Advertisment

തീവ്രവാദികൾ അതിർത്തികടക്കുന്നത് പാക്കിസ്ഥാൻ നിയന്ത്രിക്കണമെന്ന് മുന്നറിയിപ്പുമായി ഇറാൻ. താലിബാനുമായുള്ള പാക്കിസ്ഥാൻ ബന്ധം ഉലഞ്ഞതോടെ അഫ്​ഗാൻ ജനതയും രോക്ഷാകുലരാണ്. ഇന്ത്യയോടുള്ള സ്നേഹം സൂക്ഷിക്കുന്ന അഫ്‌ഗാൻ - ഇറാൻ ജനത...

New Update
B

ഇറാനിലെ സിസ്താൻ പ്രവിശ്യയിലുള്ള റാസ്‌ക്ക് പോലീസ് സ്റ്റേഷനിൽ പാക്കിസ്ഥാനിൽ നിന്നുള്ള ജൗഷ് അൽ അദൽ ഭീകരസംഘടന ഇക്കഴിഞ്ഞ ഞായറാഴ്ച നടത്തിയ ആക്രമണത്തിൽ 11 ഇറാനിയൻ പോലീസുകാർ കൊല്ലപ്പെട്ടതാണ് ഇറാനെ ചൊടിപ്പിച്ചിരിക്കുന്നത്.

Advertisment

ഇറാനിൽപ്പോയി ആക്രമണം നടത്തി പാക്കിസ്ഥാനിലേക്ക് സുരക്ഷിതരായി ഭീകരർ മടങ്ങുകയായിരുന്നു.

ഭീകരപ്രവർത്തനങ്ങളുടെ നേഴ്സറിയായി മാറിയിരിക്കുകയാണ് പാക്കിസ്ഥാൻ. സ്ഥിരതയില്ലാത്ത ഭരണവ്യവ സ്ഥയും രാജ്യത്തെ തൊഴിലില്ലായ്മയും മത സംഘടനകളുടെ കൈകടത്തലും മൂലം പാക്കിസ്ഥാനിൽ അനദിനം തീവ്രവാദം തഴച്ചുവളരുകയാണ്..

G

തീവ്രവാദികൾ അതിർത്തികടക്കുന്നത് പാക്കിസ്ഥാൻ നിയന്ത്രിക്കണമെന്ന ഇറാന്റെ മുന്നറിയിപ്പിന് ഇരു രാജ്യങ്ങളും യോജിച്ചുള്ള നിരീക്ഷണം നടത്താമെന്നാണ് പാക്കിസ്ഥാൻ മറുപടി നൽകിയിരിക്കുന്നത്. ഇത് ഇറാൻ അംഗീകരിച്ചില്ല.

പാക്ക് അധിനിവേശ കാശ്മീരിൽ നിരവധി ഭീകരസംഘടനകളുടെ ട്രെയിനിങ് ക്യാമ്പുകൾ പ്രവർത്തിക്കുന്നുണ്ട്.അവിടെനിന്നാണ് ഇന്ത്യൻ കാശ്മീരിലേക്ക് അടിക്കടി നുഴഞ്ഞുകയറ്റം ഉണ്ടാകുന്നത്.

താലിബാനുമായും പാക്കിസ്ഥാൻ ബന്ധം ഉലഞ്ഞിരിക്കുകയാണ്. ലക്ഷക്കണക്കിനുവരുന്ന അഫ്ഗാൻ അഭയാർത്ഥികളെ നിർദ്ദയം പാക്കിസ്ഥാൻ അടിച്ചോടിച്ചതാണ് അവരെ രോഷാകുലരാക്കിയിരിക്കുന്നത്. പാകിസ്ഥാൻകാരെ സംശയത്തോടെയാണ് അഫ്‌ഗാൻ ജനതപോലും നോക്കിക്കാണുന്നത്. ഇന്ത്യക്കാരോട് അഫ്ഗാൻ ജനതയ്ക്കും താലിബാനുമുള്ള സ്നേഹം അടുത്തിടെ അവിടെപ്പോയ പല വ്‌ളോഗർമാരും വെളിപ്പെടുത്തിയിട്ടുണ്ട്.

