/sathyam/media/media_files/YmNARSBLY6XkjDzWYK0A.jpg)
48 ദിവസത്തെ അത്യുഗ്ര യുദ്ധത്തിനുശേഷം ഇന്നലെ ഗാസ ശാന്തമായുറങ്ങി.
ഇസ്രായേൽ ഇന്നലെ 39 പലസ്തീൻ സ്വദേശികളെയും ഹമാസ് 14 ഇസ്രയേലികളെയും മോചിപ്പിച്ചതിനെ ത്തുടർന്ന് പശ്ചിമേഷ്യയിൽ നിലനിന്നിരുന്ന സംഘർഷത്തിന് അയവുവന്നിരിരുന്നു.
ദോഹ എഗ്രിമെന്റ് പ്രകാരം ഇന്ന് 42 പാലസ്തീൻകാരും 14 ഇസ്രായേൽ സ്വാദേശികളും മോചിതരാകും..
ഇതിനുപുറമേ 10 തായ്ലൻഡ് സ്വദേശികളെയും ഒരു ഫിലിപ്പൈൻ സ്വാദേശിയെയും ഹമാസ് മോചിപ്പിച്ചത് വളരെ അപ്രതീക്ഷിതമായിരുന്നു..
എന്തായിരുന്നു അതിനു പിന്നിലെ ഡീൽ ? ആരായിരുന്നു ഇടനിലക്കാർ ?
ഇസ്രായേലിൽ ഏകദേശം 30000 തായ്ലൻഡ് സ്വദേശികൾ ജോലിചെയ്യുന്നുണ്ട്.മിക്കവരും അഗ്രികൾച്ചർ ഫീൽഡിലാണ് വർക്കുചെയ്യുന്നത്.തായ്ലൻഡിൽ ഒരു തൊഴിലാളിക്ക് ലഭിക്കുന്ന മാസവേതനത്തിന്റെ 6 ഇരട്ടിയോളം ശമ്പളമാണ് ഇസ്രായേലിൽ ലഭിക്കുന്നത്. അതായത് മാസം 5,300 shekels (2000 ഡോളർ) ഇന്ത്യൻ രൂപയിൽ 1.18 ലക്ഷം രൂപ.
ഒക്ടോബർ 7 ന് ഇസ്രായേലിൽ നടന്ന ഹമാസ് ആക്രമണത്തിൽ തായ്ലൻഡിൽ നിന്നുള്ള 32 ജോലിക്കാർ കൊല്ലപ്പെട്ടിരുന്നു. 30 പേർ ഹമാസിന്റെ തടവറയിൽ ഉണ്ടെന്നാണ് അനുമാനം. അവരിൽ ആദ്യഗഡു വായാണ് 10 പേരെ ഇന്നലെ മോചിപ്പിച്ചത്.
ഒക്ടോബർ 7 നുശേഷം ഇസ്രയേലിലുള്ള തങ്ങളുടെ പൗരന്മാരോട് നാട്ടിലേക്ക് മടങ്ങാൻ തായ്ലൻഡ് സർ ക്കാർ നിർദ്ദേശിച്ചിരുന്നു.അങ്ങനെ മടങ്ങുന്നവർക്ക് തായ് കറൻസി 50000 Baht ( 11.17 ലക്ഷം ഇന്ത്യൻ രൂപ) സഹായവും ദീർഘകാല ലോണുകളും നൽകുമെന്ന് പ്രഖ്യാപിക്കുകയുണ്ടായി. ഇതുപ്രകാരം ഇതുവരെ 8300 പേർ സ്വാദേശത്തേക്ക് മടങ്ങിയിട്ടുണ്ട്.
ഹമാസ് തടവിലാക്കിയ തങ്ങളുടെ പൗരന്മാരെ മോചിപ്പിക്കാനായി തായ്ലൻഡ് പല നീക്കങ്ങളും നടത്തിയി രുന്നു. ഒക്ടോബർ 26 ന് തായ് വിദേശകാര്യമന്ത്രി ഇറാൻ സന്ദർശിക്കുകയും ഹമാസിന്റെയും ഇറാന്റെയും നേതാക്കളെ കാണുകയും ചെയ്തിരുന്നു.
