/sathyam/media/media_files/2025/12/30/siya-haseena-2025-12-30-21-25-43.jpg)
1991ൽ ​ബം​ഗ്ലാ​ദേ​ശിന്‍റെ ആ​ദ്യ വ​നി​താ പ്ര​ധാ​ന​മ​ന്ത്രി​യാ​യ ഖാ​ലി​ദ സി​യ, ദീ​ർ​ഘ​നാ​ള​ത്തെ അ​സു​ഖ​ത്തെ തു​ട​ർ​ന്ന് ചൊ​വ്വാ​ഴ്ച 80-ാം വ​യ​സി​ൽ അ​ന്ത​രി​ച്ചു. ക​ഴി​ഞ്ഞ നാ​ല് പ​തി​റ്റാ​ണ്ടു​ക​ളാ​യി ബം​ഗ്ലാ​ദേ​ശ് രാ​ഷ്ട്രീ​യ​ത്തി​ൽ ആ​ധി​പ​ത്യം പു​ല​ർ​ത്തി​യ ര​ണ്ട് സ്ത്രീ​ക​ളി​ൽ ഒ​രാ​ളാ​യി​രു​ന്നു ബം​ഗ്ലാ​ദേ​ശ് നാ​ഷ​ണ​ലി​സ്റ്റ് പാ​ർ​ട്ടി (ബി​എ​ൻ​പി) മേ​ധാ​വി ബീഗം ഖാലിദ സിയ.
മ​റ്റൊ​രാ​ൾ അ​ഞ്ച് ത​വ​ണ പ്ര​ധാ​ന​മ​ന്ത്രി​യാ​യി​രു​ന്ന ഷെ​യ്ഖ് ഹ​സീ​ന​യാ​ണ്. വി​ദ്യാ​ർഥി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ക്ര​മാ​സ​ക്ത​മാ​യ പ്ര​തി​ഷേ​ധ​ങ്ങ​ളെ​ത്തു​ട​ർ​ന്ന് 2024 ഓ​ഗ​സ്റ്റി​ൽ അ​ധി​കാ​ര​ത്തി​ൽനി​ന്ന് ഹസീന പു​റ​ത്താ​ക്ക​പ്പെ​ട്ടു. ഇപ്പോൾ, ഇന്ത്യയിൽ അഭയാർഥിയായി കഴിയുന്നു.
/filters:format(webp)/sathyam/media/media_files/2025/12/30/khaleda-zia-2025-12-30-21-26-49.webp)
1980-ക​ൾ മു​ത​ൽ, ബം​ഗ്ലാ​ദേ​ശി​ന്‍റെ രാ​ഷ്ട്രീ​യം സി​യ​-ഹ​സീ​ന മ​ത്സ​ര​മായിരുന്നു. പകയും വ്യക്തിവിദ്വേഷങ്ങളും തീർക്കലായിരുന്നു ഇരുവരും നടത്തിയത്. അ​വ​രു​ടെ പോരാട്ടം തെ​ര​ഞ്ഞെ​ടു​പ്പ് മ​ത്സ​ര​ത്തി​ന​പ്പു​റ​ത്തേ​ക്കു പോ​യി.
രാജ്യത്തിന്‍റെ വിവിധ സ്ഥാപനങ്ങളും സംവിധാനങ്ങളും "ബീഗംമത്സര'ങ്ങൾക്കു വേദിയായി. അ​ക്ര​മങ്ങൾക്കും കലാപങ്ങൾക്കും കാരണമായി. ഭ​ര​ണ​ത്തെ സ്തം​ഭി​പ്പി​ച്ചു, ജ​നാ​ധി​പ​ത്യ രാ​ഷ്ട്രീ​യ​ത്തെ പാവകളിയാക്കി മാറ്റി.
ബിഎൻപിയുടെ നേതൃനിരയിലേക്ക്
സി​യ​യു​ടെ അ​നു​യാ​യി​ക​ൾ അ​വ​രെ മ​ര്യാ​ദ​യു​ള്ള​വ​ളും പ​ര​മ്പ​രാ​ഗ​ത സ്വ​ഭാ​വ​ക്കാ​രി​യു​മാ​ണെ​ന്ന് ക​രു​തി. എ​ന്നാ​ൽ ആഡംരത്തിലും അധികാരത്തിന്‍റെ ഗർവിലും അഭിരമിച്ച സ്ത്രീയായി പിന്നീട് സ്വന്തം പാർട്ടിക്കാർ തന്നെ അവരെ തള്ളിപ്പറഞ്ഞ സാഹചര്യവുമുണ്ടായി.
