Advertisment

മതേതരത്വം മുറുകെ പിടിച്ച് ഒരു രാജ്യം; മുസ്‌ലിം ഭൂരിപക്ഷ രാജ്യമായ കസാഖ്സ്ഥാൻ ഹിജാബ് നിരോധിച്ചത് 2016ൽ; രാജ്യത്ത് ഒരു മതത്തിലും വിശ്വസിക്കാത്തവർ 11%വും നിരീശ്വരവാദികൾ 2.5%വും !

New Update

പഴയ സോവിയറ്റ് യൂണിയനിൽനിന്നും സ്വതന്ത്രമായ കസാഖ്സ്ഥാനിലെ ജനസംഖ്യയിൽ 69 % മുസ്‌ലിം വിഭാഗങ്ങളാണ്. പൂർണ്ണമായും മതേതര സിദ്ധാന്തത്തിൽ അധിഷ്ഠിതമായ ഒരു ഭരണഘടന പിന്തുടരുന്ന രാജ്യം കൂടിയായ കസാഖ്സ്ഥാൻ ജനസംഖ്യയിൽ 17% ക്രിസ്ത്യാനികളാണ്.

Advertisment

ഒരു മതത്തിലും വിശ്വസിക്കാത്തവരുടെ സംഖ്യ 11 % വും നിരീശ്വരവാദികൾ ( Atheists) 2.5 % വുമാണ്. ഇസ്‌ലാം മത വിശ്വാസികളിൽ നടത്തിയ ചില സർവ്വേകൾ പ്രകാരം ഏകദേശം മൂന്നിലൊന്നു വിഭാഗക്കാർ മാത്രമാണ് മതപരമായ എല്ലാ രീതികളും പിന്തുടരുന്നത്.

publive-image

2016 മുതലാണ് രാജ്യത്ത് സ്‌കൂളുകളിൽ ഹിജാബ് നിരോധിക്കുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മതപരമായ ചിഹ്നങ്ങളോ വസ്ത്രധാരണമോ പാടില്ല എന്നാണ് ഉത്തരവിൽ വ്യക്തമാക്കി യിട്ടുള്ളത്.

ഹിജാബ് ധരിച്ചു പെൺകുട്ടികൾ സ്‌കൂളിൽ വന്നാൽ മാതാപിതാ ക്കൾക്കും പിഴ ചുമത്തപ്പെടും. ഏകദേശം 48 വിദ്യാർത്ഥിനികളെ കഴിഞ്ഞവർഷം ഇതേ കാരണത്താൽ വിവിധ സ്‌കൂളുകളിൽനി ന്നും പുറത്താക്കി യിരുന്നു.

കസാഖ്സ്ഥാൻ രാഷ്‌ട്രപതി 'ഖാസിം ജോമാർത്ത തോക്കയേവ്' ഒരു തികഞ്ഞ ഇസ്‌ലാം മതവിശ്വാസിയാണ്. അദ്ദേഹം മക്കയിൽപ്പോയി ഹജ്ജ് ചെയ്തിട്ടുള്ളയാളുമാണ്.

രാഷ്‌ട്രപതി ഖാസിം ജോമാർത്ത തോക്കയേവിന്റെ അഭിപ്രായ ത്തിൽ കസാഖ്സ്ഥാൻ ഒരു മതേതര രാജ്യമാ ണെന്നും വിദ്യ അഭ്യസിക്കുന്ന കുട്ടികൾ അക്കാര്യത്തിൽ മാത്രമാണ് ശ്രദ്ധിക്കേണ്ടതെന്നും വിദ്യാഭ്യാസം പൂർത്തിയാക്കി അവർ സ്വന്തം ഭാവി കരുപ്പിടിപ്പിക്കുമ്പോൾ അതനുസരിച്ചുള്ള ജീവിതശൈലി തെരഞ്ഞെടുക്കാൻ അവർ സ്വാതന്ത്രരായിരിക്കുമെന്നുമാണ്. വിദ്യാഭ്യാസത്തിൽ മതപരമായ ഇടപെടൽ അനുവദിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

publive-image

പെൺകുട്ടികൾ ഹിജാബ് ധരിക്കണമെന്ന നിലപാടുകാരായ മാതാപിതാക്കളും മതപുരോഹിതരും ഈ നിയമത്തിനെതിരേ പലപ്പോഴും മുന്നോട്ടുവന്നിട്ടുണ്ട്. ചില പെൺകുട്ടികൾ വിദ്യാഭ്യാസം തന്നെ ഉപേക്ഷിച്ചതായും കാണുന്നു.

