/sathyam/media/media_files/2026/02/04/02aa526a-c983-4d10-9acc-107fa79e8ac0-2026-02-04-21-59-03.jpg)
കേരളത്തിലെ 140 മണ്ഡലങ്ങളിലൂടെ ഇക്കഴിഞ്ഞ ആറു മാസക്കാലമായി ചുറ്റിക്കറങ്ങി, ചായക്കട ചർച്ചകളിൽ പങ്കെടുത്തും, വിദേശങ്ങളിലെയും സ്വദേശത്തെയും ജനങ്ങളുമായി സമ്പർക്കം പുലർത്തുകയും, സോഷ്യൽ മീഡിയയും, പ്രാദേശിക വാർത്തകളും ഒക്കെ ശ്രവിച്ചും നടത്തിയ ഒരു അവലോകനം.
ഇപ്പോഴത്തെ ഈ ഭരണത്തെ 60 ശതമാനത്തിന് മേൽ ജനത വെറുത്തുകഴിഞ്ഞിരിക്കുന്നു. ഭരിക്കുന്ന പാർട്ടിയിലെ ആത്മാർത്ഥതയുള്ള ഒരു വിഭാഗമാണ് ഏറ്റവും അധികം വെറുപ്പ് രേഖപ്പെടുത്തുന്നത്. മുഖ്യമന്ത്രിയെ നിയന്ത്രിക്കുന്ന ഒരു ഓഫീസും അവിടുത്തെ കുറെ ശിങ്കിടികളും,
/filters:format(webp)/sathyam/media/media_files/uGjCHCFYiCPHrRy85XAb.jpg)
നാടിനോട് യാതൊരു കൂറുമില്ലാതെ പിആർ പടച്ചുവിടുന്ന എകെജി സെന്ററിലെ മുൻ മാധ്യമപ്രവർത്തകരും എല്ലാവരും ചേർന്നുകൊണ്ട് നാട് കുട്ടിച്ചോറാക്കി എന്നാണ് പൊതുവെ അഭിപ്രായം. ചെയ്തതിൽ ഏറ്റവും വലിയ തെറ്റ് ശബരിമലയിൽ കാണിച്ചുകൂട്ടിയ പോക്രിത്തരങ്ങൾ തന്നെ എന്നാണ് ബഹുഭൂരിപക്ഷവും.
തൃശൂർ ജില്ലയിലെ ഇരിങ്ങാലക്കുട മണ്ഡലം കോൺഗ്രസ്സ് ഉരുക്കുകോട്ട ആയിരുന്നുവെങ്കിലും ലോനപ്പൻ നമ്പാടനെ നാലുതവണ ജയിപ്പിച്ച പാരമ്പര്യവും സി അച്യുതമേനോൻ എന്ന അതികായനെ രണ്ടു തവണയും തോമസ് ഉണ്ണിയാടൻ എന്ന കോട്ടയംകാരനെ മൂന്നു തവണ ജയിപ്പിച്ചിട്ടുണ്ട്.
ലോനപ്പൻ നമ്പാടനെതിരെ ഇന്നത്തെ മുനിസിപ്പൽ ചെയർമാനായ എംപി ജാക്സന്റെ അച്ഛനും കെ എസ് കാലിത്തീറ്റ പോലുള്ള സ്ഥാപനങ്ങളുടെ ചെയർമാനും മുരിങ്ങാത്തുപറമ്പൻ കുടുംബക്കാരനുമായിരുന്ന എംസി പോൾ മത്സരിച്ചപ്പോൾ എല്ലാ ഇടവകകളും എംസി പോളിന്റെ ഒപ്പം നിന്നെങ്കിലും അന്തിമ വിജയം ലോനപ്പൻ നമ്പാടന് തന്നെയായിരുന്നു.
ഉണ്ണിയാടൻ ഒരുതവണ ലോനപ്പൻ നമ്പാടനോട് തോറ്റെങ്കിലും പിന്നീട് ടി ശശിധരൻ എന്ന സിപിഎം അതികായനെ കേവലം 406 വോട്ടുകൾക്ക് മുട്ടുകുത്തിച്ചു മറ്റൊരു പാലക്കാട്ടുകാരൻ ശശിധരൻ 1876 വോട്ടുകൾ പിടിച്ചപ്പോൾ ശശിധരന്റെ രാഷ്ട്രീയഭാവി ഇല്ലാതായി.