പാ​ർ​ട്ടി​യെ പ്ര​തി​രോ​ധി​ക്കു​ന്ന​തി​ലും എ​തി​രാ​ളി​ക​ളെ നേ​രി​ടു​ന്ന​തി​ലും ധീ​ര​യും വി​ട്ടു​വീ​ഴ്ച​യി​ല്ലാ​ത്ത​തു​മാ​യ നേ​താ​വാ​യും സിയ ഉയർന്നു. മ​റു​വ​ശ​ത്ത്, ഹ​സീ​ന ഉ​റ​ച്ച നി​ല​പാ​ടു​കളുമായി നിലയുറപ്പിച്ചു.
/filters:format(webp)/sathyam/media/media_files/2025/12/30/d6a2e4c0c3becce9a6a391a11a0febc3-2025-12-30-21-27-27.webp)
1975-ൽ ​ഹ​സീ​ന​യു​ടെ പി​താ​വും ബം​ഗ്ലാ​ദേ​ശി​ന്‍റെ സ്ഥാപകനേതാവും അ​വാ​മി ലീ​ഗ് പാ​ർ​ട്ടി​യു​ടെ ത​ല​വ​നു​മാ​യ ഷെ​യ്ഖ് മു​ജി​ബു​ർ റ​ഹ്മാ​നും കു​ടും​ബ​ത്തി​ലെ അംഗങ്ങളും കൊ​ല്ല​പ്പെ​ട്ട​തോ​ടെ​യാ​ണ് സിയ-ഹസീന സംഘർഷം ആ​രം​ഭി​ച്ച​ത്.
മൂ​ന്ന് മാ​സ​ങ്ങ​ൾ​ക്ക് ശേ​ഷം, സി​യ​യു​ടെ ഭ​ർ​ത്താ​വും അ​ന്ന​ത്തെ ഡെ​പ്യൂ​ട്ടി ആ​ർ​മി മേ​ധാ​വി​യു​മാ​യി​രു​ന്ന സി​യാ​വു​ർ റ​ഹ്മാ​ൻ ഫ​ല​പ്ര​ദ​മാ​യി രാ​ജ്യ​ത്തി​ന്‍റെ നി​യ​ന്ത്ര​ണം ഏ​റ്റെ​ടു​ക്കു​ക​യും 1977-ൽ ​പ്ര​സി​ഡന്‍റാ​കു​ക​യും ചെ​യ്തു.
1981-ൽ ​റ​ഹ്മാ​ൻ വ​ധി​ക്ക​പ്പെ​ട്ടു. അ​ന്ന് 35 വ​യ​സു​ള്ള ര​ണ്ട് കു​ട്ടി​ക​ളു​ടെ അ​മ്മ​യാ​യി​രു​ന്ന സി​യ ബി​എ​ൻ​പി നേ​തൃ​ത്വത്തിന്‍റെ അ​വ​കാ​ശി​യാ​യി. രാ​ഷ്ട്രീ​യ​ത്തി​ൽ പു​തു​മു​ഖ​മാ​യി ആ​ദ്യം അ​വ​രെ ത​ള്ളി​ക്ക​ള​ഞ്ഞു.
സി​യ-ഹ​സീ​ന സഹകരണം
എ​ന്നാ​ൽ 1990-ൽ ​സൈ​നി​ക ഭ​ര​ണാ​ധി​കാ​രി ഹൊ​സൈ​ൻ മു​ഹ​മ്മ​ദ് എ​ർ​ഷാ​ദി​നെ അ​ട്ടി​മ​റി​ച്ച് ജ​നാ​ധി​പ​ത്യ​ത്തി​നാ​യു​ള്ള ജ​ന​കീ​യ പ്ര​ക്ഷോ​ഭ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കാ​ൻ അ​വ​ർ ഹ​സീ​ന​യു​മാ​യി കൈ​കോ​ർ​ത്തു, ഒ​രു ശ​ക്ത​നാ​യ എ​തി​രാ​ളി​യാ​ണെ​ന്ന് തെ​ളി​യി​ച്ചു.
