Advertisment

വിവിധ തസ്തികകളിലേക്ക് ജോലിക്കായി ഒരു ലക്ഷം പേർ ഇസ്രായേലിലേക്ക്; ശമ്പളം മാസം 1.37 ലക്ഷം രൂപ ! - ഫോട്ടൊസ്റ്റോറി

New Update
H

ഉത്തർ പ്രദേശ്, ഹരിയാന സംസ്ഥാന സർക്കാർ ഏജൻസികൾ തങ്ങളുടെ സംസ്ഥാനങ്ങളിൽനിന്ന് 10,0000 ജോലിക്കാരെ ഇസ്രയേലിലേക്കായി വിവിധ തസ്തികകളിലേക്ക് ജോലിക്കായി അയക്കാനുള്ള തയ്യാറെടുപ്പിലാണ്.

Advertisment

H

അതിൻ്റെ മുന്നോടിയായി ഇന്നലെ ഹരിയാനയിലെ രോഹ്ത്തക്കി ലുള്ള മഹർഷി ഡയാനന്ദ് യൂണിവേഴ്സിറ്റി (MDU), ക്യാമ്പസിൽ കൊടും ശൈത്യത്തെ അവഗണിച്ച് നടന്ന പ്രാക്ടിക്കൽ പരീക്ഷയ്ക്കായി വന്നെത്തിയവരാണ് ചിത്രത്തിൽ.

ഇസ്രായേലിൽ നടക്കുന്ന സംഘർഷമൊന്നും തങ്ങൾക്ക് പ്രശ്നമ ല്ലെന്നും കുടുംബത്തിന്റെ സാമ്പത്തിക ഭദ്രതയാണ് ഏകല ക്ഷ്യമെന്നും ഉദ്യോഗാർത്ഥികൾ മാദ്ധ്യമങ്ങളോട് പറഞ്ഞു.. മാസം 1.37 ലക്ഷം രൂപയാണ് ശമ്പളം. ഇൻഷുറൻസ് തുക മാസം ഇന്ത്യൻ രൂപ 3000 വും താമസസൗകര്യത്തിനു പകരമായി 5000 രൂപയും ശമ്പളത്തിൽ നിന്നും ഇസ്രായേൽ സർക്കാർ ഈടാക്കും. ആഹാരവും സ്വന്തം ചെലവിലായിരിക്കും. 5 വർഷമാണ് ജോബ് എഗ്രിമെന്റ്.

B

ജനുവരി 23 മുതൽ ഉത്തർപ്രദേശിലും ഇസ്രായേലിലേക്ക് റിക്രൂ ട്ട്മെന്റ് നടക്കുകയാണ്. തെരഞ്ഞെടുക്ക പ്പെടുന്ന ഉദ്യോഗാർ ത്ഥികൾ ഒരു മാസത്തിനകം ഇസ്രായേലിലേക്ക് പുറപ്പെടും. മേസൺ ,പ്ലാസ്റ്റർ വർക്ക്, ടൈൽസ് വർക്ക്, വെൽഡർ,പ്ലംബർ ,ഫ്രെയിം വർക്ക് തുടങ്ങിയ തസ്തികകളിലാണ് ഭൂരിഭാഗം വേക്ക ന്സികളും.

ഇസ്രായേലിൽ ഏകദേശം 90,000 പലസ്തീൻകാരാണ് 2023 , 7 ഒക്ടോ ബറിനു മുമ്പുവരെ ജോലിചെയ്തിരുന്നത് . ഒക്ടോബർ 7 ന് ഹമാസ് നടത്തിയ ആക്രമണത്തെത്തുടർന്ന് എല്ലാ പലസ്തീൻകാരെയും ഇസ്രായേൽ ഗാസയിലേക്കും വെസ്റ്റ് ബാങ്കിലേക്കും തിരിച്ചയ ക്കുകയായിരുന്നു.

H

ഇന്ത്യ - ഇസ്രായേൽ സർക്കാരുകൾ ഒപ്പുവച്ച പുതിയ കരാർ പ്രകാരം ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്ന് ഒരു ലക്ഷം ആളുകളെ പല തസ്തികകളിൽ ഇസ്രായേലിലേക്ക് റിക്രൂട്ട് ചെയ്യപ്പെടുന്നതാണ്. ഇതുസം ബന്ധമായി കേന്ദ്രസർക്കാർ എല്ലാ സംസ്ഥാനങ്ങൾക്കും നിർദ്ദേശം നല്കിക്കഴിഞ്ഞതായി കേന്ദ്ര സർക്കാർ അധീനതയിലുള്ള National Skill Development Corporation (NSDC) ജനറൽ കൗൺസൽ Ajay Kumar Raina അറിയിച്ചു. അതിൻ്റെ മുന്നോടിയായാണ് ഇപ്പോൾ യുപി, ഹരിയാന സംസ്ഥാനങ്ങളിൽ നടക്കുന്ന റിക്രൂട്ട്മെൻ്റ് .

യുദ്ധമേഖലകളിൽ ഇന്ത്യക്കാരെ ജോലിക്കയക്കില്ലെന്ന് ഇസ്രയേലുമായുള്ള കരാറിൽ വ്യക്തമാക്കിയിട്ടു ണ്ടെന്നും ഫെബ്രുവരി മാസം മറ്റു രണ്ടു സംസ്ഥാനങ്ങളിൽ നിന്നായി 20,000 പേരെ റിക്രൂട്ട് ചെയ്യുന്ന പ്രാരംഭ നടപടികൾ തുടങ്ങിയതായും അദ്ദേഹം വെളിപ്പെടുത്തി.

Advertisment