സ്ത്രീകൾക്ക് തുല്യാവകാശം ഉറപ്പുവരുത്തേണ്ടത് അനിവാര്യം; സ്ത്രീപ്രാതിനിധ്യം കൂടിവരുന്നുണ്ടെന്നത് നല്ലൊരു സൂചനയാണെങ്കിലും മിക്ക മേഖലകളിലും സമത്വമില്ല! പുതുതലമുറയിൽ സ്ത്രീകൾക്കും പുരുഷനും തുല്യ നീതി ഉറപ്പാകുമെന്ന് പ്രതീക്ഷിക്കാം.

'സ്ത്രീ സ്വാതന്ത്ര്യം' എന്നൊരു വാക്ക് കേൾക്കുമ്പോൾ തന്നെ പലരുടെയും മുഖത്ത് അസ്വസ്ഥത കുമിഞ്ഞു കൂടുന്നു. സ്ത്രീസമത്വം എന്ന് പലപ്പോഴും പുലമ്പുന്ന പുരോഗമനപ്രസ്ഥാനങ്ങളും സ്ത്രീകൾക്ക് ഭാരവാഹിത്വമോ തെരഞ്ഞെടുപ്പിൽ ടിക്കറ്റോ നൽകുന്ന വിഷയത്തിൽ ഇരട്ടത്താപ്പാണ് സ്വീകരിച്ചുപോരുന്നത്.

New Update
women equality

മ്മുടെ 140 കോടി ജനസംഖ്യയിൽ പകുതിവരുന്ന അതായത് 70 കോടിയോളമുള്ള സ്ത്രീസമൂഹത്തിൻ്റെ അവകാശങ്ങളും അധികാരങ്ങളും ഏറെനാൾ കവർന്നെടുക്കാൻ ആർക്കുമാകില്ല.

Advertisment

സ്‌കൂൾ - കോളേജുകളിൽ പുരുഷന്മാർക്കൊപ്പമുണ്ട് അവർ. സർക്കാർ സർവീസുകളിൽ സ്ത്രീപ്രാതിനിധ്യം വർദ്ധിക്കുകയാണ്. സ്‌കൂളുകൾ, സർക്കാർ ഓഫീസുകൾ,  KSFE , ബാങ്കുകൾ,തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങൾ,  ബെവ്‌കോ ,KSEB ,KSRTC ഇവിടെയെല്ലാം സ്ത്രീപ്രാതിനിധ്യം കൂടിവരുന്നുണ്ടെന്നത് നല്ലൊരു സൂചനയാണ്.

വളരെയേറെ ക്ഷമയും സഹനശക്തിയും വേണ്ട നേഴ്‌സിംഗ് ഫീൽഡ് പൂർണ്ണമായും സ്ത്രീകളുടെ കൈകളിൽ സുരക്ഷിതമാണ്. അതുകൂടാതെ ഭൂരിഭാഗം കുടുംബങ്ങളുടെയും അടുക്കളയും കുടുംബബജറ്റും കുട്ടികളുടെ സംരക്ഷണവും പഠനവും നിയന്ത്രിക്കുന്നത് സ്ത്രീകൾ തന്നെയാണ്.

രാഷ്ട്രീയപാർട്ടികളിൽ , സർക്കാർ സർവീസ് മേഖലകളിൽ, നിയമസഭകളിൽ , പാർലമെന്റിൽ ഒന്നും  അവർക്ക് അർഹമായ പ്രാതിനിധ്യം ഇനിയും ലഭിക്കുന്നില്ല. പല രാഷ്ട്രീയ പാർട്ടികളും സ്ത്രീകൾക്ക് സീറ്റുകൾ നല്കാൻ പോലും ഇന്നുവരെ തയ്യറായിട്ടില്ല.

'സ്ത്രീ സ്വാതന്ത്ര്യം' എന്നൊരു വാക്ക് കേൾക്കുമ്പോൾ തന്നെ പലരുടെയും മുഖത്ത് അസ്വസ്ഥത കുമിഞ്ഞു കൂടുന്നു. സ്ത്രീസമത്വം എന്ന് പലപ്പോഴും പുലമ്പുന്ന പുരോഗമനപ്രസ്ഥാനങ്ങളും സ്ത്രീകൾക്ക് ഭാരവാഹിത്വമോ തെരഞ്ഞെടുപ്പിൽ ടിക്കറ്റോ നൽകുന്ന വിഷയത്തിൽ ഇരട്ടത്താപ്പാണ് സ്വീകരിച്ചുപോരുന്നത്.

സ്വന്തം ഭാവിയുമായി ബന്ധപ്പെട്ട വിഷയങ്ങളിലും കുടുംബകാര്യങ്ങളിലും സ്വതന്ത്രമായ തീരുമാനമെടുക്കാൻ പോലും സ്ത്രീകൾക്ക് ഇന്ന് സ്വാതന്ത്ര്യമില്ല. എല്ലാ മതവിഭാഗങ്ങളിലും ഇതാണവസ്ഥ.

ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യം, ലോകത്ത് ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രാജ്യം, ലോകത്ത് ഏറ്റവും കൂടുതൽ ഭാഷകളും സംസ്കാരങ്ങളുമുള്ള രാജ്യം. ഈ സവിശേഷതകളൊക്കെയുണ്ടായിട്ടും സ്ത്രീസുരക്ഷയും അവരുടെ അവകാശങ്ങളുമായി ബന്ധപ്പെട്ട വിഷയത്തിൽ നമ്മൾ തുലോം പിന്നിൽ തന്നെയാണ്.

പ്രബുദ്ധരെന്നവകാശപ്പെടുന്ന കേരളത്തിലെ അവസ്ഥയും വ്യത്യസ്തമല്ല. നമ്മളറിയണം ആതുരസേവനരംഗത്ത് നമ്മുടെ പെൺകുട്ടികൾ എത്തിപ്പെടാത്ത ഒരു രാജ്യവും ഈ ലോകത്തില്ല. അതീവ ആദരവോടെയാണ് നമ്മുടെ പെൺകുട്ടികളെ മറ്റുള്ളവർ നോക്കിക്കാണുന്നത്. എന്നാൽ കേരളത്തിലും സ്ത്രീകളുടെ തുല്യാവകാശം മനപ്പൂർവ്വം അവഗണിക്കുന്ന കാഴ്ചയാണ് കാണാൻ കഴിയുക.

ഇതൊക്കെ മാറുമെന്നുതന്നെ പ്രതീക്ഷിക്കാം. മാറ്റം കാലത്തിന്റെ അനിവാര്യതയാണ്. കാലം മാറുന്നതനുസരിച്ച് തലമുറകളുടെ ചിന്തകളിൽ മാറ്റം വരുകയും സ്ത്രീകൾക്കും പുരുഷനും തുല്യ നീതി ഉറപ്പാകുമെന്നും നമുക്ക് പ്രതീക്ഷിക്കാം.

Advertisment