എ​ന്നാ​ൽ സി​യ-ഹ​സീ​ന സ​ഹ​ക​ര​ണം അ​ധി​ക​നാ​ൾ നീ​ണ്ടു​നി​ന്നി​ല്ല. 1991-ൽ, ​ബം​ഗ്ലാ​ദേ​ശി​ലെ ആ​ദ്യ​ത്തെ സ്വ​ത​ന്ത്ര തെര​ഞ്ഞെ​ടു​പ്പ് എ​ന്ന് വാ​ഴ്ത്ത​പ്പെ​ട്ട തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്നു. രാ​ജ്യ​ത്തെ ഏ​റ്റ​വും വ​ലി​യ ഇ​സ്ലാ​മി​ക പാ​ർ​ട്ടി​യാ​യ ജ​മാ​അ​ത്തെ ഇ​സ്ലാ​മി​യു​ടെ പി​ന്തു​ണ നേ​ടി​യ​തോ​ടെ, ഹ​സീ​ന​യ്​ക്കെ​തി​രെ സി​യ അ​പ്ര​തീ​ക്ഷി​ത വി​ജ​യം നേ​ടി. അ​ങ്ങ​നെ ഖാ​ലി​ദ സിയ ബം​ഗ്ലാ​ദേ​ശി​ലെ ആ​ദ്യ​ത്തെ വ​നി​താ പ്ര​ധാ​ന​മ​ന്ത്രി​യാ​യി.
/filters:format(webp)/sathyam/media/media_files/2025/12/30/zia-897x538-2025-12-30-21-27-27.jpg)
മൂന്നു വ​ർ​ഷം മു​മ്പ് പാ​കി​സ്ഥാ​നെ ന​യി​ക്കാ​ൻ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ബേ​ന​സീ​ർ ഭൂ​ട്ടോ​യ്ക്ക് ശേ​ഷം മു​സ്ലീം ഭൂ​രി​പ​ക്ഷ​മു​ള്ള ഒ​രു രാ​ജ്യ​ത്തെ ജ​നാ​ധി​പ​ത്യ സ​ർ​ക്കാ​രി​നെ ന​യി​ക്കു​ന്ന ര​ണ്ടാ​മ​ത്തെ വ​നി​ത​യും അ​വ​ർ ആ​യി​രു​ന്നു.
പ്ര​ധാ​ന​മ​ന്ത്രി​യു​ടെ പ​ക്ക​ൽ അ​ധി​കാ​രം നി​ക്ഷി​പ്ത​മാ​കു​ന്ന ത​ര​ത്തി​ൽ അ​വ​ർ പാ​ർ​ല​മെന്‍റ​റി സ​മ്പ്ര​ദാ​യം കൊ​ണ്ടു​വ​ന്നു. പ്രസിഡന്‍റിന്‍റെ അധികാരം വെട്ടിച്ചുരുക്കുകയായിരുന്നു ലക്ഷ്യം. അ​ടു​ത്ത ഒ​ന്ന​ര പ​തി​റ്റാ​ണ്ടി​നു​ള്ളി​ൽ, ര​ണ്ട് സ്ത്രീ​ക​ളും ബം​ഗ്ലാ​ദേ​ശി​ൽ മാ​റി​മാ​റി അ​ധി​കാ​ര​ത്തി​ലാ​യി.
1996 ലെ ​പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഹ​സീ​ന​യോ​ട് സി​യ പ​രാ​ജ​യ​പ്പെ​ട്ടു. പ​ക്ഷേ അ​ഞ്ച് വ​ർ​ഷ​ത്തിനു ശേ​ഷം അ​പ്ര​തീ​ക്ഷി​ത വി​ജ​യ​വു​മാ​യി തി​രി​ച്ചെ​ത്തി. എ​ന്നാ​ൽ ഇ​സ്ലാ​മി​ക തീ​വ്ര​വാ​ദി​ക​ളു​ടെ ഉ​യ​ർ​ച്ച​യും അ​ഴി​മ​തി ആ​രോ​പ​ണ​ങ്ങ​ളും അ​വ​രു​ടെ ര​ണ്ടാം ടേ​മി​നെ ബാ​ധി​ച്ചു.
അ​വ​രു​ടെ ദൃ​ഢ​നി​ശ്ച​യ​ത്തി​ന് അ​വ​ർ പ്ര​ശം​സി​ക്ക​പ്പെ​ട്ടെ​ങ്കി​ലും വി​ട്ടു​വീ​ഴ്ച ചെ​യ്യാ​ൻ വി​സ​മ്മ​തി​ച്ച​തി​ന്‍റെ പേ​രി​ൽ അ​വ​ർ വി​മ​ർ​ശ​ന​ങ്ങ​ൾ നേ​രി​ട്ടു. ഇ​ത് പ​ല​പ്പോ​ഴും അ​വ​രെ ആ​ഭ്യ​ന്ത​ര​മാ​യും അ​ന്ത​ർ​ദേ​ശീ​യ​മാ​യും ഒ​റ്റ​പ്പെ​ടു​ത്തി.
