Advertisment

ഗാസയിൽ ജീവിതം തന്നെ ഇല്ലാതായിരിക്കുന്നു, ദിവസങ്ങൾ നീണ്ട പട്ടിണിക്കിടയിൽ കുടിവെള്ളം നിലച്ചതാണ്‌ ഏറെ സങ്കടകരം; ഒരിറ്റു ദാഹജലത്തിനായുള്ള പോരാട്ടത്തിന്റെ ഒരു ചെറിയ ഉദാഹരണമാണ് ഈ ചിത്രങ്ങൾ...

New Update
GAZA WATER

ഒരിറ്റു ദാഹജലത്തിനായുള്ള പോരാട്ടത്തിന്റെ ഒരു ചെറിയ ഉദാഹരണമാണ് ഈ ചിത്രങ്ങൾ.

Advertisment

ഗാസയിൽ ജീവിതം തന്നെ ഇല്ലാതായിരിക്കുന്നു എന്നതാണ് യാഥാർഥ്യം. വീടുകൾ നഷ്ടമായി, ആശുപത്രികൾ, സ്‌കൂളുകൾ, ടെന്റുകൾ ഒക്കെ ബോംബാക്രമണത്തിൽ തകർന്നടിയുന്നു.

ആഹാരത്തിനായുള്ള നെട്ടോട്ടം ഒരുവശത്ത്, ആഹാരം പാചകം ചെയ്യാൻ ഇന്ധനമില്ല. വിറകും ഇപ്പോൾ ലഭ്യമല്ല. കാരണം ആവശ്യ ക്കാർ ലക്ഷക്കണക്കിനാണ്.

ദിവസങ്ങൾ നീണ്ട പട്ടിണിക്കിടയിൽ കുടിവെള്ളം നിലച്ചതാണ്‌ ഏറെ സങ്കടകരം. കുഞ്ഞുങ്ങൾവരെ ദാഹജലത്തിനായി കേഴുന്ന കാഴ്ച വേദനാജനകമാണ്.

വല്ലപ്പോഴും കടന്നുവരുന്ന ദുരിതാശ്വാസ വാഹനങ്ങളിൽ ആളു കൾ ആദ്യം പരത്തുന്നത് കുടിവെള്ളമാണ്. അത്രയ്ക്ക് രൂക്ഷമാണ് അവിടുത്തെ സ്ഥിതിഗതികൾ.

D

GAZA WATER

GAZA WATER

GAZA WATER

(ചിത്രം - തെക്കൻ ഗാസയിലെ റാഫാ നഗരത്തിൽനിന്നുള്ളത്)

Advertisment