Advertisment

ഇനിയെത്രനാൾ? എങ്ങനെ അത് നടപ്പാകും? ആരാണ് അതിനു മുൻ കൈയെടുക്കുക? നിമിഷപ്രിയയെ രക്ഷിക്കാൻ ഇനി ഒരേയൊരു മാർഗ്ഗം

New Update
V

നിമിഷപ്രിയ.. വീട്ടിലെ പട്ടിണിയും ദാരിദ്ര്യവുമകറ്റാൻ യമനിൽ ജോലിക്കുപോയി ഇപ്പോൾ മരണം മുന്നിൽക്കണ്ട് ജയിലിൽ നിമിഷങ്ങളെണ്ണി കഴിയുന്ന ഹതഭാഗ്യ.

Advertisment

കൊല്ലപ്പെട്ട യമൻ സ്വാദേശിയുടെ കുടുംബം മാപ്പുകൊടുത്താൽ മാത്രമേ അവർക്കിനി രക്ഷപെടാൻ കഴിയുകയുള്ളു. ഒരിക്കൽ അവർ മാപ്പപേക്ഷ നിരസിച്ചതാണ്‌.

2008 ൽ പാലക്കാട് കൊല്ലങ്കോട് സ്വാദേശിനിയായ നിമിഷപ്രിയ എന്ന 19 കാരി നേഴ്‌സ് തനിക്കും കുടുംബ ത്തിനും മനസ്സിൽ നല്ലൊരു ഭാവി സ്വപ്നം കണ്ടാണ് ജോലിക്കായി യമനിലേക്ക് യാത്രയായത്. അന്ന് അവിവാ ഹിതയായിരുന്നു നിമിഷ.

യമനിലെ സനയിൽ ഒരു സർക്കാർ ആശുപത്രിയിൽത്തന്നെ ജോലിലഭിച്ചപ്പോൾ നിമിഷയ്‌ക്കൊപ്പം കുടുംബവും ഏറെ സന്തോഷിച്ചു.

2011 ൽ നിമിഷ അവധിക്ക് കേരളത്തിലെത്തി,ടോമി തോമസ് എന്ന യുവാവിനെ വിവാഹം കഴിച്ചശേഷം ഇരുവരുമൊന്നിച്ച് യമനിലേക്ക് പോയി.അവിടെ ഇലക്ട്രീഷ്യന്റെ സഹായിയായി ടോമിക്ക് ജോലി ലഭിച്ചെ ങ്കിലും ശമ്പളം വളരെ കുറവായിരുന്നു. 2012 ൽ അവർക്ക് ഒരു പെൺകുട്ടി ജനിച്ചു.

2014 ൽ വർദ്ധിച്ച ജീവിതച്ചെലവുകൾ മൂലം ടോമി മകളുമായി നാട്ടിലേക്ക് മടങ്ങി. യമനിൽ ഹൂതികൾ സനാ ഉൾപ്പെടെയുള്ള നഗരം പിടിച്ചടക്കി ഭരണം ആരംഭിച്ചു. യമൻ സർക്കാരും ഹൂതികളും തമ്മിലുള്ള പോരാട്ടം രൂക്ഷമായതോടെ ഇന്ത്യ യെമനിലുള്ള തങ്ങളുടെ പൗരന്മാരോട് ഇന്ത്യയിലേക്ക് മടങ്ങാൻ ആവശ്യപ്പെട്ടു.

4600 ഇന്ത്യക്കാരെ യമനിൽനിന്നും നാട്ടിലെത്തിക്കാൻ സർക്കാരിന് കഴിഞ്ഞു. എന്നാൽ നിമിഷപ്രിയ മട ങ്ങാൻ കൂട്ടാക്കിയില്ല. നിമിഷ തൻ്റെ ജോലിയുപേക്ഷിച്ച് സ്വന്തമായി ഒരു ക്ലിനിക്ക് തുടങ്ങാൻ പദ്ധതി യിടു കയും തദ്ദേശീയനായ തലാല്‍ അബ്ദു മഹ്ദിയുടെ സഹായത്തോടെ അത് യാഥാർഥ്യമാക്കുകയും ചെയ്തു. ഇതിനുള്ള പണം സ്വരൂപിക്കാനായി നിമിഷപ്രിയ 2015 ൽ നാട്ടിൽവരുകയും ബന്ധുക്കളിൽ നിന്നും സുഹൃ ത്തുക്കളിൽ നിന്നും നല്ലൊരു തുക ( ഏകദേശം 50 ലക്ഷം രൂപ ) കടമായി സ്വരൂപിക്കുകയും ചെയ്തു.അന്ന് നിമിഷക്കൊപ്പം തലാല്‍ അബ്ദു മഹ്ദിയും കേരളത്തിൽ വന്നിരുന്നു.