/filters:format(webp)/sathyam/media/media_files/dGwF7K6EUrkqJkwnjnvN.webp)
ഹസീനയുടെ പതനം
2004-ൽ ​ഹ​സീ​ന പ്ര​സം​ഗി​ച്ച ഒ​രു റാ​ലി​യി​ൽ ഗ്ര​നേ​ഡു​ക​ൾ പൊ​ട്ടി​ത്തെ​റി​ച്ചു. ഹ​സീ​ന ര​ക്ഷ​പ്പെ​ട്ടു, പ​ക്ഷേ 20-ല​ധി​കം പേ​ർ കൊ​ല്ല​പ്പെ​ടു​ക​യും 500-ല​ധി​കം പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. സി​യ​യു​ടെ സ​ർ​ക്കാ​രി​നെ​യും അ​വ​രു​ടെ ഇ​സ്ലാ​മി​ക സ​ഖ്യ​ക​ക്ഷി​ക​ളം സംഭവത്തിൽ പ്രതിക്കൂട്ടിലായി.
പി​ന്നീ​ട് ഹ​സീ​ന ആ​ധി​പ​ത്യം സ്ഥാ​പി​ച്ചു, 2008 മു​ത​ൽ 2024-ൽ ​അ​വ​രു​ടെ പ​ത​നം വ​രെ ബം​ഗ്ലാ​ദേ​ശ് ഭ​രി​ച്ചു. ഹ​സീ​ന​ ഇ​ന്ത്യ​യി​ലേക്കു കടക്കുകയും അ​വ​രു​ടെ അ​വാ​മി ലീ​ഗി​നെ തെര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ മ​ത്സ​രി​ക്കു​ന്ന​തി​ൽനി​ന്ന് വി​ല​ക്കു​ക​യും ചെ​യ്ത​തോ​ടെ, അ​ടു​ത്ത വ​ർ​ഷ​ത്തെ തെ​ര​ഞ്ഞെ​ടു​പ്പി​നു ശേ​ഷം സി​യ അ​വ​സാ​ന​മാ​യി ഒ​രു ത​വ​ണ​യെ​ങ്കി​ലും ബംഗ്ലാദേശിനെ ന​യി​ക്കു​മെ​ന്ന് പ്ര​തീ​ക്ഷി​ച്ചി​രു​ന്നു.
17 വ​ർ​ഷ​ത്തെ പ്ര​വാ​സ ജീ​വി​ത​ത്തി​ന് ശേ​ഷം ഈ​മാ​സം 25 ന് ​ഖാ​ലി​ദ സി​യ​യു​ടെ മൂ​ത്ത​മ​ക​ൻ താ​രി​ഖ് റ​ഹ്മാ​ൻ ബം​ഗ്ലാ​ദേ​ശി​ലേ​ക്ക് മ​ട​ങ്ങി​യെ​ത്തി​യി​രു​ന്നു. ഇ​ള​യ മ​ക​ൻ അ​റ​ഫാ​ത്ത് റ​ഹ്മാ​ൻ ഹൃ​ദാ​യാ​ഘാ​ത​ത്തെ​ത്തു​ട​ർ​ന്ന് 2015ൽ ​മ​ലേ​ഷ്യ​യി​ൽ മ​രി​ച്ചു.
ബിഎൻപിയുടെ തലപ്പത്തേക്ക് ഇനിയെത്തുക, താരിഖ് ആണ്. അടുത്ത തെരഞ്ഞെടുപ്പിൽ താരിഖ് വിജയിക്കുകയും പ്രധാനമന്ത്രിയാകുകയും ചെയ്യുമെന്നാണ് റിപ്പോർട്ട്. ഷെയ്ഖ് ഹസീനയുടെ പ്രതികാരത്തിനു പലതവണ ഇരയായിട്ടുള്ള, വിദേശത്ത് അഭയം തേടേണ്ടിവന്ന താരിഖ് അധികാരത്തിലെത്തുന്നതോട, പ്രതികാര രാഷ്ട്രീയത്തിന്‍റെ അടുത്തയുഗവും ആരംഭിക്കുകയായി, സ്വാഭാവികമായും ബംഗ്ലാമണ്ണിൽ പ്രതീക്ഷിക്കാവുന്നത്..!
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us