Advertisment

യുഎഇയിലെ താലിബാൻ സ്ഥാനപതി ബദറുദീൻ ഹക്കാനിയെയും ഭാര്യയെയും ഇന്ത്യയുടെ റിപ്പബ്ലിക് ദിനാഘോഷത്തിലേക്ക് ക്ഷണം; ഇന്ത്യയുടെ അപ്രതീക്ഷിത നീക്കത്തിൽ നന്ദി അറിയിച്ച് താലിബാൻ

New Update
V

യുഎഇയിലെ താലിബാൻ സ്ഥാനപതി ബദറുദീൻ ഹക്കാനിയെയും ഭാര്യയെയും ഇന്ത്യയുടെ റിപ്പബ്ലിക് ദിനാഘോഷത്തിൽ പങ്കെടുക്കാനായി യുഎഇയിലെ ഇന്ത്യൻ സ്ഥാനപതി വഴി ക്ഷണമയച്ച് ഇന്ത്യ താലിബാനെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചിരിക്കുകയാണ്.

Advertisment

ബദറുദീൻ ഹഖാനി , ബദറുദീൻ ജലാലുദീൻ ഹഖാനിയുടെ മകനും അഫ്ഗാനിസ്ഥാനിലെ ആഭ്യന്തരമന്ത്രി സിറാജുദീൻ ഹഖാനിയുടെ സഹോദരനുമാണ്. അഫ്‌ഗാനിസ്ഥാനിൽ നടന്ന പല ആക്രമണങ്ങളിലും ഹഖാനി ഗ്രൂപ്പിന്റെ പങ്കുണ്ട്.

V

2008 ൽ കാബൂളിലെ ഇന്ത്യൻ എംബസ്സിയിൽ നടന്ന ആക്രമണത്തിൻ്റെ ചുക്കാൻ ഹഖാനി ഗ്രൂപ്പിന്റെ കൈകളിലായിരുന്നു.

ഇതൊക്കെയായിട്ടും ഹഖാനിയെ ഇന്ത്യയിലേക്ക് അതിഥിയായി ക്ഷണിച്ചത് വലിയൊരു നയതന്ത്ര ചുവടുവയ്‌പ്പായാണ് പലരും കരുതുന്നത്.

മറ്റൊന്ന് ഇന്ത്യ അപ്രതീക്ഷിതമായി അഫ്‌ഗാനിസ്ഥാനിലേക്കയച്ച 40,000 ലിറ്റർ കീടനാശിനിയാണ്.

അഫ്ഗാനിസ്ഥാനിൽ വെട്ടുകിളികൾ മൂലം കൃഷിനാശം വ്യാപകമാണ്. മറ്റു പലതരത്തിലുള്ള കീടശല്യവും അഫ്ഗാൻ കർഷകരെ ദുഖത്തിലാഴ്ത്തിയിരുന്നു. ഇത് അറിഞ്ഞ ഇന്ത്യ 40,000 ലിറ്റർ Malathion pesticide കീടനാശിനി സൗജന്യമായി ഇറാനിലെ Chabahar തുറമുഖം വഴി എത്തിച്ചു നൽകുകയായിരുന്നു.

ഇതിന് അഫ്ഗാൻ, ഇന്ത്യയ്ക്ക് പ്രത്യേകം നന്ദി അറിയിച്ചിരിക്കു കയാണ്. ഭാരതത്തിൽ അഫ്‌ഗാനിസ്ഥാൻ കൗൺസിലർ ജനറൽ Zakia Wardak ചാനൽ X വഴിയാണ് ഇന്ത്യക്ക് നന്ദി അറിയിച്ചത്.

ഇന്ത്യയോടും ഇന്ത്യക്കാരോടും അഫ്ഗാൻ ജനതയ്ക്കുള്ള സ്നേഹവും ആദരവും അവിടെപ്പോയി റിപ്പോർട്ടിംഗ് നടത്തുന്ന പല വ്‌ളോഗർമാരും യൂ ട്യൂബർമാരും പങ്കുവച്ചിട്ടുണ്ട്. അതുപോലെതന്നെ ഇന്ത്യയുടെ സാന്നിദ്ധ്യവും സഹകരണവും താലിബാൻ സർക്കാരും അഫ്ഗാനിസ്ഥാനിൽ ആഗ്രഹിക്കുന്നുണ്ട്.

 

 

 

 

 

 

 

 

 

 

 

 

Advertisment