Advertisment

ഡിസംബർ പത്ത് ലോക മനുഷ്യവകാശദിനം : ലേഖനം

author-image
ഇ.എം റഷീദ്
New Update
3

ജനിക്കുന്ന ഏവർക്കും ജീവിക്കാനുള്ള അവകാശമുണ്ട്, ജീവജാലങ്ങൾക്കെല്ലാം ഉള്ള അവകാശമാണിതെന്നുപറയാം, വിശേഷബുദ്ധിയുള്ള മനുഷ്യനെ സംബന്ധിചടത്തോളം മാന്യതയോടെ, മനുഷേഷ്വചിതമായി ജീവിക്കാനുള്ള അവകാശത്തിനും സൗകര്യങ്ങൾക്കുമായി അവൻ ഏറെ കൊതിക്കുന്നു, സ്വാതന്ത്ര്യം നുകർന്നുകൊണ്ട് ജീവിക്കാനും തൊഴിൽ ചെയ്തു ജീവിക്കാനും ഉള്ള പ്രേരണ മനുഷ്യസഹജമാണ്, ഇവയെല്ലാം ഉൾകൊള്ളിച്ചുകൊണ്ട് പൊതുവെ മനുഷ്യവകാശങ്ങൾ എന്നു പറയാം.

മനുഷ്യവകാശങ്ങളും മൗലികാവകാശങ്ങളും സംരക്ഷിക്കപ്പെടണമെന്ന ലോക സമൂഹത്തിന്റെ താല്പര്യപ്രകാരം ലോക മനുഷ്യവകാശദിനം ആചരിക്കുന്നു. ഒരു രാജ്യ ത്തിന്റെ അതിർത്തിക്കുള്ളിൽ താമസിക്കുന്നതിനും പൗരത്വo സ്വീകരിക്കുന്നതിനും, രാഷ്ട്രീയമായും മത പരമായും സ്വതന്ത്രമായി ചിന്തിക്കുന്നതിനും മനുഷ്യനുള്ള അവകാശങ്ങളെകുറിച്ച് ബോധവത്കരിക്കുന്നതിനുള്ള ദിനമാണിത്,

1948 ൽ ഡിസംബർ 10 ന് സാർവലൗകികമനുഷ്യവകാശപ്രഖ്യാപനത്തിന്റെ കരടുരേഖ ഐക്കരാഷ്‌ടസഭ അംഗീകരിച്ചു, അന്നുമുതൽ ദിനചാരണം നടന്നു വരുന്നു. എല്ലാമനുഷ്യരും തുല്യവകാശങ്ങളോടും മാന്യതയോടും കൂടി ജനിക്കുന്ന സ്വതന്ത്ര വ്യക്തികളാണ്, യു.എൻ. ഒ. പ്രഖ്യാപനത്തിലെ ഈ വക്യം വളരെ ശ്രദ്ധേയമാണ്, ലോകത്ത് എവിടെയെങ്കിലുമൊക്കെ മനുഷ്യവകാശലംഘനങ്ങൾ ഉണ്ടാകുമ്പോൾ അതിനെതിരെ ശബ്ദമുയരുന്നത് ഈയൊരു പ്രഖ്യാപനത്തിന്റെ സദ്ഫലമായി കാണാം,1979 ൽ മനുഷ്യവകാശ സംബന്ധമായ ഉടമ്പടികൾ ഇന്ത്യ സ്ഥീരികരിച്ചു.

Advertisment