/filters:format(webp)/sathyam/media/media_files/2026/02/04/images-2-2026-02-04-21-53-02.webp)
ചരിത്രസംഭവമായ കരുവന്നൂർ ബാങ്ക് സ്ഥിതി ചെയ്യുന്ന മണ്ഡലത്തിൽ ബിജെപിക്ക് പെട്ടെന്ന് സ്വാധീനമായി . 2016 ഇൽ സന്തോഷ് ചെറാക്കുളം 30000 വോട്ടുകൾ പിടിച്ചപ്പോളും ജേക്കബിതോമസ് 32000 വോട്ടുകൾ പിടിച്ചപ്പോഴും ഉണ്ണിയാടൻ മുട്ടുകുത്തി. ഇപ്പോൾ വിദ്യാഭ്യസമന്ത്രി ആർ ബിന്ദു ജയിച്ചുകയറിയ മണ്ഡലം കരുവന്നൂർ വിഷയവും മന്ത്രിയുടെ കെടുകാര്യസ്ഥതകളും വിനയാവും.
ഈ സീറ്റിൽ ഏറ്റവും ഉത്തമനും അവകാശിയും എംപി ജാക്സൺ തന്നെയാണ്. ഇരിഞ്ഞാലക്കുട എന്നാൽ ജാക്സനാണ്. ഇരിങ്ങാലക്കുട ടൌൺ കോപ്പറേറ്റീവ് ബാങ്കിനെ ഇല്ലാതാക്കുവാൻ പലരും
ശ്രമിച്ചുകൊണ്ടിരിക്കുന്ന വേളയിലും അദ്ദേഹം മുൻസിസിപ്പാലിറ്റിയിൽ ജയിച്ചുകൊണ്ട് ചെയർമാനായി. ഉണ്ണിയാടന്റെ തിളക്കവും ഉണ്ണിയാടാനോടുള്ള സ്നേഹവും കുറഞ്ഞതുകൊണ്ട് മണ്ഡലം ചിലപ്പോൾ കൈവിട്ട് പോയേക്കാം. സോണിയ ഗിരി, ആൻ സെബാസ്റ്റ്യൻ എന്നിവരുടെ പേരുകളും പരിഗണയിൽ ഉണ്ട്.
/filters:format(webp)/sathyam/media/media_files/Vh3nb3IZVZwTxnNMm4Fa.jpg)
അടുത്തത് നാട്ടിക മണ്ഡലമാണ്. മണ്ഡല രൂപീകരണത്തിന് ശേഷം കോൺഗ്രസിലെ കെടി അച്യുതനും കെ എസ് അച്യുതനും ജയിച്ചുകയറിയ മണ്ഡലത്തെ സിപിഐയിലെ കൃഷ്ണൻ കണിയാംപറമ്പിൽ കുത്തകയാക്കി.
ടിഎൻ പ്രതാപനെന്ന യുവതുർക്കി നാട്ടികയെ തിരിച്ചു പിടിച്ചപ്പോൾ കേരളം ഞെട്ടി. പിന്നീട് സംവരണ മണ്ഡലമാക്കിയതിന് ശേഷം ഗീത ഗോപിയും സിസി മുകുന്ദനും വലിയ ഭൂരിപക്ഷത്തിൽ ജയിച്ചുകയറി. ഗീത ഗോപിയുടെ മകന്റെ ആർഭാടപൂർവമായ കല്യാണവും സിസി മുകന്ദന്റെ പരുക്കും ഒക്കെ ചർച്ചാവിഷയമായ നാട്ടികയിൽ വേണമെങ്കിൽ ഒരു സ്ത്രീ സ്ഥാനാർത്ഥിയെ യുഡിഎഫ് പരീക്ഷിച്ചാൽ ഒരു നല്ല മത്സരം കാഴ്ചവെക്കുവാനാകും.
രമ്യ ഹരിദാസിനെയോ തുളസി ടീച്ചറെയോ നിർത്തിയാൽ മണ്ഡലം പിടിച്ചെടുക്കുവാനാകും. സുനിൽ ലാലൂർ ജനകീയനല്ല എന്ന അഭിപ്രായം നാട്ടിമ്പുറങ്ങളിലുണ്ട്.
/filters:format(webp)/sathyam/media/media_files/QkBLDZtSkgz3NxdyYXPL.jpg)
ഭക്തിയുടെ നഗരമായ ഗുരുവായൂരിൽ യുഡിഎഫ് വെന്നിക്കൊടി പാറിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. ഇപ്പോൾ ലൈം​ഗീകാരോപണ കേസിൽപ്പെട്ട പിടി കുഞ്ഞുമുഹമ്മദിനെ സ്വതന്ത്ര വേഷത്തിൽ ഇറക്കിക്കൊണ്ട് ഇടതുപക്ഷം മണ്ഡലം പിടിച്ചെടുത്തു. അതികായനായിരുന്ന പികെകെ ബാവയെ ഇറക്കി വീണ്ടും മണ്ഡലം യുഡിഎഫിന്റെ കൈകളിൽ എത്തി.
