Advertisment

മാലദ്വീപിൽ ഭരണമേറ്റെടുത്ത് രണ്ടു മാസത്തിനുള്ളിൽ ജനപിന്തുണയിൽ ഇടിവ്; മാലെ മേയർ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ സ്ഥാനാർഥിക്ക്‌ ജയം; ഇന്ത്യൻ അനുകൂല നിലപാടുകാരുടെ ജയം മാലദ്വീപ് പ്രസിഡന്റിനേറ്റ കനത്ത തിരിച്ചടി

New Update
H

തലസ്ഥാനഗരമായ മാലെയുടെ മേയർ പദവി വഹിച്ചിരുന്നത് ഇപ്പോഴത്തെ മാലദ്വീപ് രാഷ്‌ട്രപതി മൊഹമ്മദ് മുയിസ്സുവായിരുന്നു..

Advertisment

അദ്ദേഹം രാഷ്ട്രപതിയായതോടെയാണ് ആ പദവി ഒഴിയേണ്ടി വന്നതും തെരഞ്ഞെടുപ്പ് നടന്നതും.

ഇന്നലെ നടന്ന തെരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ ഫലം പ്രതിപക്ഷ പാർട്ടിയും ഇന്ത്യൻ അനുകൂല നിലപാടുകാരുമായ Maldivian Democratic Party (MDP)യുടെ ആദം അസീം (Adam Azim) രാഷ്‌ട്രപതി മുഹമ്മദ് മുയി സ്സുവിന്റെ People's National Congress (PNC) സ്ഥാനാർഥി ആസിമാ ഷാക്കൂർ (Azima Shakoor) നെ വലിയ ഭൂരിപക്ഷത്തിനാണ് തോൽപ്പിച്ചത്.

ആദം അസീമിന് 5303 വോട്ടും ആസിമാ ഷാക്കൂറിന്‌ 3301 വോട്ടും ലഭിച്ചു.

G

ഇന്ത്യൻ അനുകൂലനിലപാടുകാരനായ നേതാവ് മുഹമ്മദ് ഇബ്രാഹിം സ്വലിഹ് നേത്ര്യത്വം നൽകുന്ന MDP യിലെ സീനിയർ നേതാവാണ് മേയറായി തെരഞ്ഞെടുക്കപ്പെട്ട ആദം അസീം.

INDIA OUT എന്ന ശക്തമായ സന്ദേശവുമായി തെരഞ്ഞെടുപ്പിനെ നേരിട്ട് മാലദ്വീപിൽ വലിയ ഭൂരിപക്ഷം നേടി അധികാരമേറ്റ പ്രസിഡണ്ട് മുഹമ്മദ് മുയിസ്സുവിനെ സംബന്ധിച്ചിടത്തോളം താൻ വഹിച്ചിരുന്ന മാലേ മേയർ പദവി അതും മാലദ്വീപിന്റെ തലസ്ഥാനനഗരിയുടെ കേവലം രണ്ടു മാസത്തിനിടെ കൈവി ട്ടുപോയത് വലിയ തിരിച്ചടിയായി.

INDIA FIRST എന്ന മുദ്രാവാക്യമുയർത്തിയാണ് Maldivian Democratic Party (MDP) തെരഞ്ഞെടുപ്പിനെ നേരിട്ടത്. തലസ്ഥാനമായ മാലെയിൽ 1992 ൽ ഇന്ത്യ നിർമ്മിച്ചതും 2018 ൽ ആധുനികവൽക്കരിക്കുകയും ചെയ്ത 300 കിടക്കകളുള്ള ഏറ്റവും വലിയ ആശുപത്രി ഇന്ത്യ - മാലദ്വീപ് സഹകരണത്തിന്റെ പ്രതീകമാണ്.

Advertisment