Advertisment

ഡിജിറ്റൽ സർവ്വേയിലും തട്ടിപ്പ്; പത്തനാപുരം താലൂക്കിൽ റീസർവേ വിഭാഗം നടത്തിയ തട്ടിപ്പിന്റെ വിവരങ്ങൾ പുറത്ത്. സാമ്പത്തിക നേട്ടം മാത്രം ലക്ഷ്യമിട്ട് രേഖകളിൽ കൃത്രിമം കാട്ടി ഉദ്യോഗസ്ഥർ. വിചിത്ര നിലപാടുമായി പഞ്ചായത്തും

New Update
H

ഡിജിറ്റൽ സർവ്വേയിലും തട്ടിപ്പ്.. കൊല്ലം റീസർവേ വിഭാഗം നടത്തിയ ഒരു തട്ടിപ്പിന്റെ വിവരങ്ങാളാണ് ഞങ്ങളിപ്പോൾ പുറത്തുവിടുന്നത്.

Advertisment

കൊല്ലം ജില്ലയിലെ പത്തനാപുരം താലൂക്കിൽ അമ്പലനിരപ്പ് വാർഡിൽ അമ്പലനിരപ്പ് ജംക്ഷനോട് ചേർന്ന് സ്ഥിതി ചെയ്യുന്ന 25 സെന്റ് പൊതുസ്ഥലമായ ചന്തയുൾക്കൊള്ളുന്ന സ്ഥലത്തുകൂടി ഒരു സ്വാകാര്യ വ്യക്തിക്ക് അയാളുടെ വീട്ടിലേക്ക് പോകാനുള്ള വഴിക്കായി നിലവിലുള്ള രേഖകളിൽ കൃതൃമം കാട്ടി കൊല്ലം റീസർവേ ഓഫീസിലെ ഉദ്യോഗസ്ഥർ വലിയൊരു ജനവഞ്ചനയാണ് നടത്തിയിരിക്കുന്നത്.

പ്രസ്തുത സ്വാകാര്യവ്യക്തിക്ക് അയാളുടെ വീട്ടിലേക്ക് പ്രവേശിക്കാൻ മറ്റൊരു വഴിയുള്ളപ്പോഴാണ് റീസർവേ ഉദ്യോഗസ്ഥർ അദ്ദേഹ ത്തിനായി പൊതുസ്ഥലം വഴിയാക്കി സമ്മാനിച്ചിരിക്കുന്നത്.

ഡിജിറ്റൽ സർവ്വേ മൂലം ഭാവിയിൽ ജനങ്ങൾക്ക് വളരെയേറെ ഉപകാരപ്രദമായ മാറ്റങ്ങൾ ഉണ്ടാകുമെന്നായിരുന്നു പ്രതീക്ഷ. അതിർ തർക്കങ്ങൾ ഒഴിവാകുകയും , സ്കെച്,പ്ലാൻ എന്നിവ ലഭിക്കുന്നതിനുള്ള ബുദ്ധിമുട്ടുകൾ ഇല്ലാതാകുകയും ചെയ്യു മെന്ന കണക്കൂട്ടലുകൾ ജനത്തിനുണ്ട്.

H

എന്നാൽ ഈ ധാരണകളെ തകിടം മറിക്കുന്ന ഇതുപോലുള്ള അഴിമതിക്കാരായ ഒരു കൂട്ടം ഉദ്യോഗസ്ഥർ സാമ്പത്തിക നേട്ടം മാത്രം ലക്ഷ്യമിട്ട് രേഖകളിൽ ഇത്തരത്തിൽ കൃതൃമം കാട്ടുന്നത് മേലധികാരി കൾ ഗൗരവമായി കാണേണ്ടതാണ്. അമ്പലനിരപ്പിലെ 25 സെന്റ് സ്ഥലം ഇന്ന് ഏകദേശം മുക്കാൽ കോടിയോളം രൂപ മാർക്കറ്റ് വിലവരുന്നതാണ്.

1974 ൽ ഇവിടുത്തെ പൊതുജങ്ങളുടെ കൂട്ടായ്മ നാട്ടുകാരിൽ നിന്നും പിരിവെടുത്ത് ചന്ത സ്ഥാപിക്കുന്നതി നായി 2375 രൂപയ്ക്ക് വാങ്ങിയ സ്ഥലമാണിത്. ഈ സ്ഥലം സംരക്ഷിക്കേണ്ട തലവൂർ ഗ്രാമപഞ്ചായത്തിന്റെ നിലപാടുകൾ വിചിത്രവും ദുരൂഹവുമാണ്.

