മെട്രോമാൻ പ്രോജക്റ്റ് റിപ്പോർട്ട് സമർപ്പിച്ചാൽ കേന്ദ്രസർക്കാരിന്റെ അനുമതിക്ക് അധികം താമസമുണ്ടാകില്ല. ഹൈസ്പീഡ് റെയിലിന്റെ നിർമ്മാണം പൂർണ്ണമായും ഡിഎംആർസിയെ തന്നെ ഏൽപ്പിക്കണം; ശ്രീധരനിലൂടെ കേരളത്തിന്റെ സ്വപ്നം വീണ്ടും പൂവണിയട്ടെ

ഭാവിയിൽ കേരളത്തിനുവേണ്ടത് ഒരു ഹൈസ്പീഡ്  ബുള്ളറ്റ് ട്രെയിനാണ്. അതും തിരുവനന്തപുരത്തുനിന്നും ബാംഗ്ലൂർ വരെ. ബുള്ളറ്റ് ട്രെയിനിൽ ബാംഗ്ലൂർ  825 കിലോമീറ്റർ ദൂരം 3 - 3.5 മണിക്കൂറുകൊണ്ട് എത്തിപ്പെടാൻ കഴിയും.

New Update
SRIDHARAN

ദരണീയനായ ശ്രീധരൻ സാറിലൂടെ കേരളത്തിന്റെ സ്വപ്നം പൂവണിയട്ടെ.. ഹൈസ്പീഡ് ട്രെയിൻ ശ്രീധരൻസാറിന്റെ മേൽനോട്ടത്തിൽ DMRC തന്നെ ഏറ്റെടുത്തു നടത്തുകയും വേണം. അല്ലെങ്കിൽ പാലാരിവട്ടം പാലം തകർന്നതുപോലെയാകും അവസ്ഥ. കാരണം അടിച്ചുമാറ്റലിന്റെ ആശാന്മാർ അനേകരുള്ള നാടാണിത്.

Advertisment

ഇപ്പോൾ തിരുവനന്തപുരം - കണ്ണൂർ വന്ദേഭാരതിൽ നമുക്ക് 5 മണിക്കൂറുകൊണ്ടെത്താം. ഇനി വളരെ അത്യാവശ്യക്കാർക്ക് വിമാനത്തിലായാലോ കേവലം 45 മിനിട്ടു കൊണ്ടുമെത്താം. ഈ അത്യാവശ്യക്കാർ എന്ന വിഭാഗം വളരെ കുറവാണ്.

അതുകൊണ്ട് ..................

ഭാവിയിൽ കേരളത്തിനുവേണ്ടത് ഒരു ഹൈസ്പീഡ്  ബുള്ളറ്റ് ട്രെയിനാണ്. അതും തിരുവനന്തപുരത്തുനിന്നും ബാംഗ്ലൂർ വരെ. ബുള്ളറ്റ് ട്രെയിനിൽ ബാംഗ്ലൂർ  825 കിലോമീറ്റർ ദൂരം 3 - 3.5 മണിക്കൂറുകൊണ്ട് എത്തിപ്പെടാൻ കഴിയും. ഇത് അവിടെ ജോലിചെയ്യുന്ന പതിനായിരക്കണക്കിന് ഐ ടി വിദഗ്ധർക്കും ബിസിനസ്സുകാർക്കും കൂടാതെ ടൂറിസ്റ്റുകൾക്കും മറ്റുള്ളവർക്കും ഏറെ പ്രയോജനപ്രദവുമാകും.

ഇപ്പോൾ കേന്ദ്രസർക്കാർ പണിപൂർത്തിയാക്കിക്കൊണ്ടിരിക്കുന്ന മുംബൈ - അഹമ്മദാബാദ് ഹൈസ്പീഡ് ട്രെയിൻ പ്രൊജക്റ്റിനുശേഷം പുതിയ 7 ബുള്ളറ്റ് ട്രെയിൻ പാതകൾക്കാണ് രൂപരേഖ തയ്യറാക്കിയിരിക്കുന്നത്. അതിൽ കേരളമൊഴികെ ദക്ഷിണേന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ എല്ലാം ഉൾപ്പെടുത്തിയിട്ടുണ്ട്. മണിക്കൂറിൽ 350 കിലോമീറ്ററാണ് ഇതിന്റെ വേഗത.

