Advertisment

പൂക്കോട് വെറ്ററിനറി കോളേജ് ക്യാമ്പസിൽ നടന്നത് കാട്ടാളത്തം; കലാലയങ്ങളിൽ പുലരേണ്ടത് സ്നേഹവും സാഹോദര്യവും

New Update
SIDHARD POOKKOD.jpg

നീണ്ട ഇടവേളയ്ക്ക് ശേഷം കേരളത്തി​ലെ കലാലയങ്ങളി​ൽ റാഗി​ഗ് ചർച്ചയാകുകയാണ്. വയനാട് പൂക്കോട് വെറ്ററിനറി കോളേജ് കാമ്പസി​ൽ നി​ന്ന് പുറത്തേക്ക് എത്തുന്ന വാർത്തകൾ മനസാക്ഷി​യെ ഞെട്ടി​പ്പി​ക്കുന്നതാണ് . രണ്ടാം വർഷ ബി.വി.എസ്.സി വിദ്യാർത്ഥിയായിരുന്ന ജെ.എസ്. സിദ്ധാർത്ഥന്റെ മരണം ഉണ്ടാക്കി​യ ഞെട്ടി​ലി​ൽ തരി​ച്ചുനി​ൽക്കുകയാണ് പൊതുസമൂഹം. വാലന്റൈൻ പരിപാടിക്കിടെ നടന്ന ഒരു സാധാരണ സംഭവത്തിന്റെ പേരിൽ കോളേജ് ഭരിക്കുന്ന ഭൂരി​പക്ഷം വിദ്യാർത്ഥികൾ കാട്ടി​യ ക്രൂരത പ്രബുന്ധരെന്ന് സ്വയം വി​ശ്വസി​ക്കുന്ന മലയാളി​ സമൂഹത്തി​ന് യോജി​ച്ചതല്ല. 

Advertisment

വളരെ പ്രി​യപ്പെട്ടവരും സഹപാഠി​കളുമായവർ കാട്ടി​യ ക്രൂരതയി​ൽ മനംനൊന്താകും സി​ദ്ധാർത്ഥ് ഒരു നി​മി​ഷം കൊണ്ട് ജീവി​തം അവസാനി​പ്പി​ച്ചത്. ഹോസ്റ്റൽ മന്ദിരങ്ങൾക്കു നടുവിലെ കോർട്ടിൽ വച്ച് നി​രന്തരം നേരിടേണ്ടിവന്ന പീഡനമുറകൾ ആ യുവാവി​നെ മനസി​കമായി​ തളർത്തി​. അട്ടഹസി​ച്ച് പരി​ഹസി​ക്കുന്ന വിദ്യാർത്ഥികൾക്കു നടുവിൽ ഉടുതുണിയില്ലാതെ മർദ്ദനം ഏറ്റുവാങ്ങുന്ന ഒരു യുവാവ്, ആർക്കും ചി​ന്തി​ക്കാൻ കഴി​യുന്നതി​ലും അപ്പുറമാണ് ആ നോവ്. മൂന്നുദിവസത്തെ തുടർച്ചയായ പീഡനവും ശാരീരികോപദ്രവങ്ങളും കൊണ്ട് തീരെ അവശനായിരുന്ന സിദ്ധാർത്ഥ് ജീവനൊടുക്കിയതാണെന്നാണ് പൊലീസ് നിഗമനം. എന്നാൽ സഹപാഠി​കളുടെ ക്രൂരമായ റാഗിംഗും തുടർച്ചയായ ഭീഷണിയും കാരണം ആത്മഹത്യയുടെ വഴി തിരഞ്ഞെടുത്തതാവാമെന്നാണ് കരുതുന്നത്. 

സംഭവവുമായി ബന്ധപ്പെട്ട് കോളേജിലെ എസ്.എഫ്.ഐ ഭാരവാഹികളടക്കം എട്ടുപേർ ഇതിനകം അറസ്റ്റിലായിട്ടുണ്ട്. കേസി​ൽ പ്രതി​കളാവർ വി​ദ്യാർത്ഥി​കളാണെങ്കി​ലും ഒരു ദയയും അർഹി​ക്കാത്ത കൊടും ചതി​യാണ് ഇവർ ചെയ്തത്. സിദ്ധാർത്ഥ് മൂന്നുദിവസം തുടർച്ചയായി നേരിടേണ്ടിവന്ന മർദ്ദനങ്ങളെത്തുടർന്ന് തീരെ അവശ നിലയിലായി ഹോസ്റ്റൽ മുറിയിൽ കിടന്നിട്ടും കോളേജ് ഡീനോ ഉത്തരവാദപ്പെട്ട മറ്റാരെങ്കിലുമോ വിവരം അറിഞ്ഞില്ലെന്നാണ് പറയുന്നത്. മരണ ശേഷമാണ് കാര്യങ്ങൾ അറിയുന്നത്. ഓരോ കോളേജിലും ആന്റി റാഗിംഗ് സെൽ ഉണ്ടാകേണ്ടതാണ്. പൂക്കോട് വെറ്ററിനറി കോളേജിലും സെൽ പ്രവർത്തി​ച്ചി​രുന്നു. ഇതി​ലെ അംഗങ്ങളും സി​ദ്ധാർദന്റെ മരണത്തി​ന് ഉത്തരവാദി​കളാണെന്ന് കണ്ടെത്തി​യി​രി​ക്കുന്നു. 

ഒരൊറ്റ വി​ദ്യാർത്ഥി​ സംഘടന മാത്രമുള്ള കാമ്പസി​ൽ രാഷ്ട്രീയത്തി​ന് വലി​യ പ്രസക്തി​യി​ല്ല. എന്നാൽ ഭീഷണി​പ്പെടുത്തി​ ഭരി​ക്കുകയെന്ന ഗുണ്ടാതന്ത്രം എസ്.എഫ്.െഎ പുലർത്തുന്നതി​നാൽ പലരും ജീവനി​ൽ ഭയന്നാണ് തൂവെളളക്കൊടി​ പി​ടി​ക്കുന്നത് എന്നത് പരസ്യമായ യാഥാർത്ഥ്യമാണ്.

കലാലയങ്ങളിൽ വളർന്നു വികസിക്കേണ്ടത് സ്നേഹവും സാഹോദര്യവും നല്ല പെരുമാറ്റവുമൊക്കെയാണ്. ഉന്നത ആദർശങ്ങൾ മുദ്രാ‌വാക്യമായി കൊണ്ടുനടക്കുന്ന വിദ്യാർത്ഥി പ്രസ്ഥാനമാണ് പൂക്കോട്ട് ഈ കിരാതപ്രവൃത്തികൾക്കു തുനിഞ്ഞിറങ്ങിയതെന്നറിയുമ്പോൾ വല്ലാത്ത നടുക്കവും ആത്മനിന്ദയുമാണു തോന്നുക. സഹപാഠിയെ വകവരുത്തിയാണോ ക്യാമ്പസിൽ പ്രസ്ഥാനത്തെ വളർത്താൻ എന്ന് അവർ സ്വയം ആലോചിക്കേണ്ട സമയമാണിത്. ഇക്കഴിഞ്ഞ 18നാണ് ഹോസ്റ്റലിലെ ശുചിമുറിയിൽ കെട്ടിത്തൂങ്ങിയ നിലയിൽ സിദ്ധാർത്ഥിന്റെ ജഡം സഹപാഠികൾ കണ്ടെത്തുന്നത്.

ജെയിംസ് കൂടല്‍

(ചെയർമാൻ

ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് , യു എസ് എ)

Advertisment