ആത്മീയപുണ്യം മാനവസേവയിലൂടെ ലോകത്തിന് പകർന്ന കാൽനൂറ്റാണ്ട്.    കരുണാകര ഗുരുവിനെയും ശാന്തിഗിരി ആശ്രമത്തെയും ലോകത്തിന് മുന്നിൽ അവതരിപ്പിച്ച  അസാമാന്യ മാനേജ്മെൻ്റും മാർക്കറ്റിംഗ് തന്ത്രവും. ആത്മീയ, രാഷ്ട്രീയ സാമൂഹിക സാംസ്കാരിക വേദികളിലെ ഒഴിവാക്കാൻ കഴിയാത്ത ശ്രേഷ്ഠ വ്യക്തിത്വം. ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വിയുടെ സേവന പ്രവർത്തനങ്ങൾക്ക് കാൽനൂറ്റാണ്ട് തികയുന്നു.

ഒട്ടേറെ ജീവ കാരുണ്യ പ്രവർത്തനങ്ങൾക്കും, പരിസ്ഥിതി സംരക്ഷണത്തിനും, മനുഷ്യാവകാശ പ്രവർത്തനങ്ങൾക്കും സജീവമായ നേതൃത്വം നൽകി എപ്പോഴും സാധാരണക്കാരോടൊപ്പം സ്വാമി ഉണ്ടാകും.

New Update
SANTHIGIRI2

തിരുവനന്തപുരം: വിദ്യാർത്ഥി രാഷ്ട്രീയ സംഘടനയിൽ തുടരുകയായിരുന്നു എങ്കിൽ ചേർത്തലക്കാരനായ ഹരികുമാർ എന്ന യുവാവ്, കേരള രാഷ്ട്രീയത്തിൽ ആരെങ്കിലും ഒക്കെ ആകുമായിരുന്നു. എന്നാൽ ഓരോരുത്തരുടെയും ജീവിതത്തിന് ഒരു നിയോഗം ഉണ്ടാകുമല്ലോ. സമയമാകുമ്പോൾ  നരജന്മം എടുത്തവരെ എല്ലാം ആ നിയോഗത്തിലേക്ക് അവരും പോലും അറിയാതെ എത്തിക്കുകയും ചെയ്യും.

Advertisment

പതിനാറാം വയസ്സിൽ  പോത്തൻകോട് ശാന്തിഗിരി ആശ്രമത്തിലെ പ്രാർത്ഥനാ മന്ദിരം ഭക്തർക്ക് ആയി സമർപ്പിക്കുന്ന ചടങ്ങിൽ ഹരി അവിടെ എത്തി. വിധി അവിടെ എത്തിക്കുകയായിരുന്നു എന്ന് പറയുന്നത് ആണ് കൂടുതൽ ശരി.  

SANTHIGIRI7

1989 ൽ കരുണാകര ഗുരു നടത്തിയ തീർത്ഥയാത്രയുടെ ഭാഗമായി ഹരിയുടെ  ചേർത്തല കടക്കരപ്പള്ളിയിലെ ഭവനവും അദ്ദേഹം സന്ദർശിച്ചു.

ഗുരുവും ആയിട്ടുള്ള കൂടിക്കാഴ്ച ഹരിയുടെ ചിന്തയിലും ജീവിതത്തിലും മാറ്റങ്ങൾക്ക് തുടക്കമിട്ടു.

ആത്മീയതയുടെ വഴിയിലേക്ക് ഹരിയുടെ കൈപിടിച്ച് ആരോ നടത്തി, ശാന്തിഗിരി ആശ്രമത്തിൽ എത്തിച്ചു. 

SANTHIGIRI5

2001 ൽ ആശ്രമത്തിലെ ഗുരുസ്ഥാനീയ ശിഷ്യപൂജിത, അമൃത ജ്ഞാന തപസ്വി ഹരികുമാറിന്, സന്യാസദീക്ഷ നൽകി ഗുരു രത്നം ജ്ഞാന തപസ്വി എന്ന പേര് ചൊല്ലി വിളിച്ച് ആശ്രമത്തിന്റെ ഭാഗമാക്കി. 

SANTHIGIRI6

ആശ്രമത്തിന്റെ ഓർഗനൈസിംഗ് സെക്രട്ടറി ആയി സേവനം അനുഷ്ഠിച്ച കാലത്ത്, ആശ്രമത്തിൻ്റെ വളർച്ചയ്ക്ക് മികച്ച പ്രവർത്തനങ്ങൾക്ക് തുടക്കം ഇടുകയും, നടത്തി എടുക്കുകയും ചെയ്തു. 

2019 മുതൽ ആശ്രമം ജനറൽ സെക്രട്ടറി ആയി പ്രവർത്തിച്ച് വരികയാണ്.

"മതാതീത ആത്മീയത" എന്ന ആശ്രമത്തിന്റെ ദൗത്യം വിജയകരമായി മുന്നോട്ട് കൊണ്ടു പോകാൻ കഴിയുന്നത്,  ആത്മീയതയെയും സാമൂഹിക സേവനത്തെയും ഫലപ്രദമായ രീതിയിൽ സമന്വയിപ്പിക്കുന്നതിലൂടെയാണ് എന്ന് സ്വാമി അഭിപ്രായപ്പെടുന്നു.

