Advertisment

മൃതദേഹം കല്ലറയിൽ അടക്കുന്നതിൽ പ്രതിസന്ധി; ജപ്പാനിലെ മുസ്ലീങ്ങളുടെയും ക്രിസ്ത്യാനികളുടെയും ദുഃഖം...!

New Update
H

ജപ്പാനിൽ ജനസംഖ്യ 12 കോടിയാണ്. ഇതിൽ മുസ്‌ലിം മതസ്ഥർ ഏകദേശം രണ്ടുലക്ഷം മാത്രമാണ്. ക്രിസ്ത്യൻ വിഭാഗങ്ങൾ ഏകദേശം 19 ലക്ഷത്തോളമുണ്ട്.

Advertisment

ജപ്പാനിലെ ഈ രണ്ടു മതവിഭാഗങ്ങളും നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി മരണശേഷമുള്ള മൃതദേഹ സംസ്കരണമാണ്..

ജപ്പാനിൽ ബുദ്ധമതസ്ഥർ 99 % വരും. ഏതെങ്കിലും ഒരു ബുദ്ധമതവിശ്വാസി മരണപ്പെട്ടാൽ ബൗദ്ധ - ഷിന്തോ രീതിയനുസരിച്ച് മൃതദേഹം ചിതയിൽ സംസ്കരിക്കുകയാണ് ചെയ്യുന്നത്. ഹൈന്ദവ ആചാരം പോലെതന്നെ യാണിത്.

G

എന്നാൽ ക്രിസ്ത്യൻ - മുസ്‌ലിം രീതിയനുസരിച്ച് അവർ മൃതദേഹം കല്ലറയിൽ അടക്കുന്നതിനാൽ ജപ്പാനിൽ പലതരത്തിലുള്ള ബുദ്ധിമുട്ടുകളാണ് അവർ നേരിടുന്നത്. ജപ്പാനിൽ 113 മസ്‌ജിദുകളുണ്ടെങ്കിലും കബറിസ്ഥാൻ കേവലം 13 എണ്ണം മാത്രമാണ്.

മൃതദേഹം കബറടക്കുന്ന രീതിയോട് ജപ്പാൻ സർക്കാരിനും ജനങ്ങൾക്കും യോജിപ്പില്ല. മൃതദേഹങ്ങൾ കബറടക്കാനായി വാങ്ങുന്ന സ്ഥലത്തുനിന്ന് 5 കിലോമീറ്റർ ദൂരെ താമസിക്കുന്നവർ വരെ എതിർപ്പുമായി രംഗത്തെത്തുക പതിവാണ്.അതോടെ ലോക്കൽ അഡ്മിനിസ്ട്രേഷനും സർക്കാരും അനുമതി നിഷേധിക്കുന്നു.

B

മൃതദേഹം കല്ലറയിൽ അടക്കുന്നതുമൂലം ഭൂഗർഭജലം മലിനമാകുന്നത് കൂടാതെ ജലസേചനത്തിനായി ഉപയോഗിക്കുന്ന ജലത്തിലും അണുക്കളുടെ സാന്നിദ്ധ്യമുണ്ടാകും എന്നാണ് ജപ്പാൻകാരുടെ നിലപാട്. ഇത്തരത്തിലുള്ള എതിർപ്പുകൾ മൂലം പുതിയ ശ്മശാനങ്ങളനുവദിക്കാൻ സർക്കാരും തയ്യാറല്ല.

ജപ്പാനിലെ ദൂരെയുള്ള ദ്വീപുകളിൽ മരണപ്പെടുന്ന ക്രിസ്ത്യൻ - മുസ്‌ലിം വിഭാഗക്കാർക്ക് മൃതദേഹവുമായി 1000 കിലോമീറ്റർവരെ സഞ്ചരിച്ചുവേണം ഒരു കബറിസ്ഥാനിൽ എത്തേണ്ടതും മൃതദേഹം സംസ്കരിക്കേണ്ടതും.

ജപ്പാനിലെ ക്രിസ്ത്യൻ - മുസ്‌ലിം മത വിഭാഗക്കാർ പലരും അന്യരാജ്യങ്ങളിൽ നിന്നും കുടിയേറി അവിടെ പൗരത്വം ലഭിച്ചവരാണ്.

ജപ്പാനിലെ നിയമം അംഗീകരിക്കാൻ തയ്യാറല്ലെങ്കിൽ ജന്മനാട്ടിലേക്ക് മടങ്ങിപ്പോകാനാണ് അവിടുത്തുകാർ നിർദ്ദേശിക്കുന്നത്. അതുകൊണ്ടുതന്നെ ക്യാൻസർ പോലുള്ള രോഗം ബാധിക്കുന്നവർ അവരുടെ ജന്മനാട്ടി ലേക്ക് പോകാൻ നിര്ബന്ധിതരാകുകയാണ്.

