New Update
/sathyam/media/media_files/DBByw4Dh3bbQt0BUAXKQ.jpg)
നമ്മുടെ റവന്യൂ വരുമാനത്തിന്റെ 30 % ശമ്പളത്തിനും 21 % പെൻഷനും 19 % കടമെടുത്ത തുകയുടെ പലിശയ്‌ക്കുമായാണ് സർക്കാർ മാസാമാസം ചെലവാക്കുന്നത്. അതായത് 70 % ഇങ്ങനെ പോകുന്നു.
Advertisment
ഇതൊക്കെക്കൂടാതെയാണ് പലതരത്തിലുള്ള ധൂർത്തും അനാവശ്യ പ്രചാരങ്ങളും ആഘോഷങ്ങളുമൊക്കെ നടത്തുന്നത്.
റിട്ടയറായവരെ മുന്തിയ ശമ്പളത്തിൽ വീണ്ടും നിയമിക്കുന്നതു കൂടാതെ പിൻവാതിൽ നിയമനങ്ങൾ. കമ്മീഷനുകളിലും ബോർഡുകളിലുള്ള രാഷ്ട്രീയ നിയമനങ്ങൾ , മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫുകളെ ഓരോ രണ്ടു വര്ഷം കഴിയുമ്പോഴും മാറ്റി അവർക്ക് ആജീവനാന്ത പെൻഷനും ആനുകൂല്യങ്ങളും ഉറപ്പാക്കുന്നത് ഒക്കെ പൂർണ്ണമായും ഒഴിവാക്കി സാമ്പത്തിക അച്ചടക്കം പാലിക്കാൻ സർക്കാർ തയ്യറാകാത്തിടത്തോളം കേന്ദ്രത്തെ സദാ പഴിച്ചുകൊണ്ട് ഒരു വിഭാഗം ആളുകളുടെ കണ്ണിൽ പൊടിയിടാൻ കുറേക്കാലത്തേക്കെങ്കിലും കഴിഞ്ഞേക്കാം.