/sathyam/media/media_files/MCyMC7IBb5hwxVkuLOAo.jpg)
വിഖ്യാത അമേരിക്കൻ പ്രൊഫസ്സർ George McLaurin ആണ് Oklahoma University യിൽ അഡ്മിഷൻ കരസ്ഥമാക്കിയ ആദ്യത്തെ കറുത്ത വംശജൻ.
എന്നാൽ വെള്ളക്കാരായ കുട്ടികൾക്കൊപ്പമിരുത്താതെ അദ്ദേഹത്തെ പ്രത്യേകം ഒരു മൂലയിലാണി രുത്തിയത്.
അദ്ദേഹം Oklahoma University യിൽ 1948 ൽ അഡ്മിഷൻ നേടിയ ടോപ്പ് റാങ്കുള്ള മൂന്നു കുട്ടികളിൽ ഒരാളായിരുന്നു. അതുകൊണ്ടുതന്നെ അദ്ദേഹത്തെ അവഗണിക്കുക അസാദ്ധ്യവുമായിരുന്നു.
ഇനി അദ്ദേഹത്തിൻ്റെ വാക്കുകളിലേക്ക്:
''ചില സഹപ്രവർത്തകർ എന്നെ ഒരു മൃഗത്തെ കാണുന്നതുപോലെ അരോചകമായി നോക്കുന്നുണ്ടായിരുന്നു. ആരും എന്നോട് സംസാരിച്ചിരുന്നില്ല, ടീച്ചർമാർ കരുതി ഞാൻ കോളേജിൽ നിന്നും താനേ പുറത്തു പൊ യ്ക്കൊള്ളും എന്ന്. അവർ എൻ്റെ ചോദ്യങ്ങൾക്കും സംശയങ്ങൾക്കും അപൂർവ്വമായേ ഉത്തരം പറഞ്ഞിരു ന്നുള്ളു. ഞാൻ എന്നെത്തന്നെ സ്വയം പഠനത്തിലേക്ക് സമർപ്പിക്കുകയായിരുന്നു.
മെല്ലെമെല്ലെ വിദ്യാർത്ഥികൾ എന്നോട് ചങ്ങാത്തം കൂടാനും അദ്ധ്യാപകർ എൻ്റെ സംശയങ്ങൾ അനുഭാവ പൂർവ്വം പരിഗണിച്ച് ഉത്തരം നൽകാനും തുടങ്ങി. അങ്ങനെ ഞാനവർക്ക് പ്രിയപ്പെട്ടവനായി മാറി. Edùcation has more pòwer than weapòns."