ഇ​​​​​റാ​​​​​നി​​​​​ല്‍ ആ​​​​​ക്ര​​​​​മ​​​​​ണ​​​​​ത്തി​​​​​നു തൊ​​​​​ട്ടു​​​​​മു​​​​​മ്പാ​​​​​യി ഇ​​​​​സ്ര​​​​​യേ​​​​​ല്‍ സ​​​​​ന്ദ​​​​​ര്‍​ശി​​​​​ച്ച പ്ര​​​​​ധാ​​​​​ന​​​​​മ​​​​​ന്ത്രി ന​​​​​രേ​​​​​ന്ദ്ര മോ​​​​​ദി​​​​​യു​​​​​ടെ തീ​​​​​രു​​​​​മാ​​​​​നം തെ​​​​​റ്റോ? ഇ​​​​​ന്ത്യ​​​​​യു​​​​​ടെ സൗ​​​​​ഹൃ​​​​​ദരാ​​​​​ജ്യ​​​​​മാ​​​​​യ ഇ​​​​​റാ​​​​​ന്‍റെ പ​​​​​ര​​​​​മോ​​​​​ന്ന​​​​​ത നേ​​​​​താ​​​​​വ് ആ​​​​​യ​​​​​ത്തു​​​​​ള്ള അ​​​​​ലി ഖ​​​​മ​​​​ന​​​​യ്‌​​​​യു​​​​​ടെ​​​​​യും ഇ​​​​​റാ​​​​​നി​​​​​ലെ 168 സ്‌​​​​​കൂ​​​​​ള്‍ കു​​​​​ട്ടി​​​​​ക​​​​​ളു​​​​​ടെ​​​​​യും കൊ​​​​​ല​​​​​പാ​​​​​ത​​​​​ക​​​​​ത്തെ അ​​​​​പ​​​​​ല​​​​​പി​​​​​ക്കാ​​​​​തി​​​​​രു​​​​​ന്ന​​​​​തു തെ​​​​​റ്റ​​​​​ല്ലേ? ഖ​​​​​മ​​​​നയ്‌​​​​യു​​​​​ടെ മ​​​​​ര​​​​​ണ​​​​​ത്തി​​​​​ല്‍ അ​​​​​നു​​​​​ശോ​​​​​ചി​​​​​ക്കാ​​​​​ന്‍ പോ​​​​​ലും ഇ​​​​​ന്ത്യ വൈ​​​​​കി​​​​​യ​​​​​ത് എ​​​​​ന്തി​​​​​നാ​​​​​ണ്? ഇ​​​​​റാ​​​​​നെ​​​​​തി​​​​​രേ​​​​​യു​​​​​ള്ള യു​​​​​എ​​​​​സ്-ഇ​​​​​സ്ര​​​​​യേ​​​​​ല്‍ യു​​​​​ദ്ധ​​​​​ത്തി​​​​​ല്‍ നി​​​​​ശ​​​​​ബ്ദ​​​​​മാ​​​​​യി ഇ​​​​​ന്ത്യ പ​​​​​ക്ഷം ചേ​​​​​ര്‍​ന്നോ​​​​​ ? ഇ​​​​​ന്ത്യ​​​​​യു​​​​​ടെ ക്ഷ​​​​​ണം സ്വീ​​​​​ക​​​​​രി​​​​​ച്ച് വി​​​​​ശാ​​​​​ഖ​​​​​പ​​​​​ട്ട​​​​​ണ​​​​​ത്ത് നാ​​​​​വി​​​​​കാ​​​​​ഭ്യാ​​​​​സ​​​​​ത്തി​​​​​നെ​​​​​ത്തി മ​​​​​ട​​​​​ങ്ങി​​​​​യ ഇ​​​​​റാ​​​​​ന്‍റെ ഐ​​​​​റി​​​​​സ് ദേ​​​​​ന എ​​​​​ന്ന പ​​​​​ട​​​​​ക്ക​​​​​പ്പ​​​​​ല്‍ അ​​​​​മേ​​​​​രി​​​​​ക്ക ത​​​​​ക​​​​​ര്‍​ത്ത​​​​​പ്പോ​​​​​ഴു​​​​​ള്ള ഇ​​​​​ന്ത്യ​​​​​യു​​​​​ടെ മൗ​​​​​ന​​​​​വും വി​​​​​വാ​​​​​ദത്തിൽ.. ജോർജ് കള്ളിവയലിൽ എഴുതുന്നു

ഗ​​​​​ള്‍​ഫ് രാ​​​​​ജ്യ​​​​​ങ്ങ​​​​​ളി​​​​​ലെ ഇ​​​​​റാ​​​​​ന്‍റെ ആ​​​​​ക്ര​​​​​മ​​​​​ണ​​​​​ങ്ങ​​​​​ളെ ഇ​​​​​ന്ത്യ വി​​​​​മ​​​​​ര്‍​ശി​​​​​ച്ചു. എ​​​​​ന്നാ​​​​​ല്‍, അ​​​​​മേ​​​​​രി​​​​​ക്ക​​​​​യും ഇ​​​​​സ്ര​​​​​യേ​​​​​ലും ഇ​​​​​റാ​​​​​നി​​​​​ല്‍ ന​​​​​ട​​​​​ത്തി​​​​​യ ആ​​​​​ക്ര​​​​​മ​​​​​ണ​​​​​ങ്ങ​​​​​ളോ​​​​​ട് ഇ​​​​​ന്ത്യ മൗ​​​​​നം പാ​​​​​ലി​​​​​ച്ചു

New Update
MODI


ലോ​​​​​ക​​​​​ പോ​​​​​ലീ​​​​​സ് ക​​​​​ളി​​​​​ക്കു​​​​​ന്ന അ​​​​​മേ​​​​​രി​​​​​ക്ക​​​​​യു​​​​​ടെ മു​​​​​ന്നി​​​​​ല്‍ ഇ​​​​​ന്ത്യ​​​​​യു​​​​​ടെ ആ​​​​​ത്മാ​​​​​ഭി​​​​​മാ​​​​​ന​​​​​വും സ്വാ​​​​​ത​​​​​ന്ത്ര്യ​​​​​വും അ​​​​​ടി​​​​​യ​​​​​റ വ​​​​​യ്ക്കു​​​​​ക​​​​​യാ​​​​​ണോ? ഇ​​​​​റാ​​​​​നി​​​​​ല്‍ ആ​​​​​ക്ര​​​​​മ​​​​​ണ​​​​​ത്തി​​​​​നു തൊ​​​​​ട്ടു​​​​​മു​​​​​മ്പാ​​​​​യി ഇ​​​​​സ്ര​​​​​യേ​​​​​ല്‍ സ​​​​​ന്ദ​​​​​ര്‍​ശി​​​​​ച്ച പ്ര​​​​​ധാ​​​​​ന​​​​​മ​​​​​ന്ത്രി ന​​​​​രേ​​​​​ന്ദ്ര മോ​​​​​ദി​​​​​യു​​​​​ടെ തീ​​​​​രു​​​​​മാ​​​​​നം തെ​​​​​റ്റോ? ഇ​​​​​ന്ത്യ​​​​​യു​​​​​ടെ സൗ​​​​​ഹൃ​​​​​ദരാ​​​​​ജ്യ​​​​​മാ​​​​​യ ഇ​​​​​റാ​​​​​ന്‍റെ പ​​​​​ര​​​​​മോ​​​​​ന്ന​​​​​ത നേ​​​​​താ​​​​​വ് ആ​​​​​യ​​​​​ത്തു​​​​​ള്ള അ​​​​​ലി ഖ​​​​മ​​​​ന​​​​യ്‌​​​​യു​​​​​ടെ​​​​​യും ഇ​​​​​റാ​​​​​നി​​​​​ലെ 168 സ്‌​​​​​കൂ​​​​​ള്‍ കു​​​​​ട്ടി​​​​​ക​​​​​ളു​​​​​ടെ​​​​​യും കൊ​​​​​ല​​​​​പാ​​​​​ത​​​​​ക​​​​​ത്തെ അ​​​​​പ​​​​​ല​​​​​പി​​​​​ക്കാ​​​​​തി​​​​​രു​​​​​ന്ന​​​​​തു തെ​​​​​റ്റ​​​​​ല്ലേ? ഖ​​​​​മ​​​​നയ്‌​​​​യു​​​​​ടെ മ​​​​​ര​​​​​ണ​​​​​ത്തി​​​​​ല്‍ അ​​​​​നു​​​​​ശോ​​​​​ചി​​​​​ക്കാ​​​​​ന്‍ പോ​​​​​ലും ഇ​​​​​ന്ത്യ വൈ​​​​​കി​​​​​യ​​​​​ത് എ​​​​​ന്തി​​​​​നാ​​​​​ണ്?

