ലഹരിയെ തടയാന്‍ നാം ഉണരണം. സംവിധാനവും നിയമവും മാറണം. ഇളവുകള്‍ ഇല്ല എന്ന് ഉറപ്പ് വരണം

എത്ര പേരെ അറസ്റ്റ് ചെയ്താലും യൂറിന്‍/ സലൈവ ടെസ്റ്റുകളുടെ സമയോചിതമോ അഭികാമ്യമോ അല്ലാത്ത റിസല്‍റ്റുകള്‍ കാരണം പ്രതികള്‍ ലളിതമായ വ്യവസ്ഥയില്‍ ശിക്ഷയില്‍ നിന്ന് രക്ഷപ്പെടുന്നു

author-image
ഹെല്‍ത്ത് ഡസ്ക്
Updated On
New Update
mumbarak

ത്ര പേരെ അറസ്റ്റ് ചെയ്താലും യൂറിന്‍/ സലൈവ ടെസ്റ്റുകളുടെ സമയോചിതമോ അഭികാമ്യമോ അല്ലാത്ത റിസല്‍റ്റുകള്‍ കാരണം പ്രതികള്‍ ലളിതമായ വ്യവസ്ഥയില്‍ ശിക്ഷയില്‍ നിന്ന് രക്ഷപ്പെടുന്നു. പിന്നീട് സൂക്ഷ്മനിരീക്ഷണം എന്ന ഉപകാരമില്ലാ പരിപാടി മാത്രം ആണു രേഖപെടുത്തപ്പെടുന്നത്. അടുത്ത തവണപിടിക്കപ്പെട്ടാലോ വല്ല അക്രമവും ചെയ്താലോ മാത്രം 'പ്രതി മുന്‍പും ലഹരികേസുകളില്‍ പിടിക്കപ്പെട്ടയാളാണു' എന്ന മുന്‍കാല റെകോര്‍ഡ് കിട്ടാന്‍ മാത്രം അത് ഉപകരിക്കും.

Advertisment

വര്‍ദ്ധിച്ച് വരുന്ന ലഹരി- സിന്തറ്റിക് ഡ്രഗ്ഗ് ഉപയോഗങ്ങളുടെ നിയന്ത്രണത്തിനു അതിന്റെ ഉതപാദന വിതരണ മേഖലകളെ തന്നെ നശിപ്പിക്കേണ്ടതുണ്ട്. എന്നാല്‍ അത് അത്ര എളുപ്പവും അല്ല. ഉന്നതരും സമൂഹത്തിലെ എല്ലാ മേഖലയിലും ഉള്ളവരും അടങ്ങുന്ന (പകല്‍ മാന്യന്മാര്‍) ഒരു വലിയ നെറ്റ്വര്‍ക്ക് തന്നെയുണ്ട് അതിന്റെ പിന്നില്‍.


മാത്രമല്ല, പത്രത്തില്‍ അഡ്രസ് ഫോട്ടോ സഹിതം പിടിക്കപ്പെടുന്നവന്റെ വാര്‍ത്ത വരുമ്പോള്‍ നമ്മള്‍ ഞെട്ടുന്നതിനൊപ്പം, പുതിയ ആളെ കണക്ട് ചെയ്യാന്‍ ഈ ലഹരി മാഫിയയ്ക്കും കൂടെ അവസരം ലഭികുകയാണു. ഇത്തരക്കാര്‍ക്കായ് വാദിക്കാന്‍ പോലും അവസരം ഉണ്ടാവരുത്. കുറഞ്ഞതോതില്‍ ലഹരി കൈവശം വെക്കുന്നവര്‍ പെട്ടെന്ന് നിയമത്തിന്റെ കയ്യില്‍ നിന്ന് വഴുതി പോകുന്നു. ഇവര്‍ പിന്നീട് വന്‍കച്ചവടക്കാര്‍ ആകുന്നു.  


കോവിഡ് കാലത്ത് നാം RT-PCR ചെയ്തത് പോലെ കുറഞ്ഞത് 6 മാസത്തെ ലഹരി ഉപയോഗം കണ്ടെത്താനാവണം. അതിനു പറ്റിയ ടെസ്റ്റുകള്‍ ആണു താഴെ ഉള്ളവ. 

1) Hair Strand Test 
2) DAST-10 Test (Drug Abuse Screening Test) 
3) DAST-A Test for Age 13-19


 

നിര്‍ബന്ധിത DAST ടെസ്റ്റ്- ഹൈസ്‌കൂളുകള്‍ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും 6 മാസത്തില്‍ ഒരിക്കല്‍ തുടര്‍ച്ചയായ് ആണ്‍പെണ്‍ വ്യത്യാസം ഇല്ലാതെ 13 മുതല്‍ 19 വയസിനു താഴെയുള്ള എല്ലാ കുട്ടികള്‍കും DAST-A ടെസ്റ്റും 19 വയസിനു മുകളില്‍ ഉള്ള കുട്ടികളും അദ്ധ്യാപകരും എല്ലാ സ്വകാര്യ സര്‍ക്കാര്‍ മേഖലയിലെയും ജീവനക്കാരും DAST-10 ടെസ്റ്റിനു വിധേയര്‍ ആവണം. വര്‍ഷത്തില്‍ 2 തവണ ഇത് ആവര്‍ത്തിക്കണം. ഇത് സര്‍വ്വീസ് റെകോര്‍ഡില്‍ രേഖപെടുത്തണം. 


