Advertisment

ഉരുളക്കിഴങ്ങിന്റെ ജന്മദേശം അയർലണ്ടല്ല! 1500-കളിൽ സ്പാനിഷ് പോരാളികൾ തെക്കേ അമേരിക്കയിൽ കണ്ടെത്തിയ ഉരുളക്കിഴങ്ങ് അയർലണ്ടിലേക്കെത്തിച്ചത് ബ്രിട്ടീഷ് പര്യവേക്ഷകൻ. ഒരു പൂന്തോട്ട വിളയിൽ നിന്നും ഭക്ഷണമായി മാറിയ ഉരുളക്കിഴങ്ങിന്റെ ചരിത്രം!

author-image
പ്രകാശ് നായര്‍ മേലില
Updated On
New Update
g

ഉരുളക്കിഴങ്ങിന്റെ ജന്മദേശം അയർലണ്ടല്ല!

Advertisment

1500-കളിൽ സ്പാനിഷ് പോരാളികളാണ് തെക്കേ അമേരിക്കയിൽ ഇത് കണ്ടെത്തിയത്.

1589-ൽ, അമേരിക്കൻ പര്യവേഷണങ്ങൾക്ക് പേരുകേട്ട ബ്രിട്ടീഷ് പര്യവേക്ഷകനും ചരിത്രകാരനുമായ സർ വാൾട്ടർ റാലി ആദ്യമായി ഉരുളക്കിഴങ്ങ് അയർലണ്ടിലേക്ക് കൊണ്ടുവന്ന് അയർലണ്ടിലെ കോർക്കിനടുത്തുള്ള യൂഗലിലെ മർട്ടിൽ ഗ്രോവിൽ തൻ്റെ എസ്റ്റേറ്റിൽ നടുകയായിരുന്നു.

തുടർന്ന് അടുത്ത 80 വർഷത്തേക്ക് ഇത് ചെറിയ അളവിൽ, പ്രധാനമായും മൺസ്റ്ററിൽ, ഒരു പൂന്തോട്ട വിളയായോ അനുബന്ധമായോ ആണ് ആളുകകൾ ഇത് വളർത്തിയിരുന്നത്.

എന്നാൽ കുറച്ചുസ്ഥലത്ത്  കൂടുതൽ വിളലഭിക്കുന്ന വസ്തുവാണ് ഉരുളക്കിഴങ്ങെന്ന് മെല്ലെമെല്ലെ അവിടുത്തെ കർഷകൻ മനസ്സിലാക്കാൻ തുടങ്ങുകയും ഭഷ്യയോഗ്യവും രുചികരവുമായ ആഹാരത്തിന് ഉരുളക്കിഴങ് അത്യുത്തമമാണെന്ന് അവർ അറിയുകയും ചെയ്തു.

കർഷകർ ഉരുളക്കിഴങ്ങു കൃഷിയിലേക്ക് കൂടുതലായി തിരിഞ്ഞു. ഭക്ഷണത്തിന്റെ രീതിതന്നെ മാറുകയും ഒപ്പം നല്ല വരുമാനവും ആളുകൾക്ക് ലഭിക്കാൻ തുടങ്ങി.

g

1750 ആയതോടെ ഐറിഷ് കാലാവസ്ഥയിൽ ഉരുളക്കിഴങ്ങ് വ്യാപകമായി വിളയാൻ തുടങ്ങി. അതോടെ ജനങ്ങളുടെ പ്രധാന ആഹാരങ്ങളുടെ ലിസ്റ്റിൽ ഒരു പ്രമുഖസ്ഥാനം ഇതിനു കൈവന്നു.

ഇന്ന് ലോകമെമ്പാടുമുള്ള എല്ലാ രാജ്യങ്ങളിലും ഉരുളക്കിഴങ്ങുകൃഷി വ്യാപകമാണ് എന്ന് മാത്രമല്ല എല്ലാ വിഭാഗം ജനങ്ങളുടെയും ഒരു പ്രധാന ആഹാരമായി അത് മാറപ്പെടുകയും ചെയ്തിരിക്കുന്നു.

ഉത്തരേന്ത്യക്കാർ സ്ഥിരമായി പറയുന്ന ഒരു പല്ലവിയുണ്ട്...." ഉരുളക്കിഴങ്ങ്, ഉള്ളി, മലയാളി, സർദാർ ഇവ നാലും ലോകത്തിന്റെ എല്ലാ മുക്കിലും മൂലയിലും ഇന്ന് എത്തിയിരിക്കുന്നു".

 

Advertisment