Advertisment

സ്ത്രീകളെ ഗർഭിണികളാക്കൂ ലക്ഷങ്ങൾ സ്വന്തമാക്കൂ ! സോഷ്യൽ മീഡിയയിൽ ഒരു വർഷമായി തഴച്ചുകൊഴുത്ത ഒരു വമ്പൻ തട്ടിപ്പിന്റെ ചുരുളഴിയുന്നു..!

New Update
H

ആൾ ഇന്ത്യാ പ്രെഗ്‌നൻറ് ജോബ് സർവീസ്..( All India Pregnant Job Service )

Advertisment

സോഷ്യൽ മീഡിയയിൽ ഒരു വർഷമായി തഴച്ചുകൊഴുത്ത ഒരു വമ്പൻ തട്ടിപ്പിന്റെ ചുരുളഴിയുന്നു...

മക്കളില്ലാത്ത സ്ത്രീകളെ ഗർഭിണികളാക്കാൻ ലക്ഷങ്ങൾ പ്രതിഫലം ഓഫർ നൽകി ഇൻഡ്യയൊട്ടാകെയുള്ള ആളുകളെ സമർത്ഥമായി കബളിപ്പിച്ച ഒരു ഗ്യാംഗിലെ 8 പേരെ ഇന്ന് ഡൽഹിയിൽനിന്നും ബീഹാറിൽ നിന്നും പോലീസ് അറസ്റ്റ് ചെയ്യുകയുണ്ടായി. ഗ്യാംഗിലെ തലവൻ ഉൾപ്പെടെ മറ്റു 18 പേർക്കായി പോലീസ് തെരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്. ഈ ഗ്യാംഗിൽ മറ്റാരൊക്കെയുണ്ട് എന്നതിൽ ഇപ്പോൾ വ്യക്തതയില്ല.

F

കുട്ടികളില്ലാത്ത സ്ത്രീക്കൊപ്പം ഒരു രാത്രി ഹോട്ടലിൽ കഴിയണം. അവർക്കൊപ്പം സെക്സ് ചെയ്ത് അവരെ ഗർഭിണിയാക്കുക എന്നതാണ് ഓഫർ.ഒരു രാത്രി ഹോട്ടലിൽ കഴിയുന്നതിനുപകരമായി പുരുഷന്മാർക്ക് 5 ലക്ഷം രൂപയാണ് പ്രതിഫലം ഓഫർ ചെയ്തിരുന്നത്. പിന്നീട് സ്ത്രീ ഗർഭിണിയായാൽ 8 ലക്ഷം രൂപ സമ്മാന മായും നൽകപ്പെടും.

ഇതിനായി 799 രൂപയാണ് ആദ്യം All India Pregnant Job Service ടീമിന് രെജിസ്ട്രേഷൻ ഫീസായി നൽകേ ണ്ടത്. പിന്നീട് 4500 രൂപ സെക്യൂരിറ്റി ഡെപ്പോസിറ്റ്, 2550 രൂപ കോർട്ട് എഗ്രിമെന്റ് ഫീസ്,7998 രൂപ GST, 5 ലക്ഷം രൂപ ലഭിക്കുന്നതിനുള്ള മുൻ‌കൂർ ഇൻകം ടാക്സ് 12,600 ഇത്രയും തുകയാണ് ഇതിൽ അംഗമാകുന്ന വ്യക്തി അടയ്‌ക്കേണ്ടത്. ഓൺലൈൻ വഴിയാണ് ഇടപാടുകളെല്ലാം നടന്നിരുന്നത്.

രജിസ്‌ട്രേഷൻ കഴിഞ്ഞശേഷം ഗർഭിണികളാക്കേണ്ട സ്ത്രീകൾ എന്നപേരിൽ കുറെ ചിത്രങ്ങൾ പുരുഷ ന്മാർക്ക് അയച്ചുനൽകുന്നു. വിവിധ പ്രദേശങ്ങളിലുള്ള സ്ത്രീകളാണ് അവരെന്നും അതിൽ ഇഷ്ടമുള്ള ഒരാളെ സെലക്റ്റ് ചെയ്യാനും ആവശ്യപ്പെടുന്നു. മറ്റാരും അറി യാതിരിക്കാൻ അൽപ്പം ദൂരെയുള്ള ഹോട്ടലാണ് തങ്ങൾ റൂം ബുക്ക് ചെയ്യുന്നതെന്നും പറയുന്ന ദിവസം അവിടെയെത്തണമെന്നും യുവാക്കൾക്ക് നിർദ്ദേശം നൽകുന്നു.

