ലോകാരോഗ്യ സംഘടനയുടെ സഹായം പാടെ നിലച്ചു; മ്യാന്മറിൽ നിന്നുള്ള റോഹിൻഗ്യൻ അഭയാർത്ഥികൾ ത്രിശങ്കുവിൽ. എല്ലാവരേയും തിരിച്ചയക്കാനൊരുങ്ങുകയാണ് ബം​ഗ്ലാദേശ്, എന്നാൽ പോകാൻ തയ്യാറല്ലെന്ന നിലപാടിലാണ് അഭയാർത്ഥികൾ

ബം​ഗ്ലാദേശിനെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ തലവേദനയാണ് ഈ അഭയാർത്ഥികൾ. അവർക്കുവേണ്ട അടിസ്ഥാനസൗകര്യങ്ങളും ആഹാരസാധനങ്ങളും വസ്ത്രം ,ചികിത്സ, പാർപ്പിടമൊക്കെ ഒരുക്കാൻ ലോകാരോഗ്യസംഘടനയുടെയും സുഹൃദ് രാജ്യങ്ങളുടെയും സഹായം ലഭിച്ചിരുന്നത് ഇപ്പോൾ ഏതാണ്ട് നിലച്ച മട്ടാണ്.

New Update
REFUGEE

ലോകത്തെ ഏറ്റവും വലിയ അഭയാർത്ഥി ക്യാമ്പാണ് ബംഗ്ലാദേശിലെ കോക്സ് ബസാർ ക്യാമ്പ്. എട്ടു ലക്ഷത്തിലധികം മ്യാന്മറിൽ നിന്നുള്ള റോഹിൻഗ്യൻ അഭ്യാർത്ഥികളാണ് അവിടെ അധിവസിക്കുന്നത്.

Advertisment

ബം​ഗ്ലാദേശിനെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ തലവേദനയാണ് ഈ അഭയാർത്ഥികൾ. അവർക്കുവേണ്ട അടിസ്ഥാനസൗകര്യങ്ങളും ആഹാരസാധനങ്ങളും വസ്ത്രം ,ചികിത്സ, പാർപ്പിടമൊക്കെ ഒരുക്കാൻ ലോകാരോഗ്യസംഘടനയുടെയും സുഹൃദ് രാജ്യങ്ങളുടെയും സഹായം ലഭിച്ചിരുന്നത് ഇപ്പോൾ ഏതാണ്ട് നിലച്ച മട്ടാണ്.

rohingyan

മ്യാൻമറിലെ സൈനികഭരണകൂടത്തിന്റെ അടിച്ചമർത്തലുകൾ മൂലം അവിടെനിന്നും പലായനം ചെയ്ത 10 ലക്ഷ ത്തിലധികം റോഹിൻഗ്യകളിൽ 8 ലക്ഷവും ബം​ഗ്ലാദേശിലാണ് എത്തപ്പെട്ടത്. മറ്റുള്ളവർ ലോകത്തെ വിവിധ രാജ്യങ്ങളിലായി കുടിയേറിപ്പാർക്കുന്നു.

2017 ൽ ഐക്യരാഷ്ട്രസഭയുടെ മദ്ധ്യസ്ഥതയിൽ ബംഗ്ലദേശും മ്യാന്മാറും തമ്മിലുണ്ടാക്കിയ കരാർ പ്രകാരം മുഴുവൻ റോഹൻഗ്യകളെയും സ്വാദേശത്തേക്ക് തിരിച്ചുചെല്ലാൻ മ്യാന്മാർ അനുവദിക്കുകയുണ്ടായി.

അതിൻപ്രകാരം മടങ്ങിപ്പോകുന്ന ഓരോ കുടുംബത്തിനും 2000 ഡോളർ വീതം ഐക്യരാഷ്ട്രസഭയുടെ സഹായവും പ്രഖ്യാപിച്ചിരുന്നു.

മ്യാൻമറിലെ രാഖിൻ പ്രവിശ്യയിലാണ് ഇവരെ മ്യാൻമാർ ഭരണകൂടം പുനരധിവസിപ്പിക്കുന്നത്. മ്യാന്മാറിലേക്ക് മടങ്ങാൻ ബംഗ്ലാദേശ് ഭരണകൂടം പലതവണ നിർദ്ദേശിച്ചെങ്കിലും വളരെ കുറച്ചുപേർ മാത്രമാണ് ഇതുവരെ തിരിച്ചുപോയത്.

rohingyan1.