വരാൻ പോകുന്ന 7 ബുള്ളറ്റ് ട്രെയിൻ പദ്ധതികളിൽ ചെന്നൈ - ബംഗളുരു- മൈസൂർ ബുള്ളറ്റ് പാതയിൽ മൈസൂരിലേക്ക് കണ്ണൂർ നിന്നോ കാസർഗോഡ് നിന്നോ പാത നിർമ്മിക്കാനും കഴിയുന്നതാണ്. അതുവഴി ചെന്നൈ യാത്രയും സുഗമമാകും. ഹൈദരാബാദ് - മുംബൈ ഹൈ സ്പീഡ് ട്രെയിൻ പ്രൊജക്റ്റും ഇതൊപ്പം തയ്യറാകുന്നുണ്ട്.ഭാവിയിൽ ഹൈദരാബാദ്- ബാംഗ്ലൂർ പാതവന്നാൽ ഇന്ത്യയിൽ എല്ലായിടത്തേക്കും ഹൈസ്പീഡ് ട്രെയിനിൽ യാത്രചെയ്യാൻ എളുപ്പമാകും.

അടുത്ത വർഷം പണി പൂർത്തിയാകുന്ന മുംബൈ അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പ്രോജക്ടിനുശേഷമാകും മറ്റുള്ള 7 ഹൈസ്പീഡ് പ്രോജക്ടുകളുടെ നിർമ്മാണം ആരംഭിക്കുക. അവ ഇപ്രകാരമാണ് 865 km Delhi-Varanasi, 753 km Mumbai-Nagpur, 886 km Delhi-Ahmedabad, 435 km Chennai-Banglore -Mysore, 459 km Delhi-Amritsar, 711 km Mumbai-Hyderabad and 760 km Varanasi-Howrah.

ഇതിനായി ഏറെ ബുദ്ധിമുട്ടുകയൊന്നും വേണ്ടതില്ലതാനും.ശ്രീധരൻ സാറിനെപ്പോലുള്ള ഒരു വ്യക്തി അതിന്റെ പ്രോജക്റ്റ് റിപ്പോർട്ട് സമർപ്പിച്ചാൽ മാത്രം മതിയാകും കേന്ദ്രസർക്കാരിന്റെ അപ്പ്രൂവൽ ലഭിക്കാൻ താമസമുണ്ടാകില്ല.

ഇക്കാര്യം ഇന്ന് ശ്രീധരൻസാർ സൂചിപ്പിക്കുകയുണ്ടായി.ഭാവിയിൽ ചെന്നൈ - ബാംഗ്ലൂർ , മുംബൈ അതിവേഗ പാതകളുമായി കൂട്ടിയോജിപ്പിക്കാവുന്ന തരത്തിലാകും ഹൈ സ്പീഡ് പാതയുടെ നിർമ്മാണം എന്ന്.

എലിവേറ്റഡ് ഹൈവേയാകും അഭികാമ്യം. ഭൂമിക്കടിയിലൂടെയുള്ള കോൺക്രീറ്റ് പാത പാരിസ്ഥിതി പ്രശ്നങ്ങളുമുണ്ടാക്കും. ഭൂഗർഭ നീരുറവ ഏറ്റവും കൂടുതലുള്ള കേരളത്തിൽ അത് ഗുരുതരമായ പ്രശ്നങ്ങൾക്ക് കാരണമാകും. പാരിസ്ഥിതി ആഘാത പഠനം ഇക്കാര്യത്തിൽ അനിവാര്യമാണെന്നത് ശ്രീധരൻ സാറിനെ ആരും ബോദ്ധ്യപ്പെടുത്തേണ്ട ആവശ്യവുമില്ല.

ഹൈസ്പീഡ് റെയിലിന്റെ നിർമ്മാണം പൂർണ്ണമായും ഡൽഹി മെട്രോ റെയിൽ കോർപ്പറേഷനെ ഏൽപ്പി ക്കണം. മറ്റൊന്നുമല്ല, കേരളത്തിലെ പല നേതാക്കളും അടിച്ചുമാറ്റലിന്റെ ആശാന്മാരണ്.

കേരളത്തിന്റെ അഭിമാനമാണ് ,കേരളത്തിന്റെ വിശ്വാസമാണ് നമ്മുടെ സ്വന്തം മെട്രോമാൻ...

Advertisment