Advertisment

modi


റ​​​​​ഷ്യ​​​​​യി​​​​​ല്‍നി​​​​​ന്ന് എ​​​​​ണ്ണ വാ​​​​​ങ്ങു​​​​​ന്ന​​​​​തി​​​​​ന് ഇ​​​​​ന്ത്യ​​​​​ക്ക് 30 ദി​​​​​വ​​​​​സ​​​​​ത്തെ ഇ​​​​​ള​​​​​വ് അ​​​​​നു​​​​​വ​​​​​ദി​​​​​ച്ച​​​​​താ​​​​​യു​​​​​ള്ള അ​​​​​മേ​​​​​രി​​​​​ക്ക​​​​​ന്‍ പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് ഡോ​​​​​ണ​​​​​ള്‍​ഡ് ട്രം​​​​​പി​​​​​ന്‍റെ പ്ര​​​​​ഖ്യാ​​​​​പ​​​​​നം ഇ​​​​​ന്ത്യ​​​​​യു​​​​​ടെ അ​​​​​ന്ത​​​​​സി​​​​​നും പ​​​​​ര​​​​​മാ​​​​​ധി​​​​​കാ​​​​​ര​​​​​ത്തി​​​​​നും ആ​​​​​ഘാ​​​​​ത​​​​​മാ​​​​​യി. ഇ​​​​​ന്ത്യ​​​​പോ​​​​​ലെ​​​​​യൊ​​​​​രു മ​​​​​ഹാ​​​​​രാ​​​​​ജ്യ​​​​​ത്തി​​​​​ന് എ​​​​​ണ്ണ വാ​​​​​ങ്ങാ​​​​​ന്‍ അ​​​​​മേ​​​​​രി​​​​​ക്ക​​​​​ന്‍ പ്ര​​​​​സി​​​​​ഡ​​​​​ന്‍റി​​​​ന്‍റെ അ​​​​​നു​​​​​മ​​​​​തി വേ​​​​​ണ​​​​​മോ​​​​​യെ​​​​​ന്ന് പ്ര​​​​​ധാ​​​​​ന​​​​​മ​​​​​ന്ത്രി ന​​​​​രേ​​​​​ന്ദ്ര മോ​​​​​ദി​​​​​യാ​​​​​ണ് ഉ​​​​​ത്ത​​​​​രം പ​​​​​റ​​​​​യേ​​​​​ണ്ട​​​​​ത്.

പു​​​​​ലി​​​​​വാ​​​​​ലാ​​​​​യ യു​​​​​ദ്ധ​​​​​ക്ക​​​​​പ്പ​​​​​ല്‍

മ​​​​​ധ്യേ​​​​​ഷ്യയി​​​​​ലും ല​​​​​ക്ഷ​​​​​ക്ക​​​​​ണ​​​​​ക്കി​​​​​നു പ്ര​​​​​വാ​​​​​സി ഇ​​​​​ന്ത്യ​​​​​ക്കാ​​​​​രു​​​​​ള്ള യു​​​​​എ​​​​​ഇ, സൗ​​​​​ദി അ​​​​​റേ​​​​​ബ്യ, ഖ​​​​​ത്ത​​​​​ര്‍, കു​​​​​വൈ​​​​​റ്റ്, ബ​​​​​ഹറിന്‍, ഒ​​​​​മാ​​​​​ന്‍ തു​​​​​ട​​​​​ങ്ങി​​​​​യ ഗ​​​​​ള്‍​ഫ് രാ​​​​​ജ്യ​​​​​ങ്ങ​​​​​ളി​​​​​ലു​​​​​മു​​​​​ള്ള സം​​​​​ഘ​​​​​ര്‍​ഷം ശ​​​​​മി​​​​​ക്കാ​​​​​തെ തു​​​​​ട​​​​​രു​​​​​മ്പോ​​​​​ഴും ഇ​​​​​ന്ത്യ​​​​​യു​​​​​ടെ ന​​​​​യ​​​​​ത​​​​​ന്ത്ര നി​​​​​ല​​​​​പാ​​​​​ടു​​​​​ക​​​​​ള്‍ വി​​​​​മ​​​​​ര്‍​ശി​​​​​ക്ക​​​​​പ്പെ​​​​​ടു​​​​​ന്നു.

DENA


ഇ​​​​​ന്ത്യ​​​​​യു​​​​​ടെ ക്ഷ​​​​​ണം സ്വീ​​​​​ക​​​​​രി​​​​​ച്ച് വി​​​​​ശാ​​​​​ഖ​​​​​പ​​​​​ട്ട​​​​​ണ​​​​​ത്ത് നാ​​​​​വി​​​​​കാ​​​​​ഭ്യാ​​​​​സ​​​​​ത്തി​​​​​നെ​​​​​ത്തി മ​​​​​ട​​​​​ങ്ങി​​​​​യ ഇ​​​​​റാ​​​​​ന്‍റെ ഐ​​​​​റി​​​​​സ് ദേ​​​​​ന എ​​​​​ന്ന പ​​​​​ട​​​​​ക്ക​​​​​പ്പ​​​​​ല്‍ അ​​​​​മേ​​​​​രി​​​​​ക്ക ത​​​​​ക​​​​​ര്‍​ത്ത​​​​​പ്പോ​​​​​ഴു​​​​​ള്ള ഇ​​​​​ന്ത്യ​​​​​യു​​​​​ടെ മൗ​​​​​ന​​​​​വും വി​​​​​വാ​​​​​ദ​​​​​മാ​​​​​യി.


ഇ​​​​​ന്ത്യ​​​​​ന്‍ സ​​​​​മു​​​​​ദ്ര​​​​​ത്തി​​​​​ല്‍ ശ്രീ​​​​​ല​​​​​ങ്ക​​​​​യോ​​​​​ട് അ​​​​​ടു​​​​​ത്താ​​​​​ണു സം​​​​​ഭ​​​​​വ​​​​​മു​​​​​ണ്ടാ​​​​​യ​​​​​ത്. സാ​​​​​ങ്കേ​​​​​തി​​​​​ക​​​​​മാ​​​​​യി ക​​​​​പ്പ​​​​​ല്‍ ഇ​​​​​ന്ത്യ​​​​​യു​​​​​ടെ സ​​​​​മു​​​​​ദ്രാ​​​​​തി​​​​​ര്‍​ത്തി വി​​​​​ട്ടു​​​​​വെ​​​​​ന്ന​​​​​താ​​​​​യി​​​​​രു​​​​​ന്നു ന്യാ​​​​​യം.