H

അഫ്ഗാനിലെ വ്യാപാരികൾ ഇന്ത്യക്കാരോട് പണം വാങ്ങാൻ പോലും തയ്യറായില്ല കാരണം അതിഥികളോട് പണം വാങ്ങുന്നത് മര്യാദയല്ലെന്നാണ് അവർ പറഞ്ഞത്. ഒരു സർവ്വേ പ്രകാരം അഫ്ഗാനിസ്ഥാനിലെ 69 % ജനങ്ങളും ഇന്ത്യയാണ് അവരുടെ Best Friend Country എന്ന വിശ്വാസക്കാരാണ്.

താലിബാൻ സേനാംഗങ്ങളും ഭരണകർത്താക്കളും ഇന്ത്യക്കാരെ ക്ഷണിച്ച്  പ്രത്യേകം സൽക്കരിക്കുന്ന വിഡിയോകളും പാക്കിസ്ഥാനികൾ വിശ്വസിക്കാൻ കൊള്ളാത്തവരാണെന്ന് അവർ പറയുന്ന വിഡിയോ കളും യൂട്യൂബിൽ ലഭ്യമാണ്. ഇന്ത്യക്കാരായ സന്ദർശകർക്ക് അഫ്ഗാനിസ്ഥാനിലെങ്ങും വളരെ മാന്യമായ പെരുമാറ്റവും സ്നേഹപൂർണ്ണമയ ഇടപെടലുമാണ് ലഭിക്കുന്നത്.

H

ഇറാനിലും സമാനമായ അവസ്ഥയാണ്. ഇന്ത്യക്കാരെ സ്വീകരിക്കാനും അവരുടെ നാട്ടിലെ രീതികളും ഭക്ഷണവുമൊക്കെ പരിചയപ്പെടുത്താനും ഇറാനിലെ സ്ത്രീകൾ വരെ മുൻപന്തിയിലാണെന്ന് പല സന്ദർശക വിഡിയോകളും വിവരിച്ചുതരുന്നുണ്ട്. ഇറാനിയൻ വനിതകൾ വളരെ വിദ്യാസമ്പന്നരായതിനാൽ അവർക്ക് ഇന്ത്യയിൽ നിന്നുള്ള ആളുകളോട് ഇടപഴകുന്നതിനും സഹായിക്കുന്നതിനും യാതൊരു സങ്കോചവുമില്ല. എന്നാൽ ഇറാൻ ജനതയ്ക്കും പാക്കിസ്ഥാൻകാരോട് അത്ര മമത പോരാ..

ഇന്ത്യയെപ്പറ്റി പഠിക്കുന്നതിനും ഇന്ത്യയിലെ വൈവിദ്ധ്യങ്ങൾ അറിയുന്നതിനും ഇറാൻ യുവത്വം കൂടുതൽ ഉൽസുകാരാണ്. ഇറാൻ ഒറിജിനായ ഇന്ത്യയിലെ പാഴ്സികളോട് സർക്കാരും ജനങ്ങളും കാട്ടുന്ന അനുകമ്പയും സഹായങ്ങളും ഇറാൻ ജനത കൃതജ്ഞതയോടെയാണ് സ്മരിക്കുന്നത്.

H

അന്നത്തെ സാഹചര്യത്തിൽ നാട് വിടേണ്ടിവന്നെങ്കിലും പാഴ്സികൾ തങ്ങളുടെ സഹോദരങ്ങൾ തന്നെയാ ണെന്ന് ഇറാൻ ജനത വിശ്വസിക്കുന്നു. ഇക്കഴിഞ്ഞ കോവിഡ് കാലത്ത് മുംബൈയിലെ പാഴ്സി സമുദായം തങ്ങളുടെ മാതൃരാജ്യമായ ഇറാനിലെ സഹോദരങ്ങൾക്കായി ഒരു കപ്പൽ നിറയെയാണ് സാധനസാമഗ്രികൾ അയച്ചുനൽകിയത്.

H

എന്തെന്നറിയില്ല, പാക്കിസ്ഥാനികളോട് പൊതുവേ അയൽരാ ജ്യങ്ങൾക്ക് അത്ര മമത പോരാ... അതിൻ്റെ കാരണങ്ങളും പലതാകാം..

Advertisment