Advertisment

റോഹൻഗ്യകൾക്കെതിരെ ഇന്തോനേഷ്യയിൽ വ്യാപകപ്രതിഷേധം; കഴിഞ്ഞ ഒന്നരമാസമായി പൊട്ടിപ്പൊളിഞ്ഞ നിരവധി ബോട്ടുകളിൽ സ്ത്രീകളും പിഞ്ചുകുട്ടികളു മടക്കം 1500 ൽ അധികം അഭയാർഥികളാണ് ഇന്തോനേഷ്യയിൽ എത്തിയത്; ഈ ഇടവും അവർക്ക് കൈവിടുമോ?

New Update
G

ഇന്നലെ വിദ്യാർഥികൾ താൽക്കാലിക റോഹൻഗ്യൻ ക്യാമ്പിൽ ആക്രമണം നടത്തി..

Advertisment

“Kick them out” “Reject Rohingya in Aceh” എന്ന മുദ്രാവാക്യം മുഴക്കി ബാനറുമേന്തി ഇൻഡോനേഷ്യയിലെ പല യൂണിവേഴ്‌സിറ്റികളിൽ നിന്നുള്ള നൂറുകണക്കിന് വിദ്യാർത്ഥികൾ ഇന്നലെ ( ബുധനാഴ്ച ) ആഷേ ( Aceh) പ്രവി ശ്യയിലെ ഒരു കൺവെൻഷൻ സെന്ററിന്റെ അടിത്തട്ടിൽ താൽക്കാലിക ഷെൽട്ടറൊരുക്കി പാർപ്പിച്ചിരുന്ന 137 റോഹൻഗ്യൻ അഭയാർത്ഥി ക്യാമ്പിൽ ആക്രമണം നടത്തുകയുണ്ടായി.

B

പോലീസ് അവരെ തടയാൻ ശ്രമിച്ചെങ്കിലും വിദ്യാർഥികൾ റോഹൻഗ്യകളുടെ സാധനസാമഗ്രികൾ വലിച്ചെറിയുകയും തൊഴിക്കുകയും ചെയ്തത് കുഞ്ഞുങ്ങളുൾപ്പെടെയുള്ളവരുടെ കൂട്ടനിലവിളികൾക്ക് ഇടയാക്കി. വിദ്യാർത്ഥികൾക്കൊപ്പമുണ്ടായിരുന്ന വളണ്ടിയർമാരുടെ സാഹസിക ഇടപെടലിൽ കൂടുതൽ അനിഷ്ടസംഭവങ്ങൾ ഉണ്ടായില്ല.

ഭയന്നുവിറച്ച കുഞ്ഞുങ്ങളും സ്ത്രീകളും ദൂരെ കെട്ടിടത്തിന്റെ ഭിത്തിയോടുചേർന്ന ഭാഗത്ത് പോയി നിസ്സഹായതയോടെ ഉച്ചത്തിൽ കരയുന്നതും വീഡിയോയിൽ കാണാവുന്നതാണ്.

H

കഴിഞ്ഞ ഒന്നരമാസമായി പൊട്ടിപ്പൊളിഞ്ഞ നിരവധി ബോട്ടുകളിൽ സ്ത്രീകളും പിഞ്ചുകുട്ടികളു മടക്കം 1500 ൽ അധികം റോഹൻഗ്യകളാണ് ഇൻഡോനേഷ്യയിലെ ആഷേ പ്രവിശ്യയിലെത്തിയിട്ടുള്ളത്. അന്നുമു തൽ തദ്ദേശവാസികൾ വലിയ അമര്ഷത്തിലാണ്.

H

റോഹൻഗ്യകൾ പലതരം രോഗാണുവാഹകരാണെന്നും അവരെ താമസിപ്പിച്ചിരിക്കുന്ന ഷെൽട്ടറുകൾക്കടു ത്തുള്ള പല സ്ഥലങ്ങളിലും രാത്രികാലങ്ങളിൽ ഇവർ കായ്‌ഫലങ്ങളും വിളകളും മോഷ്ടിക്കുന്നുവെന്നും ചോദ്യം ചെയ്യുന്ന നാട്ടുകാരെ കൂട്ടം ചേർന്ന് ആക്രമിക്കുന്നുവെന്നും തദ്ദേശ വാസികൾ ആരോപിക്കുന്നു.