 അ​​​​​മേ​​​​​രി​​​​​ക്ക​​​​​ന്‍ അ​​​​​ന്ത​​​​​ര്‍​വാ​​​​​ഹി​​​​​നി​​​​​യു​​​​​ടെ ടോ​​​​​ര്‍​പി​​​​​ഡോ ആ​​​​​ക്ര​​​​​മ​​​​​ണ​​​​​ത്തി​​​​​ല്‍ മു​​​​​ങ്ങി​​​​​യ ഇ​​​​​റാ​​​​​ന്‍റെ യു​​​​​ദ്ധ​​​​​ക്ക​​​​​പ്പ​​​​​ലി​​​​​ലു​​​​​ണ്ടാ​​​​​യി​​​​​രു​​​​​ന്ന 180 പേ​​​​​രു​​​​​ടെ ര​​​​​ക്ഷാ​​​​​ദൗ​​​​​ത്യ​​​​​ത്തി​​​​​നു​​​​പോ​​​​​ലും ഇ​​​​​ന്ത്യ വൈ​​​​​കി​​​​​യെ​​​​​ന്ന​​​​​തു നി​​​​​ഷ്പ​​​​​ക്ഷ​​​​​രാ​​​​​യ​​​​​വ​​​​​രെ ന​​​​​ടു​​​​​ക്കി. ഇ​​​​​ന്ത്യ​​​​​യു​​​​​ടെ അ​​​​​തി​​​​​ഥി ആ​​​​​യി​​​​​രു​​​​​ന്നു ഇ​​​​​റാ​​​​​ന്‍റെ ഈ ​​​​​യു​​​​​ദ്ധ​​​​​ക്ക​​​​​പ്പ​​​​​ല്‍.

അ​​​​​മേ​​​​​രി​​​​​ക്ക​​​​​യെ ത​​​​​ള്ളി​​​​​യ ഇ​​​​​ന്ദി​​​​​ര

1971ലെ ​​​​​ഇ​​​​​ന്ത്യ-​​​​​പാ​​​​​ക്കി​​​​​സ്ഥാ​​​​​ന്‍ യു​​​​​ദ്ധ​​​​​സ​​​​​മ​​​​​യ​​​​​ത്ത് ബം​​​​​ഗാ​​​​​ള്‍ ഉ​​​​​ള്‍​ക്ക​​​​​ട​​​​​ലി​​​​​ല്‍ നാ​​​​​വി​​​​​ക​​​​സേ​​​​​ന​​​​​യെ വി​​​​​ന്യ​​​​​സി​​​​​ച്ച് അ​​​​​മേ​​​​​രി​​​​​ക്ക​​​​​യെ പ്ര​​​​​ധാ​​​​​ന​​​​​മ​​​​​ന്ത്രി ഇ​​​​​ന്ദി​​​​​രാ​​​​​ഗാ​​​​​ന്ധി വെ​​​​​ല്ലു​​​​​വി​​​​​ളി​​​​​ച്ച​​​​​താ​​​​​ണു ച​​​​​രി​​​​​ത്രം. ഇ​​​​​ന്ത്യ​​​​​ക്കെ​​​​​തി​​​​​രേ പാ​​​​​ക്കി​​​​​സ്ഥാ​​​​​നെ സ​​​​​ഹാ​​​​​യി​​​​​ക്കാ​​​​​നാ​​​​​യി ആ​​​​​ണ​​​​​വ​​​​​ശ​​​​​ക്തി​​​​​യു​​​​​ള്ള വി​​​​​മാ​​​​​ന​​​​​വാ​​​​​ഹി​​​​​നി​​​​​ക്ക​​​​​പ്പ​​​​​ലാ​​​​​യ യു​​​​​എ​​​​​സ്എ​​​​​സ് എ​​​​​ന്‍റ​​​​ര്‍​പ്രൈ​​​​​സി​​​​​ന്‍റെ നേ​​​​​തൃ​​​​​ത്വ​​​​​ത്തി​​​​​ല്‍ ഏ​​​​​ഴാം ക​​​​​പ്പ​​​​​ല്‍​പ്പ​​​​​ട​​​​​യെ ബം​​​​​ഗാ​​​​​ള്‍ ഉ​​​​​ള്‍​ക്ക​​​​​ട​​​​​ലി​​​​​ലേ​​​​​ക്ക് അ​​​​​യ​​​​​ച്ച​​​​​തി​​​​​നെ​​​​​യാ​​​​​ണ് അ​​​​​ന്ന് ഇ​​​​​ന്ത്യ ധീ​​​​​ര​​​​​മാ​​​​​യി വെ​​​​​ല്ലു​​​​​വി​​​​​ളി​​​​​ച്ച​​​​​ത്.

INDIRA


അ​​​​​മേ​​​​​രി​​​​​ക്ക​​​​​ന്‍ പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് റി​​​​​ച്ചാ​​​​​ര്‍​ഡ് നി​​​​​ക്സ​​​​​ണി​​​​​ന്‍റെ​​​​​യും സു​​​​​ര​​​​​ക്ഷാ ഉ​​​​​പ​​​​​ദേ​​​​​ഷ്ടാ​​​​​വ് ഹെ​​​​​ന്‍‌​​​​റി കി​​​​​സിം​​​​​ഗ​​​​​റു​​​​​ടെ​​​​​യും സ​​​​​മ്മ​​​​​ര്‍​ദ​​​​​ത്തി​​​​​നു വ​​​​​ഴ​​​​​ങ്ങാ​​​​​തെ ബം​​​​​ഗ്ലാ​​​​​ദേ​​​​​ശി​​​​​ന്‍റെ വി​​​​​മോ​​​​​ച​​​​​നം ഉ​​​​​റ​​​​​പ്പാ​​​​​ക്കി​​​​​യ​​​​​ത് ഇ​​​​​ന്ദി​​​​​ര​​​​​യു​​​​​ടെ ധീ​​​​​ര​​​​​വും അ​​​​​ച​​​​​ഞ്ച​​​​​ല​​​​​വു​​​​​മാ​​​​​യ ദൃ​​​​​ഢ​​​​​നി​​​​​ശ്ച​​​​​യ​​​​​മാ​​​​​ണ്.


ചൈ​​​​​ന​​​​​യു​​​​​ടെ യു​​​​​യാ​​​​​ന്‍ വാം​​​​​ഗ് 5 എ​​​​​ന്ന ക​​​​​പ്പ​​​​​ല്‍ 2022ല്‍ ​​​​​ശ്രീ​​​​​ല​​​​​ങ്ക​​​​​ന്‍ തു​​​​​റ​​​​​മു​​​​​ഖ​​​​​ത്തു ന​​​​​ങ്കൂ​​​​​ര​​​​​മി​​​​​ടാ​​​​​ന്‍ അ​​​​​നു​​​​​വ​​​​​ദി​​​​​ച്ച​​​​​തി​​​​​നെ​​​​​തി​​​​​രേ മോ​​​​​ദി സ​​​​​ര്‍​ക്കാ​​​​​ര്‍ പ്ര​​​​​തി​​​​​ഷേ​​​​​ധി​​​​​ച്ചി​​​​​രു​​​​​ന്നു. ശ്രീ​​​​​ല​​​​​ങ്ക​​​​​ന്‍ തു​​​​​റ​​​​​മു​​​​​ഖ​​​​​ത്ത് ഏ​​​​​തു ക​​​​​പ്പ​​​​​ലി​​​​​ന് അ​​​​​നു​​​​​മ​​​​​തി കൊ​​​​​ടു​​​​​ക്ക​​​​​ണ​​​​​മെ​​​​​ന്ന​​​​​തു സാ​​​​​ങ്കേ​​​​​തി​​​​​ക​​​​​മാ​​​​​യി ആ ​​​​​രാ​​​​​ജ്യ​​​​​ത്തി​​​​​ന്‍റെ മാ​​​​​ത്രം അ​​​​​ധി​​​​​കാ​​​​​ര​​​​​മാ​​​​​ണ്. എ​​​​​ങ്കി​​​​​ലും ഇ​​​​​ന്ത്യ എ​​​​​തി​​​​​ര്‍​ത്തു.