അബ്ദുസമദ് സമദാനിയും കെ എൻ എ ഖാദറും മുട്ടുകുത്തിയ ഈ മണ്ണിൽ ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ കെ മുരളീധരൻ മുന്നിലെത്തിയിരുന്നു. സിപിഎമ്മിലെ കരുത്തുറ്റ നേതാക്കളായ അബ്ദുൽ ഖാദറും എൻ.കെ അക്ബറും മണ്ഡലത്തെ കാത്തുസൂക്ഷിക്കുന്നുണ്ട് എങ്കിലും അക്ബറിന്റെ ഗുണ്ടായിസം ജനങ്ങളിൽ ബോധ്യപ്പെട്ടു തുടങ്ങി.
ലീഗുമായി കോൺഗ്രസ്സ് സീറ്റ് വെച്ചുമാറുകയാണെങ്കിൽ പ്രതാപൻ സുരക്ഷിതമണ്ഡലമായി കണ്ണുവെച്ചിട്ടുണ്ട്. ലീഗിനാണെങ്കിൽ സിഎച്ച് റഷീദ് കുപ്പായം തയ്പ്പിയിച്ചിട്ടുണ്ട് എങ്കിലും പല തരത്തിലുള്ള അനാവശ്യ വിവാദങ്ങളിലും പെട്ടതുകൊണ്ട് ജയസാധ്യത തീരെ കുറവാണ് എന്നാണ് മണ്ഡലത്തിലെ സാധാരണക്കാരുടെ അഭിപ്രായം.
മുനീർ പക്ഷക്കാരനായ റഷീദിന് എതിർപ്പുകൾ ധാരാളമായുണ്ട്. എൻകെ അക്ബർ പോലുള്ള അതികായനുമായി അങ്കം വെട്ടണമെങ്കിൽ ലീഗ് അല്ലെങ്കിൽ കോൺഗ്രസ്സ് ഒരു യുവത്വത്തെ മണ്ഡലത്തിൽ ഇറക്കേണ്ടിവരും. മുസ്ലിം ലീഗ് ആ സീറ്റ് വിട്ടുകൊടുക്കുകയാണ് ഉചിതം.
പകരമായി കൈപ്പമംഗലം പോലുള്ള സീറ്റ് വാങ്ങിയെടുത്തുകൊണ്ട് പണക്കാരനായ ഒരു പൊതുസ്വതന്ത്രനെ മത്സരിപ്പിച്ചാൽ കാര്യങ്ങൾ ഭംഗിയാകും. സന്ദീപ് വാര്യർ പോലെ ഒരാളെ ഗുരുവായൂരിൽ മത്സരിപ്പിച്ചാൽ മണ്ഡലം പൂ പോലെ പറിച്ചെടുക്കുവാനാകും.
/filters:format(webp)/sathyam/media/media_files/2025/08/25/sandeep-warrier-2025-08-25-15-16-39.jpg)
ഡ്യൂപ്ലിക്കേറ്റിന്റെ നാടായ കുന്നംകുളത്ത് കാര്യങ്ങൾ അത്ര എളുപ്പമല്ല ആർക്കും. കോൺഗ്രസ്സ് അനുകൂല മണ്ഡലമാണെങ്കിലും എന്നും ഭരിക്കുന്നവരുടെ കൂടെ നിൽക്കുന്ന പാരമ്പര്യമാണ് മണ്ഡലത്തിനുള്ളത്. കെപി വിശ്വനാഥനും കരുണാകരന്റെ ഇഷ്ട തോഴനുമായ ടിവി ചന്ദ്രമോഹനും ജയിച്ചു കയറിയിട്ടുണ്ടെങ്കിലും മണ്ഡല പുനര്നിര്ണയത്തിനു ശേഷം ഇടതു കോട്ടയായി തുടരുന്നു.
കരുവന്നൂർ ബാങ്ക് കൊള്ളയുടെ പങ്ക് പറ്റിയ നേതാവായ എസി മൊയ്തീന്റെ പേരുമോശം മണ്ഡലത്തിൽ ആഞ്ഞുവീശിയിട്ടുള്ളതുകൊണ്ട് ഒരു നല്ല കിടുക്കാച്ചി സ്ഥാനാർത്ഥിയെ രംഗത്തിറക്കിയാൽ മണ്ഡലം പിടിച്ചെടുക്കാം. ടിവി ചന്ദ്രമോഹന്റെ പ്രായാധിക്യം ജയസാധ്യതകൾ ഇല്ലാതാക്കുന്നു.