അനധികൃത തടി വ്യാപരികളുടെ ഡംപിങ് യാർഡും സാമൂഹ്യവിരുദ്ധരുടെയും മദ്യപാനികളുടെയും താവളവുമായി മാറിയ ഇവിടം ആർക്കും കൈയേറാമെന്ന അവസ്ഥയിലെത്തിച്ചത് തലവൂർ ഗ്രാമപഞ്ചായ ത്തധികൃതരാണ്.അവരുടെ അനാസ്ഥയാണ്. കാരണം തലവൂർ ഗ്രാമപഞ്ചായത്ത് ഈ ചന്തയ്ക്ക് ചുറ്റുമതിൽ നിർമ്മിച്ചിട്ടുണ്ടായിരുന്നു.

അതുകൂടാതെ ചന്തയിൽ ഒരു സ്റ്റേജും അവർ നിർമ്മിച്ചത് ഇപ്പോഴും അവിടെയുണ്ട്. ചന്തയിൽ ഇറച്ചിവ്യാപാരം നടത്തുന്ന തിന് പഞ്ചായത്ത് ലൈസൻസ് നൽകിയതും ചന്തയിൽ നിന്നിരുന്ന ഫലവൃക്ഷങ്ങളിലെ ആദായമെടുക്കുന്ന തിന് അത് ലേലം ചെയ്തു നല്കിയതുമൊ ക്കെ രേഖകളിലുള്ളതാണ്.

വസ്തുതകൾ ഇതായിരിക്കേ ഇപ്പോൾ തലവൂർ പഞ്ചായത്തു പറയുന്നത് ചന്തയുൾക്കൊള്ളുന്ന 25 സെന്റ് സ്ഥലം അവരുടെ ആസ്തിരജിസ്റ്ററിൽ ഇല്ലെന്നാണ്. ആസ്തി രജിസ്റ്റർ ആവിയായിപ്പോയി എന്നാണ് ഒരു പഞ്ചായത്ത് മെമ്പർ ഹാസ്യരൂപേണ പറഞ്ഞത്. തലവൂർ പഞ്ചായത്തിന്റെ ഈ നിലപടിനുമുന്നിൽ വളരെ യേറെ ദുരൂഹതകൾ ഒളിഞ്ഞിരുപ്പുണ്ട്.

Y

അതിലൊന്നാണ് ഇപ്പോൾ റീസർവ്വേയിൽ നടത്തപ്പെട്ടിരിക്കുന്ന ഈ കൃത്രിമം. ചന്ത കയ്യേറാൻ ആർക്കൊക്കെയോ പ്രേരണ നൽകുന്ന തലവൂർ പഞ്ചായത്തിന്റെ വഞ്ചനാപരമായ നിലപാടിനെതിരേ നാട്ടിലെ പൊതുപ്രവ ർത്തകനായ  ആർ രാജേന്ദ്രൻ പിള്ളയുടെ നേതൃത്വത്തിൽ നാട്ടുകാരുടെ കൂടായ്മ ബഹു. ഹൈക്കോ ടതിയെ സമീപിക്കുകയും തുടർന്ന് ഹൈക്കോടതി കേസ് ഫയലിൽ സ്വീകരിക്കുകയു മായിരുന്നു.

കേസ് നമ്പർ 4701/2023. ബഹു.ഹൈക്കോടതി കൊല്ലം കളക്ടർ , പത്തനാപുരം തഹസീദാർ തുടങ്ങി ബന്ധപ്പെട്ടവർക്കെല്ലാം നോട്ടീസ് അയച്ചെങ്കിലും തലവൂർ പഞ്ചായത്തും,വില്ലേജ് ഓഫീസും പത്തനാപുരം തഹസീൽദാരും വ്യക്തമായി മറുപടി നൽകാതെ കേസ് മനപ്പൂർവ്വം നീട്ടിക്കൊണ്ടുപോകാനുള്ള ശ്രമത്തിലാണ്.

ഇതെല്ലാം ചേർത്തുവായി ക്കുമ്പോൾ അമ്പലനിരപ്പ് ചന്തയുൾക്കൊള്ളുന്ന വിലപ്പെട്ട 25 സ്ഥലം അന്യാധീനമായിപ്പോകാ നുള്ള രഹസ്യ നീക്കങ്ങൾ ആരുടെയൊക്കെയോ ഭാഗത്തുനിന്നും ഇപ്പോഴും നടക്കുന്നുണ്ട് എന്നുവേണം അനുമാനിക്കേണ്ടത്. റീസർവ്വെ വിഭാഗം സ്വകാര്യവ്യക്തിക്ക് ചന്തയിൽക്കൂടി വഴി നൽകാൻ നടത്തിയ രഹസ്യനീക്കങ്ങളുടെ മറ്റൊരു തെളിവ് കൂടി ഞങ്ങൾ പുറത്തുവിടുകയാണ്.