ഭൂ​​​​​ഖ​​​​​ണ്ഡാ​​​​​ന്ത​​​​​ര ബാ​​​​​ലി​​​​​സ്റ്റി​​​​​ക് മി​​​​​സൈ​​​​​ല്‍ വി​​​​​ക്ഷേ​​​​​പ​​​​​ണ​​​​​ങ്ങ​​​​​ള്‍ മു​​​​​ത​​​​​ല്‍ ഉ​​​​​പ​​​​​ഗ്ര​​​​​ഹം, റോ​​​​​ക്ക​​​​​റ്റ് തു​​​​​ട​​​​​ങ്ങി​​​​​യ​​​​​വ​​​​​യെ​​​​​ല്ലാം നി​​​​​രീ​​​​​ക്ഷി​​​​​ക്കാ​​​​​ന്‍ ക​​​​​ഴി​​​​​യു​​​​​ന്ന ചൈ​​​​​ന​​​​​യു​​​​​ടെ പു​​​​​തു​​​​​ത​​​​​ല​​​​​മു​​​​​റ ബ​​​​​ഹി​​​​​രാ​​​​​കാ​​​​​ശ ട്രാ​​​​​ക്കിം​​​​​ഗ് ചാ​​​​​ര ക​​​​​പ്പ​​​​​ലു​​​​​ക​​​​​ളി​​​​​ലൊ​​​​​ന്നാ​​​​​യി​​​​​രു​​​​​ന്നു യു​​​​​യാ​​​​​ന്‍ വാം​​​​​ഗ് 5 എ​​​​​ന്ന​​​​​താ​​​​​യി​​​​​രു​​​​​ന്നു പ്ര​​​​​ശ്‌​​​​​നം.

മ​​​​​ന്‍​മോ​​​​​ഹ​​​​​നും മാ​​​​​തൃ​​​​​ക​​​​​യാ​​​​​യി

2003ലെ ​​​​​ഇ​​​​​റാ​​​​​ക്കി​​​​​ലെ അ​​​​​മേ​​​​​രി​​​​​ക്ക​​​​​ന്‍ അ​​​​​ധി​​​​​നി​​​​​വേ​​​​​ശ​​​​​ത്തി​​​​​നെ​​​​​തി​​​​​രേ അ​​​​​മേ​​​​​രി​​​​​ക്ക​​​​​യി​​​​​ല്‍ ചെ​​​​​ന്നു സം​​​​​സാ​​​​​രി​​​​​ക്കാ​​​​​ന്‍ പ്ര​​​​​ധാ​​​​​ന​​​​​മ​​​​​ന്ത്രി ഡോ. ​​​​​മ​​​​​ന്‍​മോ​​​​​ഹ​​​​​ന്‍ സിം​​​​​ഗ് ത​​​​​യാ​​​​​റാ​​​​​യ​​​​​തു ച​​​​​രി​​​​​ത്ര​​​​​മാ​​​​​ണ്.


അ​​​​​മേ​​​​​രി​​​​​ക്ക​​​​​യു​​​​​മാ​​​​​യു​​​​​ള്ള ആ​​​​​ണ​​​​​വക​​​​​രാ​​​​​റി​​​​​ന്‍റെ ച​​​​​ര്‍​ച്ച​​​​​ക​​​​​ള്‍​ക്കാ​​​​​യി അ​​​​​മേ​​​​​രി​​​​​ക്ക​​​​​യി​​​​​ലെ​​​​​ത്തി​​​​​യ​​​​​പ്പോ​​​​​ഴാ​​​​​യി​​​​​രു​​​​​ന്നു പ്ര​​​​​തി​​​​​ക​​​​​ര​​​​​ണം. അ​​​​​മേ​​​​​രി​​​​​ക്ക​​​​​യു​​​​​ടെ ഇ​​​​​റാ​​​​​ക്ക് അ​​​​​ധി​​​​​നി​​​​​വേ​​​​​ശം “ഒ​​​​​രു തെ​​​​​റ്റാ​​​​​യി​​​​​രു​​​​​ന്നു” എ​​​​​ന്നാ​​​​​ണ് ഇ​​​​​ന്ത്യ​​​​​ന്‍ പ്ര​​​​​ധാ​​​​​ന​​​​​മ​​​​​ന്ത്രി ന​​​​​ല്‍​കി​​​​​യ ഉ​​​​​ത്ത​​​​​രം.

അ​​​​​മേ​​​​​രി​​​​​ക്ക​​​​​ന്‍ അ​​​​​ധി​​​​​നി​​​​​വേ​​​​​ശ​​​​​ത്തോ​​​​​ട് വ്യ​​​​​ക്ത​​​​​വും കൃ​​​​​ത്യ​​​​​വു​​​​​മാ​​​​​യി​​​​​രു​​​​​ന്നു അ​​​​​ന്ന​​​​​ത്തെ ഇ​​​​​ന്ത്യ​​​​​യു​​​​​ടെ നി​​​​​ല​​​​​പാ​​​​​ട്.

manmohan singh

അ​​​​​മേ​​​​​രി​​​​​ക്ക​​​​​യു​​​​​ടെ ഇ​​​​​റാ​​​​​ക്ക് ആ​​​​​ക്ര​​​​​മ​​​​​ണ​​​​​ത്തോ​​​​​ടു​​​​​ള്ള എ​​​​​തി​​​​​ര്‍​പ്പി​​​​​ന് മ​​​​​ന്‍​മോ​​​​​ഹ​​​​​ന്‍റെ വാ​​​​​ക്കു​​​​​ക​​​​​ളി​​​​​ല്‍ മ​​​​​റ​​​​​യി​​​​​ല്ലാ​​​​​യി​​​​​രു​​​​​ന്നു. എ​​​​​ന്നി​​​​​ട്ടും ആ​​​​​ണ​​​​​വോ​​​​​ര്‍​ജ ക​​​​​രാ​​​​​ര്‍ നേ​​​​​ടി​​​​​യെ​​​​​ടു​​​​​ക്കു​​​​​ന്ന​​​​​തി​​​​​ല്‍ അ​​​​​ദ്ദേ​​​​​ഹം വി​​​​​ജ​​​​​യി​​​​​ച്ചു. രാ​​​​​ജ്യ​​​​​താ​​​​​ത്പ​​​​​ര്യം നേ​​​​​ടു​​​​​മ്പോ​​​​​ഴും ഇ​​​​​ന്ത്യ​​​​​യു​​​​​ടെ നി​​​​​ല​​​​​പാ​​​​​ടി​​​​​ല്‍ വെ​​​​​ള്ളം ചേ​​​​​ര്‍​ക്കു​​​​​ക​​​​​യോ, അ​​​​​മേ​​​​​രി​​​​​ക്ക​​​​​യു​​​​​ടെ സ​​​​​മ്മ​​​​​ര്‍​ദ​​​​​ത്തി​​​​​നു വ​​​​​ഴ​​​​​ങ്ങു​​​​​ക​​​​​യോ ചെ​​​​​യ്തി​​​​​ല്ല.

