മൂന്ന് ഭീകരവാദ സംഘടനകൾ ഒരുമിച്ച് കൈകോർത്തിരിക്കുന്നു; പാക്കിസ്ഥാനിൽ ഓരോ മാസവും നടക്കുന്നത് അമ്പതോളം തീവ്രവാദി ആക്രമണങ്ങൾ! അപകടത്തിൻ്റെ സൈറൺ ഒരിക്കൽക്കൂടി മുഴങ്ങുമ്പോൾ

ആക്രമണങ്ങളിൽ 975 പേർ കൊല്ലപ്പെടുകയുണ്ടായി. അതിൽ 65%വും സാധാരണക്കാരാണ്. 1700 പേർക്ക് ഗുരുതര പരുക്കുകൾ ഏറ്റിട്ടുമുണ്ട്.

New Update
bomb1

സ്ലാമിക് സ്റ്റേറ്റ് ഖൊറാസൻ (IS-KP), പാക്കിസ്ഥാൻ താലിബാൻ അഥവാ തെഹ്രിക് എ താലിബാൻ (TTP), ബലൂചിസ്ഥാൻ ലിബറേഷൻ ആർമി (BLA) എന്നീ മൂന്നു സംഘടനകളും ഒരുമിച്ച് കൈകോർത്തിരിക്കുന്നു.

Advertisment

ഇക്കഴിഞ്ഞ ഞായറാഴ്ച Khyber Pakhtunkhwa പ്രവിശ്യയിലെ ബജോ റിൽ ജംഇയ്യത്ത് ഉലേമ ഇസ്‌ലാം (JUI-F) സംഘടനയുടെ സമ്മേളനസ്ഥലത്തു നടന്ന ചാവേർ ബോംബ് സ്‌ഫോടനത്തിൽ 23 കുട്ടികളുൾപ്പെടെ 54 പേരാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിനായി 12 കിലോ വിസ്ഫോടനസാമഗ്രി ഉപയോഗിക്കപ്പെട്ടു എന്നാണ് അനുമാനം.

ഇസ്ലാമിക് സ്റ്റേറ്റ് ഖൊറാസൻ (IS - KP) തങ്ങളുടെ വെബ്‌സൈറ്റിൽ തങ്ങളാണ് ഈ സ്ഫോടനത്തിനുത്തരവാദി കളെന്നും ചാവേറായി വന്ന വ്യക്തി തൻ്റെ ജാക്കറ്റിൽ സ്ഫോടകവസ്തുക്കൾ ഒളിപ്പിച്ചി ട്ടുണ്ടായിരുന്നെന്നും വെളിപ്പെടുത്തിയിട്ടുണ്ട്.

ജംഇയ്യത്ത് ഉലേമ ഇസ്‌ലാം (JUI-F) സംഘടന പാക്കിസ്ഥാൻ സർക്കാരിന്റെ ഭാഗമായാണ് പ്രവർത്തിക്കുന്നത്. അടുത്തുതന്നെ പാക്കിസ്ഥാനിൽ നടക്കാൻ പോകുന്ന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രചാരണമാണ് അവർ നടത്തുന്നത്. (JUI-F)  താലിബാൻ ഉൾപ്പെടെയുള്ള തീവ്രവാദി ഗ്രൂപ്പുകളെ എതിർത്തുപോരുന്ന വരാണ്.

bomb2

ആക്രമണത്തിൻ്റെ ഉത്തരവാദിത്വം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തെങ്കിലും ഇസ്ലാമിക് സ്റ്റേറ്റ് ഖൊറാസൻ (IS - KP), പാക്കിസ്ഥാൻ താലിബാൻ അഥവാ തെഹ്രിക് എ താലിബാൻ (TTP), ബലൂചി സ്ഥാൻ ലിബറേഷൻ ആർമി ( BLA ) എന്നീ മൂന്നു സംഘടനകളും ഒരുമിച്ച് കൈകോർത്തിരിക്കുന്നു എന്ന രഹസ്യവിവരമാണ് പാക്കിസ്ഥാൻ ഇന്റലിജൻസ് വിഭാഗത്തിന് ലഭിച്ചിരിക്കുന്നത്.

2022 ൽ പാക്കിസ്ഥാനിൽ 500 തീവ്രവാദി ആക്രമണങ്ങളാണ് നടന്നിട്ടുള്ളത്. ഇതിൽ 310 ആക്രമണങ്ങൾ ഖൈബർ പക്തൂൺ പ്രവിശ്യയിലാണ് നടന്നത്. 110 ആക്രമണങ്ങൾ ബലൂചിസ്ഥാനിലും സിന്ധ് പ്രവിശ്യയിൽ  52 ഉം നടന്നിട്ടുണ്ട്. ഈ ആക്രമണങ്ങളിൽ 975 പേർ കൊല്ലപ്പെടുകയുണ്ടായി. അതിൽ 65%വും സാധാരണക്കാരാണ്. 1700 പേർക്ക് ഗുരുതര പരുക്കുകൾ ഏറ്റിട്ടുമുണ്ട്.

പാക്കിസ്ഥാനിൽ ഓരോ മാസവും ഏകദേശം 42 തീവ്രവാദി ആക്രമണങ്ങൾ നടക്കുന്നതായാണ് ഔദ്യോഗിക കണക്കുകൾ.

ഇസ്ലാമിക് സ്റ്റേറ്റ് സുന്നി മുസ്‌ലീം തീവ്രവാദി ഗ്രൂപ്പാണ്. ഇറാഖിലും സിറിയയിലും അഫ്‌ഗാനിസ്ഥാനിലുമാണ് ഇവർക്ക് സ്വാധീനം കൂടുതലുള്ളത്. എങ്കിലും ലോകത്തെ ഒട്ടുമിക്ക രാജ്യങ്ങളിലും ഇപ്പോൾ ഇവരുടെ സാന്നിദ്ധ്യമുണ്ട്.

Advertisment