അനേലയ എന്ന ഒരു പെൺകുട്ടിയെ സ്‌കൂളിൽ അദ്ധ്യാപകർ പലതവണ ശകാരിച്ചിട്ടും തുടർച്ചയായി വീണ്ടും ഹിജാബ് ധരിച്ചെത്തിയതിനാൽ അവളെ സ്‌കൂളിൽനിന്നും പുറത്താക്കിയ സംഭവം രാജ്യത്ത് ഒച്ചപ്പാടുണ്ടാക്കിയിരുന്നു. പുറത്താക്കൽ സർക്കാർ അനുകൂലിക്കുകയും ചെയ്തതോടെയാണ് അത് വലിയ ചർച്ചയായി മാറപ്പെട്ടത്.

അനേലയയുടെ മാതാപിതാക്കളും നാട്ടുകാരും സഹപാഠിക ളുമൊക്കെ ഹിജാബ് ഇല്ലാതെ സ്‌കൂളിപ്പോകാൻ നിർബന്ധിച്ചെങ്കിലും അവൾ ഇനിയും തയ്യറായിട്ടില്ല.

2011 ലും 2016 ലും കസാഖ്സ്ഥാനിൽ ചാവേർ സ്ഫോടനങ്ങൾ നടന്നിരുന്നു. ആക്രമണങ്ങളിൽ നിരവധിപ്പേർ കൊല്ലപ്പെടുകയും ചെയ്തു. രാജ്യത്തെ മതേതരത്വം തകർക്കാനുള്ള ഇസ്ലാമിലെ 'സലഫി' വിഭാഗത്തിൽപ്പെട്ട തീവ്രവാദികളാണ് ഈ ആക്രമണങ്ങൾക്ക് പിന്നിലെന്ന് സർക്കാർ തന്നെ വെളിപ്പെടുത്തുകയുണ്ടായി.

തുടർന്ന് മതപരമായ പല കാര്യങ്ങളിലും സർക്കാർ നിയന്ത്രണങ്ങൾ കൊണ്ടുവന്നു. സമുദായവുമായി ബന്ധപ്പെട്ടുള്ള സംഘട നകളുടെ രജിസ്‌ട്രേഷൻ അവസാനിപ്പിക്കുകയും വീടുകൾ കേന്ദ്രീകരിച്ചുള്ള മതപരമായ ചടങ്ങുകൾക്ക് നിരോധനം ഏർപ്പെടുത്തുകയും ചെയ്തു.

രാജ്യത്ത് ഭീകരവാദവും തീവ്രവാദവും അമർച്ച ചെയ്യാനും മതവർഗീയത ഇല്ലാതാക്കുന്നതിനും പ്രത്യേക നിയമനിർമ്മാണം നടത്തുമെന്ന് കഴിഞ്ഞ ഒക്ടോബർ മാസം സർക്കാർ പ്രഖ്യാപിക്കുകയുണ്ടായി. ഈ നിയമപ്രകാരം പൊതുസ്ഥലങ്ങളിൽ മുഖം മറയ്ക്കുന്ന തരത്തിലുള്ള വസ്ത്രധാരണത്തിനും മുഖം മൂടി ധരിക്കുന്നതിനും വിലക്കുണ്ടായിരിക്കും. എന്നാൽ ഹിജാബ് ധാരണത്തെ ഈ നിയമം ബാധിക്കില്ലെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. അപ്പോഴും സ്‌കൂളുകളിൽ ഹിജാബിനുള്ള വിലക്ക് തുടരുകതന്നെ ചെയ്യും.(BBC)

Advertisment