അ​​​​​നു​​​​​ശോ​​​​​ചി​​​​​ക്കാ​​​​​നും വി​​​​​റ​​​​​യ​​​​​ലോ?

ഗ​​​​​ള്‍​ഫ് രാ​​​​​ജ്യ​​​​​ങ്ങ​​​​​ളി​​​​​ലെ ഇ​​​​​റാ​​​​​ന്‍റെ ആ​​​​​ക്ര​​​​​മ​​​​​ണ​​​​​ങ്ങ​​​​​ളെ ഇ​​​​​ന്ത്യ വി​​​​​മ​​​​​ര്‍​ശി​​​​​ച്ചു. എ​​​​​ന്നാ​​​​​ല്‍, അ​​​​​മേ​​​​​രി​​​​​ക്ക​​​​​യും ഇ​​​​​സ്ര​​​​​യേ​​​​​ലും ഇ​​​​​റാ​​​​​നി​​​​​ല്‍ ന​​​​​ട​​​​​ത്തി​​​​​യ ആ​​​​​ക്ര​​​​​മ​​​​​ണ​​​​​ങ്ങ​​​​​ളോ​​​​​ട് ഇ​​​​​ന്ത്യ മൗ​​​​​നം പാ​​​​​ലി​​​​​ച്ചു. ഇ​​​​​റാ​​​​ന്‍റെ പ​​​​​ര​​​​​മോ​​​​​ന്ന​​​​​ത നേ​​​​​താ​​​​​വ് അ​​​​​ലി ഖ​​​​​മ​​​​നയ്‌​​​​യു​​​​​ടെ കൊ​​​​​ല​​​​​പാ​​​​​ത​​​​​ക​​​​​ത്തെ അ​​​​​പ​​​​​ല​​​​​പി​​​​​ക്കാ​​​​​നും ത​​​​​യാ​​​​​റാ​​​​​യി​​​​​ല്ല.

Untitleddelfire

 ടെ​​​​​ഹ്‌​​​​​റാ​​​​​ന്‍ ആ​​​​​ക്ര​​​​​മി​​​​​ക്ക​​​​​പ്പെ​​​​​ട്ട ഫെ​​​​​ബ്രു​​​​​വ​​​​​രി 28നു​​​​​ത​​​​​ന്നെ ഖ​​​​​മ​​​​ന​​​​യ്‌​​​​യും കു​​​​​ടും​​​​​ബാം​​​​​ഗ​​​​​ങ്ങ​​​​​ളും കൊ​​​​​ല്ല​​​​​പ്പെ​​​​​ട്ടി​​​​​രു​​​​​ന്നു. പ​​​​​ക്ഷേ 12 ദി​​​​​വ​​​​​സം ക​​​​​ഴി​​​​​ഞ്ഞാ​​​​​ണ് ഇ​​​​​ന്ത്യ അ​​​​​നു​​​​​ശോ​​​​​ച​​​​​നം രേ​​​​​ഖ​​​​​പ്പെ​​​​​ടു​​​​​ത്തി​​​​​യ​​​​​ത്. വി​​​​​ദേ​​​​​ശ​​​​​കാ​​​​​ര്യ സെ​​​​​ക്ര​​​​​ട്ട​​​​​റി വി​​​​​ക്രം മി​​​​​സ്രി ഡ​​​​​ല്‍​ഹി​​​​​യി​​​​​ലെ ഇ​​​​​റാ​​​​​ന്‍ എം​​​​​ബ​​​​​സി​​​​​യി​​​​​ലെ​​​​​ത്തി അ​​​​​നു​​​​​ശോ​​​​​ച​​​​​നം ബു​​​​​ക്കി​​​​​ലെ​​​​​ഴു​​​​​തി. അ​നു​ശോ​ചി​ക്കാ​ന്‍​പോ​ലും ര​ണ്ടാ​ഴ്ച​യോ​ളം വൈ​കി​യ​തു പ​തി​റ്റാ​ണ്ടു​ക​ളാ​യു​ള്ള വി​ദേ​ശ​ന​യ​ത്തി​ന്‍റെ ക​രു​ത്താ​ണു ചോ​ര്‍​ത്തി​യ​ത്.


ഖ​മ​ന​യ് കൊ​ല്ല​പ്പെ​ട്ട ദി​വ​സം​ത​ന്നെ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി എ​സ്. ജ​യ​ശ​ങ്ക​ര്‍ ഇ​റേനിയന്‍ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി സ​യ്യി​ദ് അ​ബ്ബാ​സ് അ​രാ​ഗ്ചി​യു​മാ​യി സം​സാ​രി​ച്ചി​രു​ന്നു. എ​ന്നാ​ല്‍, യു​എ​സ്- ഇ​സ്ര​യേ​ല്‍ ആ​ക്ര​മ​ണ​ങ്ങ​ളെ അ​പ​ല​പി​ക്കു​ക​യോ, ഇ​റാ​ന്‍റെ പ​ര​മോ​ന്ന​ത നേ​താ​വി​ന്‍റെ വ​ധം പ​രാ​മ​ര്‍​ശി​ക്കു​ക​യോ ചെ​യ്തി​ല്ല.


സ​​​​​ന്തു​​​​​ലി​​​​​ത​​​​​മാ​​​​​യി തു​​​​​ട​​​​​ര​​​​​ണം

ഇ​​​​​റാ​​​​​നെ​​​​​തി​​​​​രേ​​​​​യു​​​​​ള്ള യു​​​​​എ​​​​​സ്-ഇ​​​​​സ്ര​​​​​യേ​​​​​ല്‍ യു​​​​​ദ്ധ​​​​​ത്തി​​​​​ല്‍ നി​​​​​ശ​​​​​ബ്ദ​​​​​മാ​​​​​യി ഇ​​​​​ന്ത്യ പ​​​​​ക്ഷം ചേ​​​​​ര്‍​ന്നോ​​​​​യെ​​​​​ന്ന​​​​​താ​​​​​ണു ചോ​​​​​ദ്യം. ആ​​​​​ഗോ​​​​​ള സം​​​​​ഘ​​​​​ര്‍​ഷ​​​​​ങ്ങ​​​​​ളി​​​​​ല്‍ പ​​​​​തി​​​​​റ്റാ​​​​​ണ്ടു​​​​​ക​​​​​ളാ​​​​​യി ഇ​​​​​ന്ത്യ തു​​​​​ട​​​​​രു​​​​​ന്ന സ​​​​​ന്തു​​​​​ലി​​​​​ത നി​​​​​ല​​​​​പാ​​​​​ടി​​​​​ലാ​​​​​ണു മാ​​​​​റ്റം വ​​​​​രു​​​​​ത്തി​​​​​യ​​​​​ത്.

മ​​​​​ധ്യേ​​​​​ഷ്യ​​​​​യി​​​​​ലേ​​​​​ക്കു​​​​​ള്ള ഇ​​​​​ന്ത്യ​​​​​യു​​​​​ടെ ക​​​​​വാ​​​​​ട​​​​​മാ​​​​​യി ക​​​​​ണ​​​​​ക്കാ​​​​​ക്ക​​​​​പ്പെ​​​​​ടു​​​​​ന്ന ഇ​​​​​റാ​​​​​നി​​​​​ലെ ച​​​​​ബ​​​​​ഹാ​​​​​ര്‍ തു​​​​​റ​​​​​മു​​​​​ഖം വി​​​​​ക​​​​​സി​​​​​പ്പി​​​​​ക്കു​​​​​ന്ന​​​​​തി​​​​​ന് ഇ​​​​​ന്ത്യ വ​​​​​ന്‍​തോ​​​​​തി​​​​​ല്‍ നി​​​​​ക്ഷേ​​​​​പം ന​​​​​ട​​​​​ത്തി​​​​​യി​​​​​ട്ടു​​​​​ണ്ട്.