Driving License Renewal- 10 വര്‍ഷത്തേക്ക് നല്‍കുന്ന ഡ്രൈവിംഗ് ലൈസന്‍സ് എല്ലാ വര്‍ഷവും DAST-10 ടെസ്റ്റ് റിസല്‍ട്ട് നല്‍കി ലൈസന്‍സ് തുടരാന്‍ യോഗ്യത ഉണ്ടോ എന്ന് വിലയിരുത്തണം. ഡ്രൈവിംഗ് , ഓപറേറ്റര്‍ ലൈസന്‍സ് ഉള്ള എല്ലാവര്‍ക്കും ഇത് ബാധകമാക്കണം. 


സര്‍ക്കാര്‍- സ്വകാര്യ ജോലി/ സര്‍വ്വീസ് മാനദണ്ഢം: ഏത് ജോലിയ്ക്ക് കയറാനും ജോലി തുടരാനും DAST-10 ടെസ്റ്റ് റിസല്‍ട്ട് നിര്‍ബന്ധമാക്കണം. മറ്റ് യോഗ്യതകള്‍ പോലെ, ടെസ്റ്റ് റിസല്‍റ്റ് സമര്‍പ്പികാതെ ആളുകളെ ജോലിക്ക് വെകുന്ന തൊഴിലുടമയ്ക്ക് എതിരെ നടപടി എടുക്കണം. 


കല്യാണം- കല്യാണത്തിനു മുന്‍പ് ആണ്‍പെണ്‍ വ്യത്യാസം ഇല്ലാതെ DAST-10 ടെസ്റ്റ് ചെയ്യണം. പിന്നീടുള്ള ദുരന്തങ്ങള്‍ ഒഴിവാക്കാന്‍ അത് ഉപകരിക്കും. 


സ്റ്റുഡന്റ് / വര്‍ക്കിംഗ് സ്റ്റാഫ് ഹോസ്റ്റല്‍ - ഹോസ്റ്റല്‍ അഡ്മിഷ്‌നു ഏറ്റവും പുതിയ DAST-10 ടെസ്റ്റ് മാനദണ്ഢം ആക്കണം. 

ഇങ്ങനെ ബാങ്ക് അക്കൗണ്ട് മുതല്‍ എല്ലാ ദൈന്യംദിന ഇടപെടലുകള്‍ക്കും DAST-10 OK മാനദണ്ഢം നിലവില്‍ വരണം. ആധാര്‍ കാര്‍ഡിനും ഐഡി കാര്‍ഡിനും പാന്‍ കാര്‍ഡിനും ബാങ്ക് കാര്‍ഡിനും ഡ്രൈവിങ് ലൈസന്‍സിനും വിദ്യാഭ്യാസ സര്‍ട്ട്ഫിക്കറ്റിനും ഒപ്പം ലഹരിമുക്തനാണു എന്നും ഉറപ്പാക്കണം. 


ലഹരി ഉപയോഗിക്കുന്നവരെ കണ്ടെത്തി ഇങ്ങനെ സ്‌ക്രീന്‍ ചെയ്യുമ്പോള്‍ നമുക്ക് അപകടം വരാവുന്ന വഴിയും അത് തടയാനുള്ള വഴിയും മനസിലാകും. നന്നാവതെ വഴിയില്ല എന്ന അവസ്ഥ സൃഷ്ടിക്ക്ണം. 


കൂട്ടത്തില്‍ വില്‍പന ലഹരി മുതലുമായ്  പിടിക്കപ്പെടുന്നവര്‍ക്ക് ആജീവനാന്ത ശിക്ഷ ദയയില്ലാതെ നല്‍കാന്‍ സാധിക്കണം. സ്വന്തം രാജ്യത്തെ നല്ല പൗരന്മാരെ സംരക്ഷിക്കാന്‍ ഏത് പാഴ്വസ്തുവും നാം നിയന്ത്രണവിധേയമാക്കിയേ പറ്റു. പുകയില - മദ്യം പോലെയല്ല സിന്തറ്റിക് ലഹരികള്‍.. അത് ദയാദാക്ഷിണ്യമില്ലാത്ത അക്രമികളെ സൃഷിക്കുന്നുണ്ട്.! 

നാം മാറണം! സംവിധാനങ്ങളും നിയമവും മാറണം! ഭരണകൂടം ഉണരണം! ഇല്ലേല്‍ നാശം ഉറപ്പാക്കാം .


- മുബാറക്ക് കാമ്പ്രത്ത്