ഇപ്പോൾ മൂന്നാം തവണ ബംഗ്‌ളാദേശ് ശക്തമായ നിലപാട് കൈക്കൊണ്ടിരിക്കുകയാണ്. എന്നാൽ ജന്മ നാട്ടിലേക്ക് മടങ്ങാനുള്ള നിർദ്ദേശം അവഗണിച്ച് ഭീതിയോടെയാണെങ്കിലും കോക്സ് ബസാറിൽത്തന്നെ കഴിയാനാണ്‌ ഭൂരിപക്ഷത്തേറെയും തീരുമാനം. ബം​ഗ്ലാദേശ് പോലീസ് ഇവരെ സംശയത്തോടെയാണ് നിരീക്ഷിക്കുന്നതെന്നും റേഷൻ പോലും മുടങ്ങിയിരിക്കുകയാണെന്നും ഇവർ ആരോപിക്കുന്നു. കോക്സ് ബസാറിൽ ഇപ്പോൾ മൊബൈലും നിശ്ചലമാക്കപ്പെട്ടതായി പലരും പരാതിപ്പെടുന്നുണ്ട്.

മ്യാൻമാർ സർക്കാർ റോഹിൻഗ്യൻ കുടുംബങ്ങൾക്കുവേണ്ടി നിർമ്മിച്ചിരിക്കുന്ന ക്യാമ്പുകൾ തടവറകൾ പോലെയാണെന്നും സൗകര്യങ്ങൾ ഒട്ടുമില്ലെന്നും ആ മേഖലവിട്ട് പുറത്തിറങ്ങാൻ തങ്ങൾക്കനുവാദമില്ലെന്നും തടവുകാരെപ്പോലെ ഒരു സ്വാതന്ത്ര്യവുമില്ലാതെ ജന്മനാട്ടിൽ കഴിയുന്നതിലും ഭേദം മരിക്കുന്നതാണ്  നല്ലതെന്നും രോഹിൻഗ്യകൾ പറയുന്നു. രാഖിൻ പ്രവിശ്യയിൽ കഴിയുന്നവരിൽ നിന്നുള്ള വിവരങ്ങളാണ് അവർ പങ്കുവയ്ക്കുന്നത്. ക്യാമ്പിന് സദാസമയവും മ്യാൻമാർ പട്ടാളത്തിന്റെ കാവലുമുണ്ട്.

റോഹിൻഗ്യകളെ മ്യാന്മാർ സർക്കാർ, ബംഗാളികൾ എന്നാണ് വിളിക്കുന്നത്. സർക്കാർ രേഖകളിലും ഉത്തരവുകളും പ്രസ്താവനകളിലുമൊന്നും റോഹിൻഗ്യൻ എന്ന പദം അവരുപയോഗിക്കാറില്ല. വർഷങ്ങളായി ബംഗ്ലാദേശിൽ നിന്നുള്ള അനധികൃതകുടിയേറ്റക്കാർ എന്ന വിശേഷണമാണ് മ്യാന്മാർ സർക്കാർ ഇവർക്ക് നൽകിയിരിക്കുന്നത്.

അതുകൊണ്ടുതന്നെ ഇവർക്ക് അവിടുത്തെ പൗരത്വവും വോട്ടവകാശവും നൽകാൻ അവർ തയ്യാറുമല്ല. റോഹിൻഗ്യകളുടെ വിവാഹത്തിനും സന്താനോൽപ്പാദനത്തിനും വരെ മ്യാന്മാർ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ലോകരാജ്യങ്ങളുടെ കടുത്ത സമ്മർദ്ദഫലമായാണ് റോഹിൻഗ്യകളെ തിരിച്ചുവിളിക്കാനും അവരെ രാഖിൻ പ്രവിശ്യയിൽ പുനരധിവസിപ്പിക്കാനും മ്യാൻമാർ തയ്യാറായത്.

rohingyan2

എന്നാൽ തങ്ങൾക്ക് പൂർണ്ണ പൗരത്വവും , മറ്റുള്ളവർക്ക് ലഭ്യമായിട്ടുള്ള അധികാരങ്ങളും ലഭിക്കാതെ മ്യാന്മാറിലേക്ക് മടങ്ങില്ലെന്ന തീരുമാനത്തിലാണ് ഭൂരിഭാഗം അഭയാർഥികളും. ബംഗ്ലാദേശിനെ സംബന്ധിച്ചിടത്തോളം ഈ വിഷയം വലിയൊരു കീറാമുട്ടിയായി മാറുകയും ചെയ്തിരിക്കുന്നു.

ജർമ്മനിയിൽ അഭയാർത്ഥികളായി കഴിയുന്ന 200 റോഹിൻഗ്യൻ കുടുംബങ്ങളെ ആദ്യഘട്ടത്തിൽ ഏറ്റെടുക്കാൻ മ്യാൻമാർ തയ്യറായെങ്കിലും വളരെ സംശയത്തോടെയാണ് അവർ ഈ നീക്കത്തെ കാണുന്നത്.

Advertisment