G

വളരെ സമർത്ഥവും വിശ്വസനീയവുമായ രീതിയിലാണ് ഇവർ ആളുകളെ കബളിപ്പിച്ചിരുന്നത്. 1000 രൂപ യുടെ ഒരു മുദ്രപ്പത്രത്തി ൽ Pregnancy Verification Form എന്നപേരിൽ ഒരു BABY BIRTH AGREEMENT ഇവർ യുവാ ക്കളിൽ നിന്നും വാങ്ങിയിരുന്നു. ആർക്കും ഒരു സംശയവുമുണ്ടാകാതിരിക്കാനാണ് ഈ രീതിയൊക്കെ അവർ കൈക്കൊണ്ടത്. സമ്പന്ന കുടുംബത്തിലെ സ്ത്രീകളാണ് ഇതിൽ ഭൂരിഭാഗവുമെന്ന് അവർ ആളുകളെ പറഞ്ഞു വിശ്വസിപ്പിച്ചിരുന്നു.

അന്യ സ്ത്രീക്കൊപ്പം ഒരു രാത്രി ഫ്രീ സെക്‌സും അഞ്ചുലക്ഷം പണവും എന്ന പ്രലോഭനത്തിൽ വീണവർ ആയിരങ്ങളാണ്. സാധാരണക്കാരായ മുതിർന്നവരും യുവാക്കളും കൂടാതെ പലരും ഈ റാക്കറ്റിന്റെ വലയി ൽ വീണ് പണം നഷ്ടപ്പെട്ടിട്ടുണ്ട്. നാണക്കേട് കൊണ്ടും വീട്ടുകാരെ ഭയന്നും പലരും പരാതിപ്പെടാൻ എത്തു ന്നില്ല.

ആളുകൾക്ക് സംശയം ഉണ്ടാകാതിരിക്കാൻ ഇവർ സ്ത്രീകളെക്കൊണ്ടും കസ്റ്റമേഴ്‌സുമായി സംസാരിപ്പിക്കാ റുണ്ട്. അതോടെ ആളുകൾക്ക് വിശ്വാസം ഇരട്ടിക്കുന്നു. ഹോട്ടലിൽ സന്ധിക്കുന്നതിനു മുൻപായി 90,000 രൂപ അക്കൗണ്ടിൽ ഇട്ടു നൽകാമെന്നും അതിനുള്ള GST 3000 രൂപ All India Pregnant Job Service ന്റെ അക്കൗണ്ടിൽ ഇട്ടുനല്കണമെന്നും സ്ത്രീകളെക്കൊണ്ട് പറയിക്കുന്നു. ഇതിൽ കുടുങ്ങിയ പുരുഷന്മാരുമായി ഇവർ സ്ത്രീക ളെക്കൊണ്ട് തുടരെത്തുടരെ സംസാരിപ്പിക്കുമായിരുന്നു. അവരെല്ലാം ഈ ഗ്യാംഗിലുള്ളവരാണ് എന്നാണു കരുതുന്നത്.

ബീഹാർ സ്വദേശിയായ സന്ദീപ് എന്ന ഒരു റിട്ടയേഡ് സൈനിക നാണ് ഈ തട്ടിപ്പിന്റെ മുഖ്യ സൂത്രധാരൻ. ഡൽഹി,ബീഹാർ പോലീസ് കൂടുതൽ വിശദമായ അന്വേഷണത്തിലേക്ക് നീങ്ങുകയാണ്. നമ്മുടെ നാട്ടിൽ സൈബർ ക്രൈം ഇപ്പോൾ വിവിധ രീതിയിലാണ് തട്ടിപ്പുകളുടെ വേദിയാകുന്നത്. ഇതിൽ സർക്കാരുകൾ കൂടുതൽ ജാഗ്രത പുലർത്തേണ്ടതുണ്ട്.

Advertisment