സൗദിയിൽ മുൻകാലങ്ങളിൽ മദ്യം ലഭ്യമായിരുന്നോ ?
ഉത്തരം ' അതെ ' എന്നുതന്നെയാണ്...
സൗദി അറേബ്യായുടെ തലസ്ഥാനമായ റിയാദിൽ 71 കൊല്ലത്തിനുശേഷം ഉടൻതന്നെ ആദ്യമദ്യശാല തുറക്കപ്പെടുകയാണ്. ഈ മദ്യശാല റിയാദിലെ നയതന്ത്ര മേഖലയിലേക്കും തുറക്കപ്പെടുക. കാരണം.....?
സൗദിയിൽ വിദേശ നയതന്ത്ര ഉദ്യോഗസ്ഥർക്ക് സീൽ ചെയ്ത മദ്യം കൊണ്ടുവരാൻ അനുമതിയുണ്ടായിരുന്നു. ഇതിനു ഡിപ്ലോമാറ്റിക് പൗച് എന്നായിരുന്നു വിളിപ്പേര്. സൗദി സർക്കാർ ഇതിൽ ഇടപെട്ടിരുന്നില്ല. രാജ്യത്ത് വ്യാജ മദ്യം തടയുക എന്ന ലക്ഷ്യവും കൂടി ഇപ്പോഴത്തെ പുതിയ മദ്യനയത്തിനുണ്ട്.
/sathyam/media/media_files/BDvLQO5SDh0UMlEyL0Yj.jpg)
സൗദി രാജകുമാരന്റെ വിഷൻ 2030 ന്റെ ഭാഗമായി രാജ്യത്ത് ടൂറിസം ഒരു പ്രധാനവ്യവസായമായി മാറുന്ന തോടെ പുണ്യനഗരങ്ങൾ ഒഴികെയുള്ള സ്ഥലങ്ങളിൽ മദ്യം വ്യാപകമായി ലഭ്യമാകും എന്നുതന്നെയാണ് കരുതപ്പെടുന്നത്.
തുടക്കത്തിൽ മദ്യം ഡിപ്ലോമാറ്റുകൾക്ക് മാത്രമാകും ലഭിക്കുക. ഇതിനായി അവർ സ്വയം രജിസ്‌ട്രേഷൻ ചെയ്യേണ്ടതാണ്. പിന്നീട് സർക്കാരിൽ നിന്നും ക്ലിയറൻസ് ലഭിക്കുന്ന മുറയ്ക്ക് മദ്യം അവർ സ്റ്റോറിൽ നേരിട്ടെത്തി വാങ്ങേണ്ടിവരും. ഒരു വ്യക്തിയുടെ പെർമിറ്റിൽ മറ്റൊരാളോ സ്വന്തം ഡ്രൈവർപോലുമോ ചെന്നാൽ മദ്യം ലഭിക്കുകയില്ല.
21 വയസ്സിൽ താഴെയുള്ളവർക്ക് മദ്യം ലഭിക്കില്ല.ഒരു വ്യക്തിക്ക് മാസം നിശ്ചിത അളവിൽ മാത്രമേ മദ്യം ലഭിക്കുകയുള്ളു. അതായത് ഒരാൾക്ക് മാസം 240 പോയിന്റ് മദ്യം വാങ്ങാവുന്നതാണ്.
/sathyam/media/media_files/0VmzZn0PqAMShvI8l88U.jpg)
ഒരു ലിറ്റർ സ്പിരിറ്റിന് 6 പോയിന്റ്.ഒരു ലിറ്റർ വൈൻ 3 പോയിന്റ്.ഒരു ലിറ്റർ ബിയർ ഒരു പോയിന്റ് എന്നി ങ്ങനെയാണ് പോയിന്റുകൾ കണക്കാക്കുക.
സൗദിയിൽ പുതിയ മദ്യനയം രൂപം കൊള്ളുകയാണ്. ഒരാൾക്ക് കൈവശം വയ്ക്കാവുന്ന മദ്യം അതിൻ്റെ ഉപയോഗം, അനധികൃത വ്യാപാരം തടയൽ ഒക്കെ പുതിയ നിയമത്തിലുണ്ടാകും.
