു.
1882 ൽ ബ്രിട്ടീഷുകാർ മുംബൈയിലെ തൊഴിലാളികൾക്ക് വേണ്ടി നിർമ്മിച്ചതാണ് ധാരാവിയിലെ ചെറു ഗ്രാമം. ഇന്നത് ഏഷ്യയിലെ ഏറ്റവും വലിയ ചേരിയായി മാറിക്കഴിഞ്ഞു.
ചേരിയുടെ ആധുനികവൽക്കരണം ഉടൻ ആരംഭിക്കുന്നതാണ്. അതിനുമുന്നോടിയായി ഇവിടുത്തെ താമസ ക്കാരെ താൽക്കാലിക ക്യാമ്പുകളിലേക്ക് മറ്റപ്പെടും. 2000 മാണ്ടിന് മുമ്പുവരെയുള്ള ഇവിടുത്തെ താമസക്കാർക്ക് സൗജന്യമായി ഫ്ലാറ്റ് ലഭിക്കും.
അതിനുശേഷം 2011 വരെയുള്ള താമസക്കാർക്ക് സർക്കാർ നിശ്ചയിക്കുന്ന വില നൽകേണ്ടിവരും. 7 വർഷം കൊണ്ട് ധാരാവി ഡെവലപ്പ്മെന്റ് പ്രോജക്ട് പൂർത്തിയാക്കനാണ് തീരുമാനം.