ഇതിനിടെ കഴിഞ്ഞയാഴ്ച 250 റോഹൻഗ്യകളുമായി തിങ്ങി ഞെരുങ്ങി ആഷേ കടൽതീരത്തെത്തിയ ഒരു ഓവർ ക്രൗഡഡ് ബോട്ട് നാട്ടുകാർ ഇടപെട്ട് ഭീഷണിപ്പെടുത്തി കടലിലേക്ക് തന്നെ തിരിച്ചുവിടുകയായിരുന്നു. ആ ബോട്ട് ഇപ്പോഴും കടലിൽ നിലകൊള്ളുന്നു എന്നാണ് വിവരം.

H

റോഹൻഗ്യകൾ കൂട്ടമായി എത്തിയതിനെത്തുടർന്ന് ഇന്തോനേ ഷ്യയുടെ തെക്കൻ മേഖലകളിൽ വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്. അതിൻ്റെ പ്രതിഫലനമാണ് ഇന്നലെയുണ്ടായ വിദ്യാർത്ഥി അക്രമങ്ങൾ. കൂടുതൽ പ്രതിഷേധങ്ങൾ ഭയന്ന് ആ 137 പേരെയും രണ്ടു ട്രക്കുകളിലായി മറ്റൊരു സ്ഥലത്തേക്ക് മാറ്റിയിരിക്കുകയാണ്.

" റോഹിങ്ക്യകൾ ഇവിടേക്ക് വരുന്നതിനെ ഞങ്ങൾ ഒരിക്കലും അംഗീകരിക്കില്ല.അവരെ ഒരു ബാദ്ധ്യതയായി ചുമക്കേണ്ട ആവശ്യവും ഞങ്ങൾക്കില്ല " ഒരു വിദ്യാർത്ഥി നേതാവ് മാധ്യമങ്ങളോട് പറഞ്ഞു.

റോഡിൽ ടയറുകൾ കൂട്ടിയിട്ട് കത്തിച്ചും അവർ റോഹിങ്ക്യകൾക്ക് അഭയം നൽകുന്ന സർക്കാർ നിലപാടിനെതിരേ രോഷപ്രകടനം നടത്തി.

United Nations Refugee Agency (UNHCR) ഈ ആക്രമണത്തിൽ നടുക്കം രേഖപ്പെടുത്തുകയും അവർക്ക് മതിയായ സുരക്ഷ ഉറപ്പാക്കാൻ ഇന്തോനേഷ്യൻ സർക്കാരിനോട് അഭ്യർത്ഥിക്കുകയും ചെയ്തു.

എന്നാൽ റോഹിങ്ക്യകളുടെ ഈ കടന്നുവരവ് മനുഷ്യക്കടത്തിൻ്റെ ഭാഗമാണെന്നും അന്താരാഷ്ട്ര സമൂഹം അവർക്ക് ഷെൽട്ടർ ഒരുക്കണമെന്നും ഇൻഡോനേഷ്യൻ പ്രസിഡണ്ട് Joko Widodo പറഞ്ഞു.

ഐക്യരാഷ്ട്രസഭയുടെ അഭയാർത്ഥി കൺവെഷനിൽ ( UN refugee convention )ഇൻഡോനേഷ്യ അംഗമല്ല. അതുകൊണ്ടുതന്നെ അഭയാർത്ഥികളെ സംരക്ഷിക്കേണ്ട ബാദ്ധ്യത തങ്ങൾക്കില്ലെ ന്നാണ് സർക്കാർ നിലപാട്.

അക്രമത്തിന്റെ വീഡിയോ കമന്റ് ബോക്സിൽ കാണുക.

 

Advertisment