Sonia Gandhi linked to group financed by George Soros Foundation

ഇ​​​​​ന്ത്യ​​​​​യു​​​​​ടെ മൗ​​​​​നം നി​​​​​ഷ്പ​​​​​ക്ഷ​​​​​ത​​​​​യ്ക്കു പ​​​​​ക​​​​​രം ഒ​​​​​ഴി​​​​​ഞ്ഞു​​​​​മാ​​​​​റ​​​​​ലാ​​​​​ണെ​​​​​ന്ന സോ​​​​​ണി​​​​​യ ഗാ​​​​​ന്ധി​​​​​യു​​​​​ടെ ആ​​​​​രോ​​​​​പ​​​​​ണം ശ്ര​​​​​ദ്ധി​​​​​ക്ക​​​​​പ്പെ​​​​​ട്ട​​​​​ത് ഇ​​​​​തി​​​​​നാ​​​​​ലാ​​​​​ണ്. കേ​​​​​ന്ദ്ര​​​​​സ​​​​​ര്‍​ക്കാ​​​​​രി​​​​​ന്‍റെ ധാ​​​​​ര്‍​മി​​​​​ക ഭീ​​​​​രു​​​​ത്വം എ​​​​​ന്ന് ജ​​​​​യ്‌​​​​​റാം ര​​​​​മേ​​​​​ശും ഇ​​​​​റാ​​​​​നോ​​​​​ടു​​​​​ള്ള വ​​​​​ഞ്ച​​​​​ന​​​​​യെ​​​​​ന്ന് പ​​​​​വ​​​​​ന്‍ ഖേ​​​​​ര​​​​​യും ആ​​​​​രോ​​​​​പി​​​​​ക്കു​​​​​ന്നു.


സ​​​​​മ​​​​​യം പോ​​​​​ലും പ്ര​​​​​ധാ​​​​​നം

പ്ര​​​​​ധാ​​​​​ന​​​​​മ​​​​​ന്ത്രി ന​​​​​രേ​​​​​ന്ദ്ര മോ​​​​​ദി​​​​​യു​​​​​ടെ അ​​​​​സ​​​​​മ​​​​​യ​​​​​ത്തെ ഇ​​​​​സ്ര​​​​​യേ​​​​​ല്‍ സ​​​​​ന്ദ​​​​​ര്‍​ശ​​​​​നം എ​​​​​ന്തി​​​​​നാ​​​​​യി​​​​​രു​​​​​ന്നു​​​​​വെ​​​​​ന്ന ചോ​​​​​ദ്യം ശേ​​​​​ഷി​​​​​ക്കും. ഇ​​​​​റാ​​​​​നെ ആ​​​​​ക്ര​​​​​മി​​​​​ക്കാ​​​​​ന്‍ അ​​​​​മേ​​​​​രി​​​​​ക്ക​​​​​യും ഇ​​​​​സ്ര​​​​​യേ​​​​​ലും പ​​​​​ട​​​​​ക്ക​​​​​പ്പ​​​​​ലു​​​​​ക​​​​​ള്‍ അ​​​​​ട​​​​​ക്കം എ​​​​​ല്ലാ സ​​​​​ന്നാ​​​​​ഹ​​​​​ങ്ങ​​​​​ളും ഒ​​​​​രു​​​​​ക്കി​​​​​യെ​​​​​ന്ന് ലോ​​​​​കം അ​​​​​റി​​​​​ഞ്ഞ​​​ശേ​​​​​ഷ​​​​​മാ​​​​​യി​​​​​രു​​​​​ന്നു ഇ​​​​​ത്. ഇ​​​​​സ്ര​​​​​യേ​​​​​ലി​​​​​ന്‍റെ പ​​​​​ര​​​​​മോ​​​​​ന്ന​​​​​ത ബ​​​​​ഹു​​​​​മ​​​​​തി ന​​​​​ല്‍​കാ​​​​​തെ, ഇ​​​​​ന്നേ​​​​​വ​​​​​രെ​​​​​യി​​​​​ല്ലാ​​​​​തി​​​​​രു​​​​​ന്ന പാ​​​​​ര്‍​ല​​​​​മെ​​​​​ന്‍റി​​​ന്‍റെ മെ​​​​​ഡ​​​​​ല്‍ സ​​​​​മ്മാ​​​​​നി​​​​​ച്ച​​​​​തും മോ​​​​​ദി​​​​​യു​​​​​ടെ പ്ര​​​​​തി​​​​​ച്ഛാ​​​​​യ​​​​​യ്ക്ക് ന​​​​​ല്ല​​​​​ത​​​​​ല്ല.

MODI-NETANYAHU

ഇ​​​​​റാ​​​​​നോ​​​​​ടും ഇ​​​​​സ്ര​​​​​യേ​​​​​ലി​​​​​നോ​​​​​ടും ത​​​​​ന്ത്ര​​​​​പ​​​​​ര​​​​​മാ​​​​​യ ന​​​​​ല്ല ബ​​​​​ന്ധ​​​​​മു​​​​​ള്ള ഇ​​​​​ന്ത്യ, പെ​​​​​ട്ടെ​​​​​ന്ന് ഇ​​​​​സ്ര​​​​​യേ​​​​​ല്‍-അ​​​​​മേ​​​​​രി​​​​​ക്ക അ​​​​​ച്ചു​​​​​ത​​​​​ണ്ടി​​​​​ന്‍റെ ഭാ​​​​​ഗ​​​​​മാ​​​​​യെ​​​​​ന്ന സം​​​​​ശ​​​​​യം ബ​​​​​ല​​​​​പ്പെ​​​​​ടു​​​​​ത്താ​​​​​നാ​​​​​ണ് മോ​​​​​ദി​​​​​യു​​​​​ടെ സ​​​​​ന്ദ​​​​​ര്‍​ശ​​​​​നം വ​​​​​ഴി​​​​​വ​​​​​ച്ച​​​​​ത്.

വ​​​​​രി​​​​​ക​​​​​ള്‍​ക്കി​​​​​ട​​​​​യി​​​​​ല്‍ കാ​​​​​ര്യം വ്യ​​​​​ക്ത​​​​​മാ​​​​​ണ്. എ​​​​​തി​​​​​രാ​​​​​ളി​​​​​ക​​​​​ള്‍​ക്കി​​​​​ട​​​​​യി​​​​​ലു​​​​​ള്ള ബ​​​​​ന്ധ​​​​​ങ്ങ​​​​​ള്‍ സ​​​​​ന്തു​​​​​ലി​​​​​ത​​​​​മാ​​​​​ക്കാ​​​​​ന്‍ ഇ​​​​​ന്ത്യ ശ്ര​​​​​മി​​​​​ച്ച റ​​​​​ഷ്യ-യു​​​​​ക്രെ​​​​​യ്ന്‍ സം​​​​​ഘ​​​​​ര്‍​ഷ​​​​​ത്തി​​​​​ല്‍നി​​​​​ന്നു വ്യ​​​​​ത്യ​​​​​സ്ത​​​​​മാ​​​​​ണു പു​​​​​തി​​​​​യ നി​​​​​ല​​​​​പാ​​​​​ട്.

