എൻജിൻ തകരാറിലായ ബോട്ടുകളിൽ കിടന്ന് പിടഞ്ഞുമരിക്കുക, അല്ലെങ്കിൽ ഇൻഡോനേഷ്യൻ സൈനികരുടെ പ്രതിരോധത്തിൽ വരുന്നതനുഭവിക്കുക; ആൻഡമാൻ കടലിൽ കഴിയുന്ന രോഹിങ്ക്യകൾക്ക് മുന്നിൽ മരണം മാത്രമായിരുന്നു ഏകപോംവഴി ! മരണം മുഖാമുഖം കണ്ടവർ

author-image
പ്രകാശ് നായര്‍ മേലില
Updated On
New Update
Rohingya refugee

ആൻഡമാൻ കടലിൽ കഴിയുന്ന രോഹിങ്ക്യകൾക്ക് മുന്നിൽ മരണം മാത്രമായിരുന്നു ഏകപോംവഴി...

Advertisment

എൻജിൻ തകരാറിലായ ബോട്ടുകളിൽ കിടന്ന് പിടഞ്ഞുമരിക്കുക, അല്ലെങ്കിൽ ഇൻഡോനേഷ്യൻ സൈനി കരുടെയും ജനങ്ങളുടെയും പ്രതിരോധത്തിൽ വരുന്നതനുഭവിക്കുക,,

ഇൻഡോനേഷ്യൻ തീരത്തെ കടലിൽ എങ്ങും പോകാനാകാതെ കിടന്ന കുട്ടികളും സ്ത്രീകളുമുൾപ്പെടെ നൂറുക്കണക്കിന് റോഹിങ്ക്യൻ അഭയാർത്ഥികളെക്കൊണ്ട് തിങ്ങിനിറഞ്ഞ മൂന്നു ബോട്ടുകളിൽ ഒന്ന് ഇക്കഴിഞ്ഞ ശനിയാഴ്ച (02/12/2023) ന് Sabang ദ്വീപിലെ Le Meulee ബീച്ചിൽ എത്തി. രണ്ടു ബോട്ടുകൾ അപ്പോഴും തൊട്ടകലെ കരയിലേക്കടുക്കാൻ കാത്തുകിടക്കുന്നുണ്ടായിരുന്നു.

ആളില്ലാത്ത തീരത്തണഞ്ഞ  ബോട്ടിൽനിന്നും നൂറുകണക്കിനു വരുന്ന റോഹിങ്ക്യൻ അഭയാർത്ഥികൾ കര യിലിറങ്ങി. ഇതറിഞ്ഞ തദ്ദേശവാസികൾ ഭീഷണിയുമായി ഓടിക്കൂടി അവരോട് കടലിലേക്ക് മടങ്ങാൻ മുന്നറിയിപ്പ് നൽകി. കണ്ണീരും യാചനയുമായി അവർ ജനങ്ങൾക്കുമുന്നിൽ താണുകേണു.

ഇവരിൽ പലരും അവശരും രോഗികളുമാണ്. ആഹാരം കഴിച്ചിട്ട് ദിവസങ്ങളായെന്നാണ് പറയുന്നത്. തദ്ദേ ശീയരുടെ എതിർപ്പ് ശക്തമായതോടെ പോലീസും UNHCR ടീമും അവിടെയെത്തി അവർക്ക് കുടിവെ ള്ളവും ബിസ്ക്കറ്റും നൽകുകയുണ്ടായി.

ഇവർ ബീച്ചിലെത്തിയെങ്കിലും കരയിൽ കടക്കാതിരിക്കാൻ 'Do not cross' എന്ന ടേപ്പ് നീളത്തിൽ വലിച്ചു കെട്ടി ബീച്ചിൽത്തന്നെ ഇവരെ തടഞ്ഞുവച്ചിരിക്കുകയാണ്. ഇവർക്ക്  വീണ്ടും കടലിലേ ക്ക് പോകേണ്ടിവരുമോ അതോ താൽക്കാലിക ഷെൽട്ടറുകൾ ഒരുക്കപ്പെടുമോ എന്നകാര്യം വരും നാളുകളിൽ അറിയാം.

ഇൻഡോനേഷ്യ  1951 ലെ അഭയാര്ഥികൾക്കായുള്ള UN Convention ൽ ഒപ്പുവച്ച രാജ്യമല്ല. എങ്കിലും ഇപ്പോൾ ബംഗ്ളാദേശ് കഴിഞ്ഞാൽ റോഹിങ്ക്യൻ അഭയാർത്ഥി ഭീഷണി ഏറ്റവും കൂടുതൽ നേരിടുന്ന രാജ്യവും ഇന്തോനേഷ്യയാണ്. ഇക്കഴിഞ്ഞ മാസം മാത്രം 1000 അഭയാർത്ഥികളാണ് അവിടെ എത്തപ്പെട്ടത്.

ഇപ്പോഴും ദുർബലമായ ബോട്ടുകളിൽ മലേഷ്യയിലേക്കും ഇന്തോ നേഷ്യയിലേക്കും കടക്കാനായി ആയിര ത്തോളം റോഹൻഗ്യകൾ പ്രക്ഷുബ്ധമായ ആൻഡമാൻ കടലിൽ കഴിയുന്നുണ്ട്. ബംഗ്ളാദേശിൽ നിന്നും കുറഞ്ഞ വിലയ്ക്ക് വാങ്ങുന്നവയാണ് ഈ പഴയ ബോട്ടുകൾ.

ഇവരുടെ ദയനീയാവസ്ഥ ഇപ്പോൾ ലോകരാജ്യങ്ങൾക്കും മാദ്ധ്യമങ്ങൾക്കും ഒന്നും വിഷയമാല്ലാതായിരിക്കു ന്നു. അനാഥരായി അനുദിനം ആർക്കും വേണ്ടാതെ മരണത്തോട് മല്ലടിച്ചു കഴിയുന്ന ഒരു ജനക്കൂട്ടമായി അവർ മാറിക്കഴിഞ്ഞു...

കാണുക അവർ ദ്വീപിലെത്തിയശേഷമുള്ള ചിത്രങ്ങൾ. അകലെ കടലിൽ കരയിലടുക്കാൻ കാത്തു കിട ക്കുന്ന മറ്റൊരു ബോട്ടും കാണാവുന്നതാണ്...

Rohingya refugee

Rohingya refugee

Rohingya refugee

Rohingya refugee

Rohingya refugee

Rohingya refugee

Rohingya refugee

Rohingya refugee

Advertisment