Advertisment

'നേതന്യാഹൂ , അവർ മടങ്ങിവരുക ശവപ്പെട്ടികളിലായിരിക്കും'; ഹമാസിന്റെ കസ്റ്റഡിയിലുള്ള ബന്ദികളുടെ കുടുംബം ഇസ്രായേൽ പ്രധനമന്ത്രി ബഞ്ചമിൻ നെതന്യാഹുവിന്റെ വീടിനുമുന്നിൽ ടെന്റുകൾ കെട്ടി സമരം തുടരുന്നു

New Update
G

ഹമാസിന്റെ കസ്റ്റഡിയിലുള്ള ബന്ദികളുടെ കുടുംബം ഇപ്പോൾ ഇസ്രായേൽ പ്രധനമന്ത്രി ബഞ്ചമിൻ നെതന്യാഹുവിന്റെ വീടിനുമുന്നിൽ ടെന്റുകൾ കെട്ടി സമരം ചെയ്യുകയാണ്

Advertisment

105 ദിവസങ്ങൾ കഴിഞ്ഞു. അവരെവിടെയാണെന്നറിയില്ല. ജീവനോടെയുണ്ടോ അതോ മരണപ്പെട്ടോ ? അവർ ആഹാരം കഴിക്കുന്നുണ്ടോ ഉറങ്ങുന്നുണ്ടോ ? എങ്ങനെയാണ് അവരുടെ ദിനരാത്രങ്ങൾ കടന്നുപോകുന്നത്. പ്രധനമന്ത്രിയുടെ നിഷ്ക്രി യത്വം തുടർന്നാൽ അവരെല്ലാം മടങ്ങിവരുക ശവപ്പെട്ടികൾ ക്കുള്ളിലായിരിക്കും.

G

ഹമാസിന്റെ കസ്റ്റഡിയിലുള്ള 132 തടവുകാരുടെ ബന്ധുക്കൾ വിങ്ങിപ്പൊട്ടിയാണ് മാദ്ധ്യമങ്ങളോട് ഈ വാക്കുകൾ പറഞ്ഞത്..

ഞങ്ങൾക്ക് വീടുകളിൽ സമാധാനമില്ല, ഉറക്കമില്ല, അതുകൊണ്ടാ ണ് തെരുവിൽ അതും പ്രധാനമന്ത്രിയുടെ വീടിനുമുന്നിൽ ഞങ്ങൾ താമസമാക്കിയത്.. ഇസ്രായേൽ നടത്തുന്ന രൂക്ഷമായ ബോംബാ ക്രമണത്തിൽ ഹമാസിന്റെ തടവിലുള്ളവർക്കും ജീനഹാനി ഉണ്ടാകാം..

G

ഭരണാധികാരികൾ ഇതെല്ലം ഉൾക്കൊള്ളണം. തടവു കാരെ മോചിപ്പിക്കാനുള്ള നടപടികൾ കൈക്കൊള്ളണം. അതി നായി സീസ് ഫയർ പ്രഖ്യാപിക്കണം.

B

അവർ പലരും കരയുന്നു .പരസ്പരം ആശ്ലേഷിക്കുന്നു, സമാധനപ്പെ ടുത്തുന്നു.. ഇസ്രായേൽ ഭരണനേതൃത്വമോ സൈനിക അധികാരി കളോ ഇതുവരെ ആരും അവരെ ആശ്വസിപ്പിക്കാനോ സമാധാനി പ്പിക്കാനോ എത്തിയിട്ടില്ല.

Advertisment