/sathyam/media/media_files/rU78ALqhKosZD3A2MmqG.jpg)
ഇസ്രായേൽ സേന നടത്തിയ മൂന്ന് വ്യത്യസ്ത ആക്രമണങ്ങളെ അതിജീവിച്ച മൂന്ന് വയസുള്ള ഫലസ്തീൻ കുട്ടി അഹ്മദ് ഷബാത്തിന് ഗാസയിൽ ഒക്ടോബർ 7 ന് ഇസ്രായേൽ നടത്തിയ ആദ്യ ആക്രമണത്തിൽ മാതാപിതാക്കളെയും നാല് സഹോദരങ്ങളെയും നഷ്ടപ്പെട്ടു.
പിന്നീട് ഗാസയിലെ ഷെയ്ഖ് റദ്‌വാൻ ( Sheikh Radwan) ജില്ലയിൽ, ഇസ്രായേൽ ആക്രമണത്തിൽ അവനു സംരക്ഷണമേകി പരിചരിച്ചിരുന്ന പിതാവിൻ്റെ ബന്ധുക്കളും കൊല്ലപ്പെട്ടു.
അതിനുശേഷം, ഷബാത്തിനെയും, ജീവിച്ചിരിക്കുന്ന ഒരേയൊരു അമ്മാവനെയും, യുണൈറ്റഡ് നേഷൻസ് റിലീഫ് ആൻഡ് വർക്ക്സ് ഏജൻസി ഫോർ പാലസ്തീൻ റെഫ്യൂജീസ് ഇൻ ദി നിയർ ഈസ്റ്റ് (UNRWA) സ്കൂളിലെ നുസെറാത്ത് അഭയാർത്ഥി ക്യാമ്പിലെത്തിച്ചു.
അവിടെ വെച്ച് വീണ്ടും നടന്ന ഇസ്രായേൽ ആക്രമണത്തിൽ ഷബാത്തിന്റെ കാലിന് പരിക്കേൽക്കുകയും തുണയായി ഒപ്പമുണ്ടായിരുന്ന ഏക അമ്മാവൻ കൊല്ലപ്പെടുകയും ചെയ്തു. അതോടെ ഈ ലോകത്ത് ആരോരു മില്ലാത്ത ഒരനാഥനായി ആ കുട്ടി മാറിക്കഴിഞ്ഞു.
ദേർ എൽ-ബാലയിലെ (Deir el-Balah.) അൽ-അഖ്‌സ ആശുപ ത്രിയിലാണ് ഷബാത്ത് ഇപ്പോൾ ചികിത്സയിൽ കഴിയുന്നത്.