Advertisment

ഉത്തരേന്ത്യയിൽ മസ്ജിദുകൾ കേന്ദ്രീകരിച്ച് ഖനനം നടത്തി ക്ഷേത്ര അവശിഷ്ടങ്ങൾ തിരയുന്നത് നിരർ ത്ഥകമായ നടപടി. മസ്ജിദുകൾ തകർത്ത് അമ്പലം പണിയുന്നതിനോടോ മറിച്ചായാലോ യോജിക്കാനാകില്ല. ഒരു മതേതര സംസ്കാരത്തിന് അതൊട്ടും ചേർന്ന നടപടിയല്ല !

New Update
V

ഉത്തരേന്ത്യയിൽ മസ്ജിദുകൾ കേന്ദ്രീകരിച്ച് ഖനനം നടത്തി ക്ഷേത്ര അവശിഷ്ടങ്ങൾ തിരയുന്നത് നിരർ ത്ഥകമായ നടപടിയാണ്.. അതവസാനിപ്പിക്കേണ്ടതുമാണ്.

Advertisment

നിലവിൽ അത് മസ്ജിദാണ്, ആ ആദരവ് നൽകണം. ഒരു സമുദായത്തിന്റെ പൊതുവികാരം മാനിക്കണം.

മസ്ജിദുകൾ തകർത്ത് അമ്പലം പണിയുന്നതിനോടോ മറിച്ചായാലോ യോജിക്കാനാകില്ല. ഒരു മതേതര സംസ്കാരത്തിന് അതൊട്ടും ചേർന്ന നടപടിയല്ല.

വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും നിലപാടുകൾ ഹൈന്ദവ സംഘടകൾ ഉപേക്ഷിക്കേണ്ടതാണ്.

V

നമ്മുടെ രാജ്യത്തെ മതസൗഹാർദ്ദം തകരാനും സമുദായങ്ങൾ തമ്മിലുള്ള പരസ്പ്പര വൈരം വർദ്ധിക്കാനും മാത്രമേ അതുപകരിക്കുകയുള്ളു.

ഹൈന്ദവ വിശ്വാസമനുസരിച്ച് ഈശ്വരൻ സർവ്വവ്യാപിയാണ്..മണ്ണിലും വിണ്ണിലും തൂണിലും തുരുമ്പിലുമെല്ലാം ദൈവമുണ്ട് എന്നാണല്ലോ സങ്കല്പം.. അപ്പോൾപ്പിന്നെ എവിടെ അമ്പലം പണിതാലും അവിടെ ഈശ്വര സാന്നിദ്ധ്യവുമുണ്ടാകും. ഇതിൽ ആർക്കും തർക്കമില്ലല്ലോ ?

ഇനി അഥവാ ക്ഷേത്രം തകർത്താണ് മസ്ജിദ് നിർമ്മിക്കപ്പെട്ടതെങ്കിൽ ആയിക്കോട്ടെ. പുതിയ ക്ഷേത്രം അൽപ്പം അകലെയായി പണിയുന്നതിനുള്ള സഹിഷ്ണതയും ഹൃദയവിശാലതയുമാണ് ഹൈന്ദവ സമൂഹം കാട്ടേണ്ടത്. ലോകത്തിനുതന്നെ അത് മാതൃകയായിരിക്കും..

ഇക്കാര്യത്തിൽ ദക്ഷിണേന്ത്യ തുലോം വ്യത്യസ്‍തമാണ്. അത്തരം തർക്കങ്ങൾക്കൊന്നും ഇവിടെ പ്രസക്തി യില്ല. ഉണ്ടായാൽത്തന്നെ സൗഹാർദ്ദപൂർണ്ണമായ അന്തരീക്ഷത്തിൽ അവ പരിഹരിക്കപ്പെടുകയും ചെയ്യാറുണ്ട്..

 

കർമ്മഭൂമിയും പുണ്യഭൂമിയും....

ഉത്തരേന്ത്യൻ ഹൈന്ദവരുടെ വിശ്വാസങ്ങളിൽ ഉത്തരഭാരതം പുണ്യഭൂമിയും ദക്ഷിണഭാരതം കർമ്മ ഭൂമിയുമാണ്..

ഉത്തരേന്ത്യക്കാർ അവിടെ ജന്മം കൊണ്ട് പുണ്യം നേടുന്നു എന്ന് വിശ്വസിക്കുമ്പോൾ ദക്ഷിണേന്ത്യക്കാർക്ക് സ്വന്തം കർമ്മഫലത്തിലൂടെ മാത്രമേ പുണ്യം കരഗതമാകുകയുള്ളു എന്ന് സാരം..

