Advertisment

രാജ്യം എത്ര പുരോഗമിച്ചിട്ടും കാലമെത്ര മാറിയിട്ടും മാറാത്ത ഒന്ന് ഇന്ത്യൻ റെയിൽവേയുടെ കാന്റീൻ ! ഒരു മൂകാംബിക യാത്രാനുഭവം

New Update
H

സുഖദമായ അനുഭൂതി സമ്മാനിച്ച മൂകാംബിക, മുരുഡേശ്വർ, കുടജാദ്രി, ഉഡുപ്പി ക്ഷേത്രനഗരങ്ങളിലേക്കുള്ള യാത്രയിലെ പുതിയ കാഴ്ചകളും,സ്ഥലങ്ങളും, ആളുകളുമൊക്കെ കൗതുകകരമായ ഓർമ്മകളായി മനസ്സിൽ എക്കാലവും നിലനിൽക്കും..

Advertisment

കൊല്ലൂരിൽ റെസ്റ്റോറന്റ്, ലോഡ്ജുകൾ,ഹോട്ടലുകൾ ഒക്കെ ഭൂരിഭാഗവും നടത്തുന്നതും മലയാളികളാണ്. സീസൺ സമയം മാർച്ച് ,ഏപ്രിൽ,മെയ് മാസങ്ങളിലാണ്.

G

കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ മലയാളികളാണ് ദര്ശനത്തിനുവരുന്നതിൽ ഭൂരിഭാഗവും. ഇവിടുത്തെ ജീവനക്കാർക്കും പൂജാരി മാർക്കും നാട്ടുകാർക്കും ഡ്രൈവർമാർക്കുമെല്ലാം മലയാളം നന്നായറിയാം.

ക്ഷേത്രത്തിൽ നിന്നും 500 മീറ്റർ അകലെയുള്ള സൗപർണ്ണികനദിയും വനഭംഗിയും ആരെയും ആകർഷി ക്കുന്നതാണ്.

H

" സൗപർണ്ണികാമൃത വീചികൾ പാടും നിന്റെ സഹസ്രനാമങ്ങൾ ..

പ്രാർത്ഥനാ തീര്ഥമാടും എൻമനം തേടും നിന്റെ പാദാരവിന്ദങ്ങളമ്മേ ..

ജഗദംബികേ...മൂകാംബികേ......"

കിഴക്കുണരും പക്ഷി എന്ന സിനിമയിലെ ശ്രീ കെ ജയകുമാർ IAS എഴുതി രവീന്ദ്രൻമാഷ് ഈണമിട്ട് ദാസേട്ടൻ പാടിയ ഈ മനോഹരഗാനം അവിടെയിരുന്നപ്പോൾ മനസ്സിലൂടെ അലയടിച്ചു.

മൂകാംബികയിൽ നിന്നും ക്ഷേത്രത്തിന്റെ മൂലസ്ഥാനമായ കുടജാദ്രിയിലേക്കുള്ള 30 കിലോമീറ്റർ യാത്ര വന നിബിഢമായ മലനിരകൾ താണ്ടിയാണ് പോകുന്നത്. അവസാനത്തെ 6 കിലോമീറ്റർ പാത യാത്രക്ക് ഒട്ടും സുര ക്ഷിതമല്ല.

H

ഹെയർ പിൻ വളവുകൾ ഏറെയുള്ള ചെങ്കുത്തായ ചെമ്മൺപാതയിലെ കയറ്റം 4 വീൽ ഡ്രൈ വ് ഉള്ള ജീപ്പിനല്ലാതെ മറ്റൊരു വാഹനത്തിനും കയറാൻ പറ്റാത്തത്ര സാഹസികമാണ്. എന്തുകൊണ്ടാണ് 6 കിലോമീറ്റർ ദൈർഘ്യമുള്ള ഈ മലമ്പാത നന്നാക്കാത്തതെന്ന് മനസ്സിലാകുന്നില്ല.