മോ​​​​​ദി​​​​​യു​​​​​ടെ ഇ​​​​​സ്ര​​​​​യേ​​​​​ല്‍ സ​​​​​ന്ദ​​​​​ര്‍​ശ​​​​​നം തെ​​​​​റ്റാ​​​​​യ സ​​​​​മ​​​​​യ​​​​​ത്താ​​​​​ണെ​​​​​ന്നും ഇ​​​​​ന്ത്യ​​​​​യു​​​​​ടെ നി​​​​​ഷ്പ​​​​​ക്ഷ​​​​​ത​​​​​യെ പൂ​​​​​ര്‍​ണ​​​​​മാ​​​​​യും ഇ​​​​​ല്ലാ​​​​​താ​​​​​ക്കി​​​​​യെ​​​​​ന്നു​​​​​മാ​​​​​ണ് മു​​​​​ന്‍ അം​​​​​ബാ​​​​​സ​​​​​ഡ​​​​​ര്‍ കെ.​​​​​സി. സിം​​​​​ഗ് പ​​​​​റ​​​​​ഞ്ഞ​​​​​ത്. സ​​​​​മാ​​​​​ന​​​​​മാ​​​​​യ അ​​​​​ഭി​​​​​പ്രാ​​​​​യം മു​​​​​ന്‍ അം​​​​​ബാ​​​​​സ​​​​​ഡ​​​​​ര്‍ കെ.​​​​​പി. ഫാ​​​​​ബി​​​​​യ​​​​​നും ന​​​​​ട​​​​​ത്തി.

ഇ​​​​​സ്ര​​​​​യേ​​​​​ലി​​​​​ലേ​​​​​ക്കൊ​​​​​രു ചാ​​​​​യ്‌​​​​​വ്?

ഇ​​​​​സ്ര​​​​​യേ​​​​​ല്‍, ഇ​​​​​റാ​​​​​ന്‍ തു​​​​​ട​​​​​ങ്ങി​​​​​യ സം​​​​​ഘ​​​​​ര്‍​ഷ​​​​​ഭ​​​​​രി​​​​​ത രാ​​​​​ജ്യ​​​​​ങ്ങ​​​​​ളു​​​​​മാ​​​​​യും ഗ​​​​​ള്‍​ഫ് രാ​​​​​ജ്യ​​​​​ങ്ങ​​​​​ളു​​​​​മാ​​​​​യും സ​​​​​മാ​​​​​ന്ത​​​​​ര ബ​​​​​ന്ധം നി​​​​​ല​​​​​നി​​​​​ര്‍​ത്തു​​​​​ന്ന​​​​​താ​​​​​ണു പ​​​​​തി​​​​​റ്റാ​​​​​ണ്ടു​​​​​ക​​​​​ളാ​​​​​യു​​​​​ള്ള ഇ​​​​​ന്ത്യ​​​​​യു​​​​​ടെ മി​​​​​ഡി​​​​​ല്‍ ഈ​​​​​സ്റ്റ് വി​​​​​ദേ​​​​​ശ​​​​​ന​​​​​യ​​​​​ത്തി​​​​​ന്‍റെ മു​​​​​ഖ​​​​​മു​​​​​ദ്ര. ന​​​​​യ​​​​​വ്യ​​​​​തി​​​​​യാ​​​​​ന​​​​​ത്തി​​​​​ല്‍ അ​​​​​മേ​​​​​രി​​​​​ക്ക​​​​​യു​​​​​ടെ സ​​​​​മ്മ​​​​​ര്‍​ദ​​​​​മു​​​​​ണ്ടെ​​​​​ന്ന പ്ര​​​​​തി​​​​​പ​​​​​ക്ഷ ആ​​​​​രോ​​​​​പ​​​​​ണം വി​​​​​ദേ​​​​​ശ​​​​​കാ​​​​​ര്യ വി​​​​​ദ​​​​​ഗ്ധ​​​​​ര്‍ പാ​​​​​ടേ ത​​​​​ള്ളു​​​​​ന്നി​​​​​ല്ല.

MODI


പ്ര​​​​​ധാ​​​​​ന​​​​​മ​​​​​ന്ത്രി മോ​​​​​ദി​​​​​യു​​​​​ടെ കീ​​​​​ഴി​​​​​ല്‍, ഇ​​​​​ന്ത്യ​​​​​യു​​​​​ടെ ഇ​​​​​സ്ര​​​​​യേ​​​​​ല്‍ ബ​​​​​ന്ധ​​​​​ത്തി​​​​​നു ല​​​​​ഭി​​​​​ച്ച പ്രോ​​​​​ത്സാ​​​​​ഹ​​​​​നം ശ്ര​​​​​ദ്ധേ​​​​​യ​​​​​മാ​​​​​ണ്. ഇ​​​​​സ്ര​​​​​യേ​​​​​ലി​​​​​ന്‍റെ ആ​​​​​യു​​​​​ധ ക​​​​​യ​​​​​റ്റു​​​​​മ​​​​​തി​​​​​യു​​​​​ടെ 38 ശ​​​​​ത​​​​​മാ​​​​​ന​​​​​ത്തി​​​​​ല​​​​​ധി​​​​​കം ഇ​​​​​ന്ത്യ​​​​​യി​​​​​ലേ​​​​​ക്കാ​​​​​ണ്. ഇ​​​​​സ്ര​​​​​യേ​​​​​ലി​​​​​ന്‍റെ ചാ​​​​​ര നി​​​​​രീ​​​​​ക്ഷ​​​​​ണ ഉ​​​​​പ​​​​​ക​​​​​ര​​​​​ണ​​​​​ങ്ങ​​​​​ള്‍ വാ​​​​​ങ്ങി​​​​​യ​​​​​തും വി​​​​​വാ​​​​​ദ​​​​​മാ​​​​​യി​​​​​രു​​​​​ന്നു.


ട്രം​​​​​പി​​​​​ന്‍റെ ക​​​​​ളി​​​​​യി​​​​​ല്‍ വീ​​​​​ഴേ​​​​​ണ്ടതില്ല

അ​​​​​മേ​​​​​രി​​​​​ക്ക​​​​​യു​​​​​മാ​​​​​യു​​​​​ള്ള ഇ​​​​​ന്ത്യ​​​​​യു​​​​​ടെ ബ​​​​​ന്ധ​​​​​ത്തി​​​​​ലെ മാ​​​​​റ്റ​​​​​വും വി​​​​​വാ​​​​​ദ​​​​​മാ​​​​​ണ്. പ​​​​​ഹ​​​​​ല്‍​ഗാം ഭീ​​​​​ക​​​​​രാ​​​​​ക്ര​​​​​മ​​​​​ണ​​​​​ത്തി​​​​​നെ​​​​​തി​​​​​രേ ഇ​​​​​ന്ത്യ ന​​​​​ട​​​​​ത്തി​​​​​യ ഓ​​​​​പ്പ​​​​​റേ​​​​​ഷ​​​​​ന്‍ സി​​​​​ന്ദൂ​​​​​ര്‍ അ​​​​​വ​​​​​സാ​​​​​നി​​​​​പ്പി​​​​​ക്കു​​​​​മെ​​​​​ന്ന് പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് ട്രം​​​​​പ് പ്ര​​​​​ഖ്യാ​​​​​പി​​​​​ച്ച​​​​​തും ന​​​​​ട​​​​​പ്പാ​​​​​യ​​​​​തും ലോ​​​​​കം ക​​​​​ണ്ടു.