ഉത്തര - ദക്ഷിണ ഹൈന്ദവ ആചാര - വിശ്വാസ രീതികളിലും വലിയ വ്യത്യാസമുണ്ട്..

ഏറ്റവും പ്രധാനപ്പെട്ട വസ്തുത ഉത്തരേന്ത്യയിലെ ദേവാലയങ്ങളിലെ ശ്രീകോവിലിനുള്ളിൽ സ്ത്രീപുരുഷഭേ ദമന്യേ എല്ലാവർക്കും പ്രവേശിക്കാവുന്നതും ആരാധനാ വിഗ്രഹത്തെ സ്വന്തം കൈകൾകൊണ്ട് ജലാഭിഷേകം ചെയ്യാവുന്നതും കുങ്കുമം വിഗ്രഹത്തിൻ്റെ തിരുനെറ്റിയിൽ ചാർത്തി പൂക്കളും പൂജാദ്രവ്യങ്ങളും വിഗ്രഹത്തിൽ അർപ്പിക്കുകയും ചെയ്യാം എന്ന വസ്തുതയാണ്.

ഇതൊന്നും ദക്ഷിണേന്ത്യൻ ക്ഷേത്രങ്ങളിൽ അനുവദനീയമല്ല. ശ്രീകോവിലിൽ പൂജാരിക്കല്ലാതെ ഭക്തർക്ക് പ്രവേശനം ഒട്ടുമില്ല.

ഉത്തരേന്ത്യൻ ക്ഷേത്രങ്ങളിൽ ക്ഷേത്രം പൂജാരിയാണ് നമ്മുടെ നെറ്റിയിൽ കുങ്കുമം ചാർത്തിത്തരുന്നതും മന്ത്രോച്ചാരണത്തോടെ നമ്മുടെ വലംകയ്യിൽ ചരടുകൾ കെട്ടിത്തരുന്നതും.. അവിടെ പൂജാരിമാർ സ്വയം അവരുടെ നെറ്റിയിൽ ചന്ദനം അണിയാറുണ്ടെങ്കിലും ഭക്തർക്ക് ചന്ദനം നൽകുന്ന രീതി ഇല്ലെന്നുതന്നെ പറയാം. ഉത്തരേന്ത്യൻ ക്ഷേത്ര പൂജാരിമാരെയും അവർ തിരിച്ചുനമ്മളെയും സ്പർശിക്കുന്നതിന് ഒരു വിലക്കുമില്ല. അവർക്കതിൽ അശുദ്ധിയൊന്നുമില്ല

F

ദക്ഷിണേന്ത്യയിൽ ഇതൊന്നും നടക്കില്ല.പൂജാരിമാർ ചന്ദനമുൾപ്പെടെ പ്രസാദം നല്കുമ്പോഴോ നമ്മൾ ദക്ഷിണ നല്കുമ്പോഴോ ഒന്നും അവർ നമ്മെ സ്പർശിക്കാറില്ല. അത് അശുദ്ധിയാണ്. അതുപോലെ ഇവിടെ പ്രത്യേകിച്ചും കേരളത്തിൽ പൂജാരിമാർ മേൽവസ്ത്രം ധരിക്കാറില്ല. അതിൻ്റെ കാരണം ഇന്നും അജ്ഞാതമാണ്.

ഉത്തരേന്ത്യയിൽ ക്ഷേത്രത്തിലെ ആരാധനാമൂർത്തിയുടെ ഫോട്ടോ നമുക്ക് പകർത്താവുന്നതാണ്. വിഗ്രഹത്തെ നമ്മൾ തൊഴുന്ന ചിത്രവും എടുക്കാൻ തടസ്സമില്ല. ഇതൊന്നും ഇവിടെ പാടില്ല. തല്ലുവാങ്ങുന്ന നടപടിയായി അത് മാറപ്പെടും.

ഉത്തരേന്ത്യയിൽ ഭക്തിയുടെയും ക്ഷേത്രദര്ശനത്തിന്റെയും അടയാളം കുങ്കുമമാണ് ,ചന്ദനമല്ല.ചന്ദനം ചാർത്തുന്നവർ പൂജാരിമാർ അഥവാ ബ്രാഹ്മണർ എന്ന ശ്രേണിയിലാണ് പൊതുവേ അറിയപ്പെടുന്നത്.