ഒരു മാസത്തിനുശേഷം യമനിലേക്ക് മടങ്ങിയ നിമിഷപ്രിയ തലാല്‍ അബ്ദു മഹ്ദിക്കൊപ്പം ചേർന്ന് 14 ബെഡുകളുള്ള ' അൽ അമാൻ മെഡിക്കൽ ക്ലിനിക്ക്' ആരംഭിച്ചു. തദ്ദേശീയനായ ഒരാൾ പാർട്ട്ണറായി ചേർന്നുമാത്രമേ വിദേശികൾക്ക് അവിടെ സ്ഥാപനങ്ങൾ തുടങ്ങാൻ കഴിയുകയുള്ളു.

ക്ലിനിക്ക് നാൾക്കുനാൾ അഭിവൃദ്ധി പ്രാപിച്ചതോടെ തലാല്‍ അബ്ദു മഹ്ദിയുമായി പ്രശ്നങ്ങളും ഉടലെടുത്തു. അയാൾ ഒരു തുണിക്കട യുടെ ഉടമയായിരുന്നു.നിമിഷയുടെയും ടോമിയുടെയും വിവാഹ ഫോട്ടോയിൽ അയാൾ സ്വന്തം ഫോട്ടോ ചേർത്ത് നിമിഷ തൻ്റെ ഭാര്യയാണെന്ന അവകാശവാദം ഉന്നയിക്കാൻ തുടങ്ങി.

 തലാല്‍ അബ്ദു മഹ്ദിയുടെ പീഡനങ്ങളും ഭീഷണികളും സഹി ക്കുന്നതിനും അപ്പുറമായി. അയാൾക്ക് ക്ലിനി ക്കിലെ വരുമാന ത്തിന്റെ പകുതിവേണമെന്ന പിടിവാശിയിൽ പലപ്പോഴും കയ്യേ റ്റം വരെ നടന്നു.തൻ്റെ ഭാര്യയാണ് നിമിഷയെന്നയാൾ പരസ്യമായി പ്രഖ്യാപിച്ചു.

നിമിഷയുടെ പാസ്സ്‌പോർട്ട് അയാൾ കൈവശപ്പെടുത്തി. പലതര ത്തിലുള്ള ഭീഷണിയും പീഡനങ്ങളും അസ ഹനീയമായപ്പോൾ ഒടുവിൽ പോലീസിൽ പരാതി നൽകി. പോലീസാകട്ടെ വാദിയെ പ്രതിയാക്കി നിമിഷയെ ആറു ദിവസത്തേക്ക് ജയിലിലടച്ചു.

നിമിഷ പുറത്തിറങ്ങിയശേഷം തലാല്‍ അബ്ദു മഹ്ദിയുടെ ഉപ ദ്രവം കൂടിവന്നു.അങ്ങനെയാണ് 2017 ജൂലൈ 25ന് മയക്കുമരുന്നു നൽകിയശേഷം അയാളെ കൊലപ്പെടുത്തി നിമിഷയും സഹായി ഹനാനും ചേർന്ന് മൃതദേഹം കഷണങ്ങളാക്കി വാട്ടർ ടാങ്കിൽ ഒളിപ്പിച്ചത്.

മാദ്ധ്യമങ്ങളിൽ വന്ന വാർത്ത ഇപ്രകാരമായിരുന്നു " മലയാളി നഴ്‌സായ നിമിഷപ്രിയ ഭർത്താവിനെ കൊന്ന് കഷണങ്ങളാക്കി ടാങ്കിൽ ഒളിപ്പിച്ചതിന് അറസ്റ്റിൽ "

കേസ് മുന്നോട്ടുപോയി. യമനിൽ ശരിയത്ത് നിയമമാണ് നടപ്പാ ക്കുന്നത്. കൊലയ്ക്കു പകരം കൊലതന്നെ. യമനിലെ യഥാർത്ഥ സർക്കാർ പ്രവർത്തിക്കുന്നത് സൗദി അറേബ്യായിലാണ്. ഹൂതികളുമായുള്ള പോരാട്ടം മൂലം സർക്കാർ സംവിധാനം മുഴുവൻ സൗദിയിലേക്ക് മാറപ്പെടുകയും തലസ്ഥാനമായ സനയുടെ നിയന്ത്രണം ഹൂതികളുടെ കൈകളിലെത്തുകയും ചെയ്തു.

ഹൂതികൾക്ക് ആയുധവും, പരിശീലനവും സഹായവും നൽകു ന്നത് ഇറാൻ സർക്കാരാണ്. യമനിലെ ഔദ്യോഗിക സർക്കാരിന് സൗദി അറേബ്യാ ഉൾപ്പെടെയുള്ള അറബ് രാജ്യങ്ങളുടെ പിന്തുണയുണ്ട്.

