ജയിലിൽ നിന്നും ഭരണം നടത്തണോ രാജിവയ്ക്കണോ ? ഡൽഹിയിലെ ആം ആദ്മി പാർട്ടി സർക്കാർ ജനഹിതപരിശോധനയ്ക്ക് തയ്യറെടുക്കുന്നു

New Update
f

ഡൽഹിയിലെ അബ്‌കാരി അഴിമതിയുമായി ബന്ധപ്പെട്ട കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ അറസ്റ്റ് ചെയ്യപ്പെടുകയാണെങ്കിൽ ഭരണം ജയിലിൽനിന്നു നടത്തണോ അതോ കെജ്‌രിവാൾ രാജിവയ്ക്കണോ എന്ന ചോദ്യവുമായി AAP ജനങ്ങളെ സമീപിക്കുന്നു.

Advertisment

ഈ വിഷയത്തിൽ ഡിസംബർ 1 മുതൽ 20 വരെ ഡൽഹിയിലെ 2600 പോളിംഗ് സ്റ്റേഷനുകളിൽ പൊതുജനങ്ങൾക്ക് അവരുടെ അഭിപ്രായം രേഖപ്പെടുത്താൻ അവരസമുണ്ടാകും.

ആ റഫറണ്ടത്തിന്റെ പരിണാമമനുസരിച്ചായിരിക്കും മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ തൻ്റെ ഭാവി തീരുമാനിക്കുക.

ജനം അനുവദിക്കുകയാണെങ്കിൽ മന്ത്രിസഭയെ ജയിലിൽനിന്നും നയിക്കും അല്ലെങ്കിൽ രാജിവച്ചൊഴിയും എന്നാണ് അദ്ദേഹത്തിൻ്റെ നിലപാട്. അബ്‌കാരി വിഷയവുമായി ബന്ധപ്പെട്ട് ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, സഞ്ജയ് സിംഗ് എം.പി എന്നിവർ നേരത്തെതന്നെ ജയിലിലാണ്.

പല പ്രധാനപ്പെട്ട വിഷയങ്ങളിലും മുൻപും സമാനമായ രീതിയിൽ AAP ജനാഭിപ്രായം തേടിയിട്ടുണ്ട്.

Advertisment