തായ്ലൻഡ് ബന്ദികൾക്കു മികച്ച പരിചരണവും അനുയോജ്യമായ സമയത്ത് അവരുടെ മോചനവും നടപ്പാക്കുമെന്ന് ഇറാനും ഹമാസും തായ്ലൻഡ് സർക്കാരിന് ഉറപ്പ് നൽകുകയുണ്ടായി.ഇറാനുമായി നല്ല സൗഹൃദം പുലർത്തുന്ന രാജ്യമാണ് തായ്ലൻഡ്. അവിടുത്തെ ന്യൂനപക്ഷ മുസ്ലിം വിഭാഗങ്ങളുടെ പ്രതിനിധികളും ഇറാൻ സന്ദർശിക്കുകയും ബന്ദികളെ മോചിപ്പിക്കാൻ നടപടിയെടുക്കണമെന്ന് ഇറാൻ സർക്കാരിനോട് അഭ്യർത്ഥിക്കുകയും ചെയ്തിരുന്നു.
ഇതുകൂടാതെ ഒക്ടോബർ 30 ന് തായ്ലൻഡ് വിദേശകാര്യമന്ത്രി ഖത്തർ സന്ദർശിക്കുകയും ഖത്തർ, ഈജിപ്റ്റ് ,ഹമാസ് പ്രതിനിധികളുമായി ചർച്ച നടത്തുകയുമുണ്ടായി.
ഇതിനിടെ മലേഷ്യൻ പ്രധാനമന്ത്രി Anwar Ibrahim ഇക്കഴിഞ്ഞ നവംബർ ആദ്യവാരം, തായ്ലൻഡ് ബന്ദികളെ മോചിപ്പിക്കുന്നതിന്റെ മുന്നോടിയായി അവരുടെ ആദ്യബാച്ചിനെ സുരക്ഷിതമായ മറ്റൊരിടത്തേക്ക് ഹമാസ് മാറ്റിയതായി തായ്ലൻഡിനെ അറിയിച്ചു .മറ്റുള്ളവർ എവിടെയാണുള്ളതെന്ന് തനിക്കറിവി ല്ലെന്നും അദ്ദേഹം പറഞ്ഞു . ഈ വെളിപ്പെടുത്തൽ തായ്ലൻഡ് പ്രധാനമന്ത്രി Srettha Thavisin ആണ് നടത്തിയി രിക്കുന്നത്.
തായ്ലൻഡ് ബന്ദികൾക്കൊപ്പം മോചിതനായ ഫിലിപ്പീൻസ് സ്വാദേശി Mr. Gelienor ‘Jimmy’ Pacheco എന്ന 33 കാരന്റെ ഫാം ഉടമയെ വെടിവച്ചുകൊന്നശേഷമായിരുന്നു അയാളെ ഹമാസ് തട്ടിക്കൊണ്ടുപോയത്.
ഇറാൻ ,ഖത്തർ, ഈജിപ്പ്റ്റ് എന്നീ രാജ്യങ്ങളുടെ ശ്രമഫലമായാണ് ഹമാസ് 10 തായ്ലൻഡ് സ്വാദേശികളെയും ഒരു ഫിലിപ്പൈൻ സ്വാദേശിയെയും വിട്ടയച്ചത്.ഇത് ഇസ്രായേൽ - ഖത്തർ - ഹമാസ് എഗ്രിമെന്റിൽ ഇല്ലായിരുന്നു.
മോചിതരാകുന്നവരും ഇസ്രായേലിൽ ജോലിചെയ്യുന്നവരുമായ തായ്ലൻഡ് സ്വാദേശികൾ തുടർന്നും ഇസ്രായേലിൽ തുടരുകയാണെങ്കിൽ തങ്ങളുടെ സ്വന്തം റിസ്ക്കിലും സുരക്ഷയിലുമാണ് അവിടെ കഴിയേണ്ടതെന്ന കാര്യം തായ് പ്രാധാനമന്ത്രി ഇന്ന് ഓർമ്മിപ്പിക്കുകയുണ്ടായി.