കുടജാദ്രിയിലേക്കുള്ള 6 കിലോമീറ്ററും അവിടെനിന്നും ശങ്കരപീഠത്തേക്കുള്ള 3.5 കിലോമീറ്റർ റോഡും വൃത്തിയാക്കിയാൽ അവിടെ ആയിരക്കണക്കിന് സഞ്ചാരികളുടെ കുത്തൊഴുക്കായിരിക്കും സ്ഥിരമായി ഉണ്ടാകുക. ടൂറിസത്തിന് അനന്തസാദ്ധ്യതകളുള്ള ഇടമാണവിടം.

G

കുടജാദ്രിയിലെ ചെറിയ ക്ഷേത്രവും കോടമഞ്ഞു പരക്കുന്ന മലനിരകളും ആകർഷകമാണെങ്കിലും ഒരു കുപ്പി വെള്ളമോ ബിസ്‌ക്കറ്റുപോലുമോ അവിടെ ലഭ്യമല്ല. ആൾത്തിരക്കും കുറവാണ്..ഒരു പെട്ടിക്കട പോലുമില്ല.

കുടജാദ്രിമലയിലെ മൂകാംബികാക്ഷേത്ര മൂലസ്ഥാന അമ്പലത്തിൽ നിന്നും കുത്തനെയുള്ള ദുർഘടം പിടിച്ച വഴിയിലൂടെ 3.5 കിലോമീറ്റർ മലമുകളിലേക്ക് കാൽനടയായി നടന്നുവേണം ശ്രീ ശങ്കരപീഠത്തിലേക്ക് ( സർവ ജ്ഞ പീഠം) പോകേണ്ടത്. സാധാരണക്കാരെ സംബന്ധിച്ചിടത്തോളം ഏറെ കാഠിന്യമുള്ള ഒരു യാത്രയാണത്. അവിടേക്കും മലയാളികളാണ് അധികവും പോകുന്നത്. ഞാനും ഭാര്യയും പോയില്ല.

V

ജഗദ്ഗുരു ആദിശങ്കരൻ കുടചാർദ്രി മലയിൽ തപസ്സുചെയ്ത് ദേവിയെ പ്രത്യക്ഷപ്പെടുത്തിയശേഷം തനി ക്കൊ പ്പം കേരളത്തിലേക്ക് വരണമെന്നഭ്യർത്ഥിക്കുകയും അങ്ങനെ ആദിശങ്കരന്റെ അഭ്യർത്ഥന അംഗീകരിച്ച ദേവി ഒരു നിബന്ധനമുന്നോട്ട് വയ്ക്കുകയുമായിരുന്നു. അതായത് ആദിശങ്കരനെ അനുഗമിച്ചു നടക്കുന്ന ദേ വിയെ യാത്രയ്ക്കിടയിൽ ഒരുവട്ടംപോലും തിരിഞ്ഞുനോക്കാൻ പാടില്ലെന്നായിരുന്നു ആ നിബന്ധന. അതംഗീകരിക്കപ്പെട്ടതിനെത്തുടർന്ന് ഇരുവരും കേരളത്തിലേക്ക് യാത്രയായി..

V

മൂകാംബികയിലെത്തിയപ്പോൾ പിന്നിൽ നടന്നിരുന്ന ദേവിയുടെ കാൽച്ചിലങ്ക ശബ്ദം നിലച്ചതിനാൽ തിരി ഞ്ഞുനോക്കാതിരിക്കാൻ ആദി ശങ്കരന് കഴിഞ്ഞില്ല.തിരിഞ്ഞുനോക്കില്ല എന്ന ഉറപ്പു ലംഘിച്ചതിനാൽ മൂല സ്ഥാനമായ കുടചാർദ്രി വിട്ട് താനിനി മൂകാംബികയിൽ കുടികൊള്ളുകയാണെന്ന് ദേവി ശങ്കരാചാര്യരെ അറിയിക്കുകയും അവിടെ തുടരുകയും ചെയ്തു എന്നാണ് ഐതീഹ്യം.

