മണിപ്പൂരിലേത് അതിഭീകര അവസ്ഥ. 70,000 ആളുകൾക്ക് വീടുകൾ നഷ്ടമായി, 5000 വീടുകൾ അഗ്നിക്കിരയാക്കപ്പെട്ടു.  3000 തോക്കുകളും 6 ലക്ഷം വെടിയുണ്ടകളും ആക്രമണകാരികൾ കൊള്ളയടിച്ചു. അക്രമങ്ങളിൽ ഇതുവരെ കൊല്ലപ്പെട്ടത് 142 പേർ

200 ചർച്ചുകളും 17 അമ്പലങ്ങളും തകർക്കപ്പെട്ടു. പല എം.എൽ.എ, മന്ത്രിമാരുടെ വീടുകൾ ആക്രമിക്കപ്പെട്ടു. കലാപകലുഷിതമായ മണ്ണിൽ പരസ്പരവിശ്വാസം നഷ്ടപ്പെട്ട ഇരുവിഭാഗങ്ങളും രക്തദാഹികളായി മാറിക്കഴിഞ്ഞിരിക്കുന്നു.

author-image
പ്രകാശ് നായര്‍ മേലില
Updated On
New Update
MANIPUR

ൻ്റെ ജീവിതത്തിൽ ഇന്നുവരെ ഇത്ര ഭീകരമായ ലഹള ഞാൻ കണ്ടിട്ടില്ലെന്നാണ് മണിപ്പൂർ ഗവർണ്ണർ അനസൂയ ഉയിക്കേ കഴിഞ്ഞ ദിവസം പറഞ്ഞത്. ഗവർണ്ണർ പറഞ്ഞത് നഗ്നസത്യമാണ്.  അത്ര ഭീകരമാണ് മണിപ്പൂരിലെ അവസ്ഥ...

Advertisment

70,000 ആളുകൾക്ക് വീടുകൾ നഷ്ടമായി. 5000 വീടുകൾ അഗ്നിക്കിരയാക്കപ്പെട്ടു. സ്ത്രീകളെ നഗ്നരാക്കി നടത്തുന്നു, കൂട്ടം ചേർന്ന്  ക്രൂരമായി ബലാൽസംഗം ചെയ്യുന്നു. സർക്കാർ ഗോഡൗണിൽ സൂക്ഷിച്ചിരുന്ന 3000 തോക്കുകളും 6 ലക്ഷം വെടിയുണ്ടകളും ആക്രമണകാരികൾ കൊള്ളയടിച്ചുകൊണ്ടുപോയി. ഇതുവരെ അക്രമങ്ങളിൽ 142 പേർ കൊല്ലപ്പെടുകയും ചെയ്തു.

കഴിഞ്ഞ 5 ദിവസത്തിനുള്ളിൽ കൊല്ലപ്പെട്ട 70 പേരുടെ മൃതദേഹങ്ങൾ ഇപ്പോഴും ഏറ്റുവാങ്ങാൻ ആളില്ലാതെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു. 70,000 പേർ അഭയാർത്ഥി ക്യാമ്പുകളിൽ കഴിയുന്നു. 10,000 ത്തിലധികം ആളുകൾ അടുത്ത സംസ്ഥാനങ്ങ ളിലേക്ക് പലായനം ചെയ്തു. ഇതുവരെ 6000+ FIR രജിസ്റ്റർ ചെയ്തു, 6754 പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

200 ചർച്ചുകളും 17 അമ്പലങ്ങളും തകർക്കപ്പെട്ടു. പല എം.എൽ.എ, മന്ത്രിമാരുടെ വീടുകൾ ആക്രമിക്കപ്പെട്ടു. കലാപകലുഷിതമായ മണ്ണിൽ പരസ്പരവിശ്വാസം നഷ്ടപ്പെട്ട ഇരുവിഭാഗങ്ങളും രക്തദാഹികളായി മാറിക്കഴിഞ്ഞിരിക്കുന്നു.

മണിപ്പൂരിന്റെ ചരിത്രം 

1993 മെയ് 3 നു പട്ടിപ്പുറപ്പെട്ട മുസ്‌ലിം - മൈതേയ്‌ ലഹള മെയ് 5 നാണ് അവസാനിച്ചത്.അന്ന് ഇരു വിഭാഗങ്ങളി ലുമായി 130 പേരാണ് കൊല്ലപ്പെട്ടത്.

