Advertisment

ഉറപ്പിച്ചു, ഇനി ജീവിതവും മരണവും ഇവിടെത്തന്നെ! ഗാസയിലെ ഇസ്രായേൽ ആക്രമണത്തിൽ നിസ്സഹായരായ ഒരുകൂട്ടം മനുഷ്യർ

New Update
H

സെൻട്രൽ ഗാസയിലെ Deir al-Balah നിവാസിയായ ഖാലിദ് നജി (Khaled Naji) തകർന്നടിഞ്ഞ തൻ്റെ വീട്ടിൽത്തന്നെ കുടുംബവുമായി കഴിയാൻ തീരുമാനിച്ചു..ഇനി എങ്ങോട്ടുമില്ല.. മരിച്ചാൽ എല്ലാവരും ഇവിടെത്തന്നെ മരിക്കും.

Advertisment

തൻ്റെ അയൽ വീടിനെ ലക്ഷ്യമാക്കി ഒക്ടോബർ 10 ന് ഇസ്രായേൽ തൊടുത്തുവിട്ട മിസ്സൈലിൽ അതോ ടൊപ്പം തൻ്റെ വീടും തകരുകയായിരുന്നെന്ന് ഖാലിദ് പറഞ്ഞു. അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിപ്പോയ തന്നെ കുടുംബാംഗങ്ങൾ ചേർന്നാണ് പുറത്തെടുത്തത്. ശരീരമാകെ മുറിവുകൾ, കൂടാതെ വായിലൂടെ രക്തം പുറത്തേക്ക് വരുന്നുണ്ടായിരുന്നു. ഏതയൽവാസിയെയാണ് ഇസ്രായേൽ ലക്‌ഷ്യം വച്ചതെന്ന് പിടിയില്ല. അടുത്തുള്ള മിക്ക കെട്ടിടങ്ങളും തകർന്നടിഞ്ഞു കിടക്കുന്നു.

15 പേരുള്ള ഖാലിദിന്റെ കുടുംബം അഭയം തേടി അടുത്തുള്ള സ്‌കൂളിലെ അഭയാർത്ഥി കേന്ദ്രത്തിൽ ചെന്നപ്പോൾ അവിടെ വെള്ളമില്ല, വൈദ്യുതിയില്ല. ആളുകൾ ആഹാരത്തിനുവേണ്ടിയും പരക്കം പായുന്നു. സൂചികുത്താൻ ഇടമില്ലാത്തതുപോലെയാണ് ആളുകൾ അവിടെ കഴിയുന്നത്.

തൊട്ടകലെയുള്ള ആശുപത്രിയിൽ ചെന്നപ്പപ്പോഴും ഇതുതന്നെ അവസ്ഥ. ഒടുവിൽ കുടുംബം ഒന്നാകെ ഗൃഹനാഥനായ ഖാലിദിന്റെ തീരുമാനം അംഗീകരിച്ചു. മടങ്ങി മിസൈൽ ആക്രമണത്തിൽ തകർന്ന സ്വന്തം വീട്ടിൽത്തന്നെ താമസം തുടരുക.. അതെ , അതിൻ്റെ സംതൃപ്തി ഒന്ന് വേറെയാണ്.

ഖാലിദിന്റെ എല്ലാ തീരുമാനത്തിനും ഒപ്പം സദാ നിലകൊള്ളുന്ന ഭാര്യ ഷിഹാൻ നജി ( Siham Naji ) യാണ് തകർന്നടിഞ്ഞ വീടിനുള്ളിലെ ഒരു മുറി വൃത്തിയാക്കുന്നതിനും പഴയ അടുക്കള വീണ്ടെടുക്കുന്നതിനും നേതൃത്വം നൽകിയത്. കതകുകളും ജനാലകളും പോയിട്ട് വീടുകളുടെ ഭിത്തികളും ഇപ്പോൾ പേരിനുമാത്രമാണ്.

