ഇസ്രായേലിൽ അന്തസ്സിന്റെയും ശാന്തമായ ധിക്കാരത്തിൻ്റെയും പ്രതീകമായ മമ്മി കൂൾ മോചിതയായി

New Update
H

ഒക്ടോബർ 7 ന് ഇസ്രായേലിൽ കടന്നുകൂടിയ ഹമാസ് ഭീകരർ ആളുകളെ തുരുതുരാ വെടിവയ്ക്കുകയും വീടുകൾക്ക് തീയിടുകയും ചെയ്തശേഷം 240 ൽപ്പരം ആളുകളെ തട്ടിക്കൊണ്ടുപോകുകയും ചെയ്തിരുന്നു..

Advertisment

അന്നത്തെ വിഡിയോയിൽ 85 കാരിയായ Yaffa Adar എന്ന വൃദ്ധയെ അവർ ഒരു Mobility scooter ൽ തട്ടി ക്കൊണ്ടുപോകുന്ന വീഡിയോ, ലോകമെല്ലാം കണ്ടതാണ്. തൊട്ടടുത്ത് ആട്ടോമാറ്റിക് ഗൺ കയ്യിലേന്തിയ ഒരാളുണ്ടായിരുന്നിട്ടും അചഞ്ചലയായി ചിരിച്ചുകൊണ്ട് ആ വാഹനത്തിൽ അവരിരിക്കുന്ന ചിത്രങ്ങളും എല്ലാവരും കണ്ടതാണ്.

H

ആ പ്രത്യേക സ്‌കൂട്ടറിൽ ഗാസയിൽ എത്തിയശേഷം അവിടെ നിന്നും കാറിലാണ് യഫാ ആദറിനെ തെക്കൻ ഗാസയിലേക്ക് കൊണ്ടുപോയത്.

അവിടെ മറ്റുള്ള ബന്ദികൾക്കൊപ്പം ഭൂമിക്കടിയിലെ നിലവറയിലാണ് അവ രെയും പാർപ്പിച്ചത്. എല്ലാ ബന്ധികളെയും കാണാൻ ഗാസയിലെ ഹമാസ് തലവൻ യാഹ്യാ സിൻവാർ എത്തു കയും " നിങ്ങൾക്ക് ഇവിടെ ഒരു കുറവും ബുദ്ധിമുട്ടും ഉണ്ടാകില്ലെന്ന് ഉറപ്പുനൽകുകയും ചെയ്തിരുന്നു.

ഗാസയിൽ നിന്ന് പിടികൂടുമ്പോൾ അവർ വീട്ടിൽ ഒറ്റയ്ക്കായിരുന്നു.

"നമ്മുടെ Kibbutz Nir Oz ൽ ഭീകരർ ആളുകളെ വെടിവച്ചുകൊല്ലുന്നു, വീടുകൾക്ക് തീയിടുകയും ആളുകളെ ബലമായി പിടിച്ചുകൊണ്ടുപോകുകയും ചെയ്യുന്നു. ആരും ഇവിടേക്ക് വരരുത്‌. ഈ സന്ദേശം എല്ലാവരിലു മെത്തിക്കുക " എന്ന Text Massage മൊബൈലിൽ ബന്ധുക്കൾക്കെല്ലാം അയച്ചശേഷമാണ് Yaffa Adar ഹമാസ് പിടിയിലാകുന്നത്.

അചഞ്ചലയായി തെല്ലും ഭീതിയില്ലാതെ തോക്കുധാരിക്കൊപ്പം യാത്രചെയ്യുന്ന അവരുടെ വിഡിയോ കണ്ടാണ് മക്കളും കൊച്ചുമക്കളും കുടുംബവും തങ്ങളുടെ മുത്തശ്ശി കിഡ്നാപ്പ് ചെയ്യപ്പെട്ട വിവരമറിയുന്നത്..85 വയസ്സായ അവരെ തട്ടിക്കൊണ്ടുപോകില്ല എന്ന വിശ്വാസമായിരുന്നു എല്ലാവര്ക്കും.

H

ഇക്കഴിഞ്ഞ ഒക്ടോബർ 24 ന് ഹമാസ് തടവിൽ നിന്നും അവർ മോചിതയായി..4 ദിവസത്തെ ആശുപത്രിവാ സത്തിനുശേഷം ഇന്നലെ ഉച്ചയ്ക്കാണ് അവർ വീട്ടിലേക്ക് പുറപ്പെട്ടത്.ആശുപത്രി സ്റ്റാഫും ഡോക്ടർമാരും നിറഞ്ഞ കയ്യടികളോടെ അവരെ യാത്രയാക്കി. ( വീഡിയോ കമന്റ് ബോക്സിൽ കാണുക)

ജീവൻ തുലാസിലാണെന്നറിഞ്ഞിട്ടും മേൽച്ചുണ്ടിൽ പുഞ്ചിരിയോടെ തികച്ചും ശാന്തമായി തോക്കിൻമുനയിൽ ഗാസയിലേക്ക് യാത്രചെയ്ത Yaffa Adar എന്ന 85 കാരി ഇന്ന് ഇസ്രായേലിൽ അന്തസ്സിന്റെയും ശാന്തമായ ധിക്കാരത്തിൻ്റെയും പ്രതീകമായാണ് ( icon of dignity and quiet defiance) അറിയപ്പെടുന്നത്.

വീഡിയോ: https://www.youtube.com/watch?v=KG_Rt2nrS2A

Advertisment