/sathyam/media/media_files/PzKORiVuCIGWrkfjRTFS.jpg)
അവർ വിവാഹിതരായി... ജസീന്താ ആർഡൻ - ക്ലാർക്ക് ഗോഫോർഡ് ..
ഈ വിവാഹത്തിന് ചില പ്രത്യേകതകളുണ്ട്.. ഇരുവരും മതമുപേക്ഷിച്ചവരും നിരീശ്വരവാദികളുമാണ് ..
കഴിഞ്ഞ 10 വർഷമായി ഇരുവരും ഒരുമിച്ചാണ് താമസം.. ഇവർക്ക് 5 വയസ്സുള്ള ഒരു മകളുമുണ്ട്..
/sathyam/media/media_files/NbJIc3WpOqsgTZ7BlBpW.jpg)
2021 ൽ ഇരുവരും വിവാഹിതരാകാൻ തീരുമാനിച്ചെങ്കിലും കോവിഡ് മഹാമാരിമൂലം ആ ശ്രമം അന്നുപേ ക്ഷിക്കുകയായിരുന്നു..
43 കാരിയാണ് ജസീന്ത. ഭർത്താവ് ക്ലാർക്ക് ഗോഫോർഡിന് 47 വയസ്സുണ്ട്..
5 വർഷത്തിലേറെ അവർ ന്യൂസിലാൻഡ് പ്രധാനമന്ത്രിയായിരുന്നു..
/sathyam/media/media_files/IT72GCdN3ldFQStavUoH.jpg)
കഴിഞ്ഞ വർഷം ജനുവരിയിൽ അവർ പദവി സ്വയം രാജിവച്ചു..
തനിക്കിനി രാജ്യത്തിനുവേണ്ടി ഒന്നും ചെയ്യാനില്ലെന്നാണ് അന്നവർ പറഞ്ഞത്..
വിവാഹചടങ്ങിൽ ജസീന്തയ്ക്കു ശേഷം പ്രധാനമന്ത്രിയായ ക്രിസ് ഹാപ് കിങ്‌സ് പങ്കെടുത്തു. ഇപ്പോഴദ്ദേഹം പ്രതിപക്ഷ നേതാവാണ്.
/sathyam/media/media_files/DhAz0LRFA8sm6fM0q264.jpg)
വിവാഹം ഒരു സ്വകാര്യ ചടങ്ങായിരുന്നു. വളരെ കുറച്ചുപേർ മാത്രം പങ്കെടുത്ത ചടങ്ങിൽ ജസീന്തയുടെ 5 മിനിറ്റ് വെഡിങ് സ്പീച്ചോടെ ചടങ്ങുകൾ അവസാനിച്ചു.
സത്യസന്ധയും മാനുഷിക മൂല്യങ്ങൾക്ക് ഏറെ വിലകല്പിക്കുന്ന വനിതയുമായിരുന്ന ജസീന്ത, 2019 ൽ നടന്ന ക്രൈസ്റ്റ് ചർച്ച് മസ്ജിദിലെ ഭീകരാക്രമണശേഷം പീഡിതരായ ഓരോ മുസ്‌ലിം കുടുംബങ്ങളിലും നേരിട്ടു പോയി അവരെ ആശ്വസിപ്പിച്ചത് ലോകമെങ്ങും പ്രകീർത്തിക്കപ്പെട്ടിരുന്നു..
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us