Advertisment

ഇക്വഡോറിലെ ലൈവ് ടിവി ഷോയിലേക്ക് തോക്കുമായെത്തി മുൾമുനയിൽ നിർത്തി മുഖംമൂടിധാരികൾ ! ആക്രമണത്തിന് പിന്നിൽ മയക്കുമരുന്ന് സംഘം

New Update
B

ഇക്വഡോറിലെ TC എന്ന ടി.വി സ്റ്റുഡിയോയിൽ ലൈവ് ഷോ നടക്കുമ്പോൾ തൊക്കുധാരികളായ മുഖംമൂടി ധരിച്ച നാലഞ്ചുപേർ കടന്നുവന്ന് തങ്ങളുടെ കയ്യിൽ ബോംബുണ്ടെന്നാക്രോശിക്കുകയും അവരെ തോക്കിൻ മുനയിൽ ഭീഷണിപ്പെടുത്തിയും ഉപദ്രവിച്ചും നിലത്തു കമഴ്ന്നു കിടക്കാൻ നിർബന്ധിക്കുകയുമായിരുന്നു. പിന്നീട് ഏതാനും ചിലരെ അവർ നടത്തിക്കൊണ്ടുപോകുന്നതും ചാനലിന്റെ സിഗ്നൽ കട്ടാകുന്നതിനു മുമ്പുള്ള 15 മിനിറ്റ് സമയം ലോകം കണ്ടു.

Advertisment

J

ഇക്വഡോർ ലാറ്റിൻ അമേരിക്കയിലെ സമ്പന്ന രാജ്യമാണെന്ന് പറയാം. എണ്ണയുൽപ്പാദനവും അഗ്രികൾ ച്ചറുമാണ് മുഖ്യ വരുമാനം. ഏത്തവാഴ, വാഴപ്പഴം . മരച്ചീനി , നെല്ല്,പൂക്കൾ,കൊക്കോ,കോഫീ,സീ ഫുഡ് എന്നിവ കയറ്റുമതി ചെയ്യുന്നതിൽ രാജ്യം മുൻപന്തിയിലാണ്.

എന്നാൽ പണം കുമിഞ്ഞുകൂടി അരാജകത്വത്തിലേക്കും അക്രമത്തിലേക്കും അരക്ഷിതാവസ്ഥയിലേക്കും നീങ്ങുകയാണ് ഇന്ന് ഇക്വഡോർ എന്ന രാജ്യം.

H

മയക്കുമരുന്നിന്റെ ട്രേഡിംഗ് താവളമായി രാജ്യം മാറിക്കഴിഞ്ഞു. ഇതിനുപിന്നിലുള്ള ശക്തികൾ രാജ്യത്തെ വമ്പന്മാരാണ്. അവരുടെ അധീനതയിൽ നിരവധി ഗ്യാങ്ങുകൾ പ്രവർത്തിക്കുന്നുണ്ട്. അക്രമം, തട്ടിക്കൊണ്ടു പോകൽ, കൊള്ള എന്നിവയാണ് മയക്കുമരുന്നു ലോബികളുടെ സ്ഥിരം ഏർപ്പാട്. പോലീസ് അധികാരികളെയും കുടുംബത്തെയുമാണ് ഇവർ ടാർജറ്റ് ചെയ്യുന്നത്. സായുധധാരികളാണ് ഗ്യാങ്ങുകൾ മിക്കതും.

ജയിലുകളിൽ ഈ ഗ്യാങ്ങുകൾ ഏറ്റുമുട്ടുക പതിവാണ്. ജയിൽ വാർഡന്മാരെ അപായപ്പെടുത്തി ഇവർ ജയിൽ ചാട്ടം നടത്തുന്നതും പുത്തരിയല്ല. ജയിലുകളിൽ സർക്കാർ നിയന്ത്രണം ഫലവത്തല്ല എന്ന ആരോപണം ശക്തവുമാണ്.

രാജ്യത്തെ അതിസമ്പന്നനായ വ്യക്തിയാണ് ഇന്ന് ഇക്വഡോർ പ്രസിഡണ്ട് Daniel Noboa . അദ്ദേഹം അധികാര മേറ്റയുടൻ രാജ്യത്തെ മയക്കുമരുന്നു ലോബികളിൽ നിന്നും മുക്തമാക്കുമെന്ന് ജനങ്ങൾക്ക് ഉറപ്പ് നൽകിയിരുന്നു.

H

രാജ്യത്തെ പ്രധാന മയക്കുമരുന്നു രാജാവായ Adolfo Macias കഴിഞ്ഞ തിങ്കളാഴ്ച ജയിൽ ചാടിയതിനെത്തുടർന്ന് രാജ്യത്ത് 60 ദിവസത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്.

കുപ്രസിദ്ധനായ ഇദ്ദേഹത്തിന്റെ ഗ്രൂപ്പാണ് Los Choneros criminal gang. ഇവരാകാം ഈ ടി.വി സ്റ്റുഡിയോയിൽ നടത്തിയ അക്രമത്തിനു പിന്നിലെന്നാണ് കരുതപ്പെടുന്നത്.

അക്രമികളെ പിടികൂടിയെന്നും തീവ്രവാദി ആക്രമണമായി ഇത് കരുതപ്പെടുന്നുവെന്നും അതിശക്തമായ നടപടികളുമായി മുന്നോട്ടുപോകുമെന്നും പ്രസിഡന്റ് നോബോവ പറഞ്ഞു.

ഇക്വാഡോർ അതിമനോഹരമായ രാജ്യമാണ്. കേരളം പോലെ പ്രകൃതിയും കലാവസ്ഥയും. ജനങ്ങളുടെ ജീവിതനിലവാരവും ഉയർന്നതാണ്. തൊഴിലില്ലായ്മ ഇല്ലെന്നുതന്നെ പറയാം. ജനസംഖ്യയിൽ 87 % വിവിധ ക്രിസ്ത്യൻ ഗ്രൂപ്പുകളാണ്. ബാക്കി 13 % ആളുകൾ ഒരു മതത്തിലും വിശ്വസിക്കാത്തവരാണ്.

 

Advertisment