New Update
/sathyam/media/media_files/oYkShwV6N5FrbCFcfjow.jpg)
മണിപ്പൂരിൽ സ്ത്രീകളെ നഗ്നരാക്കി നടത്തിയതിനു നേതൃത്വം നൽകിയ മുഖ്യപ്രതിയും മെയ്തെയി വിഭാഗ ക്കാരനുമായ "ഹുയിരേം ഹെരോദാസ് മെയ്തെയി" യുടെ തോബൽ ജില്ലയിലെ പേച്ചി ഗ്രാമത്തിലുള്ള വീട് കഴിഞ്ഞ ദിവസം മെയ്തെയി വിഭാഗക്കാരായ വനിതകൾ തന്നെ അഗ്നിക്കിരയാക്കി.
Advertisment
മാത്രവുമല്ല അയാളുടെ കുടുംബാംഗങ്ങളായ 5 പേരെയും സമുദായത്തിൽ നിന്നും ഗ്രാമത്തിൽ നിന്നും പുറത്താക്കിയതായി മെയ്തെയി വനിതാ സംഘടന യായ "മീരാ പൈബിസ്" (Meira Paibis) അറിയിച്ചു.
സ്ത്രീത്വത്തെ അപമാനിക്കുന്നവർ ആരായാലും മെയ്തെയി വിഭാഗം അത് അംഗീകരിക്കില്ലെന്നും ഈ നീചപ്രവർത്തി മണിപ്പൂരിൽ പ്രതിഷേധം നടത്തുന്ന മെയ്തെയി സമൂഹത്തിനുമുഴുവൻ അപമാനമാണെന്നും മീരാ പൈബിസ് സംഘടനാ ഭാരവാഹികൾ അറിയിച്ചു