Advertisment

ബംഗ്ലാദേശിൽ നിന്നും പുറപ്പെട്ട രോഹിങ്ക്യൻസ് ഒടുവിൽ കരതൊട്ടു. അഭയാർഥികൾ എത്തിയതോടെ ഇന്തോനേഷ്യയിൽ പ്രതിഷേധം രൂക്ഷമായി. എന്നാൽ 4 ബോട്ടുകളിലായി പുറപ്പെട്ടവരിൽ മൂന്നെണ്ണം മാത്രമേ ഇന്തോനേഷ്യയിൽ എത്തിയുള്ളു! ഒരു ബോട്ട് എവിടെ ?

New Update
H

ബംഗ്ലാദേശിൽ നിന്നും പുറപ്പെട്ട് ഇൻഡോനേഷ്യൻ കടലിൽ നിലകൊണ്ട രണ്ടു ബോട്ടുകളിലെ 315 രോഹിങ്ക്യകൾ ഞായറാഴ്ച വെളുപ്പിന് 3 മണിക്ക് Aceh പ്രവിശ്യയിലെ കരയിലിറങ്ങി.

Advertisment

പ്രദേശവാസികളുടെ പ്രതിഷേധം വളരെ ശക്തമായിരുന്നു. കഴിഞ്ഞയാഴ്ച ഒരു ബോട്ട് കരയിലെത്തിയതോടെയാണ് നാട്ടുകാർ പ്രതിഷേധവുമായി രംഗത്തുവന്നത്. അപ്പോഴും രണ്ടു ബോട്ടുകൾ തീരത്തടുക്കാനായി കടലിൽ നിലകൊള്ളുകയായിരുന്നു. ആ ബോട്ടുകളാണ് ഇപ്പോൾ തീരമണഞ്ഞിരിക്കുന്നത്. ഒന്നിൽ 185 പേരും മറ്റേ ബോട്ടിൽ 135 പേരുമാണ് ഉണ്ടായിരുന്നത്. രണ്ടുബോട്ടിലും കൂടി 120 പേരെ ഉൾക്കൊള്ളാനുള്ള കപ്പാസിറ്റി മാത്രമാണുണ്ടായിരുന്നത്.

ബോട്ടുകൾ കരയിലേക്കടുക്കാതിരിക്കാനായി നാട്ടുകാർ രാത്രി യും ഉറക്കമിളച്ചു കാത്തിരുന്നതാണ്. അവരുടെ കണ്ണുവെട്ടിച്ചാണ് വെളുപ്പിന് മൂന്നുമണിക്ക് ആളൊഴിഞ്ഞ ഭാഗത്ത് ബോട്ടുകൾ അടുപ്പിച്ചത്.

H

" ഞങ്ങൾക്ക് ഭക്ഷണമില്ല,വെള്ളമില്ല, കുഞ്ഞുങ്ങൾ പട്ടിണിയി ലാണ്.. കടലിൽ മുങ്ങിമരിക്കാതെ ഞങ്ങൾ സാഹസപ്പെട്ടാണ് കരയിലിറങ്ങിയത്.." അഭയാർഥികളിൽ ഒരുവൻ കണ്ണീർ വാർത്തുകൊണ്ട് പറഞ്ഞു..

 Aceh പ്രവിശ്യാ നിവാസികൾ അതീവ രോഷത്തിലാണ്..കഴിഞ്ഞ മാസം മാത്രം 1500 രോഹംക്യൻ അഭയാർ ത്ഥികൾ ഇന്തോനേ ഷ്യയിൽ എത്തിയിട്ടുണ്ട്. ഇവരെ അഭയാർത്ഥി ക്യാമ്പുകളിൽ പാർപ്പിക്കുന്നതും നാട്ടു കാർ എതിർക്കുകയാണ്.

" ഞങ്ങൾ ധനികരൊന്നുമല്ല, ദരിദ്രരാണ്. ഞങ്ങളുടെ കുഞ്ഞുങ്ങ ളുടെ വകയാണ് ഇവർക്ക് സർക്കാർ നൽകു ന്നത്. ഇവർക്ക് നൽകു ന്നതൊക്കെ സർക്കാർ എന്തുകൊണ്ട് ഞങ്ങൾക്ക് നൽകുന്നില്ല ? മാത്രവുമല്ല രോഹം ക്യകൾ പലരും പലതരത്തിലുള്ള രോഗാ ണുവാഹകരാണ്. അവരിൽനിന്നുള്ള രോഗങ്ങൾ ഞങ്ങളെയും ഞങ്ങ ളുടെ കുഞ്ഞുങ്ങളെയും മാരകമായി ബാധിക്കാം "Aceh പ്രവിശ്യയിലെ Blang Raya വില്ലേജ് തലവൻ Rijalul Fitri വളരെ രോഷത്തോടെയാണ് ഇത് പറഞ്ഞത്.

നൂറോളം അനുയായികളുമായി എത്തിയ റിജാലുൽ ഫിത്റി എന്ന ഗ്രാമത്തലവൻ രോഹങ്ക്യകളെ തിരിച്ചയ ക്കണമെന്നും അവരെ ഇവിടെ തുടരാൻ അനുവദിക്കില്ലെന്നും അധികാരികളോട് പറഞ്ഞു.