SANTHIGIRI

കരുണാകര ഗുരുവിന്റെ ഭൗതിക ശരീരം അടക്കം ചെയ്ത പരമ പവിത്ര സ്ഥാനം, ഇന്ന് ലോകശ്രദ്ധ ആകർഷിക്കുന്ന വിധത്തിൽ വിരിഞ്ഞു നിൽക്കുന്ന  താമരയുടെ രൂപത്തിലുള്ള പർണശാലയാക്കി സമർപ്പിക്കുന്നതിൽ  സ്വാമി പങ്കാളിയായി.

ആരോഗ്യ മേഖലയിൽ ശാന്തിഗിരിയുടെ സാന്നിദ്ധ്യം നിറഞ്ഞുനിൽക്കുന്ന  വിധത്തിലുള്ള പ്രവർത്തനങ്ങൾക്ക് സ്വാമി നേതൃത്വം നൽകി. 

SANTHIGIRI1

പാലക്കാട് ആയുർവേദ കോളജും, പോത്തൻകോട് സിദ്ധവൈദ്യ കോളജും ആരംഭിച്ച്, രണ്ട് ചികിത്സാ രീതികളുടെയും ഗുണങ്ങൾ ജനങ്ങൾക്ക് ലഭ്യമാക്കി. 

കേരളത്തിൽ ആദ്യമായി സിദ്ധ മെഡിക്കൽ കോളജ് സ്ഥാപിച്ചത് ശാന്തിഗിരി ആശ്രമത്തിൽ ആയിരുന്നു.

san

കേരളം  ഉൾപ്പെടെ ഇന്ത്യയുടെ പല സംസ്ഥാനങ്ങളിലും, വിദേശ രാജ്യങ്ങളിലും ശാന്തിഗിരി ആയുർവേദ, സിദ്ധ ആശുപത്രികൾ തുടങ്ങുന്നതിലും ഭാഗഭാക്കായി. 

ഇന്ത്യയുടെ മുൻ രാഷ്ട്രപതി, അന്തരിച്ച കെ ആർ നാരായണൻ ജനിച്ച് വളർന്ന ഭവനം ഏറ്റെടുത്ത്, ആയുർവേദത്തിന്റെയും സിദ്ധയുടെയും ഗവേഷണ കേന്ദ്രം  ആക്കി മാറ്റി.

a1

ഫൊക്കാന, ഫോമ, ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്ക, വൈഎംസിഎ, ചട്ടമ്പി സ്വാമി പുരസ്കാരം തുടങ്ങി ഒട്ടേറെ പുരസ്കാരങ്ങൾ നൽകി സ്വാമിയെ ആദരിച്ചിട്ടുണ്ട്.  

മാർപാപ്പയും ആയി വത്തിക്കാനിൽ  കൂടിക്കാഴ്ച നടത്തിയും,  ലോകസമാധാന ഉച്ചകോടിയിൽ പങ്കെടുത്തും ശാന്തിഗിരിയുടെ സന്ദേശം അന്താരാഷ്ട്ര വേദികളിൽ എത്തിക്കുകയുണ്ടായി.

a2

യു എൻ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര വേദികളിൽ ഭാരതീയ ദർശങ്ങളെക്കുറിച്ച് സംസാരിക്കാൻ അവസരം കിട്ടി.  

ഒട്ടേറെ ജീവ കാരുണ്യ പ്രവർത്തനങ്ങൾക്കും, പരിസ്ഥിതി സംരക്ഷണത്തിനും, മനുഷ്യാവകാശ പ്രവർത്തനങ്ങൾക്കും സജീവമായ നേതൃത്വം നൽകി എപ്പോഴും സാധാരണക്കാരോടൊപ്പം സ്വാമി ഉണ്ടാകും. 

ദൈവത്തിൻ്റെ കണ്ണുകൾ കൊണ്ട് കാണുക, ആശ്രമം എന്ന അഖണ്ഡത, നേരിന്റെ ബാല്യം, നവജ്യോതി ശ്രീ  കരുണാകര ഗുരുവിൻ്റെ ജീവചരിത്രം, ആനന്ദത്തിന്റെ ഇതളുകൾ തുടങ്ങി ഒട്ടേറെ പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്. 

a3

" ആഴമേറിയതും വിശാലവും ആണ് ഗുരു പകർന്നു നൽകിയ അറിവ്. വിനയത്തോടെ, ഓരോ നിമിഷവും ആ സ്നേഹം അനുഭവിച്ചറിയുന്നു. ഗുരു നൽകിയ വെളിച്ചം ലോക നന്മയ്ക്കായി പകരുകയാണ് എൻ്റെ ദൗത്യം. ജാതിയും മതവും അല്ല മനുഷ്യത്വമാണ് ഏറ്റവും വലിയ ദൈവീകത." എന്ന് സ്വാമി വിനയപൂർവ്വം പറയുന്നു. അതെ!  "മാനവസേവയാണല്ലോ മാധവ സേവ!"

Advertisment