അതുപോലെ അവരുടെ ക്ഷേത്രത്തിനുള്ളിലെ വസ്ത്രധാരണം നമ്മെപ്പോലെ സാധാരണമാണ്. ധോത്തി, കുർത്ത,അല്ലെങ്കിൽ പൈജാമ കുർത്ത..

ഉത്തരേന്ത്യയിലെ പൂജാരിമാർ പ്രത്യേകിച്ച് ബ്രാഹ്മണർ തലയിൽ പിൻഭാഗത്തായി കുടുമ (ശിഖ) വളർത്തുന്ന വരാണ്.അവർക്കത് അനിവാര്യവുമാണ്‌. അതാണവരുടെ പ്രധാന ഐഡന്റിറ്റി. കേരളത്തിലെ ബ്രാഹ്മണർ കുടുമ ധരിക്കുന്നത് അപൂർവ്വം.

വടക്കേ ഇന്ത്യയിൽ ഒട്ടുമിക്ക ക്ഷേത്രങ്ങളിലും പ്രസാദമായി കൽക്കണ്ടമണികളാണ് ലഭിക്കുന്നത്. അപൂർവ്വം ചില ക്ഷേത്രങ്ങളിൽ ലഡ്ഡു നൽകാറുണ്ട്.

കേരളത്തിലേതുപോലെ അപ്പം ,അരവണ,ഉണ്ണിയപ്പം,തെരളി,കടുംപായസം, വെള്ളപ്പായസം, പഞ്ചാമൃതം മുതലായ വിഭവങ്ങൾ ഒന്നും ഉത്തരേന്ത്യൻ ക്ഷേത്രങ്ങളിൽ ലഭിക്കില്ല.

പൊങ്കാല,പാൽപ്പൊങ്കാല , ഭാഗവതപാരായണം ,സപ്താഹം ഇവയൊന്നും അവർക്ക് പരിചിതമല്ല, മറിച്ച് രാമായണ കഥ വായനയും കീർത്തനവും അവിടെ അതീവ പോപ്പുലറാണ്.

ഉത്തരേന്ത്യയിലെ ക്ഷേത്ര വിഗ്രഹങ്ങൾ ഒട്ടുമിക്കവയും മാർബിളിലാണ് നിർമ്മിച്ചിരിക്കുന്നത്. ചില സ്ഥലങ്ങളിൽ ഹനുമാൻ,കാളീ വിഗ്രഹങ്ങൾ കല്ലിൽ കൊത്തിയവയുമുണ്ട്. അവയ്ക്കാകട്ടെ നമ്മുടെ ക്ഷേത്രശില്പങ്ങൾപോലുള്ള അകാരാചാരുത ഒട്ടുമുണ്ടാകില്ല.

എന്നാൽ ഇപ്പോൾ അയോദ്ധ്യയിൽ സ്ഥാപിതമായ ശ്രീരാമ വിഗ്രഹം കൃഷ്ണശിലയിലാണെന്നത് ഒരു പ്രത്യേ കതയാണ്. നമ്മുടെ ക്ഷേത്രങ്ങളിൽ കാണപ്പെടുന്ന വിഗ്രഹങ്ങളുടെ അതേ രൂപഭംഗിയാണതിന്. വിഗ്രഹങ്ങ ളുടെ ഫോട്ടോ എടുക്കുന്നതിന് അവിടെ തടസ്സമില്ലാത്തതിനാലാണ് വിഗ്രഹദർശനം ലോകമെങ്ങും ലൈവാ യി കാണാൻ കഴിഞ്ഞത്. ശബരിമലയിലോ,ഗുരുവായൂരിലോ പഴനി യിലോ ഒന്നും ഇത് സാദ്ധ്യമല്ല.

ഉത്തരഭാരതത്തിൽ അവിടെ കൃഷ്ണശിലാ വിഗ്രഹങ്ങൾ അപൂർവ്വമാണ്. ദക്ഷിണഭാരത്തത്തിലാണ് കൃഷ്ണശിലയിൽ തീർത്ത വിഗ്രഹങ്ങൾ ഭൂരിഭാഗം ക്ഷേത്രങ്ങളിലും കാണാനാകുക.

ഉത്തരേന്ത്യൻ ആചാരാനുഷ്ടാനങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമാണ് ദക്ഷിണഭാരതത്തിലെ ക്ഷേത്ര ങ്ങളുമായി ബന്ധപ്പെട്ട ചടങ്ങുകളും രീതികളും. പൂജകളിൽ മാത്രമല്ല മരണാനന്തര ചടങ്ങുകളിലും ഉണ്ട് ഏറെ വ്യത്യസ്തതകൾ.

 

Advertisment