ഇ​​​​​ന്ത്യ-പാ​​​​​ക്കി​​​​​സ്ഥാ​​​​​ന്‍ സം​​​​​ഘ​​​​​ര്‍​ഷം അ​​​​​വ​​​​​സാ​​​​​നി​​​​​പ്പി​​​​​ച്ച​​​​​തു താ​​​​​നാ​​​​​ണെ​​​​​ന്നു ട്രം​​​​​പ് പ​​​​​ല​​​​​ത​​​​​വ​​​​​ണ ആ​​​​​വ​​​​​ര്‍​ത്തി​​​​​ച്ച​​​​​പ്പോ​​​​​ഴും നേ​​​​​രി​​​​​ട്ടു ത​​​​​ള്ളി​​​​​പ്പ​​​​​റ​​​​​യാ​​​​​ന്‍ ഇ​​​​​ന്ത്യ​​​​​ക്കാ​​​​​യി​​​​​ല്ല. അ​​​​​മേ​​​​​രി​​​​​ക്ക​​​​​യി​​​​​ല്‍നി​​​​​ന്ന് ഇ​​​​​ന്ത്യ​​​​​യി​​​​​ലേ​​​​​ക്കു​​​​​ള്ള ഇ​​​​​റ​​​​​ക്കു​​​​​മ​​​​​തി​​​​​ക്ക് ഉ​​​​​ണ്ടാ​​​​​യി​​​​​രു​​​​​ന്ന കൂ​​​​​ടി​​​​​യ തീ​​​​​രു​​​​​വ ഇ​​​​​ള​​​​​വു ചെ​​​​​യ്ത​​​​​തും അ​​​​​മേ​​​​​രി​​​​​ക്ക​​​​​യി​​​​​ലേ​​​​​ക്കു​​​​​ള്ള ഇ​​​​​ന്ത്യ​​​​​ന്‍ ഇ​​​​​റ​​​​​ക്കു​​​​​മ​​​​​തി​​​​​ക്കു കൂ​​​​​ടി​​​​​യ തീ​​​​​രു​​​​​വ ഏ​​​​​ര്‍​പ്പെ​​​​​ടു​​​​​ത്തി​​​​​യ​​​​​തും ക്ഷീ​​​​​ണ​​​​​മാ​​​​​യി.

trump


ഇ​​​​​ന്ത്യ-അ​​​​​മേ​​​​​രി​​​​​ക്ക വ്യാ​​​​​പാ​​​​​രക്ക​​​​​രാ​​​​​റി​​​​​ല്‍ ചി​​​​​ല കാ​​​​​ര്‍​ഷി​​​​​കോ​​​​​ത്പ​​​​​ന്ന​​​​​ങ്ങ​​​​​ളു​​​​​ടെ ഇ​​​​​റ​​​​​ക്കു​​​​​മ​​​​​തി​​​​​ക്ക് അ​​​​​നു​​​​​മ​​​​​തി കൊ​​​​​ടു​​​​​ത്ത​​​​​തും വി​​​​​മ​​​​​ര്‍​ശ​​​​​ന​​​​​വി​​​​​ധേ​​​​​യ​​​​​മാ​​​​​യി. വ്യാ​​​​​പാ​​​​​രക്ക​​​​​രാ​​​​​ര്‍ ആ​​​​​വ​​​​​ശ്യ​​​​​മാ​​​​​ണെ​​​​​ങ്കി​​​​​ലും അ​​​​​മേ​​​​​രി​​​​​ക്ക​​​​​യു​​​​​ടെ സ​​​​​മ്മ​​​​​ര്‍​ദ​​​​​ങ്ങ​​​​​ള്‍​ക്കു വ​​​​​ഴ​​​​​ങ്ങു​​​​​ന്നു​​​​​വെ​​​​​ന്ന തോ​​​​​ന്ന​​​​​ല്‍പോ​​​​​ലും അ​​​​​പ​​​​​ക​​​​​ട​​​​​മാ​​​​​ണ്. തീ​​​​​രു​​​​​വ​​​​​യും സ​​​​​മ്മ​​​​​ര്‍​ദ​​​​​ത​​​​​ന്ത്ര​​​​​ങ്ങ​​​​​ളും അ​​​​​ട​​​​​ക്കം എ​​​​​ന്തും ആ​​​​​യു​​​​​ധ​​​​​മാ​​​​​ക്കി ലോ​​​​​കം അ​​​​​ട​​​​​ക്കി​​​​​വാ​​​​​ഴാ​​​​​മെ​​​​​ന്ന ട്രം​​​​​പി​​​​​ന്‍റെ അ​​​​​തി​​​​​മോ​​​​​ഹ​​​​​ത്തി​​​​​ന് ഇ​​​​​ന്ത്യപോ​​​​​ലെ ശ​​​​​ക്ത​​​​​മാ​​​​​യൊ​​​​​രു രാ​​​​​ജ്യം കീ​​​​​ഴ്‌​​​​​പ്പെ​​​​​ട​​​​​ണ​​​​​മോ​​​​​യെ​​​​​ന്ന​​​​​താ​​​​​ണു ചോ​​​​​ദ്യം.

സ​​​​​മാ​​​​​ധാ​​​​​നം പ​​​​​ര​​​​​മ​​​​​പ്ര​​​​​ധാ​​​​​നം

പ്ര​​​​​ധാ​​​​​ന​​​​​മ​​​​​ന്ത്രി മോ​​​​​ദി പ​​​​​റ​​​​​ഞ്ഞ​​​​​തു​​​പോ​​​​​ലെ, യു​​​​​ദ്ധം ഒ​​​​​ന്നി​​​​​നും പ​​​​​രി​​​​​ഹാ​​​​​ര​​​​​മ​​​​​ല്ല. നി​​​​​യ​​​​​മ​​​​​വാ​​​​​ഴ്ച​​​​​യും സം​​​​​ഭാ​​​​​ഷ​​​​​ണ​​​​​വും ന​​​​​യ​​​​​ത​​​​​ന്ത്ര​​​​​വു​​​​​മാ​​​​​ണ് ആ​​​​​ഗോ​​​​​ള സ​​​​​മാ​​​​​ധാ​​​​​ന​​​​​ത്തി​​​​​നു വേ​​​​​ണ്ട​​​​​ത്.


ഗ​​​​​ള്‍​ഫി​​​​​ലും മ​​​​​ധ്യേ​​​​​ഷ്യ​​​​​യി​​​​​ലും മ​​​​​ല​​​​​യാ​​​​​ളി​​​​​ക​​​​​ള്‍ അ​​​​​ട​​​​​ക്ക​​​​​മു​​​​​ള്ള ല​​​​​ക്ഷ​​​​​ക്ക​​​​​ണ​​​​​ക്കി​​​​​നു പ്ര​​​​​വാ​​​​​സി​​​​​ക​​​​​ളു​​​​​ടെ സു​​​​​ര​​​​​ക്ഷ ഉ​​​​​റ​​​​​പ്പാ​​​​​ക്കു​​​​​ക ഇ​​​​​ന്ത്യ​​​​​യു​​​​​ടെ ഉ​​​​​ത്ത​​​​​ര​​​​​വാ​​​​​ദി​​​​​ത്വ​​​​​മാ​​​​​ണ്. പ​​​​​ശ്ചി​​​​​മേ​​​​​ഷ്യ​​​​​ന്‍ സം​​​​​ഘ​​​​​ര്‍​ഷം ല​​​​​ഘൂ​​​​​ക​​​​​രി​​​​​ക്കാ​​​​​നും സ​​​​​മാ​​​​​ധാ​​​​​ന​​​​​ത്തി​​​​​നു​​​​​മു​​​​​ള്ള ച​​​​​ര്‍​ച്ച​​​​​ക​​​​​ള്‍​ക്ക് ഇ​​​​​ന്ത്യ​​​​​യും മു​​​​​ന്‍​കൈ​​​​​യെ​​​​​ടു​​​​​ക്ക​​​​​ട്ടെ.

Advertisment