വേണമെങ്കിൽ അനിൽ അക്കരയെ പരീക്ഷിച്ചു നോക്കാം.
പുതുമുഖമാണ് മണ്ഡലത്തിന് ഉത്തമം. തൊട്ടടുത്ത എളവള്ളി പഞ്ചായത്ത് പ്രസിഡന്റായിരുന്ന, നാല് തവണ സംസ്ഥാനത്തെ മികച്ച പഞ്ചായത്തിനുള്ള അവാർഡ് വാങ്ങിയ ജിയോ ഫോക്സ് ഈയിടെയാണ് കേരള ഭരണത്തിന്റെ അഴിമതികളിൽ മനം നൊന്ത് കോൺഗ്രസ്സ് പാർട്ടിയിൽ ചേർന്നത്.
വാക്കുകളാൽ അല്ല, ഫലങ്ങളാൽ രാഷ്ട്രീയം തെളിയിച്ച നേതാവാണ് ജിയോ ഫോക്സ്. എളവള്ളി ഗ്രാമപഞ്ചായത്തിനെ സംസ്ഥാന–ജില്ലാ തലങ്ങളിൽ ഒന്നാമനാക്കി ഉയർത്തിയ വികസന നേട്ടങ്ങൾ തന്നെയാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ ശുപാർശ.
/filters:format(webp)/sathyam/media/media_files/GyIamUk6CTvNxRkWnBzu.jpg)
കുടിവെള്ളം, റോഡുകൾ, ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹ്യനീതി, പരിസ്ഥിതി—എല്ലാ മേഖലയിലും പദ്ധതികൾ രൂപപ്പെടുത്തി വിജയകരമായി നടപ്പാക്കിയ ഭരണ വൈദഗ്ധ്യം കുന്നംകുളം നിയമസഭാ മണ്ഡലത്തിന് അനിവാര്യമാണ്.
സർക്കാർ സംവിധാനങ്ങൾ ഫലപ്രദമായി ഉപയോഗിച്ച് ഫണ്ട് സമാഹരിക്കുന്ന കഴിവും, പദ്ധതി പൂർത്തിയാകുന്നത് വരെ വിട്ടുവീഴ്ചയില്ലാത്ത പ്രവർത്തന ശൈലിയും അദ്ദേഹത്തെ വേറിട്ടുനിറുത്തുന്നു. വികസനം വാഗ്ദാനമല്ലെന്ന് തെളിയിച്ച് പ്രവർത്തനമാക്കി മാറ്റിയ ജിയോ ഫോക്സിനെ കുന്നംകുളം എം.എൽ.എ. സ്ഥാനാർത്ഥിയായി പരിഗണിച്ചാൽ മണ്ഡലത്തെ പിടിച്ചെടുക്കുവാനാകും എന്നുറപ്പ്.
മണലൂർ സീറ്റ് എന്നാൽ അറിയപ്പെടുന്നത് വിഎം സുധീരന്റെ മണ്ഡലം എന്നാണ്. കോൺഗ്രസ്സ് അനുകൂല മണ്ഡലത്തിൽ ജനങ്ങളുടെ ഇഷ്ടം മാനിക്കാതെ വിജയ് ഹരി പോലുള്ള പെയ്ഡ് സ്ഥാനാർത്ഥികളെ കെട്ടിയിറക്കിയപ്പോൾ മണ്ഡലം കൈവിട്ടുപോയി. ഒട്ടേറെ അനുകൂല ഘടകങ്ങൾ ഉള്ള ആ മണ്ഡലത്തിൽ സുധീരനെ തന്നെ രംഗത്തിറക്കിയാൽ ഈസി വാക്കോവർ , പക്ഷെ സുധീരൻ മത്സരത്തിനില്ല എന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു.
/filters:format(webp)/sathyam/media/media_files/lgmlD2nk3RztnSIa8lf5.jpg)
ടിഎൻ പ്രതാപൻ മണ്ഡലത്തിൽ കയറിയിറങ്ങി നടക്കുന്നുണ്ട് എങ്കിലും കെ മുരളീധരന്റെ തോൽവിയിൽ ജനങ്ങളിൽ അല്ലറ ചില്ലറ അസ്വാരസ്യങ്ങൾ ഉടലെടുത്തിട്ടുണ്ട്. വിഡി സതീശൻ ഇഷ്ടപ്പെടുന്ന സത്യൻ അന്തിക്കാട് മത്സരിക്കുവാൻ സമ്മതിച്ചാൽ അതൊരു സന്ദേശമാകും.