“We reject the Rohingya,” It’s one boat after another.. "We don’t want to catch the diseases they carry” ( ഞങ്ങൾ അവരെ തിരസ്കരിക്കുന്നു. ഒന്നിനു പിറകെ ഒന്നായി ബോട്ടുകൾ എത്തുകയാണ്. അവർ കൊണ്ടുവരു ന്ന രോഗം പിടിപെടാൻ ഞങ്ങളാഗ്രഹിക്കുന്നില്ല ) തദ്ദേശവാസിയാ യ ഒരു സ്ത്രീയുടെ വാക്കുകളാണിത്.

പ്രദേശവാസികളുടെ എതിർപ്പ് രൂക്ഷമായതോടെ യൂ എൻ അഭയാ ർത്ഥി ഏജൻസി പ്രതിനിധി Faisal Rahman അവരെ സമാധാനിപ്പി ക്കാൻ മുന്നിലുണ്ട്.

H

നാട്ടുകാരുടെ രോഷം ശമിക്കാത്ത പശ്ചാത്തലത്തിൽ ഇൻഡോ നേഷ്യൻ പ്രസിഡണ്ട് Joko Widodo രംഗത്തെത്തി രോഹങ്ക്യകൾക്ക് താൽക്കാലിക ഷെൽട്ടർ മാത്രമേ അനുവദിക്കുകയുള്ളു എന്നദ്ദേഹം വ്യക്തമാക്കുകയുണ്ടാ യി. തദ്ദേശവാസികളുടെ വികാരം മാനിക്കാതിരിക്കാൻ സർക്കാരിന് കഴിയുകയില്ലെന്നും അദ്ദേഹം വ്യക്ത മാക്കി.

നിലവിലുള്ള അഭയാർത്ഥി ക്യാമ്പുകളിൽ കപ്പാസിറ്റിയേക്കാൾ കൂടുതൽ ആളുകൾ പാർക്കുന്നുണ്ട്. ഇപ്പോഴെത്തിയവർ മറ്റൊരു കീറാമുട്ടിയാണ് സർക്കാരിനുമുന്നിൽ.

തങ്ങൾ 4 ബോട്ടുകളിലായാണ് ബംഗ്ളാദേശിൽ നിന്നും പുറപ്പെട്ടതെന്നും മൂന്നെണ്ണം മാത്രമേ ഇന്തോനേഷ്യയിൽ എത്തിയുള്ളുവെന്നുമാണ് അഭയാർത്ഥികൾ പറയുന്നത്. അങ്ങനെയെങ്കിൽ ഒരു ബോട്ട് എവിടെയാണ് ?

പൊട്ടിപ്പൊളിഞ്ഞ പഴഞ്ചൻ ബോട്ടുകൾ സുരക്ഷിതമേയല്ല. അതിൻ്റെ കപ്പാസിറ്റിയുടെ ഇരട്ടിയിലധികമാണ് ആളുകളുള്ളത്. അങ്ങനെ വരുമ്പോൾ അവ കടലിൽ മുങ്ങാനുള്ള സാദ്ധ്യത വളരെ കൂടുതലാണ്.

ഏകദേശം 10 ലക്ഷത്തോളം രോഹങ്ക്യൻ അഭയാർത്ഥികൾ അധിവസിക്കുന്ന ബംഗ്ലാദേശിലെ കോക്‌സ്‌ ബസാർ ക്യാമ്പ് ബംഗ്ലാദേശിനും വലിയ തലവേദനയായി മാറിയിരിക്കുന്നു. മ്യാൻമാറുമായി ഉണ്ടാക്കിയ കരാർ പ്രകാരം അവിടേക്ക് മടങ്ങാൻ പലരും കൂട്ടാക്കുന്നില്ല. ബംഗ്ലാദേശിന് ഇവരെ ഒഴിവാക്കാതെ മറ്റു മാർഗ്ഗങ്ങളുമില്ല.

ബംഗ്ലാദേശിൽ രോഹങ്ക്യകൾ ഉൾപ്പെടുന്ന കുറ്റകൃത്യങ്ങൾ നിരവധിയാണ്. ബംഗ്ളാദേശ് പോലീസ് പലർക്കെതിരെയും നടപടി കൈക്കൊള്ളുന്നുമുണ്ട്. ചിലരൊക്കെ ജയിലിലുമാണ്.

രാജ്യം വിട്ടുപോകാൻ ബംഗ്ലാദേശ് പോലീസ് നിർബന്ധിക്കുന്നു വെന്നും കള്ളക്കേസിൽ കുടുക്കുന്നുവെന്നും പലർക്കും ആക്ഷേപമുണ്ട്. ബംഗ്ളാദേശിൽ പഴയവിലയ്ക്ക് ലഭിക്കുന്ന കാലഹരണപ്പെട്ട ബോട്ടുകൾ തട്ടി ക്കൂട്ടിയാണ് ഇവർ പലരും ഇൻഡോനേഷ്യ , മലേഷ്യ എന്നീ രാജ്യങ്ങളിലേക്ക് കടക്കാൻ ശ്രമിക്കുന്നത്. മ്യാൻമാറിലേക്ക് പോകാൻ പലരും തയ്യാറല്ല.

Advertisment