Advertisment

മദ്യവ്യവസായികളുടെ വീടുകളിലും സ്ഥാപനങ്ങളിലും ഇൻകം ടാക്സ് നടത്തിയ വ്യാപക റെയിഡുകളിൽ കണ്ടെത്തിയത് 300 കോടി രൂപ! പല നേതാക്കളും നാട് കൊള്ളയടിക്കുന്നു? ഇതിലും ഭേദം രാജഭരണമായിരുന്നു നന്ന്!

New Update
H

ഈ നോട്ടുകൂമ്പാരം കണ്ടോ ?

Advertisment

പല നേതാക്കളും നാട് കൊള്ളയടിക്കുകയാണോ ?

അമ്പമ്പോ ഇതിൽ ഭേദം രാജഭരണമായിരുന്നു നന്ന് ..?

രാജഭരണത്തിൽ ഒരു കുടുംബത്തിന്റെ ധൂർത്തും കൊള്ളയും മാത്രം ജനം സഹിച്ചാൽ മതിയായിരുന്നു..

ഇന്നലെ ഒറീസ്സ, ജാർഖണ്ഡ് സംസ്ഥാനങ്ങളിലെ മദ്യവ്യവസായികളുമായി ബന്ധപ്പെട്ട വീടുകളിലും സ്ഥാപനങ്ങളിലും ഇൻകം ടാക്സ് നടത്തിയ വ്യാപക റെയിഡുകളിൽ 300 കോടി രൂപയുടെ കള്ളപ്പണമാണ് കണ്ടെത്തിയിരിക്കുന്നത്. ഇവയെല്ലാം രാഷ്ട്രീയ നേതാക്കളുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളും വ്യക്തികളുമാണ്.

ഭുവനേശ്വർ,സമ്പൽപ്പൂർ,ബൊലാംഗീർ,തിത്തിലഗഡ്,സുന്ദർഗഡ് ,റൂർക്കേല,റാഞ്ചി എന്നിവിടങ്ങളിലാണ് റെയിഡ് നടന്നത്.

റെയിഡ് നടന്ന ബൽദേവ് സാഹു ഇൻഫ്രാ പ്രൈവറ്റ് ലിമിറ്റഡ് കമ്പനി,വൈദ്യാ ഡിസ്റ്റിലറി ഗ്രൂപ്പ് എന്നിവ ജാർഖണ്ഡിലെ എം.പി ധീരജ് സാഹുവുമായി ബന്ധപ്പെട്ടതാണ്.

നമ്മുടെ ജനാധിപത്യത്തിൻ്റെ അവസ്ഥ നോക്കണേ ?

ഇത് ഒരു മഞ്ഞുമലയുടെ ചെറുകഷണം മാത്രമാണ്..

പ്രതിപക്ഷ നേതാക്കളെ മാത്രം ടാർജറ്റ് ചെയ്യാതെ കക്ഷി രാഷ്ട്രീയ ഭേദമന്യേ എല്ലാ നേതാക്കളുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും വീടുകൾ റെയ്ഡ് ചെയ്യുണം.

ഇല്ലെങ്കിൽ രാഷ്ട്രീയ പകപോക്കലായി ഇതൊക്കെ വ്യാഖ്യാനിക്കപ്പെടും, ജനം കുറേപ്പേർ അത് വിശ്വസി ക്കുകയും ചെയ്യും.

ഭരണകക്ഷികളിലും താപ്പാനകളുണ്ട്... അവരെയും തപ്പണം..

ജനത്തിന്റെ പണം അനധികൃതമായി അടിച്ചുമാറ്റുന്നവരെ ഒന്നിനെയും വെറുതേ വിടരുത്.

രാഷ്ട്രീയത്തിൽ വരുന്ന പലരുടെയും മോഹം പെട്ടെന്ന് ധനാഢ്യരാകുക എന്നതുതന്നെയാണ്.

അത്തരം പുഴുക്കുത്തുകളെ എല്ലാ രാഷ്ട്രീയ പാർട്ടികളും എടുത്തു പുറത്തെറിയണം.

അതിന് രാജ്യമൊട്ടാകെ പാർട്ടിനോക്കാതെ ഇതുപോലുള്ള റെയിഡുകൾ അനിവാര്യം തന്നെയാണ്.

അതുണ്ടായാൽ, ഉറപ്പായും ഇന്ത്യ അമേരിക്കയെയും ചൈനയെയും പിന്തള്ളി ലോകത്തെ ഒന്നാമത്തെ സാമ്പത്തിക ശക്തിയായി മാറിയിരിക്കും.

BPL വിഭാഗങ്ങളെ മുഴുവൻ APL ഗ്രേഡിൽ കൊണ്ടുവരാൻ നേതാക്കളും ഉന്നത ഉദ്യോഗസ്ഥരും അനധികൃ തമായി സമ്പാദിച്ചുകൂട്ടിയിരിക്കുന്ന കള്ളപ്പണത്തിന്റെ ചെറിയ ഒരു ശതമാനം മതിയാകും.

കേരളത്തിലും വ്യാപകമായ റെയിഡ് അനിവാര്യമാണ്. പലനേതാക്കൾക്കും വിദേശത്ത് വൻതോതിൽ ബിനാമി നിക്ഷേപങ്ങൾ ഉണ്ടെന്നാണ് പറയപ്പെടുന്നത്.

ചില പ്രതിപക്ഷ - ഭരണപക്ഷ നേതാക്കളും അവരുടെ ബന്ധുക്കളും ഒത്തുചേർന്നും വിദേശത്ത് ബിസിനസ്സ് സാമ്രാജ്യം കെട്ടിപ്പടുത്തായും പറയപ്പെടുന്നു. അങ്ങനെയെങ്കിൽ അടിച്ചുമാറ്റുന്നതിനും അനധികൃത സമ്പാദ്യങ്ങൾക്കും അവർക്കിടയിൽ ഭരണ പ്രതിപക്ഷ രാഷ്ട്രീയ വ്യത്യാസമില്ല എന്ന് വ്യക്തം..

വ്യാപകമായി കേരളത്തിൽ കള്ളപ്പണവും കുഴൽപ്പണവും ഒഴുകുന്നുണ്ട്. സ്വർണ്ണക്കടത്ത് പിടികൂടപ്പെടുന്നത് ഒരു ചെറിയ ശതമാനം മാത്രം.

 

 

 

 

Advertisment