സ്ത്രീകൾക്ക് ഈ തിരഞ്ഞെടുപ്പിൽ കൂടുതൽ പ്രാതിനിധ്യം കൊടുക്കുന്നതുകൊണ്ട് ശിൽപ എന്ന ആ കെ എസ് യു ചുണക്കുട്ടിക്ക് അവസരമാകാം. സെക്രട്ടറിയേറ്റ് മതിൽ ചാടികടന്നുകൊണ്ട് മുഖ്യമന്ത്രിയുടെ ഓഫീസിനരികിൽ പതാകയുമായി എത്തിയ ആ കെ എസ്‍യു കാരിയെ ഓർക്കുന്നുവോ ? അതുപോലെ ഈയിടെ പാർട്ടിയിൽ എത്തിയ ജിയോ ഫോക്സിന് സ്വാധീനമുള്ള മണ്ഡലം കൂടിയാണ് മണലൂർ.
ഇനിയാണ് ശക്തനായ ശക്തൻ തമ്പുരാന്റെ മണ്ണായ തൃശൂർ. കോൺഗ്രസ്സ് കുത്തക മണ്ഡലമായിരുന്നു എങ്കിലും ഈയിടെയായി ജില്ലയിലെ കോൺഗ്രസ്സ് നേതൃത്വത്തിന്റെ അഴകൊഴമ്പൻ നയങ്ങളിൽ പെട്ടതിനാൽ മണ്ഡലം കൈവിട്ടു പോയിക്കൊണ്ടിരിക്കുന്നു. ഗ്രൂപ്പുകളികളും മെല്ലെപോക്ക് നയങ്ങളും അല്ലറ ചില്ലറ അഴിമതികളും കുതികാൽ വെട്ടുകളും കൊണ്ട് പ്രസിദ്ധമായ തൃശൂർ ലീഡറുടെ തട്ടകമായിരുന്നു.
എ ആർ മേനോനും ജോസഫ് മുണ്ടശ്ശേരിയും തേറമ്പിൽ രാമകൃഷ്ണനും ഒക്കെ ജയിച്ചു കയറിയ മണ്ണിൽ പത്മജ വേണുഗോപാലിനെ കോൺഗ്രസ്സ്കാർ തന്നെ കാലുവാരി തോൽപ്പിച്ചു എന്നാണ് ആരോപണം.
/filters:format(webp)/sathyam/media/media_files/2024/11/23/VMQ39grobvEhvpJkjG3u.jpg)
പത്മജക്ക് എന്തായാലും ജീവിതത്തിൽ എവിടെയും ജയിക്കുവാൻ ഭാഗ്യം സിദ്ധിച്ചിട്ടില്ല എന്നത് മറ്റൊരു സത്യം. ഇത്തവണ ബിജെപി സ്ഥാനാർത്ഥിയായി പത്മജ വരാനും സാധ്യത കാണുന്നുണ്ട്. പഴയ മേയർ വർഗീസും കുപ്പായം തയ്പ്പിച്ചു ഇരിപ്പുണ്ട്.
ജാതി സമവാക്യങ്ങൾ കഥകൾ പറയുന്ന തൃശൂരിൽ സന്ദീപ് വാര്യരുടെ പേരും പറഞ്ഞുകേൾക്കുന്നു. ഡിസിസി പ്രസിഡണ്ട് ജോസഫ് ടാജറ്റും അനിൽ അക്കരയും നോട്ടമിട്ടിട്ടുള്ള മണ്ഡലാണ് തൃശൂർ.
എതിർ സ്ഥാനാർത്ഥികളെ നോക്കിയാണ് സ്ഥാനാർത്ഥികളെ നിശ്ചയിക്കുകയാണെങ്കിൽ
ടിവി ചന്ദ്രമോഹനും ജയസാധ്യത കാണുന്നു. പ്രായം തന്നെയാണ് ഏറെക്കുറെ പ്രശ്നങ്ങൾ. തൃശൂർ കോർപ്പറേഷൻ മുൻ മേയർ ആയിരുന്ന രാജൻ പല്ലൻ ജനകീയനാണ്. ഏറെ സാധ്യത രാജൻ പല്ലൻ എന്ന് തന്നെയാണ് മണ്ഡലത്തിലെ സംസാരം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us