/sathyam/media/media_files/rsWv3OK4liGrDFMnRcls.webp)
ഏകദേശം 50 വർഷത്തിനുശേഷമാണ് റഷ്യ ചന്ദ്രനിലേക്ക് വീണ്ടുമൊരു ദൗത്യം ആരംഭിക്കുന്നത്. ഇത്തവണ പ്രധാനലക്ഷ്യം ചന്ദ്രനിൽ ജലത്തിന്റെ സാന്നിദ്ധ്യം ഉറപ്പാക്കുക എന്നതാണ്.
ഇന്ത്യയുടെ ചന്ദ്രയാൻ 1 മിഷനാണ് ചന്ദ്രനിൽ ജലസാന്നിദ്ധ്യമുണ്ടെന്ന വിവരം ആദ്യമായി പുറംലോകത്തെ അറിയിച്ചത്.1976 ൽ ആണ് ചന്ദ്രനിൽ റഷ്യയുടെ അവസാനത്തെ ലൂണ 24 മിഷൻ ലാൻഡ് ചെയ്തത്.
ലൂണ 25 ആഗസ്റ്റ് 11 നാണ് വിക്ഷേപണം നടത്തിയത്. 5 ദിവസം കൊണ്ട് ഇത് ചന്ദ്രോപരിതലത്തിൽ എത്തപ്പെടും. തുടർന്ന് 5 മുതൽ 7 ദിവസം വരെ ചന്ദ്രന്റെ ഭ്രമണപഥത്തിലെ യാത്രയിൽ പലതരത്തിലുള്ള പഠനങ്ങൾ നടത്തിയശേഷം ജലസാന്നിദ്ധ്യമുണ്ടെന്ന് കരുതപ്പെടുന്ന ചന്ദ്രനിലെ സൗത്ത് പോളിലാകും ലൂണ 25 ലാൻഡ് ചെയ്യുക.
ലൂണയുടെ ലാൻഡർ ഏകദേശം ഒരു വർഷം വരെ ചന്ദ്രോപരിതലത്തിൽ നിരവധി പരീക്ഷണങ്ങളും പഠനങ്ങളും നടത്തപ്പെടും.
ഇന്ത്യയുടെ ചന്ദ്രയാൻ 3 ഇക്കഴിഞ്ഞ ജൂലൈ 14 നായിരുന്നു വിക്ഷേപിച്ചത്. ഈ മാസം അതായത് ആഗസ്റ്റ് 23 നാണ് ചന്ദ്രനിൽ അതിൻ്റെ സോഫ്റ്റ് ലാൻഡിംഗ് നിശ്ചയിച്ചിട്ടുള്ളത്. അതിനുമുമ്പുതന്നെ ലൂണ 25 ചന്ദ്രനിൽ ലാൻഡുചെയ്യുമെന്നാണ് അനുമാനം.