മദ്യവുമായി ബന്ധപ്പെട്ട നിലവിലുള്ള നിയമം ഇനി കലഹരണപ്പെടും. നിലവിലെ നിയമപ്രകാരം മദ്യം ഉപയോഗിക്കുകയോ,കൈവശം വയ്ക്കുകയോ ചെയ്യുന്നവർക്ക് പിഴ,തടവുശിക്ഷ, പരസ്യമായ ചാട്ടവാറടി, നാടുകടത്തൽ മുതലായവയായിരുന്നു ശിക്ഷാരീതികൾ.
ചുരുക്കത്തിൽ സൗദി അപ്പാടെ മാറുകയാണ്. സൗദിയിൽ സ്ത്രീകൾക്ക് ലൈസൻസ് നൽകിയത് മാത്രമല്ല, തൊഴിൽ മേഖലയിൽ ഇന്ന് അവർ 33 % ആണ്. സിനിമ, നൃത്തം, ക്ലബ്ബ്കൾ ഒക്കെ അവിടെ യാഥാർഥ്യമായി ക്കഴിഞ്ഞു. ദുബായ് പോലെ ഒരു ബിസിനസ്സ് ,ടൂറിസ്റ്റ് ഹബ്ബ് ആകാനുള്ള പാതയിലാണ് സൗദി ഇപ്പോൾ.
സൗദിയിൽ മുൻപ് മദ്യം ലഭ്യമായിരുന്നോ ?
ഉത്തരം അതെ എന്നുതന്നെയാണ്.. 1952 വരെ അതായത് 71 വർഷം മുമ്പവരെ സൗദിയിൽ മദ്യം ലഭ്യമാ യിരുന്നു.
1951 നവംബർ 16 ന് ജിദ്ദയിൽ നടന്ന ഒരു പാർട്ടിയിൽ, സൗദി രാജകുമാരനായിരുന്ന 19 കാരൻ മിഷരി ബിൻ അബ്ദുലസിസ് അൽ സൗദ് ഒരു ബ്രിട്ടീഷ് എഞ്ചിനീയറായിരുന്ന സിറിൽ ഓസ്മാനെ (Cyril Ousman) അധികമായി മദ്യം നൽകിയില്ല എന്ന കാരണത്താൽ വെടിവച്ചു കൊലപ്പെടുത്തിയത് രാജ്യാന്തരതലത്തിൽ വരെ കോളിളക്കം സൃഷ്ടിച്ച കേസായിരുന്നു.
/sathyam/media/media_files/AIhANCZmmGNHDDxIrpH8.jpg)
അമിതമായി മദ്യപിച്ചിരുന്ന രാജകുമാരന് ഇനി കൂടുതൽ മദ്യം നൽകേണ്ടതില്ല എന്ന് Cyril Ousman നിർദ്ദേ ശിച്ചതാണ് രാജകുമാരനെ കുപിതനാക്കിയത്. അദ്ദേഹം കൊട്ടാരത്തിൽ പോയി തോക്കുമെടുത്തു വന്നാണ് ഓസ്മാനെ വെടിവച്ചു കൊലപ്പെടുത്തിയത്.
കൊലക്കുറ്റം കോടതിയിൽ തെളിയിക്കപ്പെടുകയും രാജകുമാരനെ ജീവപര്യന്തം തടവിന് വിധിക്കുകയുമാ യിരുന്നു. അദ്ദേഹത്തിൻറെ റോയൽ സ്റ്റാറ്റസ് മൂലമാണ് വധശിക്ഷ വിധിക്കാതിരുന്നത്.
രാജകുമാരന് ജീവപര്യന്തം ശിക്ഷ വിധിച്ചതോടെ അബ്ദുൽ അസീസ് രാജാവ് രാജ്യത്തുടനീളം 1952 ൽ മദ്യനിരോധനം ഏർപ്പെടുത്തി.
പിന്നീട് സിറിൽ ഓഉസ്മാൻ ന്റെ ഭാര്യ നഷ്ടപരിഹാരം വാങ്ങി ഇംഗ്ലണ്ടിലേക്ക് മടങ്ങുകയും നാളുകൾക്കുശേഷം രാജകുമാരൻ ജയിൽമോചിതനാകുകയുമായിരുന്നു. 2000 മാണ്ടിൽ തൻ്റെ 67 മത്തെ വയസ്സിൽ അമേരി ക്കയിൽ വച്ചാണ് മിഷരി ബിൻ അബ്ദുലസിസ് അൽ സൗദ് രാജകുമാരൻ മരണപ്പെടുന്നത്.