വീടുവിട്ടുപോയ ഖാലിദും കുടുംബവും രണ്ടുദിവസം കഴിഞ്ഞു മടങ്ങിവന്നപ്പോഴും മകൾ Layan Naji യുടെ ഒറ്റപ്പെട്ടുപോയ പ്രിയപ്പെട്ട പൂച്ചക്കുട്ടി Sondos അവിടെത്തന്നെയുണ്ടായിരുന്നു. അവരെ കണ്ടപാടെ പൂച്ചക്കുട്ടി കരഞ്ഞുകൊണ്ടോടിയടുത്തു. രണ്ടുദിവസമായി അത് പട്ടിണിയായിരുന്നു.

" ഈ വീട് ഞാനും ഭാര്യയും കഷ്ടപ്പെട്ടുണ്ടാക്കിയതാണ്. ഇതുമാത്രമാണ് ആകെയുള്ള സമ്പാദ്യം. മുകളിലത്തെ നിലപണിയാൻ സിമന്റു കൂട്ടിയതും കോരിത്തന്നതും ഭാര്യയാണ്. മേശിരിമാരെ ഒഴിവാക്കി ഭിത്തി കെട്ടിയു യർത്തിയത് താനും മക്കളും ചേർന്നാണ്. സാമ്പത്തികം തന്നെയായിരുന്നു പ്രശ്‍നം. മകന്റെ വിവാഹം കഴി ഞ്ഞതിനാൽ അവനുവേണ്ടി രണ്ടാമതൊരു നിലയുടെ പണി പാതി പൂർത്തിയായതായിരുന്നു. ഒക്കെ തകർ ന്നു.." ഖാലിദിന്റെ വാക്കുകളിൽ ആ മനസ്സിന്റെ വിങ്ങലുകൾ നിറഞ്ഞുനിന്നിരുന്നു..

രണ്ടു ലിവിങ് റൂമുകളും നാല് ബെഡ് റൂമുകളും അടുക്കളയുമൊക്കെയുള്ള വിശാലമായൊരു വീടായിരുന്നു ഖാലിദിന്റേത്..

ഇപ്പോൾ അയൽവക്കത്തൊന്നും ആളുകളില്ല. മിക്കവരും അഭയാർഥിക്യാമ്പുകളിലേക്ക് മാറിക്കഴിഞ്ഞു. ബോംബിങ്ങിൽ ആരൊക്കെ കൊല്ലപ്പെട്ടുവെന്നോ എത്ര അയൽവീടുകൾ തകർന്നുവെന്നോ ഒരു തിട്ടവുമില്ല.

ഇരുട്ടിയാൽ കൂരിരുട്ടും തണുപ്പും ഏകാന്തതയുമാണ്.. അപ്പോഴും മനസ്സിനെ കാഠിന്യപ്പെടുത്തി ഉറപ്പിച്ചുപറയുന്നു.. എന്തുവന്നാലും ഈ വീടുവിട്ട് ഇനി എങ്ങോട്ടുമില്ല. ഖാലിദിന്റെ ഉറച്ച തീരുമാനം സമ്മതിക്കുന്നത രത്തിൽ മനമുരുകുന്ന വേദനയിലും ഭാര്യ ചിരിച്ചുകൊണ്ട് തലകുലുക്കി..

Jഖാലിദ് തകർന്ന തൻ്റെ വീട്ടിൽ പേരക്കുട്ടിയെ കളിപ്പിക്കുന്നു.

 

Hഭാര്യ Siham Naji തകർന്ന വീട്ടിലെ അടുക്കളയിൽ..

 

Hഅടുക്കളയോടുചേർന്നുതന്നെ ഭക്ഷണം..

 

Hസ്വപ്നങ്ങളെല്ലാം തകർന്ന മനസ്സുമായി ഖാലിദ്

 

Hമകൾ Layan Naji തൻ്റെ സാൻഡോസുമായി..

 

Advertisment