"ഞങ്ങൾ പരസ്പരം ഒത്തുതീർപ്പുധാരണയിലെത്തിയിരിക്കുന്നു. ഇസ്രായേൽ യുദ്ധം അവസാനിപ്പിച്ചാൽ ഞങ്ങൾ ബന്ദികളാക്കിയവരെ വിട്ടു നൽകും. ഇസ്രയേലുമായി ഒരു സംഘർഷ വിരാമ ഉടമ്പടിയുടെ അവസാനഘട്ടത്തിലാണ് ഞങ്ങൾ"; ഗാസ യുദ്ധം അവസാനിച്ചേക്കും

New Update
C

"ഞങ്ങൾ പരസ്പരം ഒത്തുതീർപ്പുധാരണയിലെത്തിയിരിക്കുന്നു. ഇസ്രായേൽ യുദ്ധം അവസാനിപ്പിച്ചാൽ ഞങ്ങൾ ബന്ദികളാക്കിയവരെ വിട്ടു നൽകും. ഇസ്രയേലുമായി ഒരു സംഘർഷ വിരാമ ഉടമ്പടിയുടെ അവസാനഘട്ടത്തിലാണ് ഞങ്ങൾ.."

Advertisment

ഹമാസ് നേതാവ് ഇസ്മായിൽ ഹാനിയ, ഖത്തറിൽ ഇക്കാര്യം വെളിപ്പെടുത്തിയതായി പലസ്തീൻ മീഡിയയും വാർത്താ മാദ്ധ്യമങ്ങളും അറിയിക്കുന്നു.

അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡനും ഇന്നലെ ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു. ബന്ദികളുടെ മോചന ത്തിന് പകരം ഇസ്രായേൽ ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്ന യുദ്ധം അവസാനിപ്പിക്കണം എന്ന നിർദ്ദേശം അംഗീകരിക്കപ്പെട്ടതായും ഒത്തുതീർപ്പ് വളരെ അടുത്താണെന്നും ബൈഡൻ പറഞ്ഞിരുന്നു.

ഇതുമായി ബന്ധപ്പെട്ട ചർച്ചകളുടെ കേന്ദ്രം ഖത്തറാണ്. ഖത്തറിന്റെ മദ്ധ്യസ്ഥതയിൽ ഹമാസ്, ഈജിപ്റ്റ്, അമേരിക്ക, ഇസ്രായേൽ പ്രതിനിധികളാണ് രഹസ്യചർച്ചകൾ നടത്തുന്നത്.

എന്നാൽ ഈ വാർത്ത സ്ഥിരീകരിക്കാനോ നിഷേധിക്കാനോ ഇസ്രായേൽ ഇതുവരെ തയ്യറായിട്ടില്ല...(BBC)

Advertisment