1993 സെപ്റ്റംബർ മാസത്തിൽത്തന്നെ കുക്കി സമുദായവും നാഗാ വിഭാഗവും തമ്മിൽ നടന്ന ലഹളകളിൽ 400 പേരാണ് കൊല്ലപ്പെട്ടത്.നിരവധിപേരെ കണാതെയായി. നാഗ - കുക്കി വിഭാഗങ്ങളുടെ പക മാസങ്ങളോളം നീണ്ടുനിന്നു.

അന്ന് മണിപ്പൂർ മലനിരകളിൽ ധാരാളം ചോരപ്പുഴയൊഴുകി.ഒടുവിൽ നരസിംഹറാവ് സർക്കാർ മണി പ്പൂരിലെ ധോരേന്ദ്ര സിംഗ് ഗവണ്മെന്റിനെ പിരിച്ചുവിട്ട് രാഷ്‌ട്രപതി ഭരണം ഏർപ്പെടുത്തി.ഏകദേശം ഒരു വർഷത്തിനു ശേഷമാണ് അവിടെ സമാധാനം കൈവന്നത്.

30 വർഷത്തിനിപ്പുറം മണിപ്പൂർ ഇപ്പോൾ രൂക്ഷമായ അക്രമങ്ങൾക്ക് സാക്ഷിയായിരിക്കുന്നു..

മണിപ്പൂരിൽ മ്യാൻമറിൽ നിന്നുള്ള നുഴഞ്ഞുകയറ്റവും മയക്കുമരുന്നുവ്യാപാരവും വ്യാപകമാണ്. ഇതിൽ തീവ്രവാദികളും ഉൾപ്പെടും.

സംസ്ഥാന പോലീസ് , പോലീസ് ആക്റ്റ് പ്രകാരമല്ലാതെ അവിടുത്തെ ഗോത്രങ്ങളുടെ നിയമമനുസരിച്ച് നിയമപരിപാലനം നടത്താൻ പലപ്പോഴും നിർബന്ധിതരാകുന്നു.

പോലീസ് സ്റ്റേഷനുകളിൽനിന്ന് അതിർത്തികടന്നുവരുന്ന തീവ്രവാദികളും തദ്ദേശ ഗോത്രങ്ങളും ചേർന്ന് ആയുധങ്ങൾ തട്ടിയെടുക്കുന്ന സംഭവങ്ങൾ അനവധിയാണ്.

സ്ത്രീകളെ നഗ്നരാക്കി നടത്തിയ സംഭവത്തിൽ ഇതുപോലുള്ള അതിക്രമങ്ങൾ അനവധിയുണ്ടെന്ന മുഖ്യ മന്ത്രിയുടെ പ്രസ്താവനതന്നെ അവിടെ നിയമസംവിധാനവും ക്രമസമാധാനവും തകർന്നു തരിപ്പണമായി എന്നതിന്റെ തെളിവാണ്.

2023 മെയ് 4 ന് ആർട്ടിക്കിൾ 355 പ്രകാരം മണിപ്പൂരിലെ ക്രമസമാധാന ചുമതല കേന്ദ്രസർക്കാർ ഏറ്റെടുത്തു സേനാവിഭാഗങ്ങൾക്ക് കൈമാറി. അപ്പോഴും മുഖ്യമന്ത്രിയെ മാറ്റാൻ കൂട്ടാക്കിയില്ല.

മണിപ്പൂരിലെ സ്ഥിതി അത്യന്തം ഭയാവഹമാണെന്ന റിപ്പോർട്ടാണ് ഇന്നലെയും ഗവർണ്ണർ കേന്ദ്രത്തി നയച്ചുകൊടുത്തിരിക്കുന്നത്.

മണിപ്പൂരിൽ മന്ത്രിസഭ പിരിച്ചുവിട്ട് രാഷ്‌ട്രപതി ഭരണം ഏർപ്പെടുത്തി ക്രമാസമാധാനചുമതല പൂർണ്ണമായും പട്ടാളത്തിന് കൈമാറിയാൽ മാത്രമേ ഈ അക്രമങ്ങൾക്ക് തൽക്കാലം ശമനമുണ്ടാകുകയുള്ളു..

Advertisment