ജപ്പാനിൽ മൃതദേഹങ്ങൾ കല്ലറയിൽ അടക്കം ചെയ്യുന്നത് ഭയാനകമായ ഒരു പ്രവൃത്തിയായാണ് അവിടുത്തു കാർ നോക്കിക്കാണുന്നത്. അതുകൊണ്ടുതന്നെ യാതൊരുവിധമായ സഹായമോ പിന്തുണയോ അവരുടെ ഭാഗത്തുനിന്നും ഉണ്ടാകാറുമില്ല. കല്ലറകളിൽ അടക്കം ചെയ്യപ്പെടുന്ന രീതി പൊതുവേ ജപ്പാനിൽ എതിർക്ക പ്പെടുന്നുണ്ട്.

S

ശവക്കല്ലറകൾ അഥവാ കബറിസ്ഥാൻ നിർമ്മിക്കുന്നതിനുള്ള സ്ഥലമോ അനുമതിയോ അതുകൊണ്ടുതന്നെ അവിടെ ലഭിക്കുക ബുദ്ധിമുട്ടാണ്. ഹിരോഷിമയിൽ നിന്നും 3 മണിക്കൂർ ഡ്രൈവ് ചെയ്താൽ അവിടെ ഒരു മുസ്‌ലിം കബറിസ്ഥാൻ നിലവിലുണ്ട്. അവിടെ പ്രദേശവാസികളുടെ എതിർപ്പും കുറവാണ്.

ഈ സമസ്യ ജപ്പാനിലെ മുസ്‌ലിം - ക്രിസ്ത്യൻ വിഭാഗങ്ങൾക്ക് മാത്രമല്ല ജപ്പാനിലെ താമസക്കാരായ യഹൂദ ർക്കും ബാധകമാണ്. ജപ്പാനിലെ ഓരോ ജില്ലയിലും തങ്ങൾക്കായി മൃതദേഹം കബറടക്കാനുള്ള ശ്മശാനത്തിന് സ്ഥലമാനുവദിക്കണമെന്ന ആവശ്യം ജപ്പാൻ സർക്കാർ പരിഗണിക്കുകപോലും ചെയ്യാതെ തദ്ദേശഭരണ സമി തികൾക്ക് കൈമാറുകയായിരുന്നു.അവരാകട്ടെ ജനരോഷം മൂലം ഈ വിഷയത്തിൽ തീരുമാനമെടുക്കാതെ കഴിഞ്ഞ 7 വർഷമായി മൗനത്തിലുമാണ്.

2004 ൽ പാകിസ്ഥാനിൽ നിന്നും ടോക്കിയോയിൽ കുടിയേറി അവിടെ കാറുകളുടെ എക്സ്പോർട്ട് ബിസി നസ്സ് നടത്തിവന്ന മുഹമ്മദ് ഇക്‌ബാൽ ഖാന്റെ ഭാര്യ 2009 ൽ പ്രസവിച്ച കുഞ്ഞു മരണപ്പെട്ടതി നെത്തുടർന്ന് കുഞ്ഞിന്റെ മൃതദേഹം ഒരു പെട്ടിയിലാക്കി കാറിൽ അവിടെനിന്നും 1000 കി.മീറ്റർ ദൂരെയുള്ള യാമാനാഷി എന്ന സ്ഥലത്തെ കബറിടത്തിൽ കൊണ്ടുപോയാണ് സംസ്കരിച്ചത്. മൂന്നു സുഹൃത്തുക്കൾ മാറിമാറിയാണ്‌ കാർ ഡ്രൈവ് ചെയ്തത്. യാമനാഷി കബറിടം ക്രിസ്ത്യാനികളും മുസ്ലീങ്ങളും ഒരുപോലെയാണ് ഉപയോഗി ക്കുന്നത്. പകുതി സ്ഥലം ക്രിസ്ത്യൻ വിഭാഗവും പകുതി മുസ്ലീങ്ങളും.

സമാനമായ അനുഭവങ്ങൾ പലർക്കുമുണ്ട്. മുസ്‌ലിം മതസ്ഥരെ സംബന്ധിച്ചിടത്തോളം മരണം നടന്ന് 24 മണിക്കൂറിനകം കബറടക്കം നടത്തണമെന്നാണ് പറയപ്പെടുന്നത്. ജപ്പാനിലെ ദൂര ദ്വീപുകളിൽ താമസിക്കു ന്നവർക്ക് ഒരു മരണം നടന്നാൽ എന്തുചെയ്യുമെന്ന് ചിന്ത സദാ അലട്ടുകയാണ്.

ഇക്കാരണങ്ങൾ കൊണ്ടുതന്നെ ജീവിതസാഹചര്യങ്ങൾ ഏറെ മെച്ചമായിട്ടും പലരും അവിടെനിന്നും തങ്ങ ളുടെ മാതൃരാജ്യങ്ങളിലേക്ക് മടങ്ങാൻ നിര്ബന്ധിതരാകുകയാണ്. എന്നാൽ ഭൂരിഭാഗം പേർക്കും അത് സാദ്ധ്യമാകുന്ന കാര്യമല്ല.

 

 

Advertisment