പ്രകാശ് നായര്‍ മേലില
Updated On
New Update
/sathyam/media/media_files/FPboQJWz0Ol1TCXFCxdc.jpg)
272 കിലോമീറ്റർ Udhampur-Srinagar-Baramulla റെയിൽ പാതയുടെ 96 % ജോലികളും പൂർത്തിയായിക്കഴിഞ്ഞു.
Advertisment
2023 ഡിസംബർ ഒടുവിലോ 2024 ജനുവരി ആദ്യമോ ട്രെയിനുകൾ ഈ റൂട്ടിൽ ഓടിത്തുടങ്ങും.
36 സ്റ്റേഷനുകളാണ് ഈ ലൈനിലുള്ളത്. റോഡുമാർഗ്ഗം 6 മണിക്കൂർ വേണ്ടിയിരുന്ന യാത്ര ഇനി 3.5 മണിക്കൂർ കൊണ്ട് യാഥാർഥ്യമാകും.
വന്ദേഭാരത് ട്രെയിൻ ഈ റൂട്ടിലോടിക്കാനാണ് റെയിൽവേയുടെ ശ്രമം. മലകളും താഴ്വാരങ്ങളും താണ്ടി കടന്നുപോകുന്ന മനോഹരമായ ദൃശ്യവിരുന്നു സമ്മാനിക്കുന്ന ഈ റൂട്ടിൽ 38 തുരങ്കങ്ങളുണ്ട്.
ഏറ്റവും വലിയ തുരങ്കത്തിന്റെ നീളം 12.75 കിലോമീറ്ററാണ്. മൊത്തം തുരങ്കങ്ങളും കൂടി കൂട്ടിയാൽ നീളം 119 കിലോ മീറ്റർ നീളം വരും.
റൂട്ടിൽ 927 ചെറുതും വലുതുമായ പാലങ്ങളുണ്ട്.ഇതിന്റെയെല്ലാം നീളം കൂട്ടിയാൽ 13 കിലോമീറ്റർ ഉണ്ടാകും. ചെനാബ് നദിയിൽ 359 മീറ്റർ നീളത്തിലുള്ള പാലം ലോകത്തെ ഏറ്റവും വലിയ സ്റ്റീൽ ബ്രിഡ്ജ് ആണ്.