യാത്രയുടെ പിറ്റേന്ന് അതായത് ജനുവരി 4 ന് മൂകാംബികയിൽ നിന്നും 65 കി.മീ അകലെ കടൽത്തീരത്തെ മുരുഡേശ്വർ സന്ദർശി ച്ചു. 18 നില ഉയരമുള്ള ഗോപുരമുകളിൽ ലിഫ്റ്റിൽ പോയി നഗര കടൽ കാഴ്ചകൾ കണ്ടശേഷം അവിടുത്തെ വിശാലമായ ശിവപ്രതിമയും കകണ്ടു. കടുത്ത ചൂടായിരുന്നു അവിടെ വെല്ലുവി ളിയായത്. കടലിലെ ഫ്ലോട്ടിംഗ് ബ്രിഡ്ജും തിരകളില്ലാത്ത ശാന്ത മായ ബീച്ചും ഒക്കെയാണ് അവിടുത്തെ മറ്റുള്ള പ്രത്യേകതകൾ.

G

മുരുഡേശ്വറിൽ നിന്നും ഉടുപ്പിക്കുള്ള ബസ് യാത്ര ഗംഭീരമായിരുന്നു. 104 കിലോമീറ്റർ NH 66 ലൂടെ. നാലുവ രിപ്പാതയിൽ വളവുകളോ കുഴികളോ ഏതുമില്ല. രണ്ടരമണിക്കൂർ കൊണ്ട് ഉഡുപ്പിയിലെത്തി.

6 ന് ഉഡുപ്പി ശ്രീകൃഷ്ണസ്വാമി ക്ഷേത്രം സന്ദർശിച്ചു. പരമ്പരാഗത ഹൈന്ദവ പൂജാദികർമ്മങ്ങൾ ഇന്നും അതേ പടി പിന്തുടരുന്ന ഒരു തലമുറയെ നമുക്കവിടെ കാണാം. ഭക്തർ ക്ഷേത്രത്തിലേക്ക് പശുക്കളെ ദാനം നൽകുന്ന രീതി ഇന്നും അവിടെ തുടരുന്നുണ്ട്. അത് നേരിട്ട് കാണാനും കഴിഞ്ഞു. വിശാലമായ അവിടുത്തെ ഗോശാ ലയിൽ നൂറുകണക്കിന് പശുക്കളുണ്ട്. ഉഡുപ്പി ക്ഷേത്രത്തിലെ യജ്ഞ - യാഗ ശാലകൾ സദാ കർമ്മനിരതമാണ്. ഭക്തരുടെ അനസ്യൂത പ്രവാഹമാണ് നിത്യവും അവിടേക്കെത്തുന്നത്.

D

ഉഡുപ്പിയിൽ നിന്നും ബസ്സിൽ മംഗലാപുരമെത്തി വൈകിട്ട് 6.30 നുള്ള മാവേലി എക്സ്പ്രസ്സിൽ നാട്ടിലേക്ക് മടങ്ങും മുൻപ് മംഗലാപുരം റെയിൽവേ സ്റ്റേഷനിലെ IRCTC കാന്റീനിൽ നിന്നും രാത്രി ഭക്ഷണത്തിനായി ഞങ്ങൾ വാങ്ങിയത് വേജ് ബിരിയാണി ആയിരുന്നു.

ഒരു കാര്യത്തിൽ ഇപ്പോഴും എൻ്റെ വിശ്വാസം മാറിയിട്ടില്ല. രാജ്യം എത്ര പുരോഗമിച്ചിട്ടും കാലമെത്ര മാറിയിട്ടും മാറാത്ത ഒന്നാണ് ഇന്ത്യൻ റെയിൽവേയുടെ കാന്റീൻ ശ്രുംഖലയും കാറ്ററിംഗ് സിസ്റ്റവും.

" നിങ്ങൾ എത്ര വലിയ സമ്പന്നനാണെങ്കിലും നിങ്ങൾ ആഗ്രഹിക്കുന്ന നല്ല ഒരു ഭക്ഷണം ഇന്ത്യൻ റെയിൽവേയിൽ നിങ്ങൾക്ക് ലഭിക്കില്ല..."

സംശയമുള്ളവർ കൊല്ലം റെയിൽവേ കാന്റീൻ ഒരുതവണ സന്ദർശിക്കുക...

Advertisment