/sathyam/media/media_files/2025/12/03/bear-can-russia-2-2025-12-03-17-10-57.jpg)
ഗാന്ധിജി, മദർ തെരേസ, നെ​ൽ​സ​ൺ മ​ണ്ടേ​ല തുടങ്ങിയവരുടെ പേരിൽ ലഹരിപാനീയം വിപണിയിലിറക്കിയ മദ്യക്കമ്പനിയുണ്ട് റഷ്യയിൽ. റിവോ എന്നാണ് ആ വിവാദ മദ്യനിർമാണക്കമ്പനിയുടെ പേര്.
'മ​ഹാ​ത്മ ജി' ​എ​ന്ന പേ​രി​ലു​ള്ള ബി​യ​ർ കാ​നി​ന്‍റെ ചി​ത്ര​ങ്ങ​ളും വീ​ഡി​യോ​യും സമൂഹമാധ്യമങ്ങളിൽ പലതവണ പ്രചരിച്ചിട്ടുണ്ട്. ഗാ​ന്ധി​ജി​യു​ടെ ചി​ത്ര​വും കൈ​യ്യൊ​പ്പും ബി​യ​ർ കാ​നി​ൽ ആ​ലേ​ഖ​നം ചെ​യ്തി​ട്ടു​ണ്ടെന്നതും പ്രത്യേകതയാണ്. ഇത് ഇന്ത്യക്കാരെ അപമാനിക്കാനാണോ എന്നാണ് ഉയരുന്ന ചോദ്യം.
മദ്യക്കമ്പനിക്കെതിരേ പല തവണ വ്യാപക പ്രതിഷേധങ്ങൾ ഉയർന്നിട്ടുണ്ട്. ത​ന്‍റെ ജീ​വി​ത​കാ​ലം മു​ഴു​വ​ൻ ല​ഹ​രി​ക്കെ​തി​രെ സം​സാ​രി​ച്ച മ​ഹാ​ത്മാ​വി​ന്‍റെ പേ​രി​ൽ മ​ദ്യം പു​റ​ത്തി​റ​ക്കി​യ ക​മ്പനി​യെ എങ്ങനെ വിശേഷിപ്പിക്കണമെന്നാണ് ഇന്ത്യക്കാർ ചോദിക്കുന്നത്. ഒരു റഷ്യൻ തെമ്മാടിത്തം എന്നു വിശേഷിപ്പിക്കാമെന്ന് നെറ്റിസൺസ് പറയുന്നു.
2018ൽ ​ലോ​ക​ക​പ്പ് ഫുട്ബോൾ ക്വാ​ർ​ട്ട​ർ ഫൈ​ന​ൽ സ​മ​യ​ത്ത് ബി​യ​ർ വ​ലി​യ വാ​ർ​ത്ത​യാ​യി​രു​ന്നു. റ​ഷ്യ​യി​ലെ നി​ഷ്നി നോ​വ്ഗൊ റോ​ഡി​ലെ ബാ​റി​ൽ ഫു​ട്ബോ​ൾ പ്രേ​മി​ക​ൾ ബി​യ​ർ കു​ടി​ക്കു​ന്ന​ത് നെ​റ്റി​സ​ൻ​സി​നി​ട​യി​ൽ ത​രം​ഗ​മാ​കു​ക​യും അ​ന്നു വ​ൻ വി​വാ​ദം ക്ഷ​ണി​ച്ചു​വ​രു​ത്തു​ക​യും ചെ​യ്തു.
ഗാന്ധിജിയുടെ പേരിൽ മാത്രമല്ല, മദർ തെരേസ, നെ​ൽ​സ​ൺ മ​ണ്ടേ​ല, മാ​ർ​ട്ടി​ൻ ലൂ​ത​ർ കിം​ഗ് ജൂ​നിയർ എ​വരുടെ പേരിലും ലഹരിപാനീയം പുറത്തിറക്കി വിവാദം സൃഷ്ടിച്ചതാണ് മദ്യക്കമ്പനി. നേരത്തെയും മഹാത്മജിയുടെ പേരിൽ അമേരിക്കയിൽ ബിയർ പുറത്തിറക്കിയിട്ടുണ്ട്. ഇതിൽ പിന്നീട് ബ്രൂവറി ഖേദം പ്രകടിപ്പിച്ചിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us