ഡിജിറ്റൽ സർവ്വേ കഴിഞ്ഞശേഷം 6 മാസം മുൻപ് മദ്ധ്യമപ്രവർത്തകനായ പ്രകാശ് നായർ മേലില സമർപ്പിച്ച അപേക്ഷ പ്രകാരം , കൊല്ലം റീസർവ്വെ അസിസ്റ്റന്റ് ഡയറക്ടർ ഓഫീസിൽ നിന്നും ലഭിച്ച സ്കെ ച്ചിലും രേഖകളിലും ചന്തിയിൽക്കൂടി ഇങ്ങനെ ഒരു വഴിയെപ്പറ്റി ഒരു വിവരവുമില്ല. മാത്രവുമല്ല ചന്തസ്ഥലം പുറമ്പോക്ക് എന്നാണ് രേഖപ്പെടുത്തി യിരിക്കുന്നത്. പുറമ്പോക്കിൽ കൂടി വഴി അനുവദിക്കുന്ന അതി നൂതന മാന്ത്രിക സാങ്കേതികവിദ്യ കൊല്ലം റീസർവ്വേ ഓഫീസിൽ നിന്നും മറ്റുള്ളവർ അടിയന്തരമായി പഠിക്കേണ്ടി യിരിക്കുകയാണ്.

ചന്തയുടെ രേഖകളിൽ നടത്തിയ ഈ തട്ടിപ്പിന്റെ ചുരുളഴി ഞ്ഞത് കഴിഞ്ഞ ദിവസമാണ്. ഭൂഡിജിറ്റൽ രേഖകളുടെ വിവരങ്ങൾ പാണ്ടിത്തിട്ട ITI യിൽ പ്രദര്ശിപ്പിച്ചപ്പോളാണ് ഇത് ജനശ്രദ്ധയിൽ പതിയുന്നത്. പൊതുപ്രവർത്തകനായ രാജേന്ദ്രൻപിള്ള , രാധാകൃഷ്ണപിള്ള, കോൺഗ്രസ് നേതാവ് സോമച്ചൻ , പ്രകാശ് നായർ മേലില ഉൾപ്പെടെ യുള്ളവർ ചന്തയുടെ രേഖകളിൽ നടത്തിയ ഈ തട്ടിപ്പ് ചോദ്യം ചെയ്തതോടെ അവിടെയുണ്ടായിരുന്ന ഉദ്യോഗസ്ഥർ വീണ്ടും സർവ്വേ നടത്താനുത്തരവിട്ട് വിഷയത്തിൽ നിന്നും തടിതപ്പുക യായിരുന്നു.

ചന്തയിൽക്കൂടി ഇപ്പോൾ ഈ വഴി എങ്ങനയുണ്ടായി എന്ന ചോദ്യത്തിന് റീസർവേ ഉദ്യോഗ സ്ഥക്ക് മറുപടിയുണ്ടായിരുന്നില്ല. ഡിജിറ്റൽ രേഖകളിൽ കൊല്ലം റീസർവേ ഓഫീസ് നടത്തി യിരിക്കുന്ന ഈ കൃതൃമത്തിൽ ജനങ്ങളാകെ ആശങ്കയിലാണ്. സാമ്പത്തിക ലാഭത്തിനുവേണ്ടി ഉദ്യോഗസ്ഥർ ആരുടെയൊ ക്കെ പ്രോപ്പർട്ടികളിൽ എന്തൊക്കെ തിരിമറികൾ നടത്തിയി ട്ടുണ്ടാകാമെന്ന ഭീതി പലർക്കുമുണ്ട്.

 ഇവിടെ പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു വസ്തുത എന്താണെന്നു വച്ചാൽ ബഹു.ഹൈക്കോടതിയുടെ പരിഗണന യിലിരിക്കുന്ന ചന്തയുടെ വിഷയത്തിൽ ആ രേഖകളിൽ കൃതൃമം നടത്തിയ കൊല്ലം റീസർവേ ഓഫീസുദ്യോഗസ്തർ ബഹു.ഹൈക്കോടതിക്കും പുല്ലുവിലയാണ് കല്പിച്ചിരിക്കുന്നത് എന്ന് വ്യക്ത മായിരിക്കുന്നു. ഈ തട്ടിപ്പിനെതിരേ റവന്യൂ മന്ത്രി, റീസർവേ ഡയറക്ടർ, കൊല്ലം ജില്ലാ കളക്ടർ, കൊല്ലം റൂറൽ എസ് പി കുന്നിക്കോട് പോലീസ് SHO മുതലായവർക്ക് തദ്ദേശവാസികളുടെ സഹകരണത്തോടെ പരാതി നൽകാനുള്ള തയ്യാറെടുപ്പിലാണ് രാജേന്ദ്രൻ പിള്ളയും കൂട്ടരും ഒപ്പം ഈ വിഷയം അടിയന്തരമായി ബഹു.ഹൈ ക്കോടതിയുടെ ശ്രദ്ധയിൽ കൊണ്ടുവരാനും തീരുമാനിച്ചിട്ടുണ്ട്.

Advertisment