2017 മുതൽ ഇന്ത്യക്ക് യമനുമായി നയതന്ത്രബന്ധം നിലവിലില്ല. യമനിലേക്ക് യാത്ര ചെയ്യുന്നത് വളരെ റിസ്‌ക്കാണ്. വിദേശികളെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം കരസ്ഥമാക്കുകയാണ് അവിടു ത്തെ വിവിധ ഗ്രൂപ്പുകളുടെ ഇപ്പോഴത്തെ ജോലി. അതാണവരുടെ വരുമാന മാർഗ്ഗവും.

ഇക്കാരണങ്ങൾ മൂലമാണ് നിമിഷയുടെ അമ്മയും മകളും യമനി ലേക്ക് പോകരുതെന്ന് സർക്കാർ നിർദ്ദേശിച്ചത്.

നിമിഷപ്രിയക്ക് യമനിൽ ശരിയായ നിയമസഹായം ലഭിച്ചി ല്ല.ഭാഷാപരിജ്ഞാനം കുറവായതും ഇന്ത്യക്ക് അവിടെ നയതന്ത്രബന്ധം ഇല്ലാതിരുന്നതും വിഘാതമായി.ഒടുവിൽ യമനിലെ സുപ്രീം കൗൺസിലും നിമിഷപ്രിയയുടെ അപ്പീൽ തള്ളിക്കളഞ്ഞു. ഒരു സ്ത്രീ എന്നതിലുപരി 7 വയസ്സായ ഒരു കുട്ടിയുടെ അമ്മ എന്ന പരിഗണന ലഭിക്കുമെന്ന അവസാന പ്രതീക്ഷയും അസ്ഥാനത്തായി.

തലാല്‍ അബ്ദു മഹ്ദിയുടെ കുടുംബം മാപ്പുനല്കുകയാണെങ്കിൽ നിമിഷപ്രിയയെ വിട്ടയക്കാം എന്ന സുപ്രീം കൗൺസിൽ നിർദ്ദേ ശമാണ് ഇപ്പോൾ ഏക പ്രതീക്ഷ.

ഒരിക്കൽ ബ്ലഡ് മണിവാങ്ങി നിമിഷക്ക് മാപ്പുനൽകാൻ തയ്യറ ല്ലെന്ന് പ്രഖ്യാപിച്ച തലാല്‍ അബ്ദു മഹ്ദിയുടെ കുടുംബത്തെ അനുനയിപ്പിച്ച് ബ്ലഡ് മണി നൽകി നിമിഷയെ മോചിപ്പിക്കാമെന്ന പ്രതീക്ഷയിലാണ് സേവ് നിമിഷാ കൗൺസിൽ എന്ന സംഘടനയും കുടുംബവും.

അതിന് ഇനിയെത്രനാൾ ? എങ്ങനെ അത് നടപ്പാകും ? ആരാണ് അതിനു മുന്കയ്യെടുക്കുക...? വധശിക്ഷ ഏതു നിമിഷവും നടപ്പാക്കപ്പെടും എന്ന ഭീതിയുമുണ്ട്. ഇത് മുന്നിൽക്കണ്ട്, തന്നെ രക്ഷിക്കണമെന്നാവശ്യ പ്പെട്ട് യമൻ ജയിലിൽനിന്നും നിമിഷപ്രിയ രാഷ്‌ട്രപതി,പ്രധാനമന്ത്രി എന്നിവർക്ക് സ്വന്തം കൈപ്പടയിൽ കത്തെഴിയിട്ടുണ്ട്.

 

നിമിഷയുടെ അപ്പീൽ തള്ളിക്കളഞ്ഞശേഷം അവർ ഭർത്താവിനെ വിളിച്ചപ്പോൾ " രക്ഷപെടുമെന്ന പ്രതീക്ഷ തനിക്കു നഷ്ടമാകുന്നു " എന്നാണ് പറഞ്ഞത്.

നമ്മുടെ സർക്കാരുകളും ജനപ്രതിനിധികളും പ്രവാസി സംഘട നകളും എം എം യൂസുഫലിയെപ്പോലുള്ള മഹാമസ്‌കരുമൊക്കെ നിമിഷപ്രിയയുടെ ജീവൻ രക്ഷിക്കാൻ പരാമാവധി ശ്രമിക്കു ന്നുണ്ടെന്നത് ആശ്വാസം പകരുന്ന വാർത്തയാണ്.

അപ്പോഴും കടന്നുപോകുന്ന ഓരോ നിമിഷവും വിലപ്പെട്ടതായി മാറുകയാണ്. യമനുമായി ഒരു ബന്ധവുമില്ലാ ത്ത രാജ്യമെന്ന നിലയിൽ നമുക്ക് നേരിട്ടിടപെടാൻ കഴയാത്തതാണ് ഇപ്പോഴത്തെ പ്രസിസന്ധിക്ക